- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്‌റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
Author: News Desk
മനാമ: മുഹറഖ് കേന്ദ്രമായി പ്രവർത്തിക്കുന്ന മൂഹറഖ് മലയാളി സമാജത്തിന്റെ 2021 വർഷ കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നു. കോവിഡ് മാനദണ്ഡം പാലിച്ചു നടന്ന ഓൺലൈൻ മീറ്റിംഗിൽ ആണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. 2018 മാർച്ചിൽ പ്രവർത്തനം ആരംഭിച്ച സംഘടന കഴിഞ്ഞ കാലയളവിൽ നിരവധി ജീവകാരുണ്യ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾ നാട്ടിലും ഇവിടെയും നടത്തി കൊണ്ടാണ് പുതിയ ഭരണസമിതിയെ ഐക്യഖന്ണ്ടേനെ തെരഞ്ഞെടുത്തത്. നാനൂറോളം അംഗങ്ങൾ ഉള്ള സംഘടനക്ക് കീഴിൽ വനിതാ വിങ്, മഞ്ചാടി ബാലവേദി,സർഗ്ഗ വേദി തുടങ്ങിയ ഉപഘടകങ്ങളും പ്രവർത്തിക്കുന്നു. കോവിഡ് കാലത്ത് നിരവധി പ്രവർത്തനങ്ങൾ കാഴ്ച വെക്കുവാൻ മുഹറഖ് മലയാളി സമാജത്തിനു കഴിഞ്ഞിട്ടുണ്ട്. മാസ്ക് വിതരണവും, ഭക്ഷണ വിതരണവും ഭക്ഷ്യധാന്യ കിറ്റ് വിതരണവും അടക്കം നൂറുകണക്കിന് പേർക്ക് ആശ്വാസമേകാൻ സംഘടനക്ക് കഴിഞ്ഞു. എരിയുന്ന വയരിന്നൊരു കൈത്താങ്ങ് എന്ന പേരിൽ പ്രതിമാസം കുറഞ്ഞ വേതനക്കാർക്ക് വനിതാ വിങ് ആഭിമുഖ്യത്തിൽ നൂറുകണക്കിന് ഭക്ഷണങ്ങൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. പ്രളയ ബാധിതർക്ക്…
മനാമ: സമസ്ത ബഹ്റൈന്‍ കമ്മറ്റി പ്രസിദ്ധീകരിച്ച 2021 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറക്കി. മനാമയില്‍ നടന്ന ചടങ്ങില്‍ ക്യാപിറ്റൽ കമ്യൂണിറ്റി സെന്റർ ചെയർമാനും മുന്‍ എം.പിയുമായ അഹ്‌മദ് അബ്ദുൽ വാഹിദ് അല്‍ ഖറാത്ത കലണ്ടര്‍ പ്രകാശനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ ഭാരവാഹികള്‍, ജംഇയ്യത്തുൽ മുഅല്ലമീൻ, എസ്.കെ.എസ് എസ് എഫ്, സ്പോണ്‍സര്‍ ചെയ്ത ഷിഫാ അൽ ജസീറ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. ബഹ്റൈന്‍ നമസ്കാര സമയം, അവധി ദിനങ്ങള്‍, ബഹ്റൈനിലെ മദ്റസാ വിവരങ്ങള്‍, വിശേഷദിവസങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സുപ്രധാന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബഹുവര്‍ണ്ണ കലണ്ടര്‍ മനാമ ഗോള്‍ഡ്സിറ്റിയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്തും ഏരിയാ കേന്ദ്രങ്ങളിലും സമസ്ത മദ്റസകളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- +973 3433 2269 എന്ന നമ്പറിൽ ബന്ധപ്പെടാം.
