Author: News Desk

റിയാദ്: സൗദിയിലെ അബഹയില്‍ വന്‍ മോഷണം. എ.ടി.എമ്മുകളില്‍ നിറക്കാനായി കൊണ്ടുപോവുകയായിരുന്ന പത്തുലക്ഷം റിയാല്‍ ആണ് മോഷ്ടിച്ചത്.സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരായ അഞ്ചു പേരെ പോലീസ് പിടികൂടി. ജീവനക്കാരിലെ ഒരാള്‍ പണം അപഹരിക്കുന്ന രീതിയില്‍ മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. ഖമീസ് മുശൈത്തിലെ എ.ടി.എമ്മില്‍ പണം നിറക്കുന്നതിനിടെയാണ് മോഷണം നടന്നത്. ഉടന്‍ കവര്‍ച്ചക്ക് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞു. ജിദ്ദയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 708, തൃശൂര്‍ 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433, മലപ്പുറം 419, കൊല്ലം 377, ആലപ്പുഴ 341, തിരുവനന്തപുരം 313, ഇടുക്കി 301, പാലക്കാട് 267, കണ്ണൂര്‍ 249, വയനാട് 238, കാസര്‍ഗോഡ് 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 50 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍…

Read More

ന്യൂഡൽഹി : ലണ്ടനിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. 256 യാത്രാക്കാരുമായി ആണ് ഇടവേളയ്ക്ക് ശേഷം ഉള്ള ആദ്യ വിമനം ഡൽഹിയിൽ എത്തിയത്. അതേസമയം, ഡൽഹിയിൽ എത്തിയ യാത്രകാരെ നിർബന്ധിത ക്വാറന്റീനിൽ പ്രവേശിപ്പിച്ചത് പ്രതിഷേധത്തിന് കാരണമായി. അഴ്ചകൾക്ക് ശേഷം ഹിത്രുവിൽ നിന്നായിരുന്നു ആദ്യ എയർ ഇന്ത്യാ വിമാനം ഇന്ത്യയിൽ എത്തിയത്. ആകെ 256 യാത്രകാർ വിമാനത്തിലുണ്ടായിരുന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇവരെ അവടെ നിന്ന് നേരിട്ട് ക്വാറന്റീനിലേയ്ക്ക് മാറ്റി. അവരവരുടെ സംസ്ഥാനത്തേയ്ക്ക് പോകാൻ അനുവദിയ്ക്കണം എന്നുള്ള യാത്രകാരുടെ അഭ്യർത്ഥന തള്ളിയാണ് നിർബന്ധിത ക്വാറന്റീൻ. കൊവിഡ് പരിശോധന നടത്താനും കൊവിഡ് ഇല്ലാത്തവരെ എങ്കിലും നാടുകളിലേയ്ക്ക് മടക്കണം എന്നും നാട്ടുകാർ അപേക്ഷിച്ചിട്ടും ഫലം ഉണ്ടായില്ല. യാത്രക്കാരുടെ പാസ്‌പോർട്ടുകൾ അടക്കമുള്ള രേഖകൾ പിടിച്ച് വാങ്ങിയാണ് നിർബന്ധിത ക്വാറന്റീനിലേയ്ക്ക് മാറ്റിയതെന്ന് ചില യാത്രക്കാർ കുറ്റപ്പെടുത്തി. അതേസമയം, കൊവിഡിന്റെ പുതിയ വകഭേഭം രാജ്യത്ത് വ്യാപിയ്ക്കാതിരിയ്ക്കാൻ മാത്രമുള്ള നടപടിയാണ് ഇതെന്ന് വ്യോമയാന മന്ത്രാലയം പ്രതികരിച്ചു. ഈ ലണ്ടനിൽ…

Read More

തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു. സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനമാണിത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ഇന്ന് മറ്റു നടപടികളുണ്ടാകില്ല. അന്തരിച്ച ചങ്ങനാശേരി എംഎല്‍എ സി എഫ് തോമസ്, മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി എന്നിവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി സഭ പിരിയും. [embedyt] https://www.youtube.com/watch?v=rVHZdVke4gk[/embedyt] 12,13,14 തീയതികളില്‍ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. 15നാണ് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിക്കുക. 18മുതല്‍ 20വരെ പൊതുചര്‍ച്ച നടക്കും. അന്തിമ ഉപധനാഭ്യര്‍ഥന സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും 21ന്. നാലുമാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും 25ന് നടക്കും. സമ്മേളനം 28ന് അവസാനിക്കും.

Read More

കൊല്ലം: കൊട്ടാരക്കര പനവേലിയിൽ ഉണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടു. കൊട്ടാരക്കരയിൽ നിന്ന് ഉമയല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിർ ദിശയിൽ വന്ന കാറും കൂട്ടിയിച്ചാണ് അപകടമുണ്ടായത്. https://youtu.be/pm1OD4PojWg ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം. പന്തളം കൂരമ്പാല സ്വദേശികളായ നാസറും ഭാര്യ സജിലയുമാണ് അപകടത്തിൽ മരിച്ചത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന മകൾ സുമയ്യയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ വെ​ട്ടി​പൊ​ളി​ച്ചാ​ണ് ഇവരെ പുറത്തെടുത്തത്. ദമ്പതികള്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.

