Author: News Desk

മനാമ: ബഹ്‌റൈൻ പ്രതിഭ കേന്ദ്രകമ്മിറ്റിയുടെയും പ്രതിഭ ഹെൽപ്‌ലൈന്റെയും ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലെക്സിൽ നടന്ന ക്യാമ്പ് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ ഉദ്‌ഘാടനം ചെയ്തു. പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത് , ജനറൽ സെക്രട്ടറി ലിവിൻ കുമാർ എന്നിവർ സംസാരിച്ചു. ഹെല്പ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ നന്ദിരേഖപ്പെടുത്തി. നാല് മേഖലകളിൽ നിന്നായി നൂറ് പ്രതിഭ പ്രവർത്തകർ രക്തദാനം നടത്തി. ഈ പ്രവർത്തനത്തിൽ പങ്കുചേർന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതായി പ്രതിഭ സെക്രട്ടറി ലിവിൻ കുമാറും പ്രസിഡന്റ് സതീഷും പ്രസ്താവനയിലൂടെ അറിയിച്ചു.

Read More

ജർമ്മനി: ബെർലിൻ ഇന്ഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം മാനവ് സ്വന്തമാക്കി. ഇരുമ്പു എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലെ പ്രകടനത്തിനാണ് മാനവ് അവാര്‍ഡ് കരസ്ഥമാക്കിയത്. നിതിൻ നാരായണൻ രചിച്ച്‌ ആനന്ദ് കൃഷ്ണ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് പ്രതീഷ് ഉണ്ണികൃഷ്ണനാണ്. അതേസമയം ഇതാദ്യമായല്ല മാനവിനെത്തേടി പുരസ്‌കാരങ്ങളെത്തുന്നത്. 2020ൽ താരത്തെ തേടിയെത്തിയത് മികച്ച നടനുള്ള 4 പുരസ്കാരങ്ങളായിരുന്നു. തന്റെ 2 പെണ്മക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഡം ശിക്ഷിക്കാൻ മടിച്ചു നിന്നപ്പോൾ ഒരച്ഛന്റെ നീറുന്ന മനസുമായി വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് മാനവ് ഇരുമ്പിൽ അവതരിപ്പിച്ചത്. ആന്റണിയുടെ വൈകാരിക അവസ്ഥയെ കേന്ദ്രീകരിച്ചായിരുന്നു സിനിമ.

Read More

വാഷിങ്ടണ്‍: ബൈഡന്റെ വിജയത്തിന് വെല്ലുവിളികൾ ഉയർത്തിയ രണ്ട് റിപ്പബ്ലിക്കൻ സെനറ്റർമാർ ഡിസിയിൽ നടന്ന കലാപത്തെത്തുടർന്ന് സ്ഥാനമൊഴിയണമെന്ന് ഡെലവെയർ ഡെമോക്രാറ്റ് കൂൺസ് പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് അരിസോണയുടെ ഫലത്തെ ക്രൂസ് വെല്ലുവിളിച്ചതിന് തൊട്ടുപിന്നാലെ, കലാപകാരികൾ കാപ്പിറ്റൽ ബിൽഡിംഗ് കയ്യേറി . ഇത് 2020 ലെ തിരഞ്ഞെടുപ്പിന്റെ സർട്ടിഫിക്കേഷൻ പ്രക്രിയ താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർത്തിവക്കാൻ കോൺഗ്രസിനെ നിർബന്ധിച്ചു. കലാപത്തിൽ യുഎസ് ക്യാപിറ്റൽ പോലീസ് വെടിവച്ച് കൊന്ന ഒരു സ്ത്രീ ഉൾപ്പെടെ നിരവധി പേർ മരിച്ചു. വൈകുന്നേരം, സെനറ്റ് വീണ്ടും യോഗം ചേർന്നതിനുശേഷം, പെൻ‌സിൽ‌വാനിയയുടെ ഫലങ്ങളെ ഹാവ്‌ലിയും എതിർത്തു. കലാപത്തിനുശേഷം, ക്രൂസും ഹാവ്‌ലിയും തങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് ഒരു വിമർശനം നേരിട്ടിരുന്നു. അവർ 2020 ലെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ സംശയം ജനിപ്പിച്ച് അക്രമത്തിന് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന് ആരോപണമാണ് ഇപ്പോൾ കൂൺസ് ഉന്നയിക്കുന്നത്. അതെ സമയം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് കോൺഗ്രസ് നൽകിയ സർട്ടിഫിക്കേഷനെ തടസ്സപ്പെടുത്തുന്നതിനായി യുഎസ് ക്യാപിറ്റലിൽ അതിക്രമിച്ചു കയറിയ ആയിരക്കണക്കിന് കലാപകാരികളിൽ…

Read More

ന്യൂയോർക്ക്: കുട്ടികളിൽ മയക്കു മരുന്നുകളുടെയും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും ദുരുപയോഗം മുൻകൂട്ടി മനസ്സിലാക്കുന്നതിനും ബോധവൽക്കരണത്തിലൂടെ തടയുന്നതിനും ഉപകാരപ്രദമായ ഒരു വെർച്വൽ സെമിനാർ വേൾഡ് മലയാളി കൗൺസിലിൻറെ സൗത്ത് ജേഴ്സി പ്രൊവിൻസ് നടത്തുന്നു. 2021 ജനുവരി 21 വൈകുന്നേരം 7 മണിക്ക് (ഈസ്റ്റേൺ ടൈം ) സൂം പ്ലാറ്റ്ഫോമിൽ വെർച്ചൽ ആയി സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാമിൽ സംബന്ധിക്കേണ്ടതിന് മീറ്റിങ് ഐഡി: 895 4716 3071 . പാസ് കോഡ്: 150356. ഡ്രഗ് എൻഫോഴ്സ്മെൻറ് അഡ്മിനിസ്ട്രേഷൻ ന്യൂജേഴ്സി ഡിവിഷൻ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ തിമോത്തി പി മക്മെഹൻ വിഷയാവതരണം നടത്തും. അതോടൊപ്പം മീറ്റിംഗിൽ വച്ച് ACT യിൽ മികച്ച സ്കോർ നേടിയ യൂത്ത് ഫോറം പ്രസിഡണ്ട് നിക്ക് സാംസണിനെ ആദരിക്കുന്നതാണ്. ഡബ്ള്യു.എം.സി അമേരിക്കൻ റീജിയണൽ ചെയർമാൻ ഫിലിപ്പ് തോമസ്,പ്രസിഡണ്ട് സുധീർ സുധീർ നമ്പ്യാർ, ജനറൽ സെക്രെട്ടറി പിന്റോ കണ്ണമ്പള്ളി,ട്രഷറർ സിസിൽ ചെറിയാൻ, പൊളിറ്റിക്കൽ സിവിക്ക് ഫോറം ചെയർ ഗിരീഷ് നായർ (ഗാരി), സൗത്ത് ജേഴ്‌സി…

Read More

വാഷിങ്ടൺ: ജനുവരി ആറാം തീയതി വാഷിങ്ടൺ ഡി സി യിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്ത ചിലർ ഇന്ത്യയുടെ ദേശീയ പതാക പ്രദർശിപ്പിച്ചതിൽ വാഷിങ്ടൺ ഡി സി മെട്രോയിലെ പ്രമുഖ ഭാരതീയ -മലയാളി സമൂഹ അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമാസക്തവും തികച്ചും ജനാധിപത്യവിരുദ്ധവുമായ ഈ പ്രകടനത്തിൽ കുറച്ചുപേർ മരിക്കുകയുണ്ടായി .ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ഇന്ത്യയെയോ ഇന്ത്യക്കാരെയോ പ്രതിനിധീകരിക്കുന്നില്ല . ഈ ദേശീയ പതാക ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായ ഇന്ത്യയുടെ ആശയുടെയും അഭിലാഷങ്ങളുടെയും അഭിമാനത്തിന്റെയും പ്രതീകമാണ് . അനേകലക്ഷം ജനങ്ങളുടെ ജീവ ത്യാഗത്തിലൂടെ ഉയർന്നു പറക്കുന്ന ഈ പതാകയെ ഇത്തരമൊരു നികൃഷ്ടമായ പ്രവർത്തനത്തിന് ഉപയോഗിച്ചവർ ഉടൻ തന്നെ ഇന്ത്യാമഹാ രാജ്യത്തോടും എല്ലാ ഇന്ത്യക്കാരോടും മാപ്പു പറയണമെന്നും ഭാരതീയ -മലയാളി സമൂഹ അംഗങ്ങൾ അപേക്ഷിച്ചു . മനോജ് ശ്രീനിലയം , വിപിൻ രാജ് ,അർച്ചന തമ്പി ,എറിക് വി മാത്യൂ ,വേണുഗോപാലൻ കൊക്കോടൻ ,പ്രീതി സുധ ,ശ്രീകുമാർ ഇ എൻ ,സ്മിത…

Read More

കാസര്‍ഗോഡ്: ജില്ലയിലെ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ ഹരിത ഓഫീസുകളായി മാറുന്നു. ഹരിതചട്ടം പാലിച്ച് ഓഫീസുകളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുകയാണ് ലക്ഷ്യം. ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും ഹരിത ഓഡിറ്റിങ്ങിനു വിധേയമാക്കി ഹരിത ഓഫീസുകള്‍ എന്ന ബഹുമതി തല്‍കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. അഞ്ച് അംഗങ്ങളുള്ള മൂന്നു ടീമുകള്‍ ജനുവരി 11 മുതല്‍ ജില്ലാതല ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസുകള്‍, ബ്ലോക്ക് ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവയിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രീന്‍ ഓഫീസ് സര്‍ട്ടിഫിക്കറ്റും ഗ്രേഡും നല്‍കും. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ ഓഫീസുകളും വിദ്യാലയങ്ങളും വിലയിരുത്താന്‍ ആവശ്യമായത്ര അഞ്ച് അംഗ ടീമുകളെ രൂപീകരിക്കും. അവര്‍ 18 മുതല്‍ ഗ്രഡേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 22 ഇനങ്ങളുടെ പരിശോധനയില്‍ ആകയുള്ള 100 മാര്‍ക്കില്‍ 90-100 നേടുന്ന ഓഫീസുകള്‍ക്ക് എ ഗ്രേഡും 80-89 വരെ നേടുന്നവര്‍ക്ക് ബി ഗ്രേഡും 70-79 വരെ…

Read More

കൊട്ടിയം: ഫോട്ടോ എടുക്കുന്നതിനായി ആറ്റിലിറങ്ങിയ രണ്ടു കുട്ടികളിൽ ഒരാൾ മുങ്ങി മരിച്ചു. മറ്റൊരാൾ രക്ഷപെട്ടു. മരിച്ച കുട്ടിയുടെ സഹോദരിയുടെ കൺമുന്നിലായിരുന്നു ദുരന്തം. ഫോട്ടോ എടുക്കുന്നതിനായി ഇവരെ കൂട്ടികൊണ്ടു പോയയാളെ കണ്ണനല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പട്ടത്താനം കൊച്ചമ്മ നടയ്ക്കടുത്ത് ജനകീയ നഗർ 167 വിമലാംബിക കോട്ടേജിൽ ശബരി രാജിന്റെയും വിജിയുടെയും മകനും കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ അരുൺ (14) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ കുണ്ടുമൺ ആറ്റിലായിരുന്നു സംഭവം. ഉച്ചക്ക് 12 മണിയോടെ കുണ്ടുമൺ പാലത്തിനടുത്ത് സഹോദരിയായ അലീന, അയൽവാസിയായ കണ്ണൻ, തഴുത്തല സ്വദേശിയായ സിബിൻ (27) എന്നിവരൊടൊപ്പം എത്തിയ അരുൺ, കണ്ണനൊടൊപ്പം ആറ്റിൽ ഇറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ അരുണും, കണ്ണനും കയത്തിൽപ്പെടുകയായിരുന്നു.ഇവരുടെ ഫോട്ടോ എടുത്തു കൊണ്ടിരുന്ന സിബിന്റെയും പാലത്തിനടുത്ത് നിൽക്കുകയായിരുന്ന സഹോദരിയുടെയും നിലവിളി കേട്ട് ഓടി കൂടിയവർ ചേർന്ന് കണ്ണനെ രക്ഷപെടുത്തിയെങ്കിലും അരുണിനെ കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും മുങൽ വിദഗ്ദര്യം…

