Author: News Desk

മനാമ: ബഹ്‌റൈനിലെ മുഹറഖ് സിറ്റിയിലെ പുതുക്കിപ്പണിത ചരിത്രപ്രസിദ്ധമായ ഈസ അല്‍ കബീര്‍ പള്ളി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പേഴ്സണല്‍ പ്രതിനിധി ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം നിയോഗിച്ചതനുസരിച്ചാണ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം നിര്‍വഹിച്ചത്. പള്ളിയുടെ ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്ത ശേഷം അദ്ദേഹം രാജാവിന്റെ ആശംസകള്‍ അറിയിച്ചു. ഈസ അല്‍ കബീര്‍ പള്ളിയുടെ പുനര്‍നിര്‍മ്മാണത്തില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. അതിന്റെ ചരിത്രപരമായ പ്രാധാന്യവും ആദ്യകാല സ്ഥാപകരുമായുള്ള ബന്ധവും അദ്ദേഹം പരാമര്‍ശിച്ചു.ബഹ്റൈനിന്റെ ആധുനിക രാഷ്ട്ര സ്ഥാപകനും സ്ഥാപന വികസനത്തിലെ പ്രധാന വ്യക്തിയുമായ ഈസ അല്‍ കബീറിന്റെ സ്മരണയ്ക്കായി ഈ വര്‍ഷം ‘ഈസ അല്‍ കബീറിന്റെ വര്‍ഷം’ എന്ന് നാമകരണം ചെയ്യാനുള്ള രാജകീയ നിര്‍ദേശത്തോടൊപ്പമാണ് ഉദ്ഘാടനവുമെന്നും അദ്ദേഹം പറഞ്ഞു.ഉയര്‍ന്ന വാസ്തുവിദ്യാ നിലവാരവും ആധുനിക സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന പള്ളിയുടെ രൂപകല്‍പ്പനയെയും നിര്‍മ്മാണത്തെയും കുറിച്ച് ഉദ്യോഗസ്ഥര്‍ ഷെയ്ഖ്…

Read More

പി.ആർ. സുമേരൻ . മലയാള സിനിമാ രംഗത്ത് വർദ്ധിച്ചു വരുന്ന സ്വകാര്യ സിനിമാ അവാർഡുകൾക്ക് പിന്നിലെ കള്ള കളികൾ ഇനിയെങ്കിലും ചർച്ചയാവണം. ഓരോ ദിവസവും കൂണുകൾ കണക്കെ മുളച്ച് പൊന്തുന്ന സിനിമ അവാർഡുകൾ സമൂഹത്തിലെ മലിനമായ ഒരു കാഴ്ചയായി മാറുകയാണ്. ലോകപ്രശസ്ത ചലച്ചിത്ര പ്രതിഭകളുടെയും മലയാളത്തിലെ മഹാരഥന്മാരായ ചലച്ചിത്രകാരന്മാരുടെയും പേരില്‍ ഏര്‍പ്പെടുത്തുന്ന സിനിമാ അവാര്‍ഡുകള്‍ വെറും തട്ടിപ്പ് പരിപാടിയെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. വ്യാപകമായി ഇതിന് എതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ചില സ്വാകാര്യ സംഘടനകളും വ്യക്തികളും തട്ടിക്കൂട്ടുന്ന ഇത്തരം ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ സിനിമാലോകം തയ്യാറാകേണ്ടതാണ്. ഇത്തരം അവാര്‍ഡുകളുടെ പൊള്ളത്തരങ്ങളിലൂടെ അപകീര്‍ത്തിപ്പെടുന്നത് ലോകം മുഴുവന്‍ ആദരിക്കുന്ന മഹാന്മാരായ വിഖ്യാത ചലച്ചിത്ര പ്രതിഭകളാണ്. ഇവരുടെ പേരുകള്‍ ഉപയോഗിച്ചാണ് അവാര്‍ഡ് കമ്മറ്റികള്‍ രൂപീകരിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടവും താല്പര്യവും ഉള്ളവര്‍ക്ക് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതും. ഇത്തരം തട്ടിക്കൂട്ട് അവാര്‍ഡ് കമ്മറ്റികള്‍ക്കൊന്നും കൃത്യമായ അവാര്‍ഡ് നിര്‍ണ്ണയ മാനദണ്ഡങ്ങള്‍ ഇല്ലയെന്നതാണ് മറ്റൊരു വസ്തുത. സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ പ്രചരിപ്പിക്കുവാനും ചലച്ചിത്രരംഗത്ത്…

