- ‘ഇപ്പോൾ ഞാൻ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തി’: വെള്ളാപ്പള്ളി നടേശൻ
- ഐ.എൽ.എയുടെ സാമൂഹിക സേവനങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം; പൂർണ പിന്തുണ വാഗ്ദാനം ചെയ്തു
- ലൈസൻസുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവന നൽകണം; ബോധവൽക്കരണവുമായി അധികൃതർ
- ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
- ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് സൗജന്യ തത്സമയ ബസ് ട്രാക്കിംഗ്
- ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി
- വിസ്മയ കേരളത്തിൽ വേലി കെട്ടേണ്ടത് മനുഷ്യർക്കോ? ഉദ്യോഗസ്ഥ പ്രഭുക്കൾക്കോ?? ബഹ്റൈൻ എ.കെസി.സി
- മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
Author: News Desk
എണ്ണവില കുതിക്കും? ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ; കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. ലോകത്തെ എണ്ണക്കപ്പലുകൾ കടന്നു പോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്. ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇതോടെ എണ്ണവില കുതിക്കാനാണ് സാധ്യത. ഹോർമൂസ് കടലിടുക്ക് ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ ബാധിക്കും. ആക്രമണമുണ്ടായതോടെ ഖത്തർ എനർജി നാച്ചുറൽ ഗ്യാസ് ഉത്പാദനവും നിർത്തി. ഇറാൻ ആക്രമണമുണ്ടായ അരാംകോയുടെ പല പ്ലാന്റുകളും പ്രവര്‍ത്തനം നിർത്തി. കുവൈറ്റിലെ ചില റിഫൈനറികളും ഉത്പാദനം നിർത്തി.ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്ന കടലിടുക്കാണ് ഹോർമൂസ് കടലിടുക്ക്. ഹോർമുസ് ഇടുക്കിന് സമീപം മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി പശ്ചിമേഷ്യയിലുടനീളം ഇറാൻ നടത്തിയ ആക്രമണങ്ങളിലാണ്…
ഇറാനിൽ ഇസ്രയേൽ ആക്രമണം; സുരക്ഷാനിർദേശങ്ങൾ പാലിക്കണം, ഇന്ത്യക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ്
ദില്ലി: ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകി. പൗരൻമാർ സുരക്ഷാനിർദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. പൗരൻമാർ എവിടെയാണോ തങ്ങുന്നത് അവിടെ തുടരാനും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ കാണാനുമാണ് എംബസി നിർദേശം നൽകിയിരിക്കുന്നത്. അടിയന്തര ആവശ്യം വന്നാൽ വിളിക്കാനുള്ള നമ്പറുകളും നൽകിയിട്ടുണ്ട്. ഇറാനിൽ നിന്ന് എല്ലാ ഇന്ത്യക്കാരും ഒഴിഞ്ഞുപോവണമെന്ന് നേരത്തെ തന്നെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിനായി എത്തിയ വിദ്യാർത്ഥികൾ ഉൾപ്പെടെ ഇറാനിലുണ്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് എംബസി. ഇസ്രയേലിൽ 32,000ഉം, ഇറാനിൽ പതിനായിരത്തോളവും ഇന്ത്യക്കാർ ഉണ്ടെന്നാണ് വിവരങ്ങൾ. ലോകത്തെ ഞെട്ടിച്ച് ഇറാനെ ആക്രമിച്ച് ഇസ്രയേൽ ലോകത്തെ ഞെട്ടിച്ച് ഇറാനെ ആക്രമിച്ച് ഇസ്രയേൽ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം നടത്തി. ടെഹ്റാനിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും…
ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്റാനിൽ സ്ഫോടനം; തിരിച്ചടി ഭയന്ന് ഇസ്രയേലിൽ അതീവ ജാഗ്രതാ നിർദ്ദേശം
