- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
Author: News Desk
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, വയനാട് 148, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 11 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,291 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്,…
റിയാദ്: 41ാംമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി ജനുവരി അഞ്ചിന് സഊദിയിൽ ചേരും. സഊദി ടൂറിസ്‌റ്റ് കേന്ദ്രമായ അൽ ഉലയിലാണ് ഉച്ചകോടി ചേരുന്നത്. പുരാതന സ്മാരകങ്ങളുടെയും നാഗരികതകളുടെയും സംഗമ കേന്ദ്രമായ അല്‍ഉലയയിലെ മറായാ ഓഡിറ്റോറിയത്തിലാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ ഗൾഫ് സഹകരണ കൗൺസിലിൽ ഉൾപ്പെട്ട ആറു രാജ്യങ്ങളിലെയും രാഷ്‌ട്ര തലവന്മാർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളായ അതിഥികളെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഉച്ചകോടിയില്‍ മൂന്നു വര്‍ഷത്തിലേറെയായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. പരസ്പരമുള്ള അഭിപ്രായ ഭിന്നതകള്‍ പറഞ്ഞു തീര്‍ക്കുകയും ഖത്തറുമായുള്ള നയതന്ത്രബന്ധം മറ്റു ജിസിസി രാജ്യങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിനായി കുവൈറ്റ് ഇടപെട്ട് നടത്തിവന്ന മധ്യസ്ഥ ശ്രമത്തിന്റെ പ്രതിഫലനമാകും ഉച്ചകോടിയില്‍ പ്രകടമാവുക. ഇതിന്റെ ഭാഗമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഔപചാരികമായി ക്ഷണിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സ്ഥിരതയും സുരക്ഷയും ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ക്കാണ് ഈ…
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 3.15 പുറപ്പെടേണ്ട വിമാനം നേരത്തെ പുറപ്പെട്ടതിനെ തുടർന്ന് 14 പേരുടെ യാത്ര മുടങ്ങി. ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിലേക്കു പുറപ്പെടാനായി ഓൺലൈൻ ആയി ടിക്കറ്റെടുത്ത യാത്രക്കാരിൽ ചിലർക്കാണ് യാത്ര തടസ്സപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.45ന് എത്തി 1.45ന് ദുബായിലേക്കു പോകുന്ന രീതിയിൽ സമയം പുനഃക്രമീകരിച്ചിരുന്നെന്നും ഇക്കാര്യം യാത്രക്കാരെ അറിയിച്ചിരുന്നെന്നും വിമാനക്കമ്പനി അധികൃതർ പറഞ്ഞു. അതേസമയം ടിക്കറ്റിൽ 3.15 എന്നാണ് സമയം രേഖപ്പെടുത്തിയിരുന്നതെന്നും സമയമാറ്റം അറിയിച്ചിട്ടില്ലെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി. ദുബായിൽ എത്തിയശേഷം അബുദാബിയിലേക്കും മറ്റും പോകാനുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കൂട്ടത്തിലുണ്ടായിരുന്നു. യാത്ര മുടങ്ങിയവരെ രാത്രി ഫ്ലൈ ദുബായ് വിമാനത്തിൽ കൊണ്ടുപോകുമെന്ന് ഫ്ലൈ ദുബായ് കേരള മാനേജർ അറിയിച്ചു.
തൃശ്ശൂർ : സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ദേഹാസ്വാസ്ഥ്യം. ക്ഷീണം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് സ്വപ്നയെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യമാണ് അനുഭവപ്പെട്ടത് എന്നാണ് വിവരം. അതേസമയം സ്വപ്‌നയുടെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്‌നയെ പാർപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കൊറോണ വാക്‌സിൻ വിതരണത്തിന് സംസ്ഥാനം പൂർണ്ണ സജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. വാക്‌സിൻ അനുമതി കേന്ദ്രം കേരളത്തെ അറിയിച്ചിട്ടില്ലെന്നും ശൈലജ പറഞ്ഞു. സംസ്ഥാനത്തെ കൊറോണ വ്യാപന നിരക്കിനെ കുറിച്ച് പഠനം നടത്താനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഇതിനായി 12,100 പേരിൽ ആന്റിബോഡി പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ രണ്ടാംഘട്ടവ്യാപനത്തിന്റെ സാധ്യത കണ്ടെത്താനും പ്രതിരോധ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കാനുമാണ് പഠനം. രോഗം വന്ന് ഭേദമായവരിൽ ആന്റിബോഡി സാന്നിദ്ധ്യം ഉണ്ടാകും. എത്രത്തോളം പേർക്ക് പ്രതിരോധ ശേഷി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പഠനം നടത്തുകയെന്നും മന്ത്രി വിശദീകരിച്ചു.
റിയാദ്: സൗദിയിൽ അടച്ചിട്ട എല്ലാ അതിർത്തികളും ഇന്ന് തുറന്നു. ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍ 20 മുതല്‍ സൗദി താല്‍ക്കാലിക യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ 11 മുതൽ സൗദിയിലേക്ക് വിമാനങ്ങൾക്ക് പ്രവേശിക്കാം. ഇനി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് സ്വദേശികൾക്കും വിദേശികൾക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കും. കര, നാവിക, വ്യോമ അതിര്‍ത്തികളെല്ലാം സൗദി തുറന്നു. ജനിതക മാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് നിയന്ത്രണമുണ്ട്. സൗദിയിലെത്തിയാൽ 14 ദിവസം ക്വാറന്‍റൈനിൽ കഴിയേണ്ടതുമാണ്. എന്നാൽ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള സര്‍വ്വീസ് വിലക്ക് പൂര്‍ണമായും പിന്‍വലിച്ചിട്ടില്ല.
കാസർകോഡ്: പാണത്തൂരില്‍ ബസ് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. ബസ് വീടിനു മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കർണാടകയിലെ സുള്ള്യയിൽ നിന്നും പാണത്തൂരിലേക്ക് വന്ന ബസ് ഇറക്കത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. മുപ്പതോളം പേർ ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മനാമ : പന്ത്രണ്ടാമത് ഫേബർ-കാസ്റ്റൽ ‘സ്പെക്ട്ര 2020’ കലാ മത്സര വിജയികളുടെ പ്രഖ്യാപനവും വിജയികളുടെ പെയിന്റിംഗുകൾ അടങ്ങിയ കലണ്ടർ 2021 ന്റെ പ്രകാശനവും 2021 ജനുവരി 2 ശനിയാഴ്ച നടന്നു. ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസിആർഎഫ്”) സംഘടിപ്പിച്ച വാർഷിക ആർട്ട് കാർണിവൽ ‘സ്പെക്ട്ര 2020’ നു ഈ വർഷം മികച്ച പ്രതികരണമാണ് ലഭിച്ചത് . 2020 ഡിസംബർ 11 ന് ഓൺലൈനിൽ നടന്ന കലാമത്സരത്തിൽ ബഹ്‌റൈനിലെ 15 സ്‌കൂളുകളിൽ നിന്ന് മുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു. കൂടാതെ മുതിർന്നവർക്കുള്ള ഗ്രൂപ്പിനും ഒരു മത്സരമുണ്ടായിരുന്നു. 2020 ജനുവരി 2 ശനിയാഴ്ച നടന്ന ചടങ്ങിൽ ഫലങ്ങൾ പ്രഖ്യാപിക്കുകയും വിജയികളെ ആദരിക്കുകയും ചെയ്തു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ഹിസ് എക്സലൻസി പിയുഷ് ശ്രീവാസ്തവ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഐ സി ആർ എഫ് ചെയർമാൻ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ഉപദേഷ്ടാവ് ഭഗവാൻ അസർപോട്ട , സ്പെക്ട്ര കൺവീനർ മിസിസ് റോസലിൻ റോയ്, വൈസ്…
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ തിങ്കളാഴ്ച്ച മുതൽ തുറന്ന് പ്രവർത്തിക്കും. പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ചയും പ്രവൃത്തി ദിവസമായിരിക്കും. സംസ്ഥാനത്തെ സ്കൂളുകൾ ജനുവരി 1 മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പൊതു പരീക്ഷ എഴുതുന്ന പത്ത്, പ്ലസ്ടു വിദ്യാർത്ഥികൾക്ക് തുടർപഠനം ഒരുക്കുന്നതിന് വേണ്ടിയാണ് വെള്ളിയാഴ്ച്ച മുതൽ സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. കോവിഡ് വ്യാപന ഭീതിയെ തുടർന്ന് അടച്ച സ്കൂളുകളും കോളേജുകളും ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് തുറന്നത്.
കൊച്ചി: ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി തകര്‍പ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍. മെഗാ സാലറി ഡേയ്സ് എന്ന പേരിലാണ് പ്രത്യേക വില്‍പ്പന പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്ക്ക് എല്ലാം ആമസോണ്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 40 ശതമാനം വരെയാണ് ഓഫര്‍ ലഭിയ്ക്കുക. സ്പോര്‍ട്സ് വെയറുകള്‍, ഓട്ടോമൊബൈല്‍ ആക്സസസറീസ്, തുടങ്ങിയവയ്ക്കുമുണ്ട് ഓഫര്‍. വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിന് ഉത്പന്നങ്ങള്‍ക്ക് ഉത്സവകാല ഓഫറുകള്‍ ലഭിക്കും. ജനുവരി മൂന്നു വരെയുള്ള മൂന്നു ദിവസങ്ങളിലാണ് ഉത്സവകാല വില്‍പ്പന. പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് എല്ലാം ഓഫര്‍ ലഭ്യമാണ്. സാംസങ്, എല്‍ജി, വേള്‍പൂള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ഓഫര്‍ ലഭിക്കും. ഗോദറേജ് ഉത്പന്നങ്ങള്‍ക്കും ഓഫര്‍ ബാധകമാണ്. സോണി, ജെബി തുടങ്ങിയവയുടെ ഹെഡ്സെറ്റ്കള്ക്കും ഉണ്ട് തകര്‍പ്പന്‍ ഓഫര്‍. എയര്‍കണ്ടീഷണറുകള്‍ക്ക് 55 ശതമാനം വരെ ഓഫര്‍ ആണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത് ടിവി സെറ്റുകള്‍ക്ക് 30 ശതമാനം വിലക്കുറവില്‍ ലഭിക്കും.
