- ബഹ്റൈനിൽ ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളിക്ക് വർണാഭമായ തുടക്കം
- പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസ്; 67-കാരന് 10 വർഷം തടവ്
- ‘കോൺഗ്രസിന്റെ ഫ്ലക്സാണെന്ന് കരുതിയാണ് കീറിയത്’; ക്ഷമ ചോദിച്ച് അക്ബർ ഷാ
- ‘ഇപ്പോൾ ഞാൻ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തി’: വെള്ളാപ്പള്ളി നടേശൻ
- ഐ.എൽ.എയുടെ സാമൂഹിക സേവനങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം; പൂർണ പിന്തുണ വാഗ്ദാനം ചെയ്തു
- ലൈസൻസുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവന നൽകണം; ബോധവൽക്കരണവുമായി അധികൃതർ
- ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
- ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് സൗജന്യ തത്സമയ ബസ് ട്രാക്കിംഗ്
Author: News Desk
ആര്.എച്ച്.എഫ്. പിന്തുണയുള്ള കുടുംബങ്ങള്‍ക്ക് റമദാന് വിഭവങ്ങള്‍ നല്കാന് ഹമദ് രാജാവിന്റെ നിര്‍ദേശം
മനാമ: ബഹ്റൈനില്‍ റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ (ആര്.എച്ച്.എഫ്) പിന്തുണയുള്ള എല്ലാ കുടുംബങ്ങള്‍ക്കും ഹിജ്റ 1447 (2026) വര്‍ഷത്തേക്കുള്ള വാര്‍ഷിക റമദാന് വിഭവങ്ങള്‍ വിതരണം ചെയ്യാന്‍ ഫൗണ്ടേഷന് ഓണററി പ്രസിഡന്റ് കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിര്‍ദേശം പുറപ്പെടുവിച്ചു.പുണ്യമാസമായ റമദാന് ആസന്നമാകുമ്പോള്‍ രാജാവ് ദീര്‍ഘകാലമായി നടത്തിവരുന്ന വാര്‍ഷിക പാരമ്പര്യത്തിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. അനുഗൃഹീത മാസത്തില്‍ സ്പോണ്സര് ചെയ്ത കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നതിന് ഗ്രാന്റ് വേഗത്തില്‍ വിതരണം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും രാജാവ് ആര്.എച്ച്.എഫിനോട് നിര്‍ദേശിച്ചു.ആര്.എച്ച്.എഫിന്റെ തുടര്‍ച്ചയായ പിന്തുണയ്ക്കും സ്പോണ്സര് ചെയ്ത കുടുംബങ്ങള്‍ക്ക് നല്കിയ ഉദാരമായ പരിചരണത്തിനും രാജാവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജാവിനോട് നന്ദി പറഞ്ഞു.
മനാമ: ബഹ്റൈനില്‍ വിശുദ്ധ റമദാന് മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം സംബന്ധിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് സര്‍ക്കുലര്‍ പുറത്തിറക്കി.സര്‍ക്കുലറനുസരിച്ച് പുണ്യമാസം മുഴുവന്‍ രാജ്യത്തെ മന്ത്രാലയങ്ങള്‍, മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ ആയിരിക്കും.
മനാമ: റോയല്‍ ബഹ്റൈന്‍ വ്യോമസേനയില്‍ (ആര്.ബി.എ.എഫ്) ബഹ്റൈന്‍ ഷീല്‍ഡ് പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു.സായുധ സേനയുടെ സുപ്രീം കമാന്‍ഡറായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ചടങ്ങില്‍ പങ്കെടുക്കാന്‍ ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയെ രാജാവ് നിയോഗിച്ചിരുന്നു.ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡിന്റെ കമാന്‍ഡറുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, പ്രതിരോധ കാര്യ മന്ത്രി ഡോ. ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ബിന്‍ ഹസന് അല്‍ നുഐമി, ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമി, ബി.ഡി.എഫ്. ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലെ സാമ്പത്തിക- സാങ്കേതിക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ, റോയല്‍ കോര്‍ട്ടിലെ സ്പെഷ്യല്‍ ഫോളോ-അപ്പ് അഫയേഴ്സ് മേധാവി മുഹമ്മദ് ബഹുസൈന്‍ അല്‍ മുസല്ലം, ആര്.ബി.എ.എഫ്. കമാന്‍ഡര്‍…
മനാമ: പടിഞ്ഞാറന്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഒരു ഹൈസ്കൂളിലും ഒരു വസതിയിലും നടന്ന വെടിവെപ്പില്‍ നിരവധി പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായ സംഭവത്തില്‍ ബഹ്റൈന്‍ അനുശോഡിച്ചു.കാനഡ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും രാജ്യത്തിന്റെ ആത്മാര്‍ത്ഥ അനുശോചനവും ഹൃദയംഗമമായ സഹതാപവും അറിയിക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. എല്ലാ രൂപത്തിലുമുള്ള അക്രമവും നിരപരാധികളെ ഭീഷണിപ്പെടുത്തലും തള്ളിക്കളയുന്ന രാജ്യത്തിന്റെ ഉറച്ച നിലപാട് മന്ത്രാലയം ആവര്‍ത്തിച്ചു.
കോഴിക്കോട് : സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നൽകിയിട്ടുള്ളത്. കേസിൽ അറസ്റ്റിലായ ഷിംജിത 22 ദിവസമാണ് റിമാൻഡിലായി കോഴിക്കോട് ജയിലിൽ കിടന്നത്. 9000 രൂപയുടെ ബോണ്ടും, കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ മാസത്തിൽ രണ്ടു തവണ ഹാജരാകണം എന്നീ ഉപാധികളാണ് ഷിംജിതയ്ക്ക് നിർദേശിച്ചിട്ടുള്ളത്. മാസത്തെ രണ്ടാമത്തെ വെള്ളിയാഴ്ചയും, മാസത്തിലെ അവസാന ആഴ്ചയിലെ ഒരു ദിവസവുമാണ് പൊലീസിന് മുന്നിൽ ഹാജരാകേണ്ടത്. കേസിൽ കസ്റ്റഡിയിലെടുത്ത ലാപ്ടോപും മൊബൈൽഫോണും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനാഫലം വരുന്നതു വരെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പട്ടു. എന്നാൽ 21 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും, ഇനിയും പ്രതി ജയിലിൽ കിടക്കേണ്ട സാഹചര്യമില്ലെന്നും, അതിനാൽ ജാമ്യം അനുവദിക്കണമെന്നും ഷിംജിത ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടു. ജനുവരി 16…
ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് റോഡ് വികസനം: ധനസഹായ കരാറിന് പാര്‍ലമെന്റിന്റെ അംഗീകാരം
മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ റോഡ് പദ്ധതികളിലൊന്നായ ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് റോഡ് പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിനുള്ള ധനസഹായ കരാറിന് പാര്‍ലമെന്റ് അംഗീകാരം നല്കി.ബഹ്റൈന്‍ സര്‍ക്കാരും അറബ് സാമ്പത്തിക വികസനത്തിനായുള്ള കുവൈത്ത് ഫണ്ടും തമ്മിലുള്ള കരാറാണിത്. പാര്‍ലമെന്റിന്റെ സാമ്പത്തികകാര്യ സമിതി കരാറിന് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് പാര്‍ലമെന്റും അംഗീകരിച്ചത്.സതേണ്‍ ഗവര്‍ണറേറ്റ് മുതല്‍ കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് വരെയുള്ള പ്രദേശങ്ങളില്‍ യാത്രാസൗകര്യത്തിനായി രൂപകല്‍പ്പന ചെയ്ത വിശാലമായ റോഡ് ശൃംഖലയുടെ ഭാഗമാണ് രണ്ടാംഘട്ടം. തിരക്ക് ലഘൂകരിക്കാനും വാണിജ്യ, വ്യാവസായിക, പാര്‍പ്പിട മേഖലകളിലെ വികസനത്തെ സഹായിക്കാനുമായി ഒന്നിലേറെ സെപ്പറേറ്റഡ് ഇന്റര്‍സെക്ഷനുകള്‍, ഇരുവശങ്ങളിലേക്കുമുള്ള പാതകള്‍, പ്രധാന ഇടങ്ങളിലെ ട്രാഫിക് സിഗ്നലുകള്‍ ഒഴിവാക്കല്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
മനാമ: ബഹ്റൈനില്‍ നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിയ 41കാരനായ സൗദി അറേബ്യന്‍ പൗരന് അറസ്റ്റിലായി.തട്ടിപ്പ് സംബന്ധിച്ച് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ തട്ടിപ്പ് നടത്തിയയാളെ കണ്ടെത്താനായി. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ രീതിയില്‍ വന്‍ തുകകള്‍ അതില്‍ വന്നുചേര്‍ന്നതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ആന്റി ഇക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റ് അധികൃതര്‍ ഇയാളെ അറസ്റ്റ് ചെയ്തത്.നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മനാമ: ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ) സ്ഥാപിതമായതിന്റെ 58ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ബി.ഡി.എഫ്. ആസ്ഥാനത്ത് ഒരു ആധുനിക സൈനിക സൗകര്യം ഉദ്ഘാടനം ചെയ്തു.സായുധ സേനയുടെ സുപ്രീം കമാന്‍ഡറായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ചടങ്ങില്‍ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമിയും മുതിര്‍ന്ന ബി.ഡി.എഫ്. ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉദ്ഘാടനത്തെ സൂചിപ്പിക്കുന്ന സ്മാരക ഫലകം നുഐമി അനാച്ഛാദനം ചെയ്തു.ചടങ്ങിനുശേഷം അദ്ദേഹം സ്ഥാപനത്തിലെ വകുപ്പുകള്‍, സൗകര്യങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ പരിശോധിച്ചു.
മനാമ: ബഹ്റൈനും സിംഗപ്പൂരും തമ്മില്‍ നിരവധി മേഖലകളില്‍ പോലീസിംഗ് സഹകരണം നിയന്ത്രിക്കാനുള്ള കരാറില്‍ ഒപ്പുവെക്കാനും സുരക്ഷാ സംവിധാനത്തിന്റെ സാങ്കേതിക വികസനം, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള തുടര്‍ച്ചയായ പിന്തുണ, കൃത്രിമബുദ്ധി ആപ്ലിക്കേഷനുകളുടെ വിപുലീകരണം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലെ സഹകരണം ഏകോപിപ്പിക്കാനുമായി ഒരു സംയുക്ത സമിതി സ്ഥാപിക്കാനും ധാരണയായി.ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന സിംഗപ്പൂര്‍ ദേശീയ സുരക്ഷാ, ആഭ്യന്തര മന്ത്രി ഏകോപന മന്ത്രി കെ. ഷണ്മുഖവും ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയും നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയുണ്ടായത്.ഷണ്മുഖത്തെയും ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘത്തെയും ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ മുതിര്‍ന്ന മന്ത്രാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സ്വീകരിച്ചു.പോലീസ് കോട്ടയിലെത്തിയപ്പോള്‍ പ്രതിനിധി സംഘത്തിന് ഔദ്യോഗിക സ്വീകരണം നല്കി. അതിനു ശേഷമാണ് ചര്‍ച്ച നടന്നത്.
മനാമ: ബഹ്റൈനില്‍ വ്യവസായ- വാണിജ്യ മന്ത്രാലയവും ഐക്യരാഷ്ട്രസഭയുടെ വ്യാവസായിക വികസന സംഘടനയും (യൂനിഡോ) സംയുക്തമായി പ്രോസ്തെറ്റിക്സ് നിര്‍മ്മാണത്തിനും പുനരധിവാസത്തിനുമായി ഒരു പ്രാദേശിക മികവിന്റെ കേന്ദ്രം സ്ഥാപിക്കും. ഇതു സംബന്ധിച്ച സംയുക്ത പ്രഖ്യാപനത്തില്‍ മന്ത്രാലയവും യൂനിഡോയും ഒപ്പുവെച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന, അന്താരാഷ്ട്ര നയരൂപീകരണക്കാര്‍, നിക്ഷേപകര്‍, സംരംഭകര്‍ എന്നിവര്‍ പങ്കെടുത്ത വേള്‍ഡ് ഫോറം ഓണ്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് ഇന്‍വെസ്റ്റ്മെന്റിലാണ് (2026) പ്രഖ്യാപനമുണ്ടായത്.വ്യാവസായിക മേഖലാ നയത്തിന് (2022- 2026) അനുസൃതമായി പ്രത്യേകവും ഉയര്‍ന്ന മൂല്യവര്‍ധിതവുമായ വ്യവസായങ്ങളുടെ, പ്രത്യേകിച്ച് നൂതന മെഡിക്കല്‍ ഉപകണങ്ങളുടെ നിര്‍മ്മാണത്തിന്റെ വികസനത്തെ പിന്തുണയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും വ്യാവസായിക മൂല്യ ശൃംഖലകളെ ശക്തിപ്പെടുത്താനും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ ബഹ്റൈന്റെ വ്യാവസായിക മേഖലയുടെ മത്സരശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
