- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
Author: News Desk
തിരുവനന്തപുരം: 25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 10ന് ആരംഭിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. കേരളത്തിന്റെ നാല് മേഖലകളിലായി മേള നടത്തും. തിരുവനന്തപുരം, കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായിരിക്കും ചലച്ചിത്ര മേള നടക്കുക. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചലച്ചിത്രമേള. ഒരോ മേഖലകളിലും അഞ്ച് ദിവസം ചലച്ചിത്രമേള ഉണ്ടായിരിക്കും. ചലച്ചിത്ര മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടും വച്ച് ആയിരിക്കും.
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തേ അതേ ട്രെൻഡ് നിലനിന്നാൽ സ്വർണ്ണവില പത്ത് ഗ്രാമിന് 2021 ൽ 65,000 രൂപയാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. വെള്ളി നിരക്കിലും പുതിയ വർഷം വർധനയുണ്ടാകും. 2020 സ്വർണ്ണത്തിനും വെള്ളിക്കും നല്ലരീതിയിൽ വില വർധിച്ച വർഷമായിരുന്നു. സ്വർണ്ണവിലയിൽ 27 ശതമാനവും വെള്ളിവിലയിൽ 50 ശതമാനവുമാണ് വർധനയുണ്ടായത്. ഓഗസ്റ്റിൽ സ്വർണം അതിന്റെ ഏറ്റവും ഉയർന്ന നിരക്കായ 56,000 രൂപയിൽ (10 ഗ്രാമിന്) എത്തി. വെള്ളി കിലോയ്ക്ക് 80,000 രൂപയും തൊട്ടു. നിലവിൽ സ്വർണ്ണത്തിന് 50,180 രൂപയും (10 ഗ്രാമിന്) വെള്ളിക്ക് 68,224 രൂപയുമാണ് (ഒരു കിലോ) വില. ലോകമെമ്പാടും വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ സാമ്പത്തിക പുനരുജ്ജീവനത്തിൽ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണെന്നും സ്വർണ്ണത്തിലും വെള്ളിയിലുമുള്ള നിക്ഷേപമാണ് സുരക്ഷിതമെന്നും വിദഗ്ധർ പറയുന്നു. ഇതിനുപുറമെ, ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് വൻതോതിൽ ഉത്തേജനം ലഭിക്കുന്നത് സ്വർണം പോലുള്ള സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപങ്ങളെ ആകർഷിക്കുന്നുവെന്നും ഇവർ പറയുന്നു. വെള്ളി നിരക്കിലും പുതിയ വർഷം വർധനയുണ്ടാകും. വെള്ളിയുടെ വില കിലോയ്ക്ക് 90,000 രൂപയിലെത്താമെന്നാണ് വിദഗ്ധാഭിപ്രായം. വെള്ളിയെ ആശ്രയിക്കുന്ന സോളാർ…
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ നാല് ജില്ലകളില്‍ നടത്താന്‍ തീരുമാനം. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച ഡ്രൈ റണ്‍ നടത്തുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളില്‍ ഓരോ ആശുപത്രികളിലും ഡ്രൈ റണ്‍ നടത്തും. ഡിസംബർ 28, 29 തീയതികളിൽ നാല് സംസ്ഥാനങ്ങളിൽ നടന്ന വാക്സിൻ ഡ്രൈ റണ്ണിന്‍റെ പ്രക്രിയ സുഗമമായി മുന്നോട്ടുപോയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. വാക്സിൻ പൊതു ഉപയോഗാനുമതി നൽകുന്നതിന് മുന്നോടിയായാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ജനുവരി 2 മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താക്കള്‍ വ്യാഴാഴ്ച നടന്ന ഉന്നതതല യോഗത്തിനുശേഷം വ്യക്തമാക്കിയിരുന്നു. നേരത്തെ നാല് സംസ്ഥാനങ്ങളില്‍ രണ്ട് ദിവസത്തെ ഡ്രൈ റണ്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു. കോവിഡ് വാക്സിന്‍ വിതരണ സംവിധാനം സജ്ജമാക്കല്‍, വിവരങ്ങള്‍ അപ്ലോഡ് ചെയ്യല്‍, ജില്ലകളില്‍ വാക്സിനുകള്‍ സ്വീകരിക്കുന്നതും വാക്സിനേഷന്‍ അനുവദിക്കുന്നതുമായി…
കൊച്ചി : ഡോളർ കടത്തുകേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കുരുക്ക് മുറുകുന്നു. ഡോളർ അടങ്ങിയ ബാഗ് സ്പീക്കർ തങ്ങൾക്ക് കൈമാറിയെന്ന് സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയുടെയും, സരിത്തിൻ്റെയും നിർണായമൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്. നോട്ടീസ് നൽകി വിളിച്ചു വരുത്തി അടുത്തയാഴ്ച ചോദ്യം ചെയ്യും. ഡോളർ കടത്ത് കേസിലെ സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ പങ്കിനെ കുറിച്ച് സ്വപ്ന സുരേഷും, സരിത്തും കസ്റ്റംസിന് നൽകിയ മൊഴിയുടെയും, മജിസ്ട്രറ്റിന് നൽകിയ രഹസ്യമൊഴിയുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഡോളർ അടങ്ങിയ ബാഗ് യു എ ഇ കോൺസുലേറ്റിലെത്തിക്കാൻ ശ്രീരാമകൃഷ്ണൻ സ്വപ്നയെയും, സരിത്തിനെയും ഏൽപ്പിച്ചിരുന്നെന്നാണ് ഇരുവരുടെയും സുപ്രധാനമൊഴി. സ്വർണക്കടത്ത് പിടിക്കപ്പെടുന്നതിന് തൊട്ട് മുമ്പ് ഒരു ഫ്ലാറ്റിൽ വച്ചാണ് ഡോളർ അടങ്ങിയ ബാഗ് സ്പീക്കർ സ്വർണക്കടത്ത് പ്രതികൾക്ക് നൽകിയത്. റിവേഴ്സ് ഹവാലയാണ് നടന്നതെന്നും അഴിമതിപ്പണം പ്രമുഖർ ഇത്തരത്തിൽ വ്യാപകമായി വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നുമാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. കോൺസുലേറ്റ് ജനറൽ ഓഫീസിലെത്തിക്കാൻ ഡോളറടങ്ങിയ ബാഗ് നൽകിയത് കസ്റ്റംസിന്…
കാൻബെറ: ദേശീയ ഗാനം ഭേദഗതി ചെയ്ത് ഓസ്‌ട്രേലിയ. ഗാനത്തിലെ ഒരു വാക്ക് തീരുത്തിയാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ദേശീയ ഗാനത്തിന്റ അന്തസത്തയിൽ പ്രധാനമാറ്റം വരുത്തിയതാണ് പുതിയ ഭേദഗതി. 143 വർഷങ്ങൾക്ക് മുൻപാണ് ഈ ഗാനം രചിച്ചത്. ദേശീയ ഐക്യം ഉറപ്പാക്കുന്നതിനും രാജ്യത്തെ തദ്ദേശീയ ഗോത്രവർഗക്കാർക്ക് പരിഗണന ഉറപ്പാക്കാനുമാണ് ദേശീയഗാനത്തിൽ ചരിത്രപരമായ തിരുത്ത്. ദേശീയ ഗാനത്തിലെ രണ്ടാമത്തെ വരിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ‘For we are young and free’ എന്നത് മാറ്റി ‘For we are one and free’ എന്നാക്കി. ആധുനിക ഓസ്‌ട്രേലിയ ഒരു യുവ രാജ്യമാണ് എന്ന അർത്ഥത്തിലായിരുന്നു ഈ ഗാനം രചിച്ചത്. 1878ൽ പീറ്റർ ഡോഡ്‌സ് മക്കോർമിക്ക് ആണ് ഗാനം എഴുതിയത്. 60,000 വർഷത്തിലേറെ പഴക്കമുള്ള ഓസ്‌ട്രേലയൻ മനുഷ്യ ചരിത്രം തിരസ്‌കരിക്കുകയാണ് ഈ പ്രയോഗം എന്ന് അന്നേ വിമർശനം ഉയർന്നിരുന്നു. ഓസ്‌ട്രേലിയയുടെ ചരിത്രവും സംസ്‌കാരവും പൂർണമായി പ്രതിനിധാനം ചെയ്യുന്നതാണ് പുതിയ മാറ്റമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ പറഞ്ഞു.
പ്യോംങ്യാംഗ്: പുതുവർഷത്തോടനുബന്ധിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ രാജ്യത്തെ എല്ലാ പൗരന്മാർക്കും കത്തയക്കുകയും അദ്ദേഹത്തിന്റെ പിതാവിന്റെയും മുത്തച്ഛന്റേയും ശവകുടീരം സന്ദർശിക്കുകയും ചെയ്തു. പ്രയാസകരമായ സമയങ്ങളിൽ ഉത്തരകൊറിയൻ ഭരണാധികാരികളിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി പറഞ്ഞായിരുന്നു കത്ത്.
ബംഗളുരു : പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ ഇന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഇതിനായി അദ്ദേഹത്തെ ബാഗ്ലൂരിലെ സഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്രനാളിയിലെ തടസ്സത്തെ തുടർന്നാണ് അടിയന്തര ശസ്ത്രക്രിയ. ക്രിയാറ്റിൻ അളവ് ക്രമാതീതമായി ഉയർന്നതിനാൽ വൃക്കകൾക്ക് തകരാറ് അടക്കമുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്നതിനാൽ മഅ്ദനി മൂന്നു മാസമായി ചികിത്സയിലാണ്. ഉയർന്ന രക്തസമ്മർദ്ദം അടക്കമുള്ള പ്രശ്നങ്ങളും മഅദനിയെ അലട്ടുന്നുണ്ട്.
മനാമ: ബഹ്‌റൈനിൽ ഡിസംബർ 31 ന് നടത്തിയ 10,962 കോവിഡ് -19 ടെസ്റ്റുകളിൽ 250 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 121 പേർ പ്രവാസി തൊഴിലാളികളാണ്. 122 പുതിയ കേസുകൾ സമ്പർക്കം മൂലവും 7 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 92,675 ആയി. കോവിഡ്-19ൽ നിന്ന് 191 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 90,217 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.35 ശതമാനമാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 352 ആണ്. മരണനിരക്ക് 0.38 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,106 പേരാണ്. ഇവരിൽ 10 പേർ ഗുരുതരാവസ്ഥയിലാണ്. 2,096 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 2.27 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 23,66,275 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ആരോഗ്യ കേന്ദ്രങ്ങൾ,…
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ജനുവരി 1) വെള്ളിയാഴ്ച , വൈകുന്നേരങ്ങളിൽ ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ടുബ്ലി സ്പോർട്സ് ക്ലബ് സീഫ് മാൾ, ആറാദ് സിറ്റി സെന്റർ റാമീസ്, റിഫ മൊബൈൽ യൂണിറ്റുകൾ ഇൻഡിപെൻഡൻസ് വാക് ടുബ്ലി ബേ ഖബിയ ബ്ലോക്ക് 318 ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ കടത്ത് പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച 1 കോടി 32 ലക്ഷം രൂപയുടെ 2596 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ നിഷാദ്, സക്കീർ എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയിരിക്കുന്നത്.
