Author: News Desk

ദുബായ്: ഗിന്നസ് റെക്കോർഡിലിടം നേടുന്ന കരിമരുന്ന് പ്രയോഗവുമായാണ് യുഎഇ പുതുവർഷത്തെ വരവേൽക്കുന്നത്. അബുദാബിയിലാണ് 35 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗം ഒരുക്കിയത്. ബുർജ് ഖലീഫ അടക്കം വിവിധയിടങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ആഘോഷപരിപാടികൾ. അബുദാബി അൽ വത്ബയിൽ 35 മിനിട്ട് നീളുന്ന കരിമരുന്ന് പ്രയോഗത്തിലൂടെ ഗിന്നസ് ലോകറെക്കോർഡാണ് യുഎഇ ലക്ഷ്യമിടുന്നത്. ഹെറിറ്റേജ് ഫെസ്റ്റിവലിൽ നിയന്ത്രണങ്ങളോടെയായിരുന്നു പ്രവേശനം. ദുബായിൽ ഡൗൺടൗൺ ദുബായ്, ഗ്ലോബൽ വില്ലേജ്, അറ്റ്ലാൻറിസ് ദ് പാം, ബുർജ് അൽ അറബ്, ദുബായ് ഫെസ്റ്റിവൽ സിറ്റി, അൽ സീഫ് ദുബായ് എന്നിവിടങ്ങളിലും കരിമരുന്ന് പ്രയോഗവും ആഘോഷപരിപാടികളും നടന്നു. റാസൽഖൈമയിൽ 10 മിനിറ്റ് നീണ്ടുനിൽക്കുന്ന കരിമരുന്ന് പ്രയോഗം നാല് കിലോ മീറ്റർ ചുറ്റളവിൽ കാണാനാകും എന്നതാണ് പ്രത്യേകത. അല്‍ മർജാന്‍ ദ്വീപിലെ കടലിന് മുകളിലാണ് കരിമരുന്ന് പ്രയോഗം. അജ്മാൻ കോർണിഷില്‍ അജ്മാൻസറായിക്ക് മുൻവശത്തും അൽ സൊറാഹിലെ ഒബ്റോയി ബീച് റിസോർട്ടിലും ആഘോഷങ്ങൾ തുടങ്ങി. വിവിധ റിസോർട്ടുകളിലും ഹോട്ടലുകളിലും ആഘോഷങ്ങൾ പുരോഗമിക്കുകയാണ്.…

Read More

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുല്‍, രഞ്ജിത്ത് എന്നിവര്‍ക്കു യൂത്ത് കോൺഗ്രസ് 5 ലക്ഷം രൂപ കൈമാറി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എസ്.ശബരീനാഥൻ എംഎൽഎയും ഷാഫി പറമ്പിൽ എംഎൽഎയും ചേർന്നാണ് പണം കൈമാറിയത്. ‘അവര്‍ക്ക് നഷ്ടപ്പെട്ടതിന് പകരമാവില്ല ആരും, ഒന്നും. ഞങ്ങളെ കൊണ്ടാവുന്ന ഒരു ചെറിയ ഉത്തരവാദിത്തം നിറവേറ്റി. കേരളത്തിന്റെ നോവായി മാറിയ രാഹുലിനും രഞ്ജിത്തിനും വീട് നിര്‍മാണത്തിലേക്കായി യൂത്ത് കോണ്‍ഗ്രസ് 5 ലക്ഷം രൂപ കൈമാറി’– ഷാഫി പറമ്പിൽ സമൂഹമാധ്യമത്തിൽ കുറിച്ചു. നേരത്തേ, രാഹുലിനും രഞ്ജിത്തിനും സ്ഥലവും വീടും ധനസഹായവും നല്‍കുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും മന്ത്രിസഭായോഗം തീരുമാനം എടുത്തിരുന്നു. രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് വച്ചു നല്‍കുമെന്നും സർക്കാർ അറിയിച്ചു.