ടെഹ്റാൻ: ലോകത്തെ ഞെട്ടിച്ച് ഇസ്രായേൽ. പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി ഇറാനെ ഇസ്രയേൽ ആക്രമിച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം നടത്തി. ടെഹ്റാനിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേൽ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു.ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് സൂചന. ഇതിന് മറുപടിയായി ഇറാൻ മിസൈൽ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേൽ തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാനിൽ നിന്നുള്ള പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രായേലിലെമ്പാടും സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ ഹോം ഫ്രണ്ട് കമാൻഡ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസമ്മേളനങ്ങൾ, അനിവാര്യമല്ലാത്ത തൊഴിലിടങ്ങൾ…
കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്, വിശദീകരണവുമായി ഡിജിപി; ‘മന്ത്രിക്കെതിരായ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുന്നു’
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെയുള്ള ആക്രമണത്തിൽ കേസെടുത്തതിൽ വിശദീകരണവുമായി ഡിജിപി റവാഡ ചന്ദ്രശേഖർ. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. അന്വേഷണത്തിലാണ് ഏതൊക്കെ വകുപ്പുകൾ നിലനിൽക്കുമെന്ന കാര്യം വ്യക്തമാവുക. വിശദമായ പരിശോധനയും അന്വേഷണവുമുണ്ടാകും. ആദ്യഘട്ടത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വധശ്രമത്തിന് കേസെടുത്തത്. വിശദമായ അന്വേഷണത്തിലൂടെ വകുപ്പുകളിൽ ഉൾപ്പെടെ വ്യക്തത വരുത്തും. മന്ത്രിക്കെതിരായ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിജിപി പറഞ്ഞു. അതേസമയം, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശാനുസരണം ഡിസ്ചാര്‍ജ് ചെയ്തിരുന്നു. നാല് ദിവസം പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ തുടരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഫോളോ അപ്പ് ചികിത്സ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിലെ വീട്ടിലാണ് മന്ത്രി വിശ്രമത്തിലുള്ളതെന്നും ഓഫീസ് അറിയിച്ചു. കണ്ണൂര്‍ പരിയാരത്ത്…
ഭരണഘടന വിരുദ്ധ പ്രസംഗം; മന്ത്രി സജിചെറിയാനെ സഹായിച്ച് വീണ്ടും പൊലീസ്, തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജിചെറിയാനെ സഹായിച്ച് വീണ്ടും പൊലീസ്. തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ കേസ് എഴുതിത്തള്ളാനുള്ള തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി. അന്വേഷണ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് മടക്കിയത്. വിവാദ പ്രസംഗം ലൈവ് ചെയ്ത മൊബൈൽ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. വിവാദ പ്രസംഗം ലൈവ് ചെയ്ത അക്കൗണ്ടും നശിപ്പിച്ചു. തെളിവുകൾ ശേഖരിക്കാതെയാണ് അന്വേഷണം അവസാനിപ്പിച്ചത്. ഭരണഘടനയെ അധിക്ഷേപിച്ച പ്രസംഗത്തിൽ സജിചെറിയാന് രാജിവയ്ക്കേണ്ടിവന്നിരുന്നു. പൊലീസ് നൽകിയ ആദ്യ ക്ലീൻ ചിറ്റ് തള്ളിയ ഹൈക്കോടതി തുടരന്വേഷണം നിർദ്ദേശിക്കുകയായിരുന്നു.
തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്തുന്ന 6 സ്പെഷ്യല്‍ ട്രെയിനുകള്‍ വൈകാതെ സ്ഥിരം സര്‍വീസാക്കി മാറ്റുമെന്നും ഇതിന് അംഗീകാരം നല്‍കിയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ അറിയിച്ചു. കൊല്ലം- വിശാഖപട്ടണം എക്സ്പ്രസ്, പാലക്കാട്- കണ്ണൂര്‍ എക്സ്പ്രസ്, കണ്ണൂര്‍- കോഴിക്കോട് എക്സ്പ്രസ്, എറണാകുളം- കൊല്ലം മെമു, തിരുവനന്തപുരം- നോര്‍ത്ത് മംഗളൂരു ജംഗ്ഷന് അന്ത്യോദയ, എറണാകുളം- വേളാങ്കണ്ണി സ്പെഷ്യലുകളാണ് സ്ഥിരം സര്‍വീസുകളാക്കുന്നത്. ഇതോടെ ഇവയുടെ ടിക്കറ്റ് നിരക്ക് കുറയും.ആഴ്ചയില്‍ 2 ദിവസമുള്ള എറണാകുളം- വേളാങ്കണ്ണി സര്‍വീസിനു പുറമെയാണ് പുതിയ എറണാകുളം- വേളാങ്കണ്ണി സര്‍വീസ് വരുന്നത്. കോട്ടയം, കൊല്ലം, ചെങ്കോട്ട, മധുര വഴിയാകും സര്‍വീസ്. തിരുവനന്തപുരം- മംഗളൂരു അന്ത്യോദയ, കൊല്ലം- വിശാഖപട്ടണം ട്രെയിനുകള്‍ പ്രതിവാര സര്‍വീസുകളാണ്.
