ദോഹ :ഖത്തറിനെതിരായ ഉപരോധം നീക്കിയ അറബ് രാജ്യങ്ങൾക്ക് ആശംസയുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. മേഖലയിലെ രാജ്യങ്ങൾക്കിടയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള അൽ ഉല കരാറിനെ ഇൻഫാന്റിനോ പ്രശംസിച്ചു.
സമാധാന ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ച ഗൾഫ് നേതാക്കളെയും ഇൻഫാന്റിനോ പ്രകീർത്തിച്ചു. 2021 ഫിഫ അറബ് കപ്പ് ടൂർണമെന്റ് ഗൾഫ് രാജ്യങ്ങളെയും ആരാധകരെയും കൂടുതൽ അടുപ്പിക്കും. 2022 ഖത്തർ ഫുട്ബോൾ ലോകകപ്പ് അറബ് ഐക്യത്തിന്റെ പുതിയ അടയാളപ്പെടുത്തലാവും. സഹവർത്തിത്വത്തിന്റെ പാത നിലനിർത്താൻ ഫുട്ബോളിന് കഴിഞ്ഞിട്ടുണ്ട്. ഇൻഫാന്റിനോ അഭിപ്രായപ്പെട്ടു.