Read More

ബെയ്ജിങ്: തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീൻ സൗജന്യമായി പൊതുജനങ്ങൾക്ക് വിതരണം ചെയ്യുമെന്നു ചൈന. സർക്കാർ അധീനതയിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി സിനോഫാം ആണ് വാക്സീൻ വികസിപ്പിച്ചത്. 79.34% ഫലപ്രദമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. മൂന്നു ഘട്ടങ്ങളിലായുള്ള പരീക്ഷണങ്ങൾ പൂർത്തിയാക്കി. ഫെബ്രുവരിയോടെ 50 ദശലക്ഷം ആളുകൾക്ക് വാക്സീൻ വിതരണം ചെയ്യാനാണ് ചൈന ലക്ഷ്യമിടുന്നത് എന്നാണു റിപ്പോർട്ട്. മുൻഗണനാ വിഭാഗത്തിൽപ്പെട്ട 3 ദശലക്ഷത്തിലധികം ആളുകൾക്കു ഡിസംബർ 15 മുതൽ വാക്സീൻ വിതരണം ചെയ്തു. പ്രായമായവർക്കും മറ്റു രോഗങ്ങളുള്ളവർക്കുമായിരിക്കും ആദ്യഘട്ടത്തിൽ വാക്സീൻ വിതരണം ചെയ്യുക.

Read More

ലോസ് ഏഞ്ചൽസ്: യുഎസ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടത്തിയ സീരിയൽ കില്ലർ സാമുവൽ ലിറ്റിൽ(80) കാലിഫോർണിയയിൽ അന്തരിച്ചു. 1970 നും 2005 നും ഇടയിൽ പത്തൊന്‍പത് സംസ്ഥാനങ്ങളിലായി 93 കൊലപാതകങ്ങളാണ് ഇയാള്‍ നടത്തിയത്. ലൈംഗിക തൊഴിലാളികളും മയക്കുമരുന്നിന് അടിപ്പെട്ടവരും കറുത്ത വര്‍ഗക്കാരായ സ്ത്രീകളുമാണ് സാമുവല്‍ കൊലപ്പെടുത്തിയവരില്‍ ഭൂരിഭാഗവും. 93 പേരെ കൊലപ്പെടുത്തിയെന്ന് സാമുവല്‍ ലിറ്റില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.ഇയാള്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ഈ കൊലപാതകങ്ങളില്‍ പലതും ഒരിക്കലും തെളിയിക്കപ്പെടില്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. കാലിഫോര്‍ണിയയിലെ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയായിരുന്നു സാമുവലിന്റെ മരണം. സാമുവല്‍ കൊലപ്പെടുത്തിയെന്ന് പറയുന്നവരില്‍ പലരെയും പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. 2014ല്‍ ഡി.എന്‍.എ തെളിവുകളുടെ അടിസ്ഥാനത്തില്‍ മൂന്ന് കേസുകളില്‍ ഇയാളെ ശിക്ഷിച്ചിരുന്നു. എന്നാല്‍ അപ്പോഴെല്ലാം നിരപരാധിയാണെന്നാണ് സാമുവല്‍ പറഞ്ഞിരുന്നത്. അവസാനകാലത്താണ് സാമുവല്‍ കൂടുതല്‍ കേസുകളില്‍ കുറ്റസമ്മതം നടത്തിയിരുന്നത്.

Read More

മനാമ: പുതുവത്സര അവധിക്കാലത്ത് രാജ്യത്തിന്റെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. മുഹർറാക്ക് നോർത്തേൺ ഹെൽത്ത് സെന്റർ, റിഫയിലെ ഹമദ് കനൂ ഹെൽത്ത് സെന്റർ, ഈസ ടൗണിലെ യൂസഫ് എഞ്ചിനീയർ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ 24 മണിക്കൂറും സേവനം നൽകും. ഹമദ് ടൗണിലെ മുഹമ്മദ് ജാസിം കനൂ ഹെൽത്ത് സെന്റർ (റൗണ്ട്എബൗട്ട് 17) ആഴ്ചയിലുടനീളം രാവിലെ 7 മുതൽ രാത്രി 11 വരെ തുറന്നിരിക്കും.

