- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
- മലപ്പുറത്തെ സ്ഫോടകവസ്തു വേട്ട: കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്‌റൈൻ ടൂറിസം മന്ത്രി
Author: News Desk
ന്യൂ ഡൽഹി :അമേരിക്കയില്‍ നടന്ന സംഘര്‍ഷങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം അട്ടിമറിക്കപ്പെടരുതെന്ന് മോദി പറഞ്ഞു. അധികാര കൈമാറ്റം സമാധാനപരമാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു .
വാഷിംഗ്ടണ്‍: ഫേസ് ബുക്ക് പേജിലെ ലൈക് ബട്ടണ്‍ നീക്കം ചെയ്യുന്നു. ആർട്ടിസ്റ്റുകൾ, പബ്ലിക് വ്യക്തികൾ, ബ്രാൻഡുകൾ എന്നിവർ ഉപയോഗിച്ച പുനർരൂപകൽപ്പന ചെയ്ത പൊതു പേജുകളിൽ നിന്നും “ലൈക്‌സ്” ബട്ടൺ നീക്കം ചെയ്തതായി സോഷ്യൽ മീഡിയ കമ്പനി അറിയിച്ചു. ഫേസ്ബുക്ക് പേജുകൾ ഫോളോവേഴ്‌സിന് മാത്രമേ കാണിക്കുകയുള്ളൂ. സംഭാഷണങ്ങളില്‍ ചേരാനും സമപ്രായക്കാരുമായി സംവദിക്കാനും ആരാധകരുമായി ഇടപഴകാനും കഴിയുന്ന ഒരു പ്രത്യേക ന്യൂസ് ഫീഡ് ഉണ്ടായിരിക്കുമെന്നും കമ്പനി അവരുടെ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ”ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ട പേജുകളുമായി ബന്ധിപ്പിക്കുന്ന രീതി ലളിതമാക്കുന്നതിനാണ് ഞങ്ങള്‍ ലൈക്കുകള്‍ നീക്കംചെയ്യുന്നത്. അനുയായികളില്‍(ഫോളോവേഴ്‌സില്‍) ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു,” പുനര്‍രൂപകല്‍പ്പനയെക്കുറിച്ച് ഫേസ്ബുക്ക് പറഞ്ഞു.
അജ്മാന്‍: യുഎഇ വിട്ട് ആറു മാസത്തില്‍ കൂടുതല്‍ മറ്റുരാജ്യങ്ങളില്‍ താമസിച്ചവര്‍ക്ക് തിരിച്ചു ചെല്ലാം. ഇവര്‍ക്ക് മാര്‍ച്ച് 31 ആണ് സമയപരിധി നല്‍കിയിട്ടുള്ളത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസും ഫ്‌ളൈദുബൈയും അവരുടെ വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ക്ക് സ്ഥിരം താമസമുള്ള വിദേശി കാര്യ വകുപ്പ് ഡയറക്ടറേറ്റിന്റെ അനുമതി വേണം.
