- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
- മലപ്പുറത്തെ സ്ഫോടകവസ്തു വേട്ട: കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്‌റൈൻ ടൂറിസം മന്ത്രി
Author: News Desk
കണ്ണൂരിൽ രണ്ടു സ്ഥലങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം. രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. പെരിങ്ങോമിൽ പതിനാറുകാരിയെ വീട്ടിൽ കയറിയാണ് ആക്രമിക്കാൻ ശ്രമിച്ചത്. ടിവി കാണുകയായിരുന്നു കുട്ടി നിലവിളിച്ചതോടു കൂടി പരിസരവാസികൾ ഓടിക്കൂടി. അപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ണൂർ ആലക്കോട് 15 വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിക്ക് നേരെയാണ് അക്രമണമുണ്ടായത്. വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ ഒരാൾ കടന്നുപിടിച്ചു. കുതറിമാറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കൂടെയുള്ളയാൾ തടഞ്ഞു എന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടി വീട്ടിൽ എത്തി വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളാണ് പോലീസിൽ പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട് ഒരു വയോധികനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. ആലക്കോട് സി.ഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
യുഎഇ: അനുമതി കൂടാതെ പണപ്പിരിവ് നടത്തുന്നവരെയും സംഭാവന സ്വീകരിക്കുന്നവരെയും ജയിലിൽ ഇടുന്നതിനുള്ള നിയമം യഎഇ നടപ്പാക്കാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച കരട് നിയമത്തിന് ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്എൻസി) അംഗീകാരം നല്‍കി. ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിന് തടയിടുന്നതിനാണ് നിയമം കൊണ്ടുവരുന്നത്. സന്നദ്ധ സഹായങ്ങൾ അർഹതപ്പെട്ടവർക്ക് തന്നെ ലഭിക്കുന്നവർക്ക് തന്നെ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ നിയമം സഹായിക്കുമെന്ന് എഫ്എൻസി അംഗം ദേരാർ അൽ ഫലാസി പറഞ്ഞു. അനധികൃതമായി പണപ്പിരിവും സംഭാവന സ്വീകരിക്കലും കണ്ടെത്തിയാൽ മൂന്നുവർഷംവരെ ജയിൽ ശിക്ഷയും ഒരു ലക്ഷം ദിർഹം (19 ലക്ഷം ഇന്ത്യൻ രൂപ) മുതൽ 5 ലക്ഷം ദിർഹം (99 ലക്ഷം ഇന്ത്യൻ രൂപ) വരെ പിഴയും ലഭിക്കും. വിദേശികളാണ് കേസില്‍ അകപ്പെടുന്നത് എങ്കില്‍ ശിക്ഷക്ക് ശേഷം നാടുകടത്തും. സന്നദ്ധ സംഘടനകള്‍ക്കായി പണം സ്വരൂപിക്കുന്നതില്‍ ക്രമീകരണം കൊണ്ടുവരും. സാമൂഹിക സേവനങ്ങളുടെ പേരിൽ പണം പിരിക്കുന്നത് തടയും. യുഎഇയിൽ നിന്നു സ്വദേശികൾ വന്‍ തുകകള്‍ വിദേശ രാജ്യങ്ങളിലേക്ക്…
തിരുവനന്തപുരം: കെവിന്‍ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന ടിറ്റോ ജെറോമിന് ജയിലില്‍ മര്‍ദനമേറ്റതായി തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ. അവശനിലയിലായ ടിറ്റോയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കനത്ത സുരക്ഷ ഏർപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി ശനിയാഴ്ച 12ന് മുൻപ് ജയില്‍ വകുപ്പ് ജില്ലാ ജഡ്ജിക്ക് റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടു. സെൻട്രൽ ജയിലിൽ ജീവപരന്ത്യം തടവുശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് സംഭവം. മകനെക്കുറിച്ച് വിവരമില്ലെന്നും ജയിലധികൃതർ മർദിച്ചതായി സംശയമുണ്ടെന്നും പിതാവ് ജെറോമിന്റെ ഹൈക്കോടതിയിലെ ഹർജിയിലുണ്ടായിരുന്നു. ഇക്കാര്യം അടിയന്തരമായി പരിഗണിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രൻ ജയിലിലെത്തി പരിശോധന നടത്താൻ തിരുവനന്തപുരം ജില്ലാ ജഡ്‍ജിയോട് നിർദേശിച്ചു. ഡിഎംഒയോടും ജയിൽ ഐജിയോടും തൽസ്ഥിതി അറിയാനും ആവശ്യപ്പെട്ടു. മൂവരും നടത്തിയ പരിശോധനയിലാണ് ടിറ്റു ജെറോമിന് മർദനമേറ്റെന്നും ആന്തരിക പരിക്കുണ്ടെന്നും പ്രാഥമിക പരിശോധനയിൽ ബോധ്യമായത്. ജില്ലാ ജഡ്ജിയുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉടനടി ടിറ്റു ജെറോമിനെ…
യു.പി.പി ആര്‍ട്ട് ആന്റ് കളര്‍ ഫെസ്റ്റ് 2020 ചരിത്രപരമായ പന്കാളിത്തം: വിജയികളെ പ്രഖൃാപിച്ചു.