മസ്കത്ത്: ഒമാനിലെ ബഹ്റൈന്‍ എംബസി ഒമാനി-ബഹ്റൈനി ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സഹകരണത്തോടെ എട്ടാമത് ബഹ്റൈനി-ഒമാനി പ്രദര്‍ശനം സംഘടിപ്പിച്ചു. ബുധനാഴ്ച ആരംഭിച്ച പ്രദര്‍ശനം ഫെബ്രുവരി 28 വരെ തുടരും.വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ഗാലിബ് ബിന്‍ സെയ്ദ് അല്‍ മാമാരിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം നടക്കുന്നത്. ഇരു രാജ്യങ്ങളിലെയും സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാനും ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കാനും ലക്ഷ്യമിടുന്നു.ബഹ്റൈന്‍-ഒമാന്‍ സംയുക്ത സമിതിയുടെയും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രങ്ങളുടെയും ഫലങ്ങള്‍ക്ക് അനുസൃതമായി, ഉഭയകക്ഷി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങളെയാണ് പ്രദര്‍ശനം പ്രതിഫലിപ്പിക്കുന്നതെന്ന് ഒമാനിലെ ബഹ്റൈന്‍ അംബാസഡര്‍ ഡോ. ജുമാ ബിന്‍ അഹമ്മദ് അല്‍ കാബി പറഞ്ഞു.20 ഒമാനികളും 10 ബഹ്റൈനികളും ഉള്‍പ്പെടെ ഏകദേശം 30 പ്രദര്‍ശകര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു.
ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തി; കത്ത് പുറത്തുവിട്ട് ചെന്നിത്തല
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വ്യക്തിവിവരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചോര്‍ത്തിയതിനു പിന്നാലെ സ്ത്രീസുരക്ഷാ പദ്ധതിയില്‍ പേര് ചേര്‍ത്തവരുടെ വ്യക്തിവിവരങ്ങളും സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് സര്‍ക്കാര്‍ ചോര്‍ത്തിയത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ചെന്നിത്തല ആരോപിച്ചു.പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്ത 35നു മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി നല്കിയ കത്ത് പ്രകാരം ചോര്‍ത്തിയത്. ഇതിന്റെ തെളിവായി, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി സീറാം സാംബശിവറാവു ഫെബ്രുവരി ഏഴിന് എഴുതിയ കത്ത് ചെന്നിത്തല പുറത്തുവിട്ടു.മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി യാതൊരു മുന്‍കരുതലുമില്ലാതെ സ്വകാര്യ ഏജന്‍സികള്‍ക്കു കൈമാറി തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ഈ ഡാറ്റ ലഭിച്ച സ്വകാര്യ ഏജന്‍സികള്‍ ഇവ എത്രമാത്രം ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കു കൈമാറാന്‍ നേതൃത്വം നല്കിയ മുഖ്യമന്ത്രി പിണറായി വിജയന് ചെയ്തത് ക്രിമിനല്‍…
കൊച്ചി: ഹണിട്രാപ്പില്‍പ്പെടുത്തി ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും.കേസിലെ പ്രതികളായ അമല്‍, അനന്തു എന്നിവര്‍ കൊലപാതകം, ലഹരിക്കടത്ത് അടക്കമുള്ള കേസുകളില്‍ പ്രതികളാണ്. ഹണിട്രാപ്പ് കേസിലെ ഒന്നാംപ്രതി സഫ്നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തും. സഫ്ന ഉള്‍പ്പെടുന്ന സംഘം മുമ്പും സമാന കുറ്റകൃത്യത്തിലേര്പ്പെട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.പറവൂര്‍ സ്വദേശി സഫ്ന, കൂട്ടാളികളായ വൈറ്റില സ്വദേശി ജോണ്‍ രാഹുല്‍, ഇരുമ്പനം സ്വദേശി അമല്‍, മരട് സ്വദേശി അനന്തു എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം നല്ലില സ്വദേശിയായ മുപ്പതുകാരന്റെ പരാതിയിലാണ് കടവന്ത്ര പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.കേള്‍ക്കാനും സംസാരിക്കാനും ശേഷിയില്ലാത്തയാളെയാണ് സഫ്ന സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വശീകരിച്ച് എറണാകുളം സൗത്ത് ഓവര്‍ബ്രിഡ്ജിനു സമീപത്തെ ഹോട്ടലിലേക്കു വിളിച്ചുവരുത്തിയത്. ഹോട്ടലിലേക്കു വരാന്‍ ആദ്യം വിസമ്മതിച്ച യുവാവിനെ നിര്‍ബന്ധിച്ചു കൊണ്ടുവരികