- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
- മലപ്പുറത്തെ സ്ഫോടകവസ്തു വേട്ട: കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
Author: News Desk
തിരുവനന്തപുരം: തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഞായറാഴ്ചമുതൽ സിനിമാ പ്രദർശനം തുടങ്ങും. ആശങ്ക ഒഴിവാക്കി കാണികളെ തീയേറ്ററുകളിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നിശാഗന്ധി ഓഡിറ്റോറിയത്തിലെ പ്രദർശനം. പ്രത്യേകമൊരുക്കിയ സ്‌ക്രീനിൽ ഞായറാഴ്ച വൈകിട്ട് ആറ് മണിമുതലാണ് പ്രദർശനം. ആദ്യം പ്രദർശിപ്പിക്കുന്നത് മൈ ഡിയർ കുട്ടിച്ചാത്തൻ. ത്രീ ഡി സിനിമ കാണാൻ കാണികൾക്ക് കണ്ണടയും കൊടുക്കും. 200 പേർക്ക് മാത്രമാകും പ്രവേശനം. ടിക്കറ്റ് നിരക്ക് 100 രൂപ ആണ്.
അരിസോണ: ഒരു വിമാനം അടിച്ചുമാറ്റിയിരിക്കുകയാണ് യു.എസിലെ കോട്ടണ്‍വുഡിലെ കള്ളന്മാര്‍. അതും നഗരത്തിലെ വിമാനത്താവളത്തില്‍നിന്നും. പുതുവത്സരത്തലേന്നാണ് കോട്ടണ്‍വുഡ് നഗരത്തെ ഞെട്ടിച്ച മോഷണം അരങ്ങേറിയത്. കോട്ടണ്‍വുഡ് വിമാനത്താവളത്തില്‍ വലിയ കണ്ടെയ്നറിനുള്ളില്‍ സൂക്ഷിച്ചിരുന്ന ചെറുവിമാനം മോഷ്ടാക്കള്‍അതേപടി കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഇതോടൊപ്പം വിമാനങ്ങളുടെ ചില യന്ത്രഭാഗങ്ങളും മോഷണം പോയിട്ടുണ്ട്. സംഭവത്തില്‍ കോട്ടണ്‍വുഡ് പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികളെക്കുറിച്ച് ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. വിമാനത്താവളത്തിന്റെ പ്രധാനഗേറ്റ് തകര്‍ത്താണ് ഡിസംബര്‍ 31ന് അര്‍ധരാത്രിയോടെ മോഷ്ടാക്കള്‍ അകത്തുപ്രവേശിച്ചത്. തുടര്‍ന്ന് വലിയ കണ്ടെയ്നര്‍ പുറത്തേക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്നു. ച153ജഞ എന്ന നമ്പറിലുള്ള ചെറുവിമാനമാണ് ഈ കണ്ടെയ്നറിലുണ്ടായിരുന്നത്. മോഷണത്തില്‍ ഏകദേശം 80000 ഡോളറിന്റെ( 58 ലക്ഷം രൂപ) നഷ്ടമുണ്ടായെന്നാണ് അധികൃതരുടെ റിപ്പോര്‍ട്ട്.
ദോഹ :ഖത്തറിനെതിരായ ഉപരോധം നീക്കിയ അറബ് രാജ്യങ്ങൾക്ക് ആശംസയുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. മേഖലയിലെ രാജ്യങ്ങൾക്കിടയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള അൽ ഉല കരാറിനെ ഇൻഫാന്റിനോ പ്രശംസിച്ചു. സമാധാന ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ച ഗൾഫ് നേതാക്കളെയും ഇൻഫാന്റിനോ പ്രകീർത്തിച്ചു. 2021 ഫിഫ അറബ് കപ്പ് ടൂർണമെന്റ് ഗൾഫ് രാജ്യങ്ങളെയും ആരാധകരെയും കൂടുതൽ അടുപ്പിക്കും. 2022 ഖത്തർ ഫുട്ബോൾ ലോകകപ്പ് അറബ് ഐക്യത്തിന്റെ പുതിയ അടയാളപ്പെടുത്തലാവും. സഹവർത്തിത്വത്തിന്റെ പാത നിലനിർത്താൻ ഫുട്ബോളിന് കഴിഞ്ഞിട്ടുണ്ട്. ഇൻഫാന്റിനോ അഭിപ്രായപ്പെട്ടു.
