Author: News Desk

ന്യൂഡൽഹി: വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സീസണിന്റെ സംപ്രേഷണ അവകാശം ഏറ്റെടുക്കാൻ ഏഴ് കമ്പനികൾ ബിഡ് സമർപ്പിച്ചു. ബിഡ് സമർപ്പിക്കാൻ ഫെബ്രുവരി 1 ഞായറാഴ്ച വരെ എ ഐ എഫ് എഫ് സമയം അനുവദിച്ചിരുന്നു. സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിതമായി ജിയോസ്റ്റാർ ബിഡ് സമർപ്പിച്ചു. കൊൽക്കത്ത ആസ്ഥാനമായ ആനന്ദബസാർ പത്രിക (ABP) ഗ്രൂപ്പ്, ഫാൻകോഡ്, ജിയോസ്റ്റാർ, കെ പി എസ് സ്റ്റുഡിയോസ് എന്നിവരാണ് നിലവിൽ സംപ്രേഷണ അവകാശത്തിനായി മുന്നോട്ട് വന്നിരിക്കുന്നത്. ബാക്കിയുള്ള മൂന്ന് കമ്പനികളുടെ വിവരങ്ങൾ ഇതുവരെ എ ഐ എഫ് എഫ് പ്രസിദ്ധീകരിച്ചിട്ടില്ല. ജനുവരി 23ന് പ്രീ-ബിഡ് ക്ലാരിഫിക്കേഷൻ മീറ്റിങിൽ പങ്കെടുത്ത സോണി, സീ, ബ്രിട്ടീഷ് മീഡിയ ഗ്രൂപ്പായ ടു സർക്കിൾസ് എന്നിവർ ബിഡ് സമർപ്പിക്കാഞ്ഞതും ശ്രദ്ധേയമായി. ബിഡ് സമർപ്പിക്കാനുള്ള തീയതി ഫെബ്രുവരി 4 വരെ നീട്ടണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടെങ്കിലും എ ഐ എഫ് എഫ് അതിന് വഴങ്ങിയില്ല. ബിഡുകൾ പരിഗണിച്ച് ഉടൻ തന്നെ എ ഐ…

Read More

ലാഹോര്‍: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ. അത്തരം തീരുമാനങ്ങള്‍ കളിക്കാരുടെ കൈകളിലല്ലെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും പാക് ക്യാപ്റ്റന്‍ പ്രതികരിച്ചു. മുകളിലുള്ളവര്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കും. മറ്റു ടീമുകള്‍ക്കെതിരെ കളിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഇന്ത്യക്കെതിരെ കളിക്കാന്‍ പറഞ്ഞാല്‍ കളിക്കും കളിക്കണ്ട പറഞ്ഞാല്‍ കളിക്കില്ല. ‘തീര്‍ച്ചയായും ഞങ്ങള്‍ ലോകകപ്പ് കളിക്കാന്‍ ശ്രീലങ്കയിലേക്ക് പോകും. പക്ഷേ ഞങ്ങള്‍ സ്വയം എടുക്കുന്ന തീരുമാനമല്ല. പോകാന്‍ ഞങ്ങളുടെ തലപ്പത്തുള്ളവര്‍ അനുവാദം നല്‍കണം. ഞങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ല. സര്‍ക്കാരും പിസിബി ചെയര്‍മാനും എന്ത് നിര്‍ദ്ദേശമാണോ നല്‍കുന്നത് അതനുസരിച്ചാണ് ഞങ്ങള്‍ ശ്രീലങ്കയിലേക്ക് പോകുന്നതില്‍ തീരുമാനം എടുക്കേണ്ടത്. അവര്‍ എന്തു പറയുന്നുവോ അതു ചെയ്യും’- ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 പോരാട്ടത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാക് നായകന്റെ പ്രതികരണം. പാകിസ്ഥാന്‍ സര്‍ക്കാരാണ് ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റില്‍ കളിക്കുമെന്നും എന്നാല്‍ ഇന്ത്യയുമായി മത്സരിക്കാന്‍ ഇറങ്ങില്ലെന്നുമാണ് പാകിസ്ഥാന്‍ നിലപാട്…

Read More

മലപ്പുറം: ഫെബ്രുവരി 3, ചൊവ്വാഴ്ച മഹാമാഘ മഹോത്സവത്തിന്റെ അവസാനദിനമായി ആചരിക്കും. മകം നക്ഷത്രം, ദ്വിതീയ തിഥി എന്നീ അത്യന്തം ശുഭയോഗങ്ങളോടെയാണ് മഹാമാഘത്തിന്റെ സമാപനം കുറിക്കുന്നത്. സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്‌നാനം രാവിലെ 8 മണിക്ക് ആരതി ഘാട്ടില്‍ നടക്കും. മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്‌നാനത്തില്‍ നാഗസന്യാസിവര്യന്മാര്‍ ഉള്‍പ്പെടെയുള്ള സന്യാസിമാരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേരും. ഹിന്ദു പുരാണപരമ്പരകളനുസരിച്ച്, അമൃതസ്‌നാനം ആത്മശുദ്ധിയെയും അമരത്വസാധനയെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. ഈ ദിവ്യയോഗത്തില്‍ നടത്തുന്ന പുണ്യസ്‌നാനം പാപമുക്തി നല്‍കുകയും ജന്മമരണചക്രത്തില്‍ നിന്നുള്ള മോചനത്തിന് വഴിയൊരുക്കുകയും ആത്മീയ ഉണര്‍വിലേക്കുള്ള യാത്ര സഫലമാക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. യതി പൂജ അമൃതസ്‌നാനത്തിന് ശേഷം യതി പൂജ നടക്കും. സനാതനധര്‍മ്മത്തിന്റെ നിലനില്‍പ്പിനായി സര്‍വ്വതും ഉപേക്ഷിച്ച് ജീവിതം സമര്‍പ്പിച്ച സന്യാസിമാരെയാണ് യതി എന്ന് വിളിക്കുന്നത്. ധര്‍മ്മത്തെ നയിക്കുന്ന ഇത്തരം യതി ആചാര്യന്മാരെ പൂജിക്കുന്നത് ഭക്തര്‍ക്ക് ഗുരുത്വബോധവും ജീവിതത്തില്‍ സല്‍മാര്‍ഗ്ഗഗതിയും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ജ്ഞാനികളായ സന്യാസിമാരുടെ പാദപൂജയും അവര്‍ക്കുള്ള അന്നദാനവും വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും…

Read More

മനാമ: ബഹ്‌റൈനും സൗദി അറേബ്യയ്ക്കുമിടയിലുള്ള കിംഗ് ഫഹദ് കോസ് വേയില്‍ ക്രോസിംഗ് ഫീസ് വര്‍ധിപ്പിച്ചു. പുതിയ നിരക്ക് ഫെബ്രുവരി 18ന് പ്രാബല്യത്തില്‍ വരും.വണ്‍ വേ ക്രോസിംഗിന് കാറുകള്‍ക്കും മോട്ടോര്‍സൈക്കിളുകള്‍ക്കും ഇനി 3.52 ദിനാറായിരിക്കും ഫീസ്. മിനി ബസുകള്‍ക്ക് 5.53 ദിനാര്‍. വലിയ ബസ്സുകള്‍ക്ക് 7.04 ദിനാര്‍. ട്രക്കുകള്‍ക്ക് ടണ്ണിന് 0.70 ദിനാര്‍ വീതവും ഈടാക്കും.ഭിന്നശേഷിക്കാര്‍, വിദ്യാര്‍ത്ഥികള്‍, ദിവസേന പതിവായി ഇതുവഴി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഫീസില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Read More

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ പൂര്‍ണമായും അവഗണിച്ചതിൽ പ്രതിഷേധം കടുപ്പിക്കാൻ സി പി എം തീരുമാനം. ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി പി എം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് സി പി എം ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളം ഇന്ത്യയുടെ ഭൂപടത്തിൽ പോലുമില്ലെന്ന തരത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളെന്നും, സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം പൂർണ്ണമായും തള്ളിക്കളഞ്ഞുവെന്നും സി പി എം നേതൃത്വം കുറ്റപ്പെടുത്തി. നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഇന്നലെ തന്നെ മുഖ്യമന്ത്രി പിണറായിയും സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമടക്കമുള്ളവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വിമർശനം കടലാമ മാത്രമല്ല കേരളത്തിലുള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച റെയര്‍ എര്‍ത്ത് കോറിഡോര്‍ ധാതുഖനനത്തിൽ…

Read More

മനാമ: ബഹ്‌റൈനില്‍ ഫെബ്രുവരിയിലെ ഇന്ധന വില നിര്‍ണ്ണയ, നിരീക്ഷണ സമിതി പ്രഖ്യാപിച്ചു. ഇത് ഫെബ്രുവരി 2 മുതല്‍ പ്രാബല്യത്തില്‍ വന്നു.ഇന്ധന വിലയില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. സൂപ്പര്‍ ഗ്യാസോലിന്‍ (98) ലിറ്ററിന് 0.265 ദിനാറായി തന്നെ തുടരും. കഴിഞ്ഞ മാസത്തെ വില തന്നെയാണിത്. പ്രീമിയര്‍ ഗ്യാസോലിന്‍ (95) ലിറ്ററിന് 0.235 ദിനാറായി തുടരും.റെഗുലര്‍ ഗ്യാസോലിന്‍ (91) വിലയില്‍ നേരിയ കുറവുണ്ട്. ഇത് ലിറ്ററിന് 0.220 ദിനാറില്‍നിന്ന് 0.218 ആയി കുറഞ്ഞു.ഡീസല്‍ വില ലിറ്ററിന് 0.200 ദിനാറായി തന്നെ തുടരും. സുപ്രധാന മേഖലകളെ നിലനിര്‍ത്തുന്നതിന്റെയും ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുന്നതിന്റെയും ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍ വിലയില്‍ ഇളവ് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Read More

ന്യൂഡല്‍ഹി: അറബ്-ഇന്ത്യന്‍ സഹകരണ ഫോറത്തിന്റെ രണ്ടാമത്തെ മന്ത്രിതല യോഗത്തില്‍ ബഹ്റൈന്‍ പങ്കെടുത്തു.ലീഗ് ഓഫ് അറബ് സ്റ്റേറ്റ്‌സും റിപ്പബ്ലിക് ഓഫ് ഇന്ത്യയും സംയുക്തമായി അദ്ധ്യക്ഷത വഹിച്ച യോഗം അറബ് രാഷ്ട്രങ്ങളും ഇന്ത്യയും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.ബഹ്‌റൈന്‍ ബൈലാറ്ററല്‍ റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അംബാസഡര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ അലി അല്‍ ഖലീഫയാണ് രാജ്യത്തിന്റെ പ്രതിനിധി സംഘത്തെ നയിച്ചത്. വിദേശകാര്യ മന്ത്രാലയത്തിലെ അറബ്, ആഫ്രിക്കന്‍ കാര്യ മേഖലാ മേധാവി അംബാസഡര്‍ അഹമ്മദ് അല്‍ താരിഫിയും പങ്കെടുത്തു. രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ, ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ വിവിധ മേഖലകളില്‍ അറബ്-ഇന്ത്യന്‍ സഹകരണത്തെ പിന്തുണയ്ക്കുന്നതില്‍ ബഹ്റൈന്റെ പ്രതിബദ്ധത അംബാസഡര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ അലി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധി സംഘങ്ങളുടെ തലവന്മാരെ സ്വീകരിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ മനുഷ്യാവകാശ സംരക്ഷണത്തില്‍ സാമൂഹ്യ സംഘടനകളുമായുള്ള സഹകരണം ശക്തിപ്പെടുത്താന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എന്‍.ഐ.എച്ച്.ആര്‍) മൂന്ന് പുതിയ കണ്‍സള്‍ട്ടേറ്റീവ് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു.കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്ന കൂടിയാലോചനാ യോഗങ്ങളുടെ ഫലങ്ങളെ അടിസ്ഥാനമാക്കിയാണിത്. ബിസിനസ്, മനുഷ്യാവകാശങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍, ആരോഗ്യത്തിനുള്ള അവകാശം എന്നിവയില്‍ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.നിഷ്പക്ഷതയുടെയും സ്വാതന്ത്ര്യത്തിന്റെയും തത്വങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പ്രായോഗിക സഹകരണം മെച്ചപ്പെടുത്തുക, പൊതുസമൂഹം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുക, ഒരു ഏകീകൃത ദേശീയ മനുഷ്യാവകാശ ചട്ടക്കൂടിന്റെ വികസനത്തെ പിന്തുണയ്ക്കുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് എന്‍.ഐ.എച്ച്.ആര്‍. ചെയര്‍മാന്‍ അലി അഹമ്മദ് അല്‍ ദെറാസി പറഞ്ഞു.

Read More

മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്റെ (ഐ.എല്‍.എ) 70ാം വാര്‍ഷികാഘോഷം ഫെബ്രുവരി 5ന് വൈകുന്നേരം 6.30 മുതല്‍ ക്രൗണ്‍ പ്ലാസയില്‍ നടക്കും.പരിപാടിയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി ചുമതലയേല്‍ക്കും. സാംസ്‌കാരിക പരിപാടികളും സംഗീത സായാഹ്നവുമുണ്ടാകും. 70ാം വാര്‍ഷികത്തോടനുബന്ധിച്ച് വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവയില്‍ പ്രധാനം സ്‌നേഹ റിക്രിയേഷന്‍ സെന്ററാണ്. ഇതുവഴി പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു. ഇത് പൂര്‍ണ്ണമായും സൗജന്യമാണ്.

Read More

ജെറുസലേം: ഗാസയിലെ റഫാ അതിർത്തി വീണ്ടും തുറന്ന് ഇസ്രയേൽ. അതിർത്തിയിലൂടെ നിയന്ത്രണങ്ങളോടെ ഇന്ന് മുതൽ ഗതാഗതം അനുവദിച്ചു തുടങ്ങി. വെടിനി‌ർത്തൽ ധാരണയിലെ വ്യവസ്ഥ അനുസരിച്ചാണ് നടപടി. 2 വർഷം മുമ്പ് യുദ്ധം തുടങ്ങിയതോടെയാണ് ഗാസയ്ക്കും ഈജിപ്തിനുമിടയിലെ നിർണായക ഇടനാഴി അടച്ചത്. ചികിത്സ ആവശ്യങ്ങൾക്കായി അതിർത്തി കടക്കാൻ കാത്തിരിക്കുന്നത് നൂറ് കണക്കിന് പലസ്തീനികൾ. ഇന്ന് മുതൽ ആംബുലൻസുകൾ, ഭക്ഷ്യവസ്തുക്കളടങ്ങിയ ട്രക്കുകൾ എന്നിവക്ക് ഇരുവശത്തേക്കും സഞ്ചരിക്കാം. ഈജിപ്ത് സുരക്ഷ ഉദ്യോഗസ്ഥർക്കൊപ്പം യൂറോപ്യൻ യൂനിയൻ ദൗത്യസംഘവും ഫലസ്തീനി സുരക്ഷ ഉദ്യോഗസ്ഥരും ചേർന്നാകും അതിർത്തി നിരീക്ഷിക്കുക. ആളുകൾക്ക് പരിമിതമായി മാത്രമേ യാത്രക്ക് അനുമതി ലഭിക്കൂ എന്നാണ് സൂചന. 4500 കുട്ടികളടക്കം 20,000ത്തിലേറെ പേർ അടിയന്തര ചികിത്സ കാത്ത് ഗസ്സയിലുണ്ടെന്നാണ് വിലയിരുത്തൽ. പ്രതിദിനം 50 രോഗികൾക്ക് അതിർത്തി കടക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു. ഓരോ രോഗിക്കൊപ്പവും രണ്ട് കൂട്ടിരിപ്പുകാരെയും അനുവദിക്കും. രണ്ടു വർഷത്തിനിടെ കഴിഞ്ഞ വർഷം ചെറിയ ഇടവേളയിൽ രോഗികളെ കൊണ്ടുപോകാൻ മാത്രമാണ് റഫ അതിർത്തി…

Read More