- ‘ഇപ്പോൾ ഞാൻ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തി’: വെള്ളാപ്പള്ളി നടേശൻ
- ഐ.എൽ.എയുടെ സാമൂഹിക സേവനങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം; പൂർണ പിന്തുണ വാഗ്ദാനം ചെയ്തു
- ലൈസൻസുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവന നൽകണം; ബോധവൽക്കരണവുമായി അധികൃതർ
- ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
- ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് സൗജന്യ തത്സമയ ബസ് ട്രാക്കിംഗ്
- ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി
- വിസ്മയ കേരളത്തിൽ വേലി കെട്ടേണ്ടത് മനുഷ്യർക്കോ? ഉദ്യോഗസ്ഥ പ്രഭുക്കൾക്കോ?? ബഹ്റൈൻ എ.കെസി.സി
- മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
Author: News Desk
മനാമ: തമിഴ്നാട് സര്‍ക്കാരിന്റെ ‘നാന് മുതല്വന്’ പദ്ധതി പ്രകാരം ബഹ്റൈനിലേക്ക് തിരഞ്ഞെടുത്തയച്ച ഗ്രാമീണ പശ്ചാത്തലത്തില്‍നിന്ന് പഠനമികവ് തെളിയിച്ച 20 വിദ്യാര്‍ത്ഥികള്‍ക്ക് ഭാരതി തമിഴ് സംഘം ഓഫീസ് ഹാളില്‍ സ്വീകരണം നല്കി.തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധികളായി ബഹ്റൈന്‍ സന്ദര്ശിത്തുന്ന തമിഴ്നാട് സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സോമ രാജേശ്വരന്, കോര്‍പ്പറേഷന്റെ ഉപദേഷ്ടാവ് ഷാനവാസ് ഖാന് എന്നിവര്‍ക്കും സ്വീകരണം നല്കി. അല്‍ അഹ്ലിയ സര്‍വകലാശാലയെ പ്രതിനിധീകരിച്ച് ഗൗരി ശങ്കറും സംഘത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ മാര്‍ഗനിര്‍ദ്ദേശം നല്കാന് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളില്‍നിന്നുള്ള വിദഗ്ധരെ പ്രത്യേക അതിഥികളായി ക്ഷണിച്ചിരുന്നു. ക്രോണോസില്നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശക്തിവേല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍, സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുകി.സംഘം സെക്രട്ടറി നാഗൂര് അബ്ദുല്‍ ഖൈയും സ്വാഗതം പറഞ്ഞു. ഭാരതി തമിഴ് സംഘം പ്രസിഡന്റ് വല്ലം ബഷീര്‍ അദ്ധ്യക്ഷനായി. ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളിന്റെ ഈ വര്‍ഷത്തെ പ്ലാറ്റിനം ജൂബിലി സാംസ്കാരിക മേളയുടെ ചീഫ് കോര്‍ഡിനേറ്ററായി സേവനമനുഷ്ഠിച്ച സാന്റി…
മനാമ: ബഹ്റൈനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ യെമനി യുവതി കാറിടിച്ച് മരിച്ച കേസില്‍ ബംഗ്ലാദേശിയായ ഡ്രൈവര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവുശിക്ഷ വിധിച്ചു.യെമനി പൗരയായ അസ്മ സാലിഹ് അബ്ദുല്ലയും (26) മകന് അനസും (ഒന്നര വയസ്സ്) റിഫയിലെ മസൂറ അവന്യൂ മുറിച്ചുകടക്കുന്നതിനിടയിലാണ് 38കാരനായ ബംഗ്ലാദേശി ഡ്രൈവര്‍ ഓടിച്ച കാര്‍ ഇവരെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ അസ്മ തല്‍ക്ഷണം മരിക്കുകയും കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.
മനാമ: ബഹ്റൈനിലെ അല്‍ ഫത്തേഹ് ഹൈവേയില്‍ മിനാ സല്മാനടുത്ത് ഇന്ന് രാവിലെയുണ്ടായ ബൈക്കപകടത്തില്‍ 44കാരന് മരിച്ചു.മരിച്ചയാള്‍ ആഫ്രിക്കക്കാരനാണ്. അദ്ദേഹം ഓടിച്ച ബൈക്ക് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ബന്ധപ്പെട്ട അധികൃതര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മനാമ: യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് അബുദാബിയിലെ ബീച്ച് പാലസില്‍ കൂടിക്കാഴ്ച നടത്തി. കിരീടാവകാശിയുംചരിത്രപരമായ സഹകരണവും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും പിന്തുണയും നിറഞ്ഞ ബഹ്റൈന്‍-യു.എ.ഇ. ബന്ധങ്ങളുടെ ആഴം കിരീടാവകാശി ചര്‍ച്ചയില്‍ പരാമര്‍ശിച്ചു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാജാവിന്റെ ആശംസകളും കിരീടാവകാശി അറിയിച്ചു.ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാജാവിന് ആശംസകള്‍ നേര്‍ന്നു, കൂടാതെ ബഹ്റൈനും അവിടുത്തെ ജനങ്ങള്‍ക്കും തുടര്‍ച്ചയായ വളര്‍ച്ചയും സമൃദ്ധിയും ആശംസിച്ചു.
മനാമ: റോയല്‍ മെഡിക്കല്‍ സര്‍വീസസ് (ആര്.എം.എസ്) ഫെബ്രുവരി 10മുതല്‍ 12 വരെ ക്രൗണ്‍ പ്രിന്‍സ് സെന്റര്‍ ഫോര്‍ ട്രെയിനിംഗ് ആന്റ് മെഡിക്കല്‍ റിസര്‍ച്ചില്‍ ‘ചികിത്സയ്ക്കപ്പുറം പരിചരണം: ഒരുമിച്ച് കുട്ടികളുടെ മികച്ച ആരോഗ്യത്തിലേക്ക്’ എന്ന വിഷയത്തില്‍ രണ്ടാം അന്താരാഷ്ട്ര പീഡിയാട്രിക്സ് സമ്മേളനം സംഘടിപ്പിച്ചു.സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസ്സന്, ആര്.എം.എസുമായി അഫിലിയേറ്റ് ചെയ്ത ആശുപത്രികളുടെയും മെഡിക്കല്‍ സെന്ററുകളുടെയും മേധാവികള്‍, ബഹ്റൈനകത്തും പുറത്തുമുള്ള വിദഗ്ദ്ധര്‍, കണ്‍സള്‍ട്ടന്റുകള്‍, പീഡിയാട്രിക്സിലെ വിദഗ്ദ്ധര്‍ എന്നിവര്‍ പങ്കെടുത്തു.വളര്‍ച്ച, വികസനം, പ്രതിരോധം, കുടുംബങ്ങളുമായുള്ള പങ്കാളിത്തം എന്നിവയില്‍ അധിഷ്ഠിതമായ ഒരു സവിശേഷ സ്വഭാവമാണ് പീഡിയാട്രിക്സിനുള്ളതെന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ കമാന്‍ഡറും കോണ്‍ഫറന്‍സ് ചെയര്‍മാനുമായ കേണല്‍ ഡോ. ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടന ചടങ്ങില്‍…
മനാമ: ബഹ്റൈനില്‍ കായിക ദിനത്തോടനുബന്ധിച്ച് റോയല്‍ ഗാര്‍ഡിന്റെ അല്‍ റൗദ റണ്ണിംഗ് ട്രാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡിന്റെ കമാന്‍ഡറുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.റോയല്‍ ഗാര്‍ഡിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡര്‍ കേണല്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.ട്രാക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്മാരക ഫലകം അനാച്ഛാദനം ചെയ്ത ശൈഖ് നാസര്‍ ബിന്‍ ഹമദ്, ട്രാക്കിന്റെ ഘടകങ്ങളെയും അത് നിര്‍മ്മിച്ച പ്രധാന സവിശേഷതകളെയും കുറിച്ചുള്ള ഒരു സംക്ഷിപ്ത വിവരണം കേട്ടു. തുടര്‍ന്ന് ട്രാക്ക് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ അവലോകനം ചെയ്തു. ചാമ്പ്യന്‍സ് സെന്ററും അദ്ദേഹം സന്ദര്‍ശിച്ചു. അവിടുത്തെ പരിപാടികളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് അധികൃതല്‍ അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു. കായിക ദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി ഗെയിമുകളിലും വ്യായാമങ്ങളിലും അദ്ദേഹം പങ്കെടുത്തു.അല്‍ റൗദ റണ്ണിംഗ് ട്രാക്ക് കായിക സൗകര്യങ്ങളുടെ ഗുണപരമായ കൂട്ടിച്ചേര്‍ക്കലിനെ പ്രതിനിധീകരിക്കുന്നുവെന്നും റോയല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന…
മനാമ: ബഹ്റൈനിലെ സഫ്ര നടപ്പാതയുടെ ആദ്യ ഘട്ടം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.മുനിസിപ്പാലിറ്റി-കാര്‍ഷിക മന്ത്രാലയം സംഘടിപ്പിച്ച ബഹ്റൈന്‍ സ്പോര്‍ട്സ് ദിനാഘോഷത്തിന്റെ ഭാഗമായാണ് ഉദ്ഘാടനം നടന്നത്. ചടങ്ങില്‍ ഉപപ്രധാനമന്ത്രി സതേണ്‍ ഗവര്‍ണറേറ്റിലെ താമസക്കാരുമായി സംസാരിക്കുകയും അതിഥികളെ നടത്ത പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്, സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കാപ്പിറ്റല്‍ മുനിസിപ്പാലിറ്റിയുടെയും തദ്ദേശ കൗണ്‍സിലുകളുടെയും തലവന്മാര്, സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.