Author: News Desk

കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവങ്കറിന് ജാമ്യമില്ല. ജാമ്യം ആവശ്യപ്പെട്ട് നൽകിയ അപേക്ഷ സാമ്പത്തിക കുറ്റ കൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതി തള്ളി. സ്വർണ്ണക്കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് കോടതി നടപടി. ശിവശങ്കറിനെതിരായ കൂട്ടുപ്രതികളുടെ മൊഴി ശക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഉന്നത വ്യക്തികൾക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് സാക്ഷിമൊഴികളിൽ വ്യക്തമാണ്. പ്രതികളുടെ രഹസ്യമൊഴിയിലും ഉന്നത വ്യക്തികളുടെ സ്വാധീനം വെളിവാക്കുന്നുവെന്നും കോടതി വ്യക്തമാക്കി. അതിനാൽ മറ്റു പ്രതികളുടെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്ന ശിവശങ്കറിന്റെ വാദം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, കണ്ണൂര്‍ 242, ഇടുക്കി 204, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് ജില്ലകളില്‍ ബുധനാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 29 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 78,53,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19…

Read More

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ വീടൊഴിപ്പിക്കല്‍ വേളയില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ തീപടര്‍ന്ന് പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തിൽ മക്കളുടെ പരാതിയിൽ അന്വേഷണം നടത്തും. പരാതി നൽകിയ അയൽക്കാരി വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കും. നെയ്യാറ്റിൻകര തഹസിൽദാരോട് കലക്ടർ റിപ്പോർട്ട് തേടി. ലക്ഷംവീട് കോളനിയിൽ രാജനും കുടുംബവും ഒന്നര വർഷമായി താമസിക്കുന്ന ഭൂമി തന്റേ‍താണെന്ന് സമീപവാസി വസന്ത ഒരു വർഷം മുൻപ് നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ ഹർജി നൽകിയിരുന്നു. വില‍യ്ക്കു വാങ്ങിയ ഭൂമി രാജനും കുടുംബവും കയ്യേറിയെന്നും ഭൂമിയുടെ പട്ടയം തന്റെ പേരിലാണെന്നുമാണ് സമീപവാസി വസന്തയുടെ അവകാശവാദം. എന്നാൽ, സ്ഥലം പുറമ്പോക്കാണെന്നും രാജന്റെ പേരിൽ വേറെ ഭൂമി ഇല്ലെന്നും ബന്ധുക്കളും നാട്ടുകാരു പറയുന്നു. https://youtu.be/DpPK65GVQYw വസ്തു ഒഴിയാൻ 6 മാസം മുൻപു കോടതി ഉത്തരവിട്ടു. 2 മാസം മുൻപ് ഒഴിപ്പിക്കാൻ അധികൃതർ എത്തിയെങ്കിലും രാജന്റെയും കുടുംബത്തിന്റെയും പ്രതിഷേധത്തെ തുടർന്നു പിന്മാറി. പിന്നീടു കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസിന്റെ…

Read More

തിരുവനന്തപുരം:  വർക്കല ഇടവയിൽ അമ്മയെ മർദ്ദിച്ച മകൻ പിടിയിലായി.  മകൻ റസാഖിനെയാണ് അയിരൂർ പൊലീസ് പിടികൂടിയത്. പാറപ്പുറം പ്രദേശത്തെ ഒരു വയലിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.  വയലിൽ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതൈനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി റസാഖിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൊഴി രേഖപ്പെടുത്തിയതിനു ശേഷമേ അറസ്റ്റ് ഉണ്ടാവൂ. [embedyt] https://www.youtube.com/watch?v=nsvGLRyaFb8[/embedyt] അതേസമയം, മാതാവിന് ഇയാൾക്കെതിരെ പരാതിയില്ല എന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. മകനെതിരെ മൊഴി നൽകാൻ മാതാവ് തയ്യാറാവുമോ എന്നതിനനുസരിച്ചേ കേസ് മുന്നോട്ടുപോകൂ. മാതാവ് മൊഴി നൽകിയില്ലെങ്കിൽ പൊലീസ് സ്വമേഥയാ കേസെടുക്കും. ഒരാഴ്ച മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അമ്മയെ മർദ്ദിക്കുന്ന മകൻ റസാക്കിന്റെ ചിത്രങ്ങൾ സഹോദരിയാണ് ക്യാമറയിൽ പകർത്തിയത്.  സംഭവത്തിന് ശേഷം റസാഖ് ഒളിവിലായിരുന്നു. നിലത്തിരിക്കുന്ന അമ്മയെ മകൻ ചവിട്ടുന്നതും മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Read More

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിൽ ആത്മഹത്യ ചെയ്തതിനും, കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. രാജനെതിരെയാണ് ആത്മഹത്യക്ക് പൊലീസ് സ്വമേധയാ കേസെടുത്തത്. അഭിഭാഷക കമ്മീഷൻ്റെ മൊഴിയിലാണ് ജോലി തടസ്സപ്പെടുത്തിയതിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടിനും കൂടി ഒറ്റ എഫ്ഐആറാണ് രജിസ്റ്റർ ചെയ്തത്. പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി റൂറൽ എസ്പി അറിയിച്ചു. https://youtu.be/DpPK65GVQYw സംഭവത്തിൽ രാജന്‍റെയും അമ്പിളിയുടെയും മക്കൾ പരാതി നൽകിയിട്ടുണ്ട്. പൊലീസുകാർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. സാമ്പത്തിക സഹായം വേണമെന്നും ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. അതേസമയം, സംഭവത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് നൽകും. കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസം എന്നിവയിൽ അടിയന്തരമായി എന്ത് നടപടിയെടുക്കാനാവുമെന്നതിന്‍റെ പ്രാഥമിക റിപ്പോർട്ടാണ് നൽകുക. ഭൂമിയുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നതിനാൽ വീടുവച്ചു നൽകുന്നത് അടക്കമുളള കാര്യത്തിൽ വിശദമായ പരിശോധന ആവശ്യമുണ്ടെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന…

Read More

എറണാകുളം: കോഴിക്കോട് ജില്ലയിൽ പടർന്നുപിടിച്ച ഷിഗെല്ല ബാക്ടീരിയ മറ്റിടങ്ങളിലേയ്ക്കും വ്യാപിക്കുന്നതായി സൂചന. എറണാകുളം ജില്ലയിൽ ഷിഗെല്ല എന്ന് സംശയിക്കുന്ന രോഗബാധ റിപ്പോർട്ട് ചെയ്തു. 56കാരിയായ ചോറ്റാനിക്കര സ്വദേശിനി പനിയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇക്കഴിഞ്ഞ 23നാണ് ഇവർ ആശുപത്രിയിലെത്തി ചികിത്സ തേടിയത്. ഷിഗെല്ലയാണോയെന്നു കണ്ടെത്താനായി സാമ്പിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കുടിവെള്ള സ്രോതസിലെ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗബാധ സംശയിച്ചതോടെ ആരോഗ്യ വിഭാഗം അടിയന്തര യോഗം ചേർന്നു സാഹചര്യം വിലയിരുത്തി. കോഴിക്കോട് ജില്ലയിൽ ഷിഗെല്ല നിയന്ത്രണവിധേയമായെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഒരിടവേളയ്ക്ക് ശേഷം മറ്റൊരു ജില്ലയിൽ ഷിഗെല്ലയ്ക്ക് സമാനമായ രോഗബാധ കണ്ടെത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. ആരോഗ്യ വിഭാഗവും മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധരും ഭക്ഷ്യസുരക്ഷ വിഭാഗവും ചേർന്ന് പ്രദേശത്ത് സന്ദർശനം നടത്തിയിരുന്നു.

Read More

ന്യൂഡൽഹി: ഇന്ത്യയിൽ ചികിത്സയിലുള്ള കൊറോണ രോഗികളിൽ ഏറ്റവും കൂടുതൽ ആളുകൾ കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് കൊറോണ വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിലും കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. 23 ശതമാനം രോഗികളാണ് കേരളത്തിൽ ചികിത്സയിലുള്ളത്. കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ കൊറോണ രോഗികളിൽ ഏറ്റവും കൂടുതലുള്ളത് കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ്. കേന്ദ്ര സർക്കാരിന്റെ കണക്ക് പ്രകാരം രാജ്യത്തെ കൊറോണ ബാധിതരിൽ 63 ശതമാനം പുരിഷൻമാരും 37 ശതമാനം സ്ത്രീകളുമാണുള്ളത്. 17 വയസിന് താഴെയുള്ള എട്ട് ശതമാനം ആളുകൾക്കാണ് കൊറോണ ബാധിച്ചത്. പതിനെട്ടും ഇരുപത്തിയഞ്ചും വയസിന് ഇടയിൽ പ്രായമുള്ളവരിൽ 13 ശതമാനം പേർക്കും, ഇരുപത്തിനാലും നാല്പ്പത്തിനാലും വയസിന് ഇടയിൽ പ്രായമുള്ളവരിൽ 39 ശതമാനം പേർക്കുമാണ് കൊറോണ ബാധിച്ചിരിക്കുന്നത്. For Appointment Click: https://www.kimshealth.org/bahrain/muharraq/ നാല്പ്പത്തിയഞ്ചും അറുപതും വയസിന് മദ്ധ്യേ പ്രായമുള്ള 26 ശതമാനം പേരിക്കും അറുപത് വയസിന് മുകളിലുള്ള 14 ശതമാനം…

Read More

മ​നാ​മ: കഴിഞ്ഞ 37 വർഷം ബഹ്‌റൈനിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌തിട്ടും, കയറിക്കിടക്കാൻ ഒരു വീടുപോലുമില്ലാതെ പ്രാരാബ്‌ധങ്ങളുടെ ലോകത്തേയ്ക്ക് മടങ്ങിയ, വർക്കല ഇടവ സ്വദേശിയായ സുരേഷ് ബാബുവിനാണ് ഹോപ്പ് സഹായം നൽകിയത്. വർഷങ്ങളായുള്ള ശമ്പളകുടിശ്ശികയും, ഭാര്യയുടെ കാൻസർ രോഗവുമാണ് ഇദ്ദേഹത്തെ ഈ വിധം ദുരിതത്തിലാക്കിയത്. വാടകവീട്ടിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ കുടുംബം, വാടക നൽകാൻ പോലും നിവർത്തിയില്ലാത്തതിനാൽ, ഇപ്പോൾ ഒരു ബന്ധുവീട്ടിലാണ് കഴിയുന്നത്. ശുചീകരണ തൊഴിലായിയായ ഇദ്ദേഹത്തിന് ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടാണെന്ന് മനസിലാക്കി മുമ്പും ഹോപ്പ് ഫുഡ് കിറ്റും സാമ്പത്തിക സഹായവും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് മടങ്ങുന്ന ഇദ്ദേഹത്തിന്, ഗൾഫും കിറ്റും, ഹോപ്പിന്റെ അഭ്യുദയകാംഷികളിൽ നിന്നും സമാഹരിച്ച RS 36,554.00 (മുപ്പത്താറായിരത്തി അഞ്ഞൂറ്റി അൻപത്തിനാല് രൂപ) സഹായവും നൽകി. ഹോപ്പിന്റെ പ്രതിനിധികളായ മനോജ് സാംബനും, ബഷീറും ചേർന്ന് സഹായം കൈമാറി. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സഹകരിക്കുന്ന എല്ലാവർക്കും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.

Read More

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ബി​ഗ്​ ബാ​ങ്​ സൂ​പ്പ​ർ ഡീ​ലി​ന് തുടക്കമായി. ഡിസംബർ 29 മുതൽ ജ​നു​വ​രി ര​ണ്ടു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​​ൽ നി​ര​വ​ധി ഓഫ​റു​ക​ളാ​ണ്​ ഒരുക്കിയിട്ടു​ള്ള​ത്. സ്​​മാ​ർ​ട്ട്​​ഫോ​ൺ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ടി.​വി, ക​ണ്ണ​ട​ക​ൾ, പെ​ർ​ഫ്യൂം, ഡി​റ്റ​ർ​ജ​ൻ​റു​ക​ൾ, ന​ട്​​സ്, കു​ക്കി​ങ്​ ഓ​യി​ൽ തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും. വി​സ്​​മ​യി​പ്പി​ക്കു​ന്ന ഏ​ക​ദി​ന ഓ​ഫ​റു​ക​ൾ, ഹാ​ഫ്​ പ്രൈ​സ്​ ഓഫ​ർ എ​ന്നി​വ​യാണ് പ്രധാന ആകർഷണം. ഡി​സം​ബർ 31ന്​ ഉ​ച്ച​ക്ക്​ 12 മു​ത​ൽ രാ​ത്രി 12 വ​രെ പ്രത്യേക വിലക്കുറവിൽ മെഗാ വി​ൽ​പ​ന മേ​ള​യു​മു​ണ്ടാ​യി​രി​ക്കും. ലു​ലു ഷോ​പ്പി​ങ്​ ആ​പ്​ മു​ഖേ​ന​യും ഉപഭോക്താക്കൾക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാൻ സാധിക്കും. ഓർ​ഡ​ർ ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ച്ച്​ ന​ൽ​കും. ജ​നു​വ​രി ഒ​മ്പ​തു​വ​രെ അ​ടു​ക്ക​ള, വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വി​ല​ക്കു​റ​വി​ൽ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്. വ​സ്​​ത്ര​ങ്ങ​ൾ, ഫാ​ഷ​ൻ ആ​ക്​​സ​​സ​റീ​സ്​ എ​ന്നി​വ​യി​ൽ 50 ​ശ​ത​മാ​നം പേ​ബാ​ക്ക്​ ഓ​ഫ​റും നൽകുന്നുണ്ട്.

Read More

മനാമ: അന്താരാഷ്ട്ര ഡിസൈനുകളിലും വാസ്തുവിദ്യയിലും ശ്രദ്ധേയമായ ഇംഗ്ലീഷ്-സ്പാനിഷ് ദ്വിഭാഷാ മാസികയായ എൽ ക്രോക്വിസിന്റെ കവറിൽ ഗ്രീൻ കോർണർ കെട്ടിടം ഇടം നേടി. മുഹർറാക്കിലെ ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അൽ-ഖലീഫ സെന്റർ ഫോർ കൾച്ചർ ആന്റ് റിസർച്ചിന്റെ ഭാഗമായ കെട്ടിടത്തിന്റെ ഒരു ചിത്രം ഉൾപ്പെടുത്തിക്കൊണ്ടാണ് മാസിക അതിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ പുറംചട്ട അലങ്കരിച്ചിരിക്കുന്നത്. നാല് നിലകളുള്ള കെട്ടിടത്തിന്റെ ഒരു നില പഴയ പെയിന്റിംഗുകളും പുസ്തകങ്ങളും പുനഃ സ്ഥാപിക്കുന്നതിനായും മറ്റൊന്ന് ബഹ്‌റൈൻറെ സാംസ്കാരിക ഉന്നമനത്തിനായും ഉപയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വാസ്തുവിദ്യാ മാസികകളിലൊന്നായ എൽ ക്രോക്വിസ് ഇത് രണ്ടാം തവണയാണ് ബഹ്‌റൈനിലെ ഒരു കെട്ടിടത്തെ ഉൾപ്പെടുത്തുന്നത്. എന്നാൽ മാഗസിൻ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്വിറ്റീസ് നടത്തുന്ന “ദാർ അൽ മുഹറക്കിന്” ആദ്യമായിട്ടാണ് അതിന്റെ കവർ സമർപ്പിക്കുന്നത്. ഗ്രീൻ കോർണർ കെട്ടിടത്തിനുപുറമെ എക്സ്പോ മിലാനോ 2015 ൽ സിൽവർ അവാർഡ് നേടിയ ദിൽ‌മുന്റെ പുരാതന നാഗരികതയിൽ നിന്ന് ഉരുത്തിരിഞ്ഞ ബഹ്‌റൈന്റെ…

Read More