Read More

തിരുവനന്തപുരം: ഇടതു സർക്കാരിന് നേട്ടങ്ങൾ എണ്ണി പറഞ്ഞും അഭിനന്ദിച്ചുമായിരുന്നു ഇന്ന് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടത്തിയത്. നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങൾ ഒന്നും ഒഴിവാക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര കാർഷിക നിയമത്തി‌‌നെതിരെയുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയതു 46–ാം ഖണ്ഡികയിലായിരുന്നു. ഴിഞ്ഞ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള 18–ാം ഖണ്ഡിക വായിക്കില്ലെന്നു ഗവർണർ സർക്കാരിനെ രേഖാമൂലം അറിയിച്ചത് വിവാദമായിരുന്നു. വിയോജിക്കുന്നുവെന്ന മുഖവുരയോടെ പിന്നീട് പ്രസംഗത്തിലെ വിവാദഭാഗങ്ങൾ വായിക്കുകയായിരുന്നു. മഹാമാരിയായ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സർക്കാർ പ്രവർത്തിച്ചുവെന്നും കോറോണക്കാലത്ത് കിറ്റുകൾ വിതരണം ചെയ്ത് പൂർണമായും പട്ടിണി ഒഴിവാക്കിയെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. നൂറുദിന പരിപാടിയുടെ ഭാഗമായി അമ്പതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് മാത്രമല്ല പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന നടപടി സ്വീകരിക്കുകയും ഉണ്ടായി. കാർഷിക നിയമം ഇടനിലക്കാർക്കും കോർപ്പറേറ്റുകൾക്കും മാത്രമാണ് ഗുണകരമെന്നും ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ദോഷമാണെന്നും ഗവർണർ പറഞ്ഞു. കേരളം ഉപഭോക്തൃ സംസ്ഥാനമായതിനാൽ…

Read More

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനു ജാമ്യം. മോശം ആരോഗ്യസ്ഥിതി പരിഗണിച്ച് കർശ്ന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ വികെ ഇബ്രാഹിം കുഞ്ഞ് കൊച്ചി ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. 2 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.

Read More

മനാമ: ജനുവരി 8 വെള്ളിയാഴ്ച ആരോഗ്യ മന്ത്രാലയം വൈകുന്നേരങ്ങളിൽ ബഹ്‌റൈനിലെ നിരവധി പ്രദേശങ്ങളിൽ കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ കൺട്രി മാൾ റാംലി മാൾ , ആലി അൽ ഇത്തിഹാദ് സ്പോർട്സ് ക്ലബ് , ബിലാദ് അൽ ഖദീം മൊബൈൽ യൂണിറ്റുകൾ അൽസായ, ബുസൈത്തീൻ ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയം അദ്‌ലിയ ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

മനാമ: ബഹ്‌റൈനിൽ ജനുവരി 7 ന് നടത്തിയ 11,469 കോവിഡ് -19 ടെസ്റ്റുകളിൽ 349 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 161 പേർ പ്രവാസി തൊഴിലാളികളാണ്. 176 പുതിയ കേസുകൾ സമ്പർക്കം മൂലവും 12 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗം ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 94,633 ആയി. കോവിഡ്-19ൽ നിന്ന് 199 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 91,630 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.83 ശതമാനമാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 353 ആയി. മരണനിരക്ക് 0.37 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,650 പേരാണ്. ഇവരിൽ 12 പേർ ഗുരുതരാവസ്ഥയിലാണ്. 2,638 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 2.80 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 24,39,685 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.

Read More

മനാമ: ദിശ സെന്റർ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് ക്രിസ്മസ് പുതുവത്സര സ്നേഹ സംഗമം സംഘടിപ്പിച്ചു. ബഹ്‌റൈനിലെ വിവിധ സമൂഹങ്ങളിലുള്ള വ്യക്തികളെയും  കുടുംബങ്ങളെയും  പങ്കെടുപ്പിച്ച്  ഫേസ്ബുക്ക് ലൈവായും സൂം പ്ലാറ്റ്ഫോമിലുമായി ഓൺലൈനിൽ നടത്തിയ പരിപാടിയിൽ ഡയലോഗ് സെന്റർ കേരള സംസ്ഥാന സമിതി അംഗം വി.എൻ  ഹാരിസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. സ്വന്തം മതത്തിലും ആദർശത്തിലും അടിയുറച്ചു നിൽക്കുന്ന മനുഷ്യർക്ക് മറ്റൊരു മതത്തിലോ ആദർശത്തിലോ  നിലകൊള്ളുന്ന മനുഷ്യരെ സ്നേഹിക്കാനോ ആദരിക്കാനോ കഴിയില്ലെന്ന തെറ്റായ ധാരണ സമൂഹങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ് ഇത്തരം സ്നേഹ സംഗമങ്ങൾ അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളും പരസ്പരം സ്നേഹിക്കാനും ആദരിക്കാനുമാണ് പഠിപ്പിക്കുന്നതെന്നും മതഗ്രന്ഥങ്ങൾ അടിസ്ഥാനപരമായി ഊന്നുന്ന സന്ദേശം അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു.  ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമാ ചർച്ച് വികാർ റവ. സാം  ജോർജ്, ഫാദർ മിഥുൻ ജെ. ഫ്രാൻസിസ് ( ഹെൻട്രി മാർട്ടിൻ ഇൻസ്റ്റിറ്റ്യൂട്ട്…

Read More