- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
- മലപ്പുറത്തെ സ്ഫോടകവസ്തു വേട്ട: കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
Author: News Desk
അബുദാബി: യുഎഇയില്‍ പൊതുമേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ ജീവനക്കാരും 14 ദിവസം കൂടുമ്പോൾ തുടര്‍ച്ചയായ കൊറോണ വൈറസ് പി.സി.ആര്‍ പരിശോധന നടത്തണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ നിർദ്ദേശം നൽകി. ഫെഡറല്‍ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും നിര്‍ദേശം ബാധകമായിരിക്കും. പുതിയ നിര്‍ദേശം ജനുവരി 17 മുതല്‍ നിലവില്‍ വരും.
കോഴിക്കോട്: ആസനത്തില്‍ ആലുമുളച്ചാല്‍ തണലെന്ന നിലപാടാണ് പിണറായിക്കെന്നും യു.ഡി.എഫിനെ നയിക്കുന്നത് ലീഗാണെന്ന പിണറായിയുടെ പ്രസ്താവന അപഹാസ്യമാണെന്നും കെ.സുധാകരന്‍ എം.പി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് മലബാര്‍ മേഖലാ നേതൃ യോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം.നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും നേതൃമാറ്റം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണക്കടത്ത് കേസിൽ സർക്കാർ അലംഭാവം തുടരുകയാണ്. തെളിവ് ഉളളതിനാലാണ് സ്‌പീക്കർക്കെതിരെ അന്വേഷണം. കോവിഡും സാമൂഹ്യ സാഹചര്യവും മൂലം ഭരണവിരുദ്ധ കാര്യങ്ങൾ യു ഡി എഫിന് ജനങ്ങളിലെത്തിക്കാനായില്ല. അധികാരത്തിൽ നാണം കെട്ട് കടിച്ച് തൂങ്ങിയ കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായിയെന്നും സുധാകരൻ പറഞ്ഞു. വെൽഫെയർ പാർട്ടിയുമായി നിയമസഭ തിരഞ്ഞെടുപ്പിൽ സഖ്യമോ നീക്കുപോക്കോ ഉണ്ടാവില്ല. യു.ഡി.എഫിനെ നയിക്കുന്നത് ലീഗാണെന്ന പിണറായിയുടെ പ്രസ്താവന അപഹാസ്യമാണ്. ആര് വോട്ട് നൽകിയാലും സ്വീകരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. മാദ്ധ്യമങ്ങളല്ല യു ഡി എഫിന്റെ പരാജയത്തിന് കാരണം. വേണ്ട കാര്യങ്ങൾ ജനങ്ങളിലെത്തിച്ച് സാഹചര്യം അനുകൂലമാക്കാൻ പ്രവർത്തകർക്ക് കഴിഞ്ഞില്ല. ഡി വൈ…
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് വച്ചു നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിനായി അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. കേന്ദ്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സുരേന്ദ്രൻ ദില്ലിയിൽ നിന്നും കോഴിക്കോട്ടേക്ക് തിരിച്ചെത്തിയത്.
മനാമ: ഈ മാസം രണ്ടാം വാരത്തോടെ ഇന്ത്യയിലേക്ക് താമസം മാറ്റാൻ ഒരുങ്ങുന്ന സ്പെക്ട്ര ആർട്ട് കാർണിവലിന്റെ കൺവീനർ റോസലിൻ റോയ് ചാർലിക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസിആർഎഫ്”) യാത്രയയപ്പ് നൽകി . റോസലിൻ ഒരു ദശകത്തിലേറെയായി ഐസിആർഎഫ് ന്റെ സജീവ അംഗമാണ്. കൂടാതെ സ്പെക്ട്രയുടെ 2009 ലെ തുടക്കം മുതൽ സജീവമായി ചേർന്നു പ്രവർത്തിച്ചു വരുന്നു. ആദ്യം സ്കൂൾ കോഓർഡിനേറ്റർ ആയും പിന്നീട് സ്പെക്ട്ര ആര്ട്ട് കാർണിവലിന്റെ കൺവീനർ ആയും പ്രവർത്തിച്ചു. ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിലെ തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു (2008). റോസലിൻ ഒരു സജീവ ടോസ്സ്റ്മാസ്റ്റർ കൂടിയാണ്. കൂടാതെ ഏഞ്ചൽസ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിന്റെ ചാർട്ടർ പ്രസിഡന്റ് ആയിരുന്നു . ഐസിആർഎഫിന് വിലമതിക്കാനാവാത്ത പിന്തുണ നൽകിയതിന് അഭിനന്ദനങ്ങൾ അർപ്പിച്ച് , ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, റോസലിന് ഉപഹാരം സമ്മാനിച്ചു. ഐസിആർഎഫ് ചെയർമാൻ അരുൾദാസ് തോമസ്, ഇന്ത്യൻ എംബസിയിലെ രണ്ടാമത്തെ സെക്രട്ടറി രവിശങ്കർ ശുക്ല, ഐസിആർഎഫ് ജനറൽ…
മുംബൈ: രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ മുംബൈയിൽ നിന്ന് പൂനെയിലെ ജീവനക്കാരന്‍റെ വീട്ടിലെത്തിയ വ്യവസായ പ്രമുഖനും 83കാരനുമായ രത്തൻ ടാറ്റയുടെ ചിത്രങ്ങൾ വൈറലായി. ജീവനക്കാരന്റെ സുഹൃത്ത് യോഗേഷ് ദേശായി ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഒപ്പം യോഗേഷ് ദേശായി ഇങ്ങനെ കുറിച്ചു. ”രണ്ടുവർഷമായി രോഗബാധിതനായ തന്റെ മുൻ ജീവനക്കാരനെ കാണാൻ ജീവിക്കുന്ന ഇതിഹാസവും മഹാനായ വ്യവസായിയുമായ 83 വയസ്സുകാരൻ രത്തൻ ടാറ്റ മുംബൈയിൽ നിന്ന് പൂനെയിലെത്തി. ഇങ്ങനെയാണ് ഇതിഹാസ പുരുഷന്മാർ. മാധ്യമങ്ങളില്ല. സുരക്ഷാ സംഘവുമില്ല, ജീവനക്കാരനോടുള്ള സ്നേഹം മാത്രം. പണം എല്ലാമല്ലെന്ന് എല്ലാ സംരംഭകരും ബിസിനസുകാരും പഠിക്കാനുണ്ട്. ഒരു വലിയ മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം. അങ്ങയെ വണങ്ങുന്നു… സർ !! ബഹുമാനത്തോടെ ഞാൻ തല കുനിക്കുന്നു. ”
ന്യൂയോർക്ക്: മലയാള സാഹിത്യ ലോകത്തോട് വിട പറഞ്ഞ യു എ ഖാദർ , സുഗതകുമാരി ടീച്ചർ, നീലമ്പേരൂർ മധുസൂദനൻ നായർ, അനിൽ പനച്ചൂരാൻ എന്നിവരെ അനുസ്മരിക്കാൻ അല യോഗം ചേരുന്നു . 2021 ജനുവരി 8 -ന് വൈകുന്നേരം 8 മണിക്കാണ് അനുസ്മരണ യോഗം ചേരുക. എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ മധുപാൽ , കവികളായ കുരീപ്പുഴ ശ്രീകുമാർ , സിഎസ് രാജേഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. സൂം പ്ലാറ്റ്ഫോമിലാണ് യോഗം സംഘടിപ്പിക്കുന്നത്. ഈ മീറ്റിംഗിൽ പങ്കെടുക്കുന്നതിന് മീറ്റിംഗ് ഐഡി – 81077507389 https://us02web.zoom.us/j/81077507389
കൊൽക്കത്ത: ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. ശനിയാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് ഗാംഗുലിയെ കൊൽക്കത്തയിലെ വുഡ്ലാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമായതിനാലാണ് ആശുപത്രിവിട്ടതെന്ന് ബി.സി.സി.ഐ ട്വിറ്ററിലൂടെ അറിയിച്ചു. ഗാംഗുലിയുടെ ആരോഗ്യം മെച്ചപ്പെട്ടതിൽ ബി.സി.സി.ഐ ആശംസകളും നേർന്നു. ഗംഗുലിയെ വീട്ടിൽ ദിവസവും നിരീക്ഷിക്കുമെന്ന് ചികിത്സിച്ച വുഡ്‌ലാൻഡ്‌സ് ആശുപത്രി എംഡിയും സിഇഒയുമായ ഡോ. രൂപാലി ബസു അറിയിച്ചു.ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് ഗാംഗുലിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഹൃദ്രോഗ വിദഗ്ധർ ഉൾപ്പെടെയുള്ളവർ പരിശോധിച്ച ശേഷം ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കി. കൊറോണറി ധമനികളിൽ തടസങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണിത്. രക്ത ധമനിയിലെ തടസ്സം പൂർണമായും ഒഴിവാക്കിയെന്നും ഒരു മാസം കൊണ്ട് പൂർണ ആരോഗ്യവാനാകുമെന്നും ഗാംഗുലിയെ ചികിത്സിക്കുന്ന വുഡ്ലാൻഡ്സ് ആശുപത്രി അധികൃതർ അറിയിച്ചു.
മനാമ: ബഹ്‌റൈനിൽ ജനുവരി 6 ന് നടത്തിയ 11,409 കോവിഡ് -19 ടെസ്റ്റുകളിൽ 289 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 145 പേർ പ്രവാസി തൊഴിലാളികളാണ്. 131 പുതിയ കേസുകൾ സമ്പർക്കം മൂലവും 13 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗം ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 94,284 ആയി. കോവിഡ്-19ൽ നിന്ന് 218 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 91,431 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.97 ശതമാനമാണ്.ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 353 ആയി. മരണനിരക്ക് 0.0.37 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,500 പേരാണ്. ഇവരിൽ 12 പേർ ഗുരുതരാവസ്ഥയിലാണ്. 2488 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 2.65 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 24,28,216 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.…
മനാമ: ജനുവരി 7 വ്യാഴാഴ്ച ആരോഗ്യ മന്ത്രാലയം വൈകുന്നേരങ്ങളിൽ ബഹ്‌റൈനിലെ നിരവധി പ്രദേശങ്ങളിൽ കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ നോയ്‌ഡാർട്ട് സ്പോർട്സ് ക്ലബ് ലുലു ഹൈപ്പർമാർക്കറ്റ്, മുഹറഖ് അൽ സീഫ് മാൾ മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ 6 വരെ വാട്ടർ ഗാർഡൻ, അൽ സീഫ് ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്ക് മരവിപ്പിച്ചു. യു എസ് പാർലമെന്റ് ആക്രമണത്തെ അനുകൂലിക്കുന്ന തരത്തിൽ ട്വീറ്റുകൾ പങ്കുവച്ചതിനെ തുടർന്നാണ് ട്വിറ്റർ സുരക്ഷാവിഭാഗത്തിന്റെ നടപടി. പാർലമെന്റ് ആക്രമണത്തെ അനുകൂലിക്കുന്ന വീഡിയോ പങ്കുവച്ചതിനാണ് ട്വിറ്റർ നടപടി സ്വീകരിച്ചത്. കുറ്റകരമായ സന്ദേശങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിച്ച് തന്നെ മുന്നോട്ടു കൊണ്ടു പോകുമെന്നും ട്വിറ്റർ വ്യക്തമാക്കി.