Read More

തിരുവനന്തപുരം : സാമൂഹിക സന്നദ്ധ സേനയുടെ അംബാസിഡറായി നടൻ ടൊവിനോ തോമസ്; ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  ഒത്തൊരുമയോടെയും ദൃഢനിശ്ചയത്തോടെയും തങ്ങളുടെ സഹജീവികളുടെ നന്മയ്ക്കും സുരക്ഷയ്ക്കുമായി പ്രവർത്തിക്കാൻ സന്നദ്ധമായി മുന്നോട്ടു വന്ന മനുഷ്യരാണ് നാടിൻറെ കാവലായി മാറിയത്. കോവിഡ് കാലമായിരുന്നിട്ടും ആയിരക്കണക്കിനാളുകൾ നാടിനു വേണ്ടി അണിചേരുകയും സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയും ചെയ്തെന്നും മുഖ്യമന്ത്രി. അവരെ കൂട്ടിച്ചേർക്കുവാനും, കൂടുതൽ ആളുകൾക്ക് സേവനസന്നദ്ധരായി മുന്നോട്ടു വരാനും പ്രവർത്തിക്കാനുമുള്ള ഒരു സംവിധാനം ഒരുക്കാനുമാണ് സംസ്ഥാന സർക്കാർ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചതെന്നും ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ ഇത്തരമൊരു സന്നദ്ധ സേന നാടിന് വലിയ മുതൽക്കൂട്ടായി മാറുമെന്നും മുഖ്യമന്ത്രി . മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തീർത്ത വെല്ലുവിളികൾ ലോകത്തിനു തന്നെ മാതൃകയാകുന്ന വിധത്തിൽ മറികടന്ന ഒരു ജനതയാണ് നമ്മൾ. ഒത്തൊരുമയോടെയും ദൃഢനിശ്ചയത്തോടെയും തങ്ങളുടെ സഹജീവികളുടെ നന്മയ്ക്കും സുരക്ഷയ്ക്കുമായി പ്രവർത്തിക്കാൻ സന്നദ്ധമായി മുന്നോട്ടു വന്ന മനുഷ്യരാണ് ഈ ഘട്ടങ്ങളിലെല്ലാം നമ്മുടെ…

Read More

തിരുവനന്തപുരം : നെയ്യാറ്റിൻകര അതിയന്നൂരിൽ ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത നിലയിൽ. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ . പെൺകുട്ടിയുടെ കാമുകനെതിരെ നെയ്യാറ്റിൻകര പോലീസ് അന്വേഷണം ആരംഭിച്ചു.വെള്ളിയാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ കാമുകനായ കൊടങ്ങാവിള സ്വദേശി ജോമോൻ എന്ന പതിനെട്ടുകാരൻ പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു.  ഈ സമയം പെൺകുട്ടിക്ക് പുറമേ സഹോദരി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. യുവാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരിയും, ജോമോനും ചേർന്ന് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ച് നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.  ഇതോടെ ജോമോൻ കടന്നുകളഞ്ഞു. പെൺകുട്ടിയെ ജോമോൻ മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സഹോദരി രംഗത്തെത്തുകയും പോലീസിൽ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. കേസെടുത്ത നെയ്യാറ്റിൻകര പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.  പെൺകുട്ടിയുടെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

കൊച്ചി : ഡോളർ കടത്ത് കേസിൽ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റംസ് കെ അയ്യപ്പനെ വിട്ടയച്ചത്. ഇന്ന് രാവിലെ 10.30 നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ വച്ചായിരുന്നു ചേദ്യം ചെയ്യൽ. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ജീവനക്കാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത്. അതേസമയം, കെ അയ്യപ്പനെ ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു. കഴിഞ്ഞ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നെങ്കിലും വിവിധ കാരണങ്ങൾ കാട്ടി അയ്യപ്പൻ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെ അയ്യപ്പന് നോട്ടീസ് നൽകിയ നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി തന്നെ കസ്റ്റംസിന് കത്ത് നൽകിയിരുന്നു. നിയമ സഭാ സെക്രട്ടറിയുടെ വാദങ്ങൾ തള്ളിയ കസ്റ്റംസ് ഇന്ന് ഹാജരാകുവാൻ…

Read More