Author: News Desk

സന: യെമനിലെ ഏദൻ വിമാനത്താവളത്തിൽ ഭീകരാക്രമണം. സ്‌ഫോടനത്തിലും വെടിവെയ്പ്പിലുമായി 13 പേർ കൊല്ലപ്പെട്ടു. 24 ഓളം പേർക്ക് പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം. പുതിയ പ്രധാനമന്ത്രി മയീൻ അബ്ദുൾ മാലിക്കും മറ്റ് ക്യാബിനറ്റ് അംഗങ്ങളും അടങ്ങിയ വിമാനം ഏദനിലെത്തിയപ്പോഴായിരുന്നു വിമാനത്താവളത്തിൽ സ്‌ഫോടനം ഉണ്ടായത്. എല്ലാവരെയും ഉടനെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ താനും കൂടെയുള്ള അംഗങ്ങളും സുരക്ഷിതരാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വിമാനത്താവളത്തിൽ നിന്നും മൂന്ന് മോർട്ടാർ ഷെല്ലുകൾ സുരക്ഷാ സേന കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Read More

ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് നിലപാടിലുറച്ച് കര്‍ഷക സംഘടനകള്‍. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ആറാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു.  നിയമം പിന്‍വലിക്കല്‍ ഒഴികെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും വിളകള്‍ക്ക് താങ്ങുവില പിന്‍വലിക്കില്ല എന്ന് ഉറപ്പ് നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. അതേസമയം, ജനുവരി നാലിന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടന നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തും.  സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നാല്‍ റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങുകള്‍ തടസപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകള്‍ നല്‍കുന്നത്.

Read More

ഇസ്ലാമാബാദ് : പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) രാവിലെ 11:03 ഓടെ ഉണ്ടായ ഭൂചലനം 10 കിലോമീറ്റർ ചുറ്റളവിൽ വരെ അനുഭവപ്പെട്ടു.ഇസ്ലാമാബാദിൽ നിന്ന് 113 കിലോമീറ്റർ വടക്കായിട്ടാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും ഭാഗങ്ങളിൽ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ സ്വത്ത് നാശനഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഡിസംബർ 27 നും അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യു.എസ്. ജിയോളജിക്കൽ സർവേ അറിയിച്ചു.

Read More

തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ . വാക്‌സിൻ സൂക്ഷിക്കാനുള്ള സ്ഥലങ്ങൾ സംസ്ഥാനത്ത് തയാറാണ്. ആരോഗ്യ പ്രവർത്തകർക്കും വയോജനങ്ങൾക്കും പ്രമേഹം തുടങ്ങിയ അസുഖമുള്ളവർക്കുമായിരിക്കും മുൻഗണന നൽകുകയെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിൻ വിതരണം ആശുപത്രികൾ വഴിയാകും നടത്തുക. ആശുപത്രികളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. കേരളത്തിന് പ്രഥമ പരിഗണന നൽകണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Read More

മനാമ: പുതുവർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റ് 12 മണിക്കൂർ ഓൺലൈൻ ഷോപ്പിംഗ് വിൽപ്പന ഒരുക്കുന്നു. ഡി​സം​ബർ 31ന്​ ഉ​ച്ച​ക്ക്​ 12 മു​ത​ൽ രാ​ത്രി 12 വ​രെയാണ് പ്രത്യേക വിലക്കുറവിൽ മെഗാ വി​ൽ​പ​ന മേ​ള​ നടക്കുന്നത്. www.luluhypermarket.com എന്ന ലു​ലു ഷോ​പ്പി​ങ്​ ആ​പ്​ മു​ഖേ​ന​യും ഉപഭോക്താക്കൾക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാൻ സാധിക്കും. ഓർ​ഡ​ർ ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ച്ച്​ ന​ൽ​കും. മുൻനിര ബ്രാൻഡ് ഇലക്‌ട്രോണിക്‌സ്, സ്മാർട്ട്‌ഫോണുകൾ, ഗാർഹിക ഉപകരണങ്ങൾ, അവശ്യവസ്തുക്കൾ എന്നിവയെല്ലാം വിലക്കുറവിൽ ലഭിക്കും.

Read More

മനാമ: ലുലു എക്സ്ചേഞ്ച് ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ‘സെന്റ് സമാര്‍ട്ട് വിന്‍ സമാര്‍ട്ട്’ കാമ്പയിൻ നാളെ (ഡിസംബർ 31) സമാപിക്കും. ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയാണ് ലുലു എക്സ്ചേഞ്ച് മെഗാ നറുക്കെടുപ്പ് സംഘടിപ്പിച്ചത്. ലുലു എക്‌സ്‌ചേഞ്ചിലൂടെയോ ലുലു മണി മൊബൈൽ ആപ്ലിക്കേഷനിലൂടെയോ ഇടപാട് നടത്തുന്ന ഉപയോക്താക്കൾക്കായാണ് മൂന്ന് മാസത്തെ നറുക്കെടുപ്പ് നടത്തിയത്. ആദ്യ രണ്ട് നറുക്കെടുപ്പിലൂടെ നിരവധി പേരാണ് സമ്മാനങ്ങൾ സ്വന്തമാക്കി. മൂന്നാം ഘട്ട നറുക്കെടുപ്പ് ജനുവരി 5 ന് ജുഫൈര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിൽ നടക്കും. 1 മാക്ബുക്ക് പ്രോ, 23 സാംസങ് നോട്ട് 20 അൾട്രാ, 3 സാംസങ് 55 “എൽഇഡി ടിവി, 6 ഐപാഡുകൾ, 3 സാംസങ് സ്മാർട്ട് വാച്ചുകൾ, 3 കാനോൻ EOS M10, 6 സോണി സൗണ്ട്ബാറുകൾ, 20 ദിനാറിന്റെ 21 ലുലു ഷോപ്പിംഗ് വൗച്ചറുകൾ എന്നിങ്ങനെയാണ് മെഗാ ഡ്രോയ്ക്കുള്ള സമ്മാനങ്ങൾ. ഈ കാലയളവിൽ 46 ഓളം വിജയികളെയാണ് തിരഞ്ഞെടുക്കുന്നത്. പ്രതിമാസ…

Read More

മനാമ: ഉയർന്ന ഗുണനിലവാരമുള്ള ചേരുവകളും, സ്വാദിഷ്ടമായ ഇറ്റാലിയൻ വിഭവങ്ങളും പരിചയപ്പെടുത്തുന്നതിനായി ലുലു ഹൈപ്പർ മാർക്കറ്റ് ‘ലെറ്റ്സ് ഇറ്റാലിയൻ’ എന്ന പേരിൽ ഒരുക്കിയ ഇറ്റാലിയൻ ഭക്ഷ്യ പ്രമോഷന്റെ രണ്ടാം പതിപ്പ് ഇറ്റാലിയൻ അംബാസഡർ പോള അമാദി ഉദ്ഘാടനം ചെയ്തു.ജുഫെയർ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ലുലു ഹൈപ്പർ മാർക്കറ്റ് റീജിയണൽ ഡയറക്ടർ മുഹമ്മദ് കലീം ഉല്ല, ലുലു പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഗുണനിലവാരമുള്ള ഇറ്റാലിയൻ ചേരുവകൾ പരിചയപ്പെടുത്തുന്ന ഭക്ഷണ മേള 2021 ജനുവരി 01 വരെ തുടരും. മധുരപ്രിയർക്കായി അറിയപ്പെടുന്ന ബ്രാൻഡുകളുടെ സ്വാദിഷ്ടമായ സ്പോഞ്ച് കേക്ക്, ഇറ്റാലിയൻ ചോക്ലേറ്റ്, മക്രോൺസ്,ഫ്രൂട്ട് ജാമുകൾ,ഷുഗർ ടോപ്പ്ട് പഫ് പേസ്ട്രി എന്നിവക്ക് പുറമെ ഇറ്റാലിയൻ ആപ്പിൾ കിവി പഴങ്ങൾ എന്നിവ പ്രത്യേക വിലയിൽ ‘ലെറ്റ്സ് ഇറ്റാലിയൻ’ ഭക്ഷ്യ വാരത്തിൽ ലഭ്യമാണ്. ഇറ്റാലിയൻ അടുക്കളയിലെ പ്രധാന ചേരുവകളായ ബൾസാമിക് വിനാഗിരി, ഒലിവ് ഓയിൽ, ഓർഗാനിക് പാസ്ത, ഉയർന്ന നിലവാരമുള്ള ചീസ്, റെഡി-ടു-ഗോ പെസ്റ്റോ പാസ്ത സോസ്,…

Read More

തിരുവനന്തപുരം: രാഷ്ട്രീയത്തിന് അതീതമായി തിരുവനന്തപുരത്തെ എല്ലാ വാർഡുകളിലും വികസനം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. വിമർശിക്കുന്നവരെ കൂടി ഉൾപ്പെടുത്തി പ്രതിരോധ പ്രവർത്തനങ്ങളിലും ക്ഷേമപ്രവർത്തനങ്ങളിലും ഉൾപ്പെടുത്തുമെന്ന് മേയർ വ്യക്തമാക്കി. മാലിന്യ പ്രശ്നം അടിയന്തിരമായി ഇടപെടേണ്ട വിഷയമെന്നും മാലിന്യമുക്ത നഗരസഭയാക്കി മാറ്റുമെന്നും ആര്യ പറഞ്ഞു. https://youtu.be/HQ8iYVmRhGE

Read More

ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി കേന്ദ്ര സർക്കാർ. ഓഡിറ്റില്ലാത്ത വ്യക്തികൾക്ക് 2020–21 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ജനുവരി 10 വരെ സമർപ്പിക്കാം. ഓഡിറ്റ് ചെയ്യേണ്ട വ്യക്തികളുടെയും കമ്പനികളുടെയും ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 ആക്കി ദീർഘിപ്പിച്ചു. കോവിഡ് പ്രതിസന്ധി മൂലം ആദായനികുതി റിട്ടേൺ യഥാസമയം സമർപ്പിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നത് പരിഗണിച്ചാണ് കാലാവധി നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനം.

Read More

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിൽ അമ്പിളിയുടെ മൃതദേഹം തടഞ്ഞുവെച്ച് പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെയാണ് കേസെടുത്തത്. പൊലീസ് നടപടി തടസപ്പെടുത്തിയതിനും കൊവിഡ് നിയന്ത്രണം ലംഘിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്ത രാജനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. https://youtu.be/DpPK65GVQYw മെഡിക്കൽ കോളേജിൽ നിന്ന് ആംബുലൻസിൽ മൃതദേഹം നെയ്യാറ്റിൻകരയില്‍ എത്തിച്ചപ്പോഴാണ് വീടിന് സമീപത്തുളള റോഡിൽ കുട്ടികളും നാട്ടുകാരും ചേർന്ന് ആംബുലൻസ് തടഞ്ഞത്. ഭൂമിയുമായി ബന്ധപ്പെട്ട് കേസ് നൽകിയ വസന്തക്കെതിരെ നിയമനടപടിയെടുക്കണം, കുറ്റക്കാരനായ പൊലീസുകാരനെതിരെ നടപടി വേണം, കുട്ടികൾക്ക് സർക്കാർ ജോലി നൽകണം, ഇതേ ഭൂമിയിൽ കുട്ടികൾക്ക് വീട് നൽകണം എന്നിവയായിരുന്നു ആവശ്യങ്ങൾ. നെയ്യാറ്റിൻകര ഡിവൈഎസ്പിയും തഹസിൽദാരും ഉൾപ്പെടെയുള്ളവർ നാട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കളക്ടർ നേരിട്ടെത്തി ഉറപ്പ് നൽകണമെന്നായിരുന്നു സമരക്കാരുടെ നിലപാട്. പിന്നീട് കളക്ടർ എത്തി ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധത്തിൽ നിന്നും നാട്ടുകാർ പിന്മാറിയത്.

Read More