- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
- മലപ്പുറത്തെ സ്ഫോടകവസ്തു വേട്ട: കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
Author: News Desk
ന്യൂഡല്‍ഹി : 2021ലെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കും. അപേക്ഷകള്‍ ഡിസംബര്‍ പത്തിന് മുമ്പ് നല്‍കണമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് നീട്ടി. ജനുവരി 10 വരെ തീര്‍ത്ഥാടകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചിരുന്നു. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ 10 ആയി കുറച്ചിട്ടുണ്ട്. അഹമ്മദാബാദ്, ബംഗളൂരു, കൊച്ചി, ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, ശ്രീനഗര്‍ എന്നിവയാണ് രാജ്യത്തെ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍. നേരത്തെ രാജ്യത്തൊട്ടാകെ 21 എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ഉണ്ടായിരുന്നു.
മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ നവജാത ശിശുസംരക്ഷണ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിൽ പത്ത് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. ഭണ്ഡാര ജില്ല ജനറൽ ആശുപത്രിയിലെ സിക്ക് ന്യൂബോൺ കെയർ യൂണിറ്റിൽ (SNCU) പുലർച്ചെ രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. പതിനേഴ് കുഞ്ഞുങ്ങളാണ് ഈ സമയം എൻസിയുവിൽ ഉണ്ടായിരുന്നത്. ഇതിൽ ഏഴു പേരെ രക്ഷപ്പെടുത്തി. ഒരു മാസത്തിനും മൂന്നു മാസത്തിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. രാത്രി രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായതെന്നാണ് ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടർമാർ പറയുന്നത്. നിയോനാറ്റൽ വിഭാഗത്തിൽ നിന്നും പുക ഉയരുന്നത് ഒരു നഴ്സിന്‍റെ ശ്രദ്ധയിൽപ്പെട്ടു. ഇവര്‍ നൽകിയ വിവരം അനുസരിച്ച് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്റ്റാഫുകള്‍ സ്ഥലത്തെത്തി. ഏഴ് കുഞ്ഞുങ്ങളെ അങ്ങനെയാണ് രക്ഷപ്പെടുത്തിയത് എന്നാണ് ഇവർ പറയുന്നത്. അഗ്നിശമന സേനയും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും പത്ത് കുഞ്ഞുങ്ങൾ അപ്പോഴേക്കും മരിച്ചിരുന്നു. ശ്വാസം മുട്ടിയാണ് ഇവരുടെ മരണമെന്നാണ് സൂചന.
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. അധികാരമൊഴിയാന്‍ പത്ത് ദിവസം ശേഷിക്കെയാണ് സ്പീക്കര്‍ നാന്‍സി പെലോസി ഇംപീച്ച്‌മെന്റിന് അനുമതി നല്‍കിയത്. ട്രംപ് രാജി വച്ച് സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചു. ഇംപീച്ച്‌മെന്റ് പ്രമേയത്തിന് അനുമതി നല്‍കിയതായി സ്പീക്കര്‍. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് പ്രമേയം അവതരിപ്പിക്കുക.
സൗദി ആരോഗ്യമേഖലയിൽ നോർക്ക അതിവേഗ റിക്രൂട്ട്മെൻ്റ് ; 23 മലയാളി നഴ്സുമാരുടെ സംഘം സൗദിയിൽ എത്തി
റിയാദ് : സൗദി അറേബിയയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്സ് മുഖാന്തിരം നിയമനം ലഭിച്ച 23 മലയാളി നഴ്സുമാർ സൗദിയിലെത്തി ചേർന്നു. എല്ലാ മാസവും നടത്തുന്ന എക്സ്പ്രസ് റിക്രൂട്മെന്റിന്റെ ഭാഗമായാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. നഴ്സിംഗ് ബിരുദമുള്ള { ബി എസ്സി } 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷപ്രവർത്തി പരിചയം അനിവാര്യമാണ്. തെരഞ്ഞെടുക്കപ്പെടുന്ന വർക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ് . ശമ്പളം 3500 മുതൽ 4050 സൗദി റിയാൽ വരെ {ഏകദേശം 70000 രൂപ മുതൽ 80000 രൂപ വരെ} ലഭിക്കും . താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ norkaksa19@gmail.com എന്ന ഇ -മെയിൽ വിലാസത്തിൽ അയക്കണം . നോർക്ക റൂട്സ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്മെന്റ് നടത്തി വരുന്നുണ്ട് . കോവിഡ് കാലത്ത് ഗൾഫ് രാജ്യങ്ങളിൽ ആരോഗ്യ വിഭാഗത്തിൽപെട്ട നേഴ്സ് /…
റിപ്പോർട്ട്: ടി.പി ജലാല്‍ കൊച്ചി: അമേരിക്കയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കാര്യമായ കൃത്രിമം നടന്നുവെന്ന് ട്രംപിന്റെ കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ ഇന്ത്യന്‍ പതാകയേന്തി പങ്കെടുത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മലയാളിയുമായ വിന്‍സന്റ് സേവ്യര്‍ പാലത്തിങ്ങല്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ കൂടിക്കാഴ്ചയിലാണ് ഇയാള്‍ ഇങ്ങിനെ പ്രതികരിച്ചത്. അമേരിക്കയിലെ തിരഞ്ഞെടുപ്പ് സംവിധാനം വലിയ സംഭവമായി തോന്നാം എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണ്. ഇവിടെ വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡോ വെരിഫിക്കേഷനോ ആവശ്യമില്ല. വോട്ട് ചെയ്യാന്‍ നേരിട്ട് ഹാജരാവേണ്ടതില്ല. അമ്പത് ശതമാനം വോട്ട് ഇത്തവണ ആളില്ലാതെയാണ് രേഖപ്പെടുത്തിയത്. സാധാരണ വെറും പത്തു ശതമാനത്തില്‍ താഴെയാണ് ഉണ്ടാവാറുള്ളത്. ഇതിനര്‍ത്ഥം ക്രിത്രിമം നടന്നുവെന്നാണ്. ഇത് തെളിയിക്കാന്‍ സമയം വേണം. ഇതിന് വേണ്ടിയാണ് ട്രംപ് കുറച്ചുദിവസം അധികാരത്തില്‍ തുടര്‍ന്നത്. നിയമപരമായ പ്രസിഡന്റാവണം അമേരിക്കക്ക് വേണ്ടത്. ഭാവിയില്‍ സുഗമമായ തിരഞ്ഞെടുപ്പാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെര്‍ജീനിയ സ്‌റ്റേറ്റ് സെന്‍ട്രല്‍ കമ്മിറ്റി നേതാവുകൂടിയായ വിന്‍സന്റ് പറഞ്ഞു. ട്രംപ് വംശീയവാദിയാണെന്ന വാദം…
ദുബായ്: ഖത്തറുമായുള്ള കര, സമുദ്ര, വ്യോമ ഗതാഗത ബന്ധം യു.എ.ഇ ഇന്ന് പുനരാരംഭിക്കുമെന്ന് വിദേശകാര്യ–രാജ്യാന്തര സഹകരണ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം സൗദി റിയാദിലെ അല്‍ ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയില്‍ ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം പുനരാരംഭിക്കാന്‍ തീരുമാനമായതിനെ തുടർന്നാണിത്. യു.എ.ഇ, സൗദി, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017 ലാണ് ഖത്തറുമായുള്ള ബന്ധം ഉപേക്ഷിച്ചത്. ഖത്തറുമായുള്ള മറ്റു പ്രശ്‌നങ്ങള്‍ വൈകാതെ ചര്‍ച്ച ചെയ്ത് പരിഹരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിദ് അബ്ദുല്ല ബെല്‍ഹൂല്‍ പറഞ്ഞു.
കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കൊച്ചിയുടെ ഗതാഗതക്കുരുക്ക് അഴിയുന്നു. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. രാവിലെ 9.30ന് വൈറ്റില മേല്‍പ്പാലം തുറന്നു. കുണ്ടന്നൂര്‍ മേല്‍പ്പാലം 11 മണിക്കാണ് തുറക്കുക. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. 2017 ഡിസംബറിലാണ് വൈറ്റില പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. നിരവധി പ്രതിസന്ധികളെ മറികടന്ന് പാലത്തിന്റെ പണി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് സാധിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്‍പ് തുറന്ന് നല്‍കിയ വി ഫോര്‍ കൊച്ചിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ചിലര്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ നോക്കുകയാണെന്നും അത് ജനം തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറ്റിലയില്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ 6.73 കോടി രൂപ ലാഭമുണ്ടാക്കിയാണ് മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. വിശദമായ പദ്ധതിരേഖ പ്രകാരം 85.90 കോടി രൂപയുടെ സാങ്കേതിക അനുമതി 2017 ഓഗസ്റ്റ് 31 ന് നല്‍കി. 2017 സെപ്തംബറില്‍ പദ്ധതിക്ക്…
കോട്ടയം : കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു. രാജിക്കത്ത് ഉപരാഷ്ട്രപതിക്ക് കൈമാറി. പാല സീറ്റില്‍ മത്സരിക്കാനായാണ് രാജി. ജോസ് കെ മാണി രാജ്യസഭാംഗത്വം ഉടന്‍ രാജിവയ്ക്കില്ലെന്നായിരുന്നു നേരത്തെയുള്ള സൂചനകള്‍. കോടതി വിധിക്ക് ശേഷം രാജിയെന്നായിരുന്നു വിവരം. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജ്യസഭ എംപി പദവി രാജി വയ്ക്കുമെന്ന് ആയിരുന്നു ഒക്ടോബര്‍ 14ന് മുന്നണി മാറ്റം പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കെ മാണി അറിയിച്ചിരുന്നത്. ഇടതുമുന്നണിയില്‍ എത്തി മൂന്നു മാസം പിന്നിടുമ്പോഴും രാജിയുണ്ടാകാത്തതില്‍ യുഡിഎഫ് നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെ ചോദ്യം ചെയ്തുള്ള പി ജെ ജോസഫിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. സംസ്ഥാന കമ്മിറ്റികളുടെയും ജനപ്രതിനിധികളുടെയും പ്രാതിനിധ്യം കൂടി പരിഗണിച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണിക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചത്.
ജാന്‍സി: ഉത്തര്‍പ്രദേശില്‍ വിഷമദ്യം കഴിച്ച് അഞ്ചു പേര്‍ മരിച്ചു. ബുലന്ദ്ഷഹറിലെ ജീത്ഗാര്‍ഹി ഗ്രാമത്തിലാണ് ദുരന്തം. ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കുല്‍ദീപ് എന്നയാള്‍ വിതരണം ചെയ്ത മദ്യം കഴിച്ചവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചുപേര്‍ മരണത്തിനു കീഴടങ്ങി.പ്രദേശത്ത് നാളുകളായി അനധികൃത മദ്യനിര്‍മാണവും വിതരണം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെ നാല് പോലിസുകാരെ സസ്പന്‍ഡ് ചെയ്തു. കുറ്റക്കാര്‍ക്കെതിരേ കര്‍ക്കശ നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു.
മനാമ: മലർവാടി ലിറ്റിൽ സ്കോളർ 2021 വിജ്ഞാന പരീക്ഷയുടെ മനാമ ഏരിയ തല രജിസ്ട്രേഷൻ ഉദ്ഘാടനം നടന്നു. പ്രശസ്ത നൃത്താധ്യാപിക ഷീന ചന്ദ്രദാസ് വിദ്യാർത്ഥിനി ജനനി സെന്തിൽ കുമാറിന്റെ പേര് രജിസ്റ്റർ ചെയ്ത് നിർവഹിച്ചു. മനാമ ഏരിയ ആക്ടിംഗ് പ്രസിഡന്റ് മൊയ്‌തു കണ്ണൂർ, മനാമ ഏരിയ വനിത വിഭാഗം സെക്രട്ടറി ഫസീല ഹാരിസ്, മലർവാടി കേന്ദ്ര കൺവീനർ നൗമൽ റഹ്‌മാൻ, മനാമ ഏരിയ മലർവാടി കൺവീനർ ഷബീഹ ഫൈസൽ എന്നിവർ സന്നിഹിതരായിരുന്നു.
