Author: News Desk

മനാമ: ബഹ്റൈനിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ രണ്ടാം സമ്മേളനത്തിനും എക്‌സിബിഷനും തുടക്കമായി.സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്‍ത് അല്‍ സയ്യിദ് ജവാദ് ഹസന്‍ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത്, ബഹ്റൈന്‍ ഫാമിലി ഫിസിഷ്യന്‍സ് അസോസിയേഷന്‍, ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഫാമിലി മെഡിസിന്‍, കുവൈത്ത് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോണ്‍ഫറന്‍സ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടക്കുന്നത്.ഉദ്ഘാടന ദിനത്തില്‍ പ്രതിരോധ മരുന്ന്, ദൈനംദിന ക്ലിനിക്കല്‍ പ്രാക്ടീസ്, സാംക്രമികേതര രോഗങ്ങള്‍, മള്‍ട്ടിഡിസിപ്ലിനറി കെയര്‍, മാനസികാരോഗ്യം എന്നിവയെക്കുറിച്ചുള്ള സെഷനുകള്‍, വ്യവസായ സിമ്പോസിയം, ശാസ്ത്രീയ ഡെന്റല്‍ ഫോറം എന്നിവ നടന്നു.ബഹ്റൈന്‍, ജി.സി.സി. രാജ്യങ്ങള്‍, ഈജിപ്ത്, ലെബനന്‍, ഇന്ത്യ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള പ്രഭാഷകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രാഥമികാരോഗ്യം, സാംക്രമികേതര രോഗങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, മാനസികാരോഗ്യം, ഗുണനിലവാരവും രോഗി സുരക്ഷയും, വൈദ്യശാസ്ത്രത്തിലെ കൃത്രിമബുദ്ധി, മെഡിക്കല്‍ വിദ്യാഭ്യാസം…

Read More

മനാമ: ഇന്ത്യന്‍ നേവിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് (ഡി.സി.എന്‍.എസ്) വൈസ് അഡ്മിറല്‍ തരുണ്‍ സോബ്തി ബഹ്‌റൈന്‍ പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുള്ള ബിന്‍ ഹസ്സന്‍ അല്‍ നുഐമിയെ സന്ദര്‍ശിച്ചു.ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നതും മികച്ചതുമായ ബന്ധങ്ങളെ മന്ത്രി പ്രശംസിച്ചു.

Read More

മനാമ: മൊറോക്കോയില്‍ കനത്ത മഴയെത്തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും നിരവധി പേരുടെ മരണമടക്കം വന്‍ നാശനഷ്ടങ്ങളുമുണ്ടായതില്‍ ബഹ്റൈന്‍ അനുശോചിച്ചു.ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ മൊറോക്കോയോട് സഹതാപവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചു. മൊറോക്കോ സര്‍ക്കാരിനും അവിടുത്തെ ജനതയ്ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും രാജ്യത്തിന്റെ അഗാധമായ അനുശോചനവും സഹതാപവും പ്രകടിപ്പിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ജനങ്ങള്‍ക്ക് സുരക്ഷയുണ്ടാകട്ടെയെന്നും പ്രസ്താവനയില്‍ ആശംസിച്ചു.

Read More

ധാക്ക: ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിക്ക് (ബി.എന്‍.പി) തകര്‍പ്പന്‍ വിജയം. 300 അംഗ പാര്‍ലമെന്റില്‍ ബി.എന്‍.പി. സഖ്യം 209 സീറ്റുകള്‍ നേടി വിജയിച്ചു.അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയാകും. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന വന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടിവന്നത്. പിന്നീട് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരാണ് രാജ്യം ഭരിച്ചത്.ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്തായതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 7.30 മുതല്‍ വൈകിട്ട് 4.30 വരെയായിരുന്നു വോട്ടെടുപ്പ്. രാത്രിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെടുപ്പിനൊപ്പം ഭരണഘടനാ പരിഷ്‌കാരങ്ങളടക്കം ഉറപ്പാക്കുന്ന ‘ജൂലൈ ചാര്‍ട്ടര്‍’ നടപ്പാക്കണോ എന്ന കാര്യത്തില്‍ ഹിതപരിശോധനയും നടത്തി.മൊത്തം 12.7 കോടി വോട്ടര്‍മാരില്‍ 44 ശതമാനവും 18നും 37നുമിടയില്‍ പ്രായമുള്ളവരാണ്. ഹസീനയുടെ ഭരണകാലത്ത് വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന പലരും ഇത്തവണ ആദ്യമായി വോട്ട് രേഖപ്പെടുത്തി.

Read More

മനാമ: ശൈഖ ഹെസ്സ സെന്റര്‍ സംഘടിപ്പിക്കുന്ന ‘റമദാനിനെ വരവേല്‍ക്കാം'(അഹ്ലന്‍ റമദാന്‍) പരിപാടി ഇന്ന് (ഫെബ്രുവരി 12) രാത്രി 7.30ന് ശൈഖ ഹെസ്സ സെന്റില്‍ നടക്കും.പരിപാടിയില്‍ നാട്ടില്‍നിന്ന് ഇവിടെയെത്തിയ ഹാരിസുദ്ദീന്‍ പറളി, യൂസഫ് അലി സ്വലാഹി എന്നീ പണ്ഡിതര്‍ പ്രഭാഷണം നടത്തും. ഏവരേയും സ്വാഗതം ചെയ്യുന്നതായും സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യമുണ്ടായിരിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 39276327, 32325513 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) വെട്ടിപ്പ് നടത്തിയ കേസില്‍ ഒരു കമ്പനി നടത്തിപ്പുകാരായ മൂന്നു പേര്‍ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 4,98,121 ദിനാര്‍ പിഴയും വിധിച്ചു.അടയ്ക്കാത്ത നികുതിത്തുകയായ 83,020 ദിനാര്‍ അടയ്ക്കാനും കോടതി ഉത്തരവിട്ടു. പ്രതികള്‍ ഉപഭോക്താക്കളില്‍നിന്ന് നികുതി ഈടാക്കിയെങ്കിലും അത് നികുതി വകുപ്പിന് അടയ്ക്കാതിരിക്കുകയായിരുന്നു. കമ്പനിയുടെ ഇടപാടുകള്‍ പരിശോധിച്ച നാഷണല്‍ റവന്യൂ അതോറിറ്റി അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫിനാന്‍ഷ്യല്‍ ആന്റ് മണി ലോണ്ടറിംഗ് പ്രോസിക്യൂഷന്‍ ഇവര്‍ക്കെതിരെ കേസെടുത്തത്.

Read More

മനാമ: ഒരു യൂറോപ്യന്‍ രാജ്യത്തുനിന്ന് ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ ബഹ്‌റൈനിയായ 46കാരിക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.ഇവരില്‍നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന ഒരു തപാല്‍ പാക്കേജില്‍ മധുരപലഹാരങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് കണ്ടെത്തിയത്. അതെത്തിയത് ഈ സ്ത്രീയുടെ വിലാസത്തിലായിരുന്നു. അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ ഒരു ഏഷ്യന്‍ പുരുഷനാണ് തനിക്കിത് അയച്ചുതന്നതെന്ന് അവര്‍ മൊഴി നല്‍കി.തുടര്‍ന്ന് സ്ത്രീക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തുകയായിരുന്നു.

Read More

മനാമ: പരിസ്ഥിതി അവബോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റും (എസ്.സി.ഇ) യുവജനകാര്യ മന്ത്രാലയവും സംയുക്തമായി മാലിന്യ സംസ്‌കരണത്തിലെ നവീകരണത്തെക്കുറിച്ച് യുവജനങ്ങള്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു.പരിസ്ഥിതി സംരക്ഷണവും മാലിന്യ സംസ്‌കരണത്തിലെ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ട് ദേശീയ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് എസ്.സി.ഇ. സംഘടിപ്പിച്ചുവരുന്ന ബോധവല്‍ക്കരണ ശില്‍പശാലകളുടെ പരമ്പരയുടെ ഭാഗമായാണ് ഈ പരിപാടി നടന്നത്.ദേശീയ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ യുവാക്കള്‍ ഒരു അടിസ്ഥാന സ്തംഭമാണെന്ന് എസ്.സി.ഇ. ചീഫ് എക്സിക്യൂട്ടീവ് അംന ഹമദ് അല്‍ റുമൈഹി പറഞ്ഞു.മാലിന്യ ശേഖരണത്തിനും പുനരുപയോഗത്തിനുമുള്ള സാങ്കേതിക രീതികള്‍ വികസിപ്പിക്കുന്നതിനായി പങ്കെടുക്കുന്നവരെ ടീമുകളായി വിഭജിച്ച ഗ്രൂപ്പ് വര്‍ക്കിംഗ് സെഷനുകളുമുണ്ടായിരുന്നു. തുടര്‍ന്ന് ഫലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു.

Read More

മനാമ: ബഹ്റൈന്‍ കണ്ണൂര്‍ സിറ്റി കൂട്ടായ്മ (ബി.കെ.സി.കെ) ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന് (12-2-2026) മനാമ മെഡിക്കല്‍ സെന്ററില്‍ നടക്കും.ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഡോ: മറിയം സാലഹ് ഫാരസ് അല്‍ദയിന്‍ മുഖ്യാഥിതിയായി എത്തുന്ന ക്യാമ്പ് വൈകീട്ട് ഏഴു മണിക്ക് തുടങ്ങുമെന്ന് സംഘാടകര്‍ അറിയിച്ചു.

Read More

മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ), നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എന്‍.എച്ച്.ആര്‍.എ) എന്നിവയുമായി ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന റേഡിയേഷന്‍ സംരക്ഷണ പരിപാടി സര്‍ക്കാര്‍ ആശുപത്രി വകുപ്പ് ആരംഭിച്ചു.റേഡിയേഷന്‍ സുരക്ഷാ ആവശ്യകതകള്‍ പ്രയോഗിക്കുന്നതില്‍ റേഡിയോഗ്രാഫര്‍മാര്‍, റേഡിയോളജിക് ടെക്‌നോളജിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ റേഡിയോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ അറിവും നൈപുണ്യവും വര്‍ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഇത് അംഗീകൃത പ്രൊഫഷണല്‍ ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനെ പിന്തുണയ്ക്കുകയും ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ക്കുള്ളിലെ റേഡിയേഷന്‍ സംരക്ഷണവുമായി ബന്ധപ്പെട്ട ആശയങ്ങളും നടപടിക്രമങ്ങളും ഏകീകരിക്കുകയും പ്രതിരോധ നടപടികളും നിയന്ത്രണ നയങ്ങളും പാലിക്കുന്നത് ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ ആശുപത്രി വകുപ്പ് വ്യക്തമാക്കി.

Read More