മനാമ : ബഹ്റൈനിലെ വിദൃാര്‍ത്ഥികള്‍ക്കായി യുണൈറ്റഡ് പാരന്‍റ് പാനല്‍ ഓണ്‍ ലൈനിലൂടെ നടത്തിയ ചി ത്രരചനാ കളറിംങ്ങ് മത്സരങ്ങളില്‍ അഞ്ഞൂറോളം വിദൃാര്‍ത്ഥികളുടെ പന്‍കാളികളിത്തത്തോടെ ബഹ്റൈനിലെ തന്നെ ഏറ്റവും അധികം വിദൃാര്‍ത്ഥികള്‍ പന്‍കെടുത്ത ഓണ്‍ലൈന്‍ ചിത്രരചനാ മത്സരമായി. എല്‍.കെ.ജി,യുകെജി വിഭാഗത്തില്‍ (ഗ്രൂപ്പ് വണ്‍) ഗൃാന്‍ നവീന്‍ പട്ടണഷെട്ടി ഒന്നാം സ്ഥാനവും ( എല്‍.കെ.ജി ഇന്തൃന്‍ സ്കൂള്‍) ദര്‍ഷിത് സതീഷന്‍ രണ്ടാം സ്ഥാനവും ( എല്‍.കെ.ജി, ഇന്തൃന്‍ സ്കൂള്‍) പ്രാര്‍ത്ഥന പ്രശാന്ത് മൂന്നാം സ്ഥാനവും (എല്‍.കെ.ജി, ഇന്തൃന്‍ സ്കൂള്‍) ഒന്ന് രണ്ട് മൂന്ന് ക്ളാസുകളുടെ വിഭാഗത്തില്‍ ( ഗ്രൂപ്പ് റ്റു ) ശ്രീഹരി സന്തോഷ് (രണ്ടാം ക്ളാസ്സ്, ഇന്തൃന്‍ സ്കൂള്‍) ഒന്നാം സ്ഥാനവും, ഫാത്തിമ ഹനാന്‍ (ഒന്നാം ക്ളാസ്സ്, ഇന്തൃന്‍ സ്കൂള്‍) രണ്ടാം സ്ഥാനവും, എലീന പ്രസന്ന ( മൂന്നാം ക്ളാസ്സ്, ഇന്തൃന്‍ സ്കൂള്‍) മൂന്നാം സ്ഥാനവും നേടി നാല് അഞ്ച് ആറ് ക്ളാസ്സ് വിഭാഗം (ഗ്രൂപ്പ് മൂന്ന് ) നേഹ ജഗദീഷ് (…
തിരുവനന്തപുരം : പ്രവാസികൾക്കും അവരോടൊപ്പം വിദേശത്തുള്ള കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ്. നോർക്ക റൂട്ടിസ് ആണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുന്നത്. പ്രവാസിരക്ഷ ഇൻഷുറൻസ് പദ്ധതി എന്ന പേരിലാണ് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നത്. 18നും 60നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും അവരോടൊപ്പം കഴിയുന്നവർക്കും പരിരക്ഷ ലഭിക്കും. ഒരു വർഷത്തേക്ക് 550 രൂപ പ്രീമിയം എന്ന നിരക്കിലാണ് തുക അടയ്‌ക്കേണ്ടത്. രോഗങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് സംരക്ഷണ ലഭിക്കും. ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
മലപ്പുറം : അക്ഷയ കേന്ദ്രങ്ങളിൽ വിവിധ സാമൂഹ്യ ക്ഷേമ പെൻഷൻ. വാങ്ങിക്കുന്നവർ മസ്റ്ററിംഗ് നടത്തണമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അക്ഷയസ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ അറിയിച്ചു. വാർദ്ധക്യകാല പെൻഷൻ , വിധവ- അവിവാഹിതപെൻഷൻ, വികലാംഗ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ തുടങ്ങി സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങിക്കുന്നവർ 2021 ജനുവരി 1 മുതൽ മാർച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളിൽ പോയി മസ്റ്ററിങ്ങ് നടത്തണം എന്നരീതിയിലാണ് സാമൂഹിക മാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത് തികച്ചും അടിസ്ഥനരഹിതമാണ് ഇങ്ങിനെ ഒരു നിർദേശം ഔദോഗികമായി നൽകിയിട്ടില്ല മാത്രമല്ല മസ്റ്ററിംഗ് പ്രവർത്തനങ്ങൾ മാസങ്ങൾക്കു മുമ്പ് തന്നെ പൂർത്തിയായതാണ്. ഇത്തരത്തിൽ അടിസ്ഥാനരഹിതമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളു മെന്നും അധികൃതർ അറിയിച്ചു. കോവിഡിന്റെ അതിതീവ്ര വ്യാപനം അടക്കം കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വ്യാപനം തടയുന്നതിനുള്ള ശക്തമായ നടപടികൾ അക്ഷയകേന്ദ്രങ്ങളിൽ സ്വീകരിച്ചിട്ടുണ്ട്. അനിയന്ത്രിതമായ ആൾക്കൂട്ടങ്ങൾ അക്ഷയ കേന്ദ്രത്തിൽ അനുവദിനീയമല്ല സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാൻ…
ദോഹ : ഖത്തർ ഐയെർവേസ് റിയാദിലേക്ക് 11ന് ആദ്യ വിമാനം പറത്തും. വിമാനത്തിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിച്ചതിന് ശേഷം ആദ്യമായി ഖത്തർ എയർവേയ്സിൻെറ വിമാനം സൗദിയിലേക്ക് റിയാദിലേക്ക്. പുറപ്പെടുന്നത്. ദോഹയിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.50ന് പുറപ്പെട്ട് വൈകുന്നേരം 3.30ന് റിയാദിലെത്തും. ഖത്തർ വിമാനങ്ങൾ കഴിഞ്ഞ ദിവസം മുതൽ സൗദി അറേബ്യയുടെ വ്യോമ പാത ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ആദ്യ വിമാനം കഴിഞ്ഞ വ്യാഴാഴ്ച രാത്രി സൗദിക്ക് മുകളിലൂടെ ദക്ഷിണാഫ്രിക്കയിലെ ജോഹനാസ് ബർഗിലേക്ക് പറന്നിരുന്നു. മൂന്നരവർഷത്തെ ഉപരോധത്തിന് ശേഷം ആദ്യമായാണ് റിയാദിലേക്ക് ഖത്തറിൻെറ വിമാനം പറക്കുന്നത്. വിമാനത്തിലേക്കുള്ള ബുക്കിങ് തുടങ്ങിയിട്ടുണ്ട്.
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ (ബോബ്) നും സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് 82 പേർ രക്തം ദാനം ചെയ്തു. കോവിഡ് വാക്സിൻ ട്രയൽ സ്വീകരിച്ചു പ്രവാസികളുടെ അഭിമാനമായി മാറിയ ഡാനി തോമസിനെയും, കോവിഡ് കാലത്തെ ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന് റിനു തോമസിനെയും ചടങ്ങിൽ ആദരിച്ചു. ബീറ്റസ് ഓഫ് ബഹ്‌റൈനിലെ അംഗങ്ങൾ ആണ് ഇരുവരും. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ബോബ് അംഗം ബിപിൻ വി ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബിഡികെ ചെയർമാൻ കെ. ടി. സലിം ആശംസകൾ നേർന്നു. സാമൂഹിക പ്രവർത്തകൻ അൻവർ ശൂരനാട് സംബന്ധിച്ചു. ബോബ്നു വേണ്ടി സിൻസൻ ചാക്കോ പുലിക്കോട്ടിൽ സ്വാഗതവും അജീഷ് സൈമൺ നന്ദിയും രേഖപ്പെടുത്തി. ബിഡികെ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ, ട്രെഷറർ…
കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ വീണ്ടും മയക്കുമരുന്നു വേട്ട. വിദേശത്തേക്ക് കടുത്തുന്നതിനായി തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവുമായി വന്ന യുവാവിനെ എയര്‍പോര്‍ട്ട് റോഡില്‍ നിന്നും ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡും കൊണ്ടോട്ടി പോലീസും പിടികൂടി. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി ബാലാജി (24)ആണ് എയര്‍പോര്‍ട്ട് പരിസരത്ത് വച്ച് കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം കൂടി വരുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനും മയക്കു മരുന്ന് മാഫിയക്കെതിരെ അവരുടെ സ്ഥാപക ജംഗമ വതുക്കള്‍ കണ്ടുകെട്ടുന്നതിനും കാപ്പ ചുമത്തുന്നതടക്കമുള്ളശക്തമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുള്‍ കരീമിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസന്‍, നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി പി.പി ഷംസ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ.എം ബിജു എസ്.ഐ വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുല്‍ അസീസ്,…
മലപ്പുറം : സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ഒഴികെയുള്ള പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യൊല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും പൊതുജനം മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറഞ്ഞു. അറബിക്കടലിലും തമിഴ്നാട് തീരത്തും രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് മഴക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