മനാമ: കേരള ഗവൺമെൻ്റ് പ്രവാസി കേരളീയർക്കായി ഏർപെടുത്തിയ നോർക്കയിലേക്കും, പെൻഷൻ പദ്ധതിയായ ക്ഷേമനിധിയിലേക്കുമുള്ള 2021-2022 വർഷത്തേക്കുള്ള രജിസ്ട്രേഷൻ ക്യാമ്പെയ്ൻ ആരംഭിച്ചു.ശശി അക്കരാലിന് നോർക്ക അംഗത്വ കാർഡും, ബാബുവിന് ക്ഷേമനിധി അംഗത്വ കാർഡും നൽകിക്കൊണ്ട് രക്ഷാധികാരികളായ വി.സി ഗോപാലനും, കെ.ടി സലീം ചേർന്ന് ക്യാമ്പെയ്ൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം നിരവധി ബഹ്റൈൻ കോഴിക്കോട് പ്രവാസികൾക്ക് നോർക്ക ക്ഷേമനിധി അംഗത്വം നേടിക്കൊടുത്ത സംഘടനയുടെ പ്രവർത്തന ഫലമായി കഴിഞ്ഞ വർഷം മാത്രം അർഹരായ ഏഴ് പേർക്ക് മരണാനന്തര സഹായമായി ഒരു ലക്ഷം രൂപ വീതവും രണ്ട് പേർക്ക് ചികിത്സാ സാന്ത്വനമായി അൻപതിനായിരം രൂപ വീതവും ലഭിച്ചതായി ചാരിറ്റി വിഭാഗം അറിയിച്ചു.Kpf സംഘടയുടെ അംഗത്വം പുതുക്കുന്നതിനും, പുതിയ അംഗത്വം നൽകുന്നതിനുമുള്ള ക്യാമ്പെയ്നും ഇതോടൊപ്പം നടത്തുന്നതാണെന്ന് എക്സിക്യുട്ടീവ് അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ പ്രസിഡണ്ട് സുധീർ തിരുനിലത്തും, സെക്രട്ടറി ജയേഷ്.വി.കെ യും അറിയിച്ചു. നോർക്ക ക്ഷേമനിധി അംഗത്വത്തിനു വേണ്ടി 39875836 എന്ന വാട്സാപ്പ് നമ്പറിൽ വേണുവടകരയെയും, സംഘടനാ മെമ്പർഷിപ്പ്…
ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി യുഎസ് കോണ്‍ഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചു. യുഎസ് കാപ്പിറ്റോൾ മന്ദിരത്തിൽ ട്രംപ് അനുകൂലികൾ കടന്നുകയറി അക്രമം അഴിച്ചുവിട്ടതിന് ശേഷം സഭ വീണ്ടും ചേർന്നാണ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചത്. ഭൂരിപക്ഷത്തിന് വേണ്ട 270 ഇലക്ടറൽ വോട്ടുകൾ മറികടന്നതോടെയാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. 78 കാരനായ ജോ ബൈഡനും 56കാരിയായ കമല ഹാരിസും ജനുവരി 20 ന് പ്രസിഡന്റും വൈസ് പ്രസിഡന്റുമായി സത്യപ്രതിജ്ഞ ചെയ്യും. ജനുവരി 20ന് ഭരണ കൈമാറ്റം യഥാക്രമം നടക്കുമെന്ന് യുഎസ് കോൺഗ്രസ് വിജയം അംഗീകരിച്ചതിന് മിനിറ്റുകൾക്കകം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ആലപ്പുഴ : രാജ്യത്ത് കേരളമടക്കമുളള നിരവധി സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കോഴിയിറച്ചിയക്കമുള്ള മാംസം നന്നായി വേവിച്ചുപയോഗിക്കണമെന്നതാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്.മുട്ട പാതി വേവിച്ചോ ബുള്‍സ്‌ഐ ആക്കിയോ കഴിക്കരുത്. സാധാരണ കാലാവസ്ഥയില്‍ മാസങ്ങളോളം അതിജീവിക്കാന്‍ വൈറസിന് കഴിയും. പക്ഷേ, 60 ഡിഗ്രി താപനിലയില്‍ അരമണിക്കൂര്‍ വേവിച്ചാല്‍ വൈറസ് നശിച്ചുപോകും. അധികൃധർ അറിയിച്ചു.