മനാമ: കെ.പി.എ യുടെ ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള മനാമ ഏരിയ കമ്മിറ്റിയുടെ സമ്മേളനം സഗയ്യ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു. കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ മനാമ ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ആദ്യ ഘട്ടമായ കൾച്ചറൽ മീറ്റ് ഇന്ത്യൻ സ്‌കൂൾ മുൻ സെക്രെട്ടറിയും , സോഷ്യൽ ആക്ടിവിസ്റ്റും ആയ ഷെമിലി പി. ജോൺ ഉത്‌ഘാടനം ചെയ്തു, സാമൂഹ്യ പ്രവർത്തകൻ റഫീഖ് അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. കൊല്ലം ജില്ലയുടെ സാമൂഹ്യ സാംസ്കാരിക വ്യാവസായിക പുരോഗതിയെ കുറിച്ചും കൊല്ലത്തുക്കാരുടെ ഐക്യത്തെകുറിച്ചും മുഖ്യപ്രഭാഷകൻ സംസാരിച്ചത് അവിടെ കൂടിയവർക്ക് അഭിമാനനിമിഷങ്ങളാണ് സമ്മാനിച്ചത്. കോവിഡ് 19 -ന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന് സ്വന്തം ജീവൻ പണയപ്പെടുത്തി സന്നദ്ധ പ്രവർത്തനത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച 5 നഴ്സുമാരെ ചടങ്ങിൽ ആദരിച്ചു. മനാമ അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററുമായി ചേർന്ന് സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ കൂപ്പണുകൾ അൽ ഹിലാൽ പ്രതിനിധി പ്യാരിലാലിൽ നിന്നും ഏരിയ കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. കൂടാതെ മനാമ ഏരിയ കമ്മിറ്റി…
മനാമ: സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് (എസ്‌സിഐഎ) മുഹറഖിലെ ഫാത്തിമ അൽ ഹൗതി പള്ളി ഉദ്ഘാടനം ചെയ്തു. എസ്‌സിഐഎ പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. സുന്നി എൻഡോവ്‌മെൻറ് കൗൺസിൽ ഡോ.ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് അൽ ഹജേരി, എസ്‌സിഐഎ സെക്രട്ടറി ജനറൽ ഖാലിദ് ബിൻ അബ്ദുല്ല അൽ-ഷോമാലി, സുന്നി എൻഡോവ്‌മെൻറ് കൗൺസിൽ, സുന്നി എൻഡോവ്‌മെൻറ് ഡയറക്ടറേറ്റ് എന്നിവയിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പദ്ധതി നടപ്പാക്കിയതിൽ അൽ-ഷോമാലി സന്തോഷം പ്രകടിപ്പിക്കുകയും മത സ്മാരകം തുറന്നതിന് പിന്തുണ നൽകിയ പ്രദേശത്തെ പൗരന്മാരെ അഭിനന്ദിക്കുകയും ചെയ്തു. വിശ്വാസം, അറിവ്, നന്മ, സദ്‌ഗുണം എന്നിവ പ്രചരിപ്പിക്കുന്നതിൽ പള്ളികൾ പ്രധാന പങ്ക് വഹിക്കുന്നതായും മൂല്യങ്ങൾ, ധാർമ്മികത, സംസ്കാരം, സ്വത്വം എന്നിവ ഏകീകരിക്കാനുള്ള സ്ഥലങ്ങലാണ് പള്ളികളെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളെ സേവിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ താൽപ്പര്യത്തെ…
പുതുവത്സരാഘോഷങ്ങളിൽ ഹോട്ടലുകളും റസ്റ്റാറൻറുകളും മുൻകരുതൽ കർശനമായി പാലിക്കണം: ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി
മനാമ: പുതുവത്സരാഘോഷങ്ങളിൽ ഹോട്ടലുകളും റസ്റ്റാറൻറുകളും ഉൾപ്പെടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കോവിഡ് മുൻകരുതൽ കർശനമായി പാലിക്കണമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി നിർദേശം നൽകി. ഹോട്ടലുകൾ, റസ്റ്റാറൻറുകൾ ഉൾപ്പെടെയുള്ള എല്ലാ വിനോദ കേന്ദ്രങ്ങളും പുതുവത്സരാഘോഷത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനാൽ കോവിഡ് -19 ന്റെ വ്യാപനം ലഘൂകരിക്കുന്നതിന് റെസ്റ്റോറന്റുകളിലും കഫേകളിലും മുൻകരുതൽ കർശനമായി പാലിക്കണമെന്ന് ബിടിഇഎ ഓർമ്മിപ്പിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക മുതകരുതൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ആരോഗ്യ മന്ത്രാലയം, വ്യവസായ- വാണിജ്യ,- ടൂറിസം മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവ സംയുക്തമായി ചേർന്ന് പരിശോധനകൾ വർദ്ധിപ്പിക്കും.നിയമ ലംഘകർക്കെതിരെ ആവശ്യമായ എല്ലാ നടപടികളും എടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചിടുകയും 10,000 ദീനാർ വരെ പിഴ ചുമത്തുകയും ചെയ്യും. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, റെസ്റ്റോറന്റുകളിൽ മേശകൾ തമ്മിൽ ശരിയായ അകലം പാലിക്കുക, തീൻമേശകളിൽ ആകെ സീറ്റിൻ്റെ പകുതി പേർക്ക് മാത്രം അനുവദിക്കുക, പരമാവധി ഒരു ടേബിളിൽ…
ബഹ്റൈനിൽ ദേശീയ വാക്സിനേഷൻ കാംപെയിൻ തുടരുന്നു; വാക്‌സിന്റെ സ്റ്റോക്ക് അനുസരിച്ച് രജിസ്റ്റർ ചെയ്തവരുടെ തിയതി നിർണയിക്കും
മനാമ: ദേശീയ വാക്സിനേഷൻ കാംപെയിൻ വിജയകരമായി തുടരുകയാണെന്നും ബഹ്റൈന് ലഭിച്ച വാക്‌സിന്റെ സ്റ്റോക്ക് അനുസരിച്ച് വാക്സിനേഷനായി രജിസ്റ്റർ ചെയ്തവരുടെ തിയതി അറിയിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയ വാക്സിനേഷൻ കാമ്പെയ്‌ൻ അനുസരിച്ച് കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഒരു ദശലക്ഷത്തിലധികം വാക്സിനേഷനുകൾ ഓർഡർ ചെയ്‌തിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. അംഗീകൃത വാക്സിൻ നിർമ്മാതാക്കളിൽ നിന്നും കൂടുതൽ വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും വാക്സിൻ നിർമ്മാതാക്കളുമായി ഓർഡർ നൽകിയ ആഗോള രാജ്യങ്ങളിൽ ഒന്നാണ് ബഹ്‌റൈൻ എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബഹ്‌റൈൻ പൊതുജനങ്ങൾക്ക് സൗജന്യമായാണ് വാക്‌സിൻ നൽകുന്നത്. 13 ദിവസത്തിനുള്ളിൽ ബഹ്‌റൈനിൽ കുത്തിവയ്പ് നടത്തിയ പൗരന്മാരുടെയും താമസക്കാരുടെയും എണ്ണം 56,041 ൽ എത്തി. ഇത് രാജ്യത്തിന്റെ കൂട്ടായ ദേശീയ ഉത്തരവാദിത്തത്തെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുന്നു. ഇതുവരെ വാക്സിനേഷൻ പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും മന്ത്രാലയം നന്ദി പറഞ്ഞു. ബഹ്റൈനിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാനായി https://healthalert.gov.bh/en/category/vaccine എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാൻ സാധിക്കും.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 31) വ്യാഴാഴ്ച , വൈകുന്നേരങ്ങളിൽ ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ഡാന മാൾ സാർ ക്ലബ് ഡാനൂബ് ഹോം സൽമാബാദ് മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ഗൾഫ് ഹോട്ടൽ കർബാബാദ് ബീച്ച് സൈഡ് ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
മനാമ: ബഹ്‌റൈനിൽ ഡിസംബർ 30 ന് നടത്തിയ 9988 കോവിഡ് -19 ടെസ്റ്റുകളിൽ 256 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 134 പേർ പ്രവാസി തൊഴിലാളികളാണ്. 101 പുതിയ കേസുകൾ സമ്പർക്കം മൂലവും 21 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 92,425 ആയി. കോവിഡ്-19ൽ നിന്ന് 222 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 90,026 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.40 ശതമാനമാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 352 ആയി. മരണനിരക്ക് 0.38 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2047 പേരാണ്. ഇവരിൽ 10 പേർ ഗുരുതരാവസ്ഥയിലാണ്. 2037 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 2.21 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 23,55,313…
മലപ്പുറം :പോത്തുകല്ലില്‍ രാത്രി വാഹന പരിശോധനയ്ക്കിടെ നാടന്‍ തോക്കുമായി രണ്ട് പേര്‍ പൊലീസ് പിടിയിലായി. ഉപ്പട, ചെമ്പന്‍കൊല്ലി സ്വദേശി മുഹമ്മദ് നിസാര്‍(33), പറയനങ്ങാടി, കോടാലിപൊയില്‍ സ്വദേശി സുലൈമാന്‍ (60) എന്നിവരെയാണ് സി.ഐ ശംഖുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം വെളുമ്പിയംപാറ മില്ലുംപടിയില്‍ നിന്നും പിടികൂടിയത്. നാടന്‍ തോക്ക്, മൂന്ന് റൗണ്ട് തിര എന്നിവയാണ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സുലൈമാനെ പൊലീസ് കാവലില്‍ വണ്ടൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ കേരളത്തെ നയിക്കും. ടീമിലിടം നേടിയ ശ്രീശാന്ത് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരം കളിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. സച്ചിന്‍ ബേബിയാണ് ഉപനായകന്‍. റോബിന്‍ ഉത്തപ്പ ഈ സീസണിലും കേരള ടീമിലുണ്ട്. ടീമില്‍ നാല് പുതുമുഖ താരങ്ങള്‍ക്കും അവസരം നല്‍കി. 20 അംഗ ടീമില്‍ വത്സല്‍ ഗോവിന്ദ് ശര്‍മ, സ്വരൂപ് എം.പി, മിഥുന്‍ പി.കെ., റോജിത്ത് കെ.ജി എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. മുംബൈയിലാണ് കേരള ടീമിന്റെ പരിശീലന മത്സരങ്ങള്‍ നടക്കുക. മുംബൈയില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
