- ബഹ്റൈനിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു; പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിൽ
- ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു
- ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
- വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി
- ബഹ്റൈനിൽ ഗാർഹിക തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നിർത്തലാക്കാൻ നിർദേശം; പാർലമെന്റിന്റെ പരിഗണനയിൽ
- ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026 ന്റെ നാലാമത്തെ ആഴ്ചയിലെ പരിപാടി 2026 ജൂലൈ 11 ശനിയാഴ്ച റിഫയിലെ ഒരു വർക്ക്സൈറ്റിൽ നടന്നു
- ‘എന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായും’; ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടിയുമായി ഇറാൻ
- നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Author: News Desk
മാനാമ : ബഹ്‌റൈൻ സെന്റ്. പീറ്റേഴ്സ് യാക്കോബായ പള്ളിയുടെ സൺഡേ സ്കൂൾ പ്രസ്ഥാനം 45 ആം വാർഷികം സമുചിതമായി ആഘോഷിച്ചു. പള്ളി ഹാളിൽ വച്ച് നടന്ന ആഘോഷ പരിപാടികളിൽ ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്ക്കോപ്പ അധ്യക്ഷത വഹിച്ചു. ബഹ്‌റൈനിലെ പ്രമുഖ മാധ്യമ പ്രവർത്തകയും, ദി വീക്ക് ഇൻ ബഹ്‌റൈൻ ചീഫ് എഡിറ്ററുമായ രാജി ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഇടവക സെക്രട്ടറി ബെന്നി. പി. മാത്യു, വൈസ് പ്രസിഡന്റ് സന്തോഷ് ആന്ഡ്രൂസ് ഐസക്ക്, ട്രഷറർ ലിജോ കെ. അലക്സ്, സണ്ടേ സ്കൂൾ ഹെഡ്മാസ്റ്റർ ചാണ്ടി ജോഷ്വാ, അസിസ്റ്റന്റ് ഹെഡ് മിസ്ട്രസ് ജീപാ ഷാജ്, പോൾ വർഗീസ്, ജോമോൻ ജോർജ്, ഏഞ്ചൽ അന്നാ ജോമോൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കഴിഞ്ഞ വർഷം വിവിധ കലാ മത്സരങ്ങളിൽ വിജയികളായവർക്കും, പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും സമ്മാനങ്ങൾ നൽകി. കുട്ടികളുടെ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കപ്പെട്ട ചടങ്ങിന് സൺഡേ സ്കൂൾ…
മനാമ: വേനൽക്കാലത്തെ കഠിന ചൂട് കാരണം വാഹനങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ സിവിൽ ഡിഫൻസും ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡും ചേർന്ന് സുരക്ഷാ കാമ്പെയിന് തുടക്കം കുറിച്ചു. സ്പ്രേ കാനുകൾ, സിഗരറ്റ് ലൈറ്ററുകൾ, മൊബൈൽ ഫോണുകൾ, പവർ ബാങ്കുകൾ എന്നിവ കഠിനമായ ചൂടിൽ വാഹനത്തിനുള്ളിൽ വെച്ചാൽ പൊട്ടിത്തെറിക്കാനും തീപിടിത്തത്തിനും കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാഹനങ്ങളിൽ അഗ്നിശമന ഉപകരണം, തിളക്കമുള്ള വാണിംഗ് ട്രയാങ്കിൾ എന്നിവ നിർബന്ധമായും കരുതണമെന്ന് ബോധവത്കരണത്തിൽ വ്യക്തമാക്കി. കുട്ടികളെ ഒരിക്കലും വാഹനത്തിൽ തനിച്ചാക്കി പോകരുതെന്നും രക്ഷിതാക്കൾക്ക് പ്രത്യേക മുന്നറിയിപ്പ് നൽകി. തീപിടിത്തമോ അപകടമോ ഉണ്ടായാൽ വാഹനം ഉടൻ റോഡിന്റെ വശത്തേക്ക് മാറ്റി ഹസാർഡ് ലൈറ്റുകൾ ഓണാക്കണം. തുടർന്ന് യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ആവശ്യമായ അടിയന്തര സഹായം തേടണമെന്നും അധികൃതർ അറിയിച്ചു.