Read More

ഓക്ലൻഡ്: പുതുവർഷം പിറന്നു.  പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസിലാൻഡിലും പുതുവർഷമെത്തി. ഒക്ലൻഡ ഹാർബർ ബ്രിഡ്ജിലെ സ്‌കൈ ടവറിൽ കൗണ്ട് ഡൗണോടുകൂടി 2020ന് വിട നൽകി പുതുവർഷത്തെ സ്വാഗതം ചെയ്തു. ന്യൂസിലൻഡിൽ കൊറോണ ഭീഷണി ഇല്ലാത്തതിനാൽ ആഘോഷങ്ങൾക്ക് നിയന്ത്രണമില്ല. പുതുവർഷ പുലരിയെ വരവേൽക്കാൻ വൈകിട്ട് ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. ന്യൂസിലാൻഡിന് ശേഷം ഓസ്‌ട്രേലിയയിൽ ആണ് പുതുവർഷം എത്തിയത്. പിന്നീട് ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവർഷ ദിനം കടന്നുപോകുക. ലോകത്തിലെ പല കോണുകളിലും പല സമയത്താണ് പുതുവർഷം പിറക്കുന്നത്. ടൈം സോണുകളിലെ വ്യത്യാസം കാരണമാണിത്. ക്രിസ്മസ് ഐലൻഡ് എന്നറിയപ്പെടുന്ന കിർത്തിമാത്തി ദ്വീപിലാണ് പുതുവർഷം അവസാനം എത്തുക. കിർത്തിമാത്തിയിൽ 6,500 പേർ മാത്രമാണ് താമസിക്കുന്നത്.

Read More

ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസിലെ ബോർഡ് പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ മേയ് 4 മുതൽ ജൂൺ 10 വരെ തീയതികളിൽ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ പറഞ്ഞു. പരീക്ഷാഫലം ജൂലൈ 15നു മുൻപ് പ്രഖ്യാപിക്കും. പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് മുതൽ നടത്തും. പരീക്ഷ തിയതികളുടെ പൂർണ രൂപം സിബിഎസ്ഇ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 302, പാലക്കാട് 225, ഇടുക്കി 190, വയനാട് 165, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ വ്യാഴാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 32 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 79,11,934 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക…

Read More

കോഴിക്കോട് : മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ട് ഡി വിജിത്ത് ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയുണ്ടായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജിത്തിന്റെ നില ഗുരുതരമാണ്. 11-ാം വാര്‍ഡില്‍ നിന്ന് മുസ്‌ലിംലീഗ് ടിക്കറ്റിലാണ് വിജിത്ത് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. പുലര്‍ച്ചെ ആലുങ്ങലിലെ വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു എന്നാണ് വിവരം.

Read More

കോഴിക്കോട്: മികച്ച സ്പോർട്സ് റിപ്പോർട്ടിങ്ങിന് കാലിക്കറ്റ് പ്രസ് ക്ലബ് കോഴിക്കോട് ജില്ല ഫുട്ബാൾ അസോസിയേഷനുമായി ചേർന്ന് നൽകുന്ന മുഷ്താഖ് പുരസ്കാരം ​‘മാധ്യമം’ കോഴിക്കോട്​ ബ്യൂറോ സീനിയർ കറസ്​പോണ്ടൻറ്​ സി.പി ബിനീഷിനും ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ബ്യുറോയിലെ ടി.കെ ദീപപ്രസാദിനും ലഭിച്ചു. 10000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം . സി പി വിജയകൃഷ്ണൻ, എ.എൻ രവീന്ദ്രദാസ്, കമാൽ വരദൂർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

Read More