അവാലി റൗണ്ട്എബൗട്ടിനടുത്തുള്ള ഷെയ്ഖ് സല്മാന് ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന സഫ്ര നടപ്പാതയുടെ ആദ്യ ഘട്ടം 1.2 കിലോമീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ളതാണ്. കായിക പ്രവര്‍ത്തനങ്ങള്‍ക്കായി വാം-അപ്പ് ഉപകരണങ്ങള്‍ സജ്ജീകരിച്ച ഒരു പ്രത്യേക സ്ഥലം ഇതില്‍ ഉള്‍പ്പെടുന്നു. തണല്‍ മരങ്ങളും ഈന്തപ്പനകളും ഉപയോഗിച്ചുള്ള ലാന്‍ഡ്സ്കേപ്പിംഗും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
മനാമ: ബഹ്റൈനിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ രണ്ടാം സമ്മേളനത്തിനും എക്സിബിഷനും തുടക്കമായി.സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസന് എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത്, ബഹ്റൈന്‍ ഫാമിലി ഫിസിഷ്യന്‍സ് അസോസിയേഷന്, ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഫാമിലി മെഡിസിന്, കുവൈത്ത് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോണ്‍ഫറന്‍സ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടക്കുന്നത്.ഉദ്ഘാടന ദിനത്തില്‍ പ്രതിരോധ മരുന്ന്, ദൈനംദിന ക്ലിനിക്കല്‍ പ്രാക്ടീസ്, സാംക്രമികേതര രോഗങ്ങള്‍, മള്‍ട്ടിഡിസിപ്ലിനറി കെയര്‍, മാനസികാരോഗ്യം എന്നിവയെക്കുറിച്ചുള്ള സെഷനുകള്‍, വ്യവസായ സിമ്പോസിയം, ശാസ്ത്രീയ ഡെന്റല്‍ ഫോറം എന്നിവ നടന്നു.ബഹ്റൈന്‍, ജി.സി.സി. രാജ്യങ്ങള്‍, ഈജിപ്ത്, ലെബനന്, ഇന്ത്യ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള പ്രഭാഷകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രാഥമികാരോഗ്യം, സാംക്രമികേതര രോഗങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, മാനസികാരോഗ്യം, ഗുണനിലവാരവും രോഗി സുരക്ഷയും, വൈദ്യശാസ്ത്രത്തിലെ കൃത്രിമബുദ്ധി, മെഡിക്കല്‍ വിദ്യാഭ്യാസം…
ഇന്ത്യന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് ബഹ്റൈന്‍ പ്രതിരോധ മന്ത്രിയെ സന്ദര്‍ശിച്ചു
മനാമ: ഇന്ത്യന്‍ നേവിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് (ഡി.സി.എന്‍.എസ്) വൈസ് അഡ്മിറല്‍ തരുണ്‍ സോബ്തി ബഹ്റൈന്‍ പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുള്ള ബിന്‍ ഹസ്സന് അല്‍ നുഐമിയെ സന്ദര്‍ശിച്ചു.ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്ക്കുന്നതും മികച്ചതുമായ ബന്ധങ്ങളെ മന്ത്രി പ്രശംസിച്ചു.
മനാമ: മൊറോക്കോയില്‍ കനത്ത മഴയെത്തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും നിരവധി പേരുടെ മരണമടക്കം വന്‍ നാശനഷ്ടങ്ങളുമുണ്ടായതില് ബഹ്റൈന്‍ അനുശോചിച്ചു.ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ മൊറോക്കോയോട് സഹതാപവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചു. മൊറോക്കോ സര്‍ക്കാരിനും അവിടുത്തെ ജനതയ്ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും രാജ്യത്തിന്റെ അഗാധമായ അനുശോചനവും സഹതാപവും പ്രകടിപ്പിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ജനങ്ങള്‍ക്ക് സുരക്ഷയുണ്ടാകട്ടെയെന്നും പ്രസ്താവനയില്‍ ആശംസിച്ചു.