വാഷിങ്ടൻ: പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യു.എസ് പാർലമെന്റ് സമ്മേളിക്കുന്നതിനിടെ ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോൾ ടവറിലേക്ക് അതിക്രമിച്ചു കടന്നു. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു നാടകീയ സംഭവവമുണ്ടായത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനായി സുരക്ഷാ സേന കണ്ണീർവാതം പ്രയോഗിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് റിപ്പോർട്ട്. വെടിവയ്പ്പിൽ ഒരു സ്ത്രീ മരിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്കു മാറ്റി. സുരക്ഷാ സേനയുമായി നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് പ്രതിഷേധക്കാർ പാർലമെന്റ് വളപ്പിലേക്ക് കടന്നത്. യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ട്രംപ് അനുകൂലികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർലമെന്റിന്റെ ഇരു സഭകളും ചേരുന്നതിനിടെ വൻ സുരക്ഷാ വലയം മറികടന്നാണ് പ്രതിഷേധക്കാർ കാപിറ്റോൾ ടവറിലേക്ക് കടന്നുകയറിയത്. രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്നു പറഞ്ഞ ജോ ബൈഡൻ, പിൻവാങ്ങാൻ അനുകൂലികൾക്ക് നിർദേശം നൽകണമെന്നും ട്രംപിനോട് ആവശ്യപ്പെട്ടു. അതേസമയം പ്രതിഷേധക്കാരോടു സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ച ട്രംപ് ജോ ബൈഡന്റെ…
ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കും- മന്ത്രി
മനാമ: ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ ഷെഡ്യൂള്‍ പ്രകാരം പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി കമാല്‍ ബിന്‍ അഹമ്മദ് മുഹമ്മദ് പറഞ്ഞു. നിര്‍മ്മാണം സന്ദര്‍ശിച്ച് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് കമ്പനി(ബി.എ.സി) ചെയര്‍മാന്‍ കൂടിയായ മന്ത്രി. ടെര്‍മിനല്‍ നിര്‍മ്മാണം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എയര്‍പോര്‍ട്ട് മോഡേണൈസേഷന്‍ പ്രോഗ്രാമിലെ ഈ പദ്ധതിക്ക് 1.1 ബില്യണ്‍ യുഎസ് ഡോളറിന്റെ മുടക്കുമുതലാണുള്ളത്. പുതിയ പാസഞ്ചര്‍ ടെര്‍മിനലിന് സെന്‍ട്രല്‍ യൂട്ടിലിറ്റി കോംപ്ലക്‌സ്, മള്‍ട്ടി സ്റ്റോര്‍ കാര്‍ക്ക് പാര്‍ക്ക്, സ്റ്റാഫ് പാര്‍ക്കിംഗ് ഏരിയ, സൂപ്പര്‍ ഗേറ്റ്, ഫയര്‍ സ്റ്റേഷന്‍ എന്നിവയ്ക്ക് പുറമേ, ബഹ്റൈന്റെ സാമ്പത്തിക സാക്ഷാത്കാരത്തിന് സഹായിക്കുന്ന നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമുണ്ട്. നിലവിലെ പാസഞ്ചര്‍ ടെര്‍മിനലിന്റെ നാലിരട്ടി വലിപ്പത്തിലും സൗകര്യത്തിലുമാണ് പുതിയ ടെര്‍മിനല്‍. നിര്‍മ്മാണം പൂര്‍ത്തിയാവുനനതോടെ യാത്രക്കാരുടെ എണ്ണം 14 ദശലക്ഷമായി വര്‍ദ്ധിക്കും.
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ അന്തരിച്ചു. 78 വയസായിരുന്നു. 1991 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ കല്‍പറ്റ മണ്ഡലത്തില്‍ നിന്ന് വിജയിച്ച രാമചന്ദ്രന്‍ മാസ്റ്റര്‍ 1995-96 കാലത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.2004 മുതല്‍ ആരോഗ്യ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
മനാമ: ഒട്ടേറെ ജീവകാരുണ്യ വിഷയങ്ങളിൽ എല്ലാം മറന്ന് ഒന്നിക്കുന്ന ബഹ്‌റൈൻ പ്രവാസി സമൂഹത്തിൻറെ കൈത്താങ്ങാൽ തൃശൂർ മുള്ളൂർക്കര വാഴക്കോട് സ്വദേശി ശരീഫ് നാട്ടിലെത്തി. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിൽസയിൽ ആയിരുന്ന ശരീഫ് തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകുവാനായി ഒരുക്കങ്ങൾ നടത്തുമ്പോഴാണ് കാർ എടുത്ത വകയിൽ ബഹ്‌റൈൻ ക്രെഡിറ്റിൽ കുടിശിക ഉള്ളതിനാൽ യാത്രാ നിരോധനം ഉണ്ടെന്ന് അറിയുന്നത്. തുടർന്ന് ശരീഫിന്റെ സുഹൃത്തുക്കൾ ഐ. സി. ആർ. എഫ് അംഗങ്ങളുടെ ശ്രദ്ധയിൽ വിഷയം കൊണ്ട് വന്നു. ശരീഫ് സഹായത്തിനായി താത്കാലികമായി രൂപീകരിച്ച വാട്സപ്പ് ഗ്രൂപ്പ് 1692 ദിനാറും, ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് വാട്സപ്പ് ഗ്രൂപ്പ് 814 ദിനാറും, ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം വാട്സപ്പ് ഗ്രൂപ്പ് 201 ദിനാറും ഇതിനായി സമാഹരിച്ചു നൽകി. ഐ. സി. ആർ. എഫ് ന്റെ ഇടപെടൽ കാരണം ബഹ്‌റൈൻ ക്രെഡിറ്റിൽ അടക്കുവാനുള്ള തുക 2000 ദിനാറായി പരിമിതപ്പെടുത്തി സമാഹരിച്ച തുകയിൽ നിന്നും അത് അടക്കുകയും ബാക്കി വന്നതിൽ നിന്ന് എയർ ഇന്ത്യ…
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനം റദ്ദാക്കിയ സാഹചര്യത്തിൽ അമിത് ഷായ്ക്ക് പകരം ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പരിപാടികളിൽ പങ്കെടുക്കും. നദ്ദ ഡിസംബർ 30 ന് ചെന്നൈയിലെ വിവിധ പരിപാടികളിൽ നേരത്തേ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സന്ദർശനം മാറ്റി വെക്കുകയായിരുന്നു. തമിഴ്നാട്ടിലെ ബിജെപിയുടെ പ്രമുഖ നേതാവ് എസ് ഗുരുമൂര്‍ത്തി എഡിറ്ററായ ‘തുഗ്ലക് ‘ മാസികയുടെ വാര്‍ഷികത്തില്‍ പങ്കെടുക്കാനാണ് അമിത് ഷാ എത്താനിരുന്നത്.
മനാമ: സുസ്ഥിര ഊർജ്ജ അതോറിറ്റി (എസ്ഇഎ) പ്രസിഡന്റ് ഡോ. അബ്ദുൽ ഹുസൈൻ ബിൻ അലി മിർസ ബഹ്‌റൈനിൽ പുതുതായി നിയമിച്ച ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെ ഡോ. മിർസ പ്രശംസിച്ചു. പുനരുപയോഗ ഊർജ്ജത്തിനും , ഊർജ്ജ കാര്യക്ഷമതയ്ക്കുമുള്ള ദേശീയ പദ്ധതികളെക്കുറിച്ചും രണ്ട് മേഖലകളിലും നിലവിലുള്ളതും ഭാവിയിൽ നടക്കുന്നതുമായ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളെക്കുറിച്ചും എസ്‌എഎ പ്രസിഡന്റ് അംബാസഡറോട് വിശദീകരിച്ചു. സൗരോർജ്ജ പദ്ധതികൾക്കായി പരിമിതമായ സ്ഥലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ രാജ്യം സ്വീകരിച്ച നടപടികളും അദ്ദേഹം എടുത്തുപറഞ്ഞു. അന്താരാഷ്ട്ര സോളാർ എനർജി അലയൻസിലെ ബഹ്‌റൈൻ പങ്കാളിത്തത്തിലൂടെ ഇരു പാർട്ടികളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും പുനരുപയോഗ ഊർജ്ജ മേഖലകളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനും എസ്ഇഎയുമായി പ്രവർത്തിക്കുന്നതിനും ഇന്ത്യൻ അംബാസഡർ ആഗ്രഹം പ്രകടിപ്പിച്ചു.
മനാമ: കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ലംഘിച്ചതിന് ഏഴ് പ്രതികൾക്കും രണ്ട് റെസ്റ്റോറന്റുകൾ 1000 ബഹ്‌റൈൻ ദിനാർ മുതൽ 2000 ബഹ്‌റൈൻ ദിനാർ വരെ പിഴ ചുമത്താനും കോടതി വിധിച്ചു. വൈറസ് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികളിൽ രണ്ട് റെസ്റ്റോറന്റുകൾ ലംഘനം നടത്തിയതായി പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. അകലം പാലിക്കുക, ഒരു മേശയുടെ ശേഷിയുടെ 50% കവിയരുത്, മാസ്ക് ധരിക്കുക എന്നിവയാണ് ലംഘിച്ചത്. നിയമപരമായ നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണ്. പ്രതികളെ പ്രത്യേക ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാൻ ഉത്തരവിട്ടു.
