Author: News Desk

തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ മായയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കായംകുളം പൊലീസ് കേസെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും. ഞായറാഴ്ച രാത്രി എട്ടരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അനിൽ പനച്ചൂരാന്റെ അന്ത്യം. രാവിലെ തലകറങ്ങി വീണതിനെ തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹം കോവിഡ് ബാധിതനായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിവരം. പെട്ടെന്നുള്ള മരണത്തില്‍ ബന്ധുക്കള്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടിയപ്പോള്‍ ആശുപത്രി അധികൃതരാണ് പോസ്റ്റുമോര്‍ട്ടത്തിന് നിര്‍ദേശിച്ചത്. കോവിഡ് ബാധിച്ചതായി കഴിഞ്ഞ ദിവസം രാവിലെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റു കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.

Read More

മനാമ: ബഹ്‌റൈനിൽ ജനുവരി 3 ന് നടത്തിയ 10515 കോവിഡ് -19 ടെസ്റ്റുകളിൽ 294 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 149 പേർ പ്രവാസി തൊഴിലാളികളാണ്. 127 പുതിയ കേസുകൾ സമ്പർക്കം മൂലവും 18 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 93,478 ആയി. കോവിഡ്-19ൽ നിന്ന് 128 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 90,686 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.01 ശതമാനമാണ്.ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 352 ആണ്. മരണനിരക്ക് 0.38 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,440 പേരാണ്. ഇവരിൽ 13 പേർ ഗുരുതരാവസ്ഥയിലാണ്. 2,427 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 2.61 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 23,93,449 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.

Read More

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ സ്വന്തമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ്.  നാല് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്‍കരുതെന്നും നിര്‍ദേശമുണ്ട്.  ജനവിരുദ്ധരെ സ്ഥാനാര്‍ത്ഥികളാക്കിയാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.  യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് കഴിഞ്ഞദിവസമാണ് നടന്നത്.  ഇതിന് പിന്നാലെയാണ് പ്രമേയം പാസാക്കിയിരിക്കുന്നത്.  കെപിസിസിക്ക് 20 നിര്‍ദേശങ്ങളുമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിരിക്കുന്നത്.  പ്രമേയം എഐസിസി നേതൃത്വത്തിനും അയച്ചുനല്‍കും. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന ആവശ്യമാണ് യൂത്ത് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ക്യാമ്പ് മുന്നോട്ട് വയ്ക്കുന്നത്.  സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ ഇരിക്കെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ നീക്കം.  മലമ്പുഴയില്‍ നടന്ന സംസ്ഥാന ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനങ്ങളാണ്.  പാര്‍ട്ടിയില്‍ തലമുറ മാറ്റം വേണം എന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു പറയുകയും ചെയ്തു നേതാക്കള്‍. വിജയ സാധ്യതയുള്ളവര്‍ക്കു മുന്നില്‍ ഗ്രൂപ്പ് ഒരു തടസമായി വരാന്‍ പാടില്ല.  യുവാക്കള്‍ക്ക്…

Read More

മനാമ: ജനുവരി 4 തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം വൈകുന്നേരങ്ങളിൽ ബഹ്‌റൈനിലെ നിരവധി പ്രദേശങ്ങളിൽ കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ഒയാസിസ് മാൾ, ജുഫെയർ ഐക്കിയ മൊബൈൽ യൂണിറ്റുകൾ: മുഹറഖ് സൂക്ക് ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

കൊച്ചി: കേരളാ ബാങ്കിനെതിരായ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. റിസർവ് ബാങ്കിന്റെ ലൈസൻസില്ലാതെയാണ് കേരളാ ബാങ്കിന്റെ ഭൂരിപക്ഷം ശാഖകളും പ്രവർത്തിക്കുന്നതെന്നാണ് ഹർജിയിലെ ആരോപണം. ബാങ്കിംഗ് നിയന്ത്രണ നിയമ പ്രകാരം 20 ശാഖകളുടെയും 3 റീജിയണൽ ഓഫീസുകളുടെയും പ്രവർത്തനത്തിനു മാത്രമാണു ബാങ്കിന് ആർ.ബി.ഐ ലൈസൻസ് ലഭിച്ചത്. അതിനാൽ ലൈസൻസില്ലാത്ത ശാഖകൾ പൂട്ടുവാൻ ആർ.ബി.ഐ.യ്ക്ക് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. ലൈസൻസിനു വേണ്ടി നൽകിയ അപേക്ഷ തള്ളാത്ത പക്ഷം ശാഖകളുടെ പ്രവർത്തനം നിയമവിരുദ്ധമാകില്ലെന്നാണ് ആർ.ബി.ഐയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. അതേസമയം, കേരളാ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതും അനുമതിയില്ലാതെയാണെന്നാണ് ഹർജിക്കാരുടെ വാദം. ഹർജിയിൽ ജസ്റ്റിസ് സതീഷ് നൈനാനാണ് ഇന്ന് വിധി പറയുക.

Read More

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലാണ് അന്ത്യം. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20-ന് ജനനം. അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു. ഭാര്യ: മായ, മകൾ:ഉണ്ണിമായ.

Read More

മലപ്പുറം: പന്താവൂരിൽ ആറുമാസം മുൻപ് കാണാതായ ഇർഷാദിന്റെ മൃതദേഹം കണ്ടെത്തി. നടുവട്ടം പൂക്കാന്തറ കിണറ്റിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. യു​വാ​വി​നെ സു​ഹൃ​ത്തു​ക്ക​ള്‍ കൊ​ല​പ്പെ​ടു​ത്തി പൊ​ട്ട​ക്കി​ണ​റ്റി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു .കൊല നടത്തിയ ശേഷം മൃതദേഹം പ്രദേശത്തെ പൊട്ടക്കിണറ്റിൽ തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ മുതൽ കിണറ്റിൽ തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു. സുഹൃത്തുക്കളായ സുഭാഷും എബിനും ചേർന്നാണ് ഇർഷാദിനെ കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുകളായിരുന്നു കൊലപാതകത്തിന്റെ കാരണം.

Read More

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകൾ തുറക്കുമ്പോൾ സുരക്ഷ ഒരുക്കാൻ 83000 ലിറ്റർ സാനിറ്റൈസർ പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് (കെഎസ്ഡിപി) നൽകും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 4402 സർക്കാർ-എയിഡഡ് സ്‌കൂളുകളിലേക്കാണ് സാനിറ്റൈസർ വിതരണം. പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് ലഭിച്ച ഓർഡർ പ്രകാരമാണ് സാനിറ്റൈസർ നൽകുന്നത്. ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, തൃശൂർ, വയനാട്, ജില്ലകളിൽ വിതരണം തുടങ്ങി. കാസർകോട്, കോഴിക്കോട്, കണ്ണൂർ, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വിതരണം തിങ്കളാഴ്ച തുടങ്ങും. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദേശത്തെ തുടർന്നാണ് കെഎസ്ഡിപി സാനിറ്റൈസർ നിർമ്മാണം തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കുറഞ്ഞവിലയിലാണ് കെഎസ്ഡിപി സാനിറ്റൈസർ വിപണിയിലിറക്കിയത്. ഇതോടെ പൊതുവിപണിയിലെ സാനിറ്റൈസർ വില നിയന്ത്രിക്കാനുമായി. തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിങ്ബൂത്തുകളിലേക്ക് ആവശ്യമായ സാനിറ്റൈസർ കെഎസ്ഡിപി ഉൽപാദിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി 2.5 ലക്ഷം ലിറ്റർ സാനിറ്റൈസറാണ് കലവൂരിലെ ഫാക്ടറിയിൽ നിർമ്മിച്ചത്. സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് ആവശ്യമായ സാനിറ്റൈസർ നിർമ്മിക്കുന്നതും കെഎസ്ഡിപിയാണ്.…

Read More

കാസര്‍കോട് :പാണത്തൂര്‍ ബസ് അപകടത്തില്‍ മരണം ഏഴായി. കര്‍ണാടക സ്വദേശികളായ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റ 49 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 56 പേരാണ് ബസ്സിലുണ്ടായിരുന്നത്.പാണത്തൂർ- സുള്ള്യ റോഡിൽ പരിയാരത്ത് വിവാഹപാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം .

Read More

മനാമ: ബഹറിനിൽ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച പത്ത്​ പേ​ർ​ക്ക്​ എ​ട്ടാം ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി ഇന്ന് പി​ഴ ശി​ക്ഷ വി​ധി​ച്ചു. 1000 മു​ത​ൽ 2000 ദീ​നാ​ർ വ​രെ​യാ​ണ്​ പി​ഴ ചു​മ​ത്തി​യ​ത്. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളി​ൽ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. എന്നാൽ കോവിഡ് വ്യാപിക്കുന്നത് തടയാൻ റെസ്റ്റോറന്റുകളിലും കഫേകളിലും നിർബന്ധിത മുൻകരുതൽ ആരോഗ്യ നടപടികൾ നടപ്പിലാക്കുന്നതിൽ ഇവർ പരാജയപ്പെട്ടതായി സുപ്രീം ജുഡീഷ്യൽ കൗൺസിൽ സെക്രട്ടേറിയറ്റ് ജനറൽ പ്രഖ്യാപിച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ​കോ​വി​ഡ്​ കേ​സു​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കി​യി​ട്ടു​ണ്ട്. നി​ര​വ​ധി റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കും ക​ഫേ​ക​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി എ​ടു​ത്തി​രു​ന്നു. ​നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ റ​സ്​​റ്റാ​റ​ൻ​റും ക​ഫേ​യും അ​ട​പ്പി​ക്കുകയും ചെയ്തു.

Read More