ദോഹ : ഖത്തർ ഐയെർവേസ് റിയാദിലേക്ക് 11ന് ആദ്യ വിമാനം പറത്തും. വിമാനത്തിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിച്ചതിന് ശേഷം ആദ്യമായി ഖത്തർ എയർവേയ്സിൻെറ വിമാനം സൗദിയിലേക്ക് റിയാദിലേക്ക്. പുറപ്പെടുന്നത്. ദോഹയിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.50ന് പുറപ്പെട്ട് വൈകുന്നേരം 3.30ന് റിയാദിലെത്തും.
ഖത്തർ വിമാനങ്ങൾ കഴിഞ്ഞ ദിവസം മുതൽ സൗദി അറേബ്യയുടെ വ്യോമ പാത ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ആദ്യ വിമാനം കഴിഞ്ഞ വ്യാഴാഴ്ച രാത്രി സൗദിക്ക് മുകളിലൂടെ ദക്ഷിണാഫ്രിക്കയിലെ ജോഹനാസ് ബർഗിലേക്ക് പറന്നിരുന്നു. മൂന്നരവർഷത്തെ ഉപരോധത്തിന് ശേഷം ആദ്യമായാണ് റിയാദിലേക്ക് ഖത്തറിൻെറ വിമാനം പറക്കുന്നത്. വിമാനത്തിലേക്കുള്ള ബുക്കിങ് തുടങ്ങിയിട്ടുണ്ട്.