Read More

മനാമ: ബഹ്‌റൈനില്‍ 29 വര്‍ഷത്തിനുശേഷം ഇത്തവണ റമദാന്‍ പൂര്‍ണമായി ശൈത്യകാലത്തായിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ മുഹമ്മദ് റെദ അല്‍ അസ്ഫൂര്‍ അറിയിച്ചു.1997ന് ശേഷം ഇതാദ്യമായാണ് ഇങ്ങനെ വരുന്നത്. 2030 വരെ ഈ അവസ്ഥ തുടരും. ഈ കാലയളവില്‍ സുഖപ്രദമായ കാലാവസ്ഥയായിരിക്കും. അതുകൊണ്ടുതന്നെ വ്രതാനുഷ്ഠാനം മൂലമുള്ള ശാരീരിക ക്ലേശങ്ങള്‍ കുറയും. റമദാന്‍ കാലയളവില്‍ പകല്‍സമയം കുറവായിരിക്കും.ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം ഫെബ്രുവരി 17ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.01ന് റമദാന്‍ മാസപ്പിറവി ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ അഞ്ചു ലക്ഷത്തിലേറെ വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് സ്വകാര്യ മേഖലയില്‍.ഇവരിലധികവും ജോലി ചെയ്യുന്നത് വ്യാപാര, നിര്‍മ്മാണ, ഹോട്ടല്‍ മേഖലകളിലാണെന്നും തൊഴില്‍- നിയമകാര്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.5,05,998 വിദേശികളാണ് നിയമപരമായ വര്‍ക്ക് പെര്‍മിറ്റോടുകൂടി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതെന്ന് തൊഴില്‍- നിയമകാര്യ മന്ത്രി യൂസഫ് ഖലഫ് പറഞ്ഞു. രാജ്യത്തെ തൊഴില്‍ വിപണിയില്‍ മുന്‍ഗണന നല്‍കുന്നത് സ്വദേശികള്‍ക്കു തന്നെയാണ്. കൂടുതല്‍ സ്വദേശികളെ വിദഗ്ധ തൊഴില്‍ തസ്തികകളില്‍ നിയമിക്കാനാവശ്യമായ പരിശീലനം നല്‍കാനുള്ള പ്രയത്‌നത്തിലാണ് മന്ത്രാലയമെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ മനുഷ്യക്കടത്ത് കേസില്‍ പ്രതികളായ രണ്ട് ഏഷ്യക്കാര്‍ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം വീതം തടവും 2,000 ദിനാര്‍ വീതം പിഴയും വിധിച്ചു.കൂടാതെ ഇരകളെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ചെലവ് ഇവരില്‍നിന്ന് ഈടാക്കാനും ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തി ഇവര്‍ക്കെതിരെ കേസെടുത്തത്. ഇവര്‍ വിദേശത്തുനിന്ന് രണ്ടുപേരെ ജോലി വാഗ്ദാനം ചെയ്ത് ബഹ്‌റൈനില്‍ കൊണ്ടുവന്ന് അവരുടെ പാസ്‌പോര്‍ട്ടുകള്‍ കൈവശപ്പെടുത്തിയ ശേഷം ഒരു ഫ്‌ളാറ്റില്‍ അടച്ചിടുകയും നിയമവിരുദ്ധ ജോലികള്‍ ചെയ്യാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു എന്നായിരുന്ന പരാതി.പബ്ലിക് പ്രോസിക്യൂഷന്‍ ഉടന്‍ തന്നെ അന്വേഷണമാരംഭിച്ചു. പരാതിയില്‍ പറഞ്ഞത് ശരിയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. തുടര്‍ന്ന് കേസെടുത്ത് പ്രതികളെ പിടികൂടുകയും ഇരകളെ ദേശീയ മനുഷ്യക്കടത്ത് വിരുദ്ധസമിതി നടത്തുന്ന ഷെല്‍ട്ടറിലേക്ക് മാറ്റുകയുമായിരുന്നു.

Read More

മനാമ: കേരള സര്‍ക്കാര്‍ അനുവദിച്ച പുതിയ നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് ഓഫീസിന്റെ ഉദ്ഘാടനം ബഹ്‌റൈനിലെ കേരള സോഷ്യല്‍ ആന്റ് കള്‍ചറല്‍ അസോസിയേഷന്‍ ആസ്ഥാനത്ത് നടന്നു.പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ കെ.ജി. ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ബഹ്‌റൈനിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. മനോജ് കുമാര്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.കെ.എസ്.സി.എ. ജനറല്‍ സെക്രട്ടറി ഡോ. ബിന്ദു സ്വാഗതമാശംസിച്ചു. പ്രസിഡന്റ് രാജേഷ് നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ നോര്‍ക്ക അംഗത്വമെടുക്കാനും നോര്‍ക്കയുടെ വിവിധ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും പുതിയ സെന്റര്‍ സഹായകരമാകുമെന്ന്് രാജേഷ് നമ്പ്യാര്‍ പറഞ്ഞു. കെ.എസ്.സി.എ. ചാരിറ്റി വിങ് കണ്‍വീനര്‍ സജി നായര്‍ നന്ദി പറഞ്ഞു. രതി ഹരിദാസ് വേദി നിയന്ത്രിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്‍ സിത്രയ്ക്കടുത്ത് കാറിടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു.ഇന്നലെയാണ് സംഭവം. രണ്ടു കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് അതിലൊരു കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു.കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ സ്ഥലത്തെത്തി നിയമനടപടികള്‍ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ വിപണി സ്ഥിരത ഉറപ്പാക്കാനായി അവശ്യസാധന വിലകള്‍ പാര്‍ലമെന്റ് പരിശോധിക്കും.അവശ്യസാധന വില നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള നിലവിലെ സംവിധാനം സംബന്ധിച്ച് ലുല്‍വ അലി അല്‍ റുമൈഹി എം.പി. വ്യവസായ- വാണിജ്യ മന്ത്രിക്കു മുമ്പാകെ ഉന്നയിച്ച ചോദ്യത്തെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ധാരണയായത്. വില പരിശോധനാ നടപടിക്രമങ്ങള്‍, പരിശോധനാ ഉപകരണങ്ങള്‍, ബന്ധപ്പെട്ട മേല്‍നോട്ട അധികൃതരുടെ ഏകോപനം എന്നിവയില്‍ പാര്‍ലമെന്റ് കൂടുതല്‍ വ്യക്തത വരുത്തും.

Read More

മനാമ: പ്രശസ്ത അമേരിക്കന്‍ ഗായികയും റാപ്പറും ഗാനരചയിതാവുമായ ദോജ കാറ്റ് ബഹ്‌റൈനിലെ അല്‍ദാന ആംഫി തിയേറ്ററില്‍ മെയ് 16ന് കച്ചേരി അവതരിപ്പിക്കും.ഈ പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന ഫെബ്രുവരി 16ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കുമെന്ന് ആംഫി തിയേറ്റര്‍ അധികൃതര്‍ അറിയിച്ചു.

Read More

മനാമ: ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന 2025/2026 സ്പോര്‍ട്സ് സീസണിലേക്കുള്ള ഖാലിദ് ബിന്‍ ഹമദ് ഫുട്ബോള്‍ കപ്പിന്റെ രണ്ടാം പതിപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ മുഹറഖ് ക്ലബ്ബിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 8-7ന് തോല്‍പ്പിച്ച് റിഫ ക്ലബ്ബ് കിരീടം നേടി.സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റിയുടെ പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന മത്സരത്തിന്റെ ഫൈനലില്‍ അദ്ദേഹം പങ്കെടുത്തു.ചാമ്പ്യന്‍ഷിപ്പ് നേടിയ റിഫ ക്ലബ്ബിനെ അദ്ദേഹം അഭിനന്ദിച്ചു. ടൂര്‍ണമെന്റിലുടനീളം പ്രകടമായ ടീമിന്റെ മികച്ച പ്രകടനത്തെയും മത്സര മനോഭാവത്തെയും അദ്ദേഹം പ്രശംസിച്ചു.

Read More