ന്യൂഡൽഹി: അവിവാഹിതരായ പ്രായപൂർത്തിയായവർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം ഒരാളുടെ സ്വഭാവത്തെ മോശമായി ചിത്രീകരിക്കാൻ അടിസ്ഥാനമാക്കാനാകില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ മനോമോഹൻ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർണായക പരാമർശം. പ്രണയബന്ധം തകർന്നതിനെ തുടർന്ന് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയായിരുന്ന യുവാവിന്റെ പൊലീസ് കോൺസ്റ്റബിൾ നിയമനം റദ്ദാക്കിയതിനെതിരായ ഹർജി പരിഗണിക്കവെയായിരുന്നു കോടതി നിരീക്ഷണം. പരസ്പര സമ്മതത്തോടെയുള്ള അവിവാഹിതരായ രണ്ട് പ്രായപൂർത്തിയായ വ്യക്തികൾ തമ്മിലുള്ള ശാരീരിക ബന്ധം നിയമവിരുദ്ധമാക്കുന്ന നിയമം നിലവിലില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത്തരം ബന്ധത്തെ അടിസ്ഥാനമാക്കി ഒരാളുടെ ധാർമികതയെയോ സ്വഭാവത്തെയോ ചോദ്യം ചെയ്യാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ സാഹചര്യങ്ങൾ പരിശോധിക്കാതെ, വ്യക്തിയുടെ സ്വകാര്യബന്ധത്തെ മാത്രം അടിസ്ഥാനമാക്കി സർക്കാർ നിയമനം റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന നിലപാടും കോടതി സ്വീകരിച്ചു. വ്യക്തിയുടെ സ്വഭാവ വിലയിരുത്തൽ നിയമപരമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും കോടതി വ്യക്തമാക്കി.
ബലാത്സംഗ കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല; ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമെന്ന് കോടതി
പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ മണ്ണാർക്കാട് എസ്.സി/എസ്.ടി പ്രത്യേക കോടതി തള്ളി. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്. പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത്രയും ഗുരുതരമായ കുറ്റകൃത്യത്തിൽ പ്രതിയായ ഒരാൾക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇക്കഴിഞ്ഞ മാർച്ച് 27-നാണ് യുവതി പ്രശോഭിനെതിരെ പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. കൂടാതെ, ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗ കുറ്റവും പട്ടികജാതി-പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തി പൊലീസ് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം രാഷ്ട്രീയ വിവാദമായതിനെ തുടർന്ന് ജില്ലാ…
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ശക്തമായ പ്രസ്താവന നടത്തി. അമേരിക്ക ഇറാനുമായി ഉണ്ടാക്കുന്ന ഏതൊരു കരാറും നെതന്യാഹുവിന് അംഗീകരിക്കാതെ മറ്റുവഴിയില്ലെന്നും, മധ്യപൂർവേഷ്യയിലെ നയതന്ത്ര നീക്കങ്ങളിൽ അന്തിമ തീരുമാനങ്ങൾ എടുക്കുന്നത് താനാണെന്നും ട്രംപ് വ്യക്തമാക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്. “അദ്ദേഹത്തിന് മറ്റൊരു വഴിയില്ല. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ഞാനാണ്,” എന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് ഈ പ്രതികരണം. ഇതിനിടെ ഇറാൻ ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതോടെ മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമായിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ തിരിച്ചടി നടത്തരുതെന്നും നയതന്ത്ര ശ്രമങ്ങൾക്ക് കൂടുതൽ സമയം നൽകണമെന്നും ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള കരാർ സാധ്യതകൾക്ക് ഇപ്പോഴത്തെ സംഘർഷം തിരിച്ചടിയാകില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനുമായുള്ള സമാധാന കരാർ വിജയിക്കുമോ എന്നതിൽ…
അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ”; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
നടൻ സലിം കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സലിം കുമാറിനെ കുറിച്ച് മലയാളത്തിൽ എഴുതിയ കുറിപ്പിലാണ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. അവിസ്മരീണയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് സലിം കുമാറെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പ്രമുഖ നടൻ സലിം കുമാർജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിശിഷ്ടമായ അഭിനയ ജീവിതത്തിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും എണ്ണമറ്റ ആരാധകരോടും ഒപ്പമാണ്. ഓം ശാന്തി- എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഔദ്യോഗിക ബഹുമതികളോടെ പറവൂരിലെ വസതിയിൽ സംസ്കാരചടങ്ങുകൾ നടന്നു. ആയിരക്കണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. സാമൂഹിക, രാഷ്ട്രീയ സിനിമാ രംഗത്ത് നിന്നും നിരവധി പേർ സലിം കുമാറിനെ അവസാനമായി ഒരു നോക്ക് കണ്ട് അന്തിമോപചാരം അർപ്പിച്ചു.
മനാമ: സിറോ മലബാർ സൊസൈറ്റിയുടെ ഗുഡ്വിൻ ഹാളിൽ വെച്ച് നടത്തപ്പെട്ട പരിപാടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. പങ്കെടുത്ത എല്ലാ അമ്മമാരെയും, നഴ്സ്മാരെയും സിംസ് ലേഡീസ് വിംഗ് ആദരിച്ചു. തുടർന്ന് ഹൃദയ സംരക്ഷണത്തെ ആസ്പദമാക്കി കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ കാർഡിയോളജി കോൺസൾട്ടന്റ് – ഡോ. ജൂലിയൻ ജോണി തോട്ടിയാൻ നടത്തിയ ക്ലാസ്സ് വളരെ അറിവ് പകരുന്നതായിരുന്നു.അംഗങ്ങളുടെ സംശയങ്ങൾക്ക് ലളിതവും വ്യത്യസ്തതനിറഞ്ഞതുമായ അവതരണത്തിലൂടെ അദ്ദേഹം മറുപടി നൽകി. സിംസ് ലേഡീസ് വിംഗിന് ഇനിയും കനിവും കാരുണ്യവും നിറഞ്ഞ പരിപാടികളുമായി കടന്നുവരാൻ ഇതൊരു പ്രചോദനമാകട്ടെയെന്ന് സിംസ് പ്രസിഡന്റ് പി ടി ജോസഫ് അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.ഏറ്റവും മുതിർന്ന അംഗമായ ഫിലോമിന ജേക്കബിന് പൊന്നാട അണിയിച്ച് ആദരിച്ചുകൊണ്ട് സിംസ് ലേഡീസ് വിംഗ് ആക്ടിങ് പ്രസിഡന്റ് ജിൻസി ലിയോൺസ് ആമുഖ പ്രഭാഷണം നടത്തി. സിംസ് വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് ആശംസകൾ നേർന്ന് സംസാരിച്ചു. സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും, ലേഡീസ് വിംഗ് ജനറൽ സെക്രട്ടറി…
മനാമ: മലയാളികളെ കുടു കുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച അതുല്യ പ്രതിഭയ്ക്ക് അന്തരിച്ച നടൻ സലിംകുമാറിന് ബഹ്റൈൻ എ കെ സി സി യുടെ കണ്ണീർ പ്രണാമം. ഹാസ്യവേഷങ്ങളിൽ തിളങ്ങിയ സലിംകുമാർ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള തന്റെ അഭിനയമികവ് തെളിയിച്ചിട്ടുള്ള മഹാനടൻ ആണെന്ന് ബഹ്റൈൻ എ. കെ.സി സി. യുടെ ഭാരവാഹികൾ വാർത്താക്കുറുപ്പിൽ അറിയിച്ചു. ആഴമായ ജനാധിപത്യ ബോധവും,മതേതര വിശ്വാസവും വൈവിധ്യങ്ങളെയും ബഹുസ്വരതയെയും ആദരിക്കുന്ന നല്ലൊരു മനുഷ്യനായിരുന്നു സലിംകുമാർ എന്ന് പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രമുൾപ്പെടെ മൂന്നു സിനിമകളുടെ സംവിധായകനെന്ന നിലയിലും അദ്ദേഹം മലയാള സിനിമയിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ സംവിധായകനുമായിരുന്നു എന്ന് ബഹറിൻ എ കെ സി സി ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം; ഐഎച്ച്ആർഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സ്ഥാനത്ത് നിന്ന് നന്ദകുമാർ കൊളത്താപ്പിള്ളിയെ നീക്കി
കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിലെ പ്രതിയായ നന്ദകുമാർ കൊളത്താപ്പിള്ളിയെ ഐഎച്ച്ആർഡി (IHRD) അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സ്ഥാനത്ത് നിന്ന് നീക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മുൻ അഡീഷണൽ സെക്രട്ടറി ലതാ പണിക്കരെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിക്കുകയും ചെയ്തു. സെക്രട്ടേറിയറ്റിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച നന്ദകുമാറിനെ മുൻ സർക്കാർ ഐഎച്ച്ആർഡിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിച്ചിരുന്നു. എന്നാൽ അച്ചു ഉമ്മനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട വിവാദം അദ്ദേഹത്തെ വീണ്ടും വാർത്തകളിൽ നിറച്ചു. 2023-ൽ ഫെയ്‌സ്ബുക്കിലൂടെ അപമാനകരമായ പോസ്റ്റ് പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് അച്ചു ഉമ്മൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാതിക്ക് പിന്നാലെ പൊലീസ് നടപടിയില്ലെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. തുടർന്ന് വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെ നന്ദകുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും, ഗുരുതര വകുപ്പുകൾ ചുമത്താതെയും അറസ്റ്റ് ചെയ്യാതെയും വിട്ടയച്ച നടപടി വിവാദങ്ങൾക്ക്…
കൊച്ചി: അന്തരിച്ച പ്രമുഖ നടൻ സലിംകുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നു. പൊതുദർശനത്തിനായി അദ്ദേഹത്തിന്റെ ഭൗതികദേഹം ഇന്ന് രാവിലെ പറവൂർ ടൗൺഹാളിൽ എത്തിച്ചതോടെ ആരാധകരും സഹപ്രവർത്തകരും പൊതുജനങ്ങളും വലിയ തോതിൽ അനുശോചനം രേഖപ്പെടുത്തുകയാണ്. രാവിലെ എട്ടുമണിയോടെയാണ് അമൃത ആശുപത്രിയിൽ നിന്ന് ഭൗതികദേഹം ടൗൺഹാളിലേക്ക് കൊണ്ടുവന്നത്. കുടുംബാംഗങ്ങൾ, സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പൊതുദർശന ചടങ്ങിൽ പങ്കെടുത്തു. അവസാനമായി പ്രിയതാരത്തെ ഒരു നോക്ക് കാണാൻ നിരവധി പേരാണ് ടൗൺഹാളിലേക്ക് എത്തുന്നത്. പൊതുദർശനത്തിന് ശേഷം ഉച്ചയോടെ ഭൗതികദേഹം അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകും. തുടർന്ന് വൈകിട്ട് മൂന്നുമണിയോടെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും. സലിംകുമാറിന്റെ വിയോഗത്തിൽ സിനിമാ-രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് അനുശോചന പ്രവാഹമാണ് ഉയരുന്നത്. മുഖ്യമന്ത്രി വീഡി സതീശൻ സലിംകുമാറിന്റെ വേർപാടിലൂടെ നഷ്ടമായത് ഒരു ചലച്ചിത്രതാരത്തെ മാത്രമല്ല, സ്വന്തം കൂടപ്പിറപ്പിനെയാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, മലയാള സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് ഈ വേർപാടിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുസ്മരിച്ചു.