കാസര്‍ഗോഡ്: ബദിയടുക്കയില്‍ നവജാത ശിശുവിനെ കഴുത്തില്‍ ഇയര്‍ ഫോണ്‍ വയര്‍ കുരുക്കി കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റില്‍. ബദിയടുക്ക ചെടേക്കാലില്‍ ഷാഫിയുടെ ഭാര്യ ഷാഹിനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി ജനിച്ചയുടന്‍ കൊലപ്പെടുത്തിയെന്ന് പൊലീസ്. പൊലീസ് ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ശേഷം വൈദ്യ പരിശോധനക്കായി കൊണ്ടുപോകും. നാളെ തന്നെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഷാഹിനയ്ക്ക് ഒരു വയസും മൂന്ന് മാസവും പ്രായമുള്ള ആണ്‍കുട്ടിയുണ്ട്. ആദ്യത്തെ കുട്ടി ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിക്കേണ്ടി വന്നതിലുള്ള മാനസിക പ്രയാസമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കൊച്ചി :നെടുമ്പാശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ തള്ളി. ഒഡിഷ സ്വദേശി ചോട്ടു എന്ന ശ്രീധറാണ് (24) കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന ഒഡിഷ സ്വദേശികളായ ചഗല സുമൽ (24), ആഷിഷ് ബഹുയി (26) എന്നിവര പൊലീസ് അറസ്റ്റ് ചെയ്തു.. കാർട്ടൺ കമ്പനിയിലെ ജീവനക്കാരാണ് മൂവരും. ശ്രീധറാണ് മറ്റ് രണ്ട് പേരെയും ജോലിക്കായി കൊണ്ടുവന്നത്. കൂടുതൽ ചോദ്യം ചെയ്യൽ തുടരുന്നു.
ജാർഖണ്ഡ്: പന്ത്രണ്ടു വയസുകാരിയെ രണ്ടാം വിവാഹത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെടുത്തി പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും. ജാർഖണ്ഡിലെ രാംഘഡ് ജില്ലയിലാണ് സംഭവം. ഇവരുടെ ഇടപെടൽ മൂലം 17 വയസുകാരനുമായുള്ള 12 വയസുകാരിയുടെ വിവാഹത്തിന് തടയിടാൻ പറ്റി. ഒരു ആഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടി വിവാഹിതയാകുന്നത്. ഈ ആഴ്ച ആദ്യം പ്രായപൂർത്തിയാകാത്ത പെൺകുട്ടി അമ്മാവന്റെ വീട്ടിൽ താമസിക്കാൻ പോയിരുന്നു. അവിടെ വച്ച് അമ്മാവൻ പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. ഈ സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ സമൂഹത്തിൽ ഉണ്ടാകുന്ന അപമാനം സഹിക്കാൻ കഴിയാതെ ഗിരിധ് ജില്ലയിൽ നിന്നുള്ള 17കാരനുമായി പെൺകുട്ടിയുടെ വിവാഹം പെട്ടെന്ന് തന്നെ ഉറപ്പിക്കുകയായിരുന്നു. മാതാപിതാക്കളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് വിവാഹം നടന്നതെന്ന് പെൺകുട്ടി പിന്നീട് പറഞ്ഞു. തന്റെ അച്ഛൻ അദ്ദേഹത്തിന്റെ ആഗ്രഹത്തിന് അനുസരിച്ച് വിവാഹം കഴിക്കാൻ തന്നോട് ആവശ്യപ്പെട്ടെന്നും വരനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും നാലാം ക്ലാസിലാണ് താൻ പഠിക്കുന്നതെന്നും പെൺകുട്ടി വ്യക്തമാക്കി. അതേസമയം, തനിക്ക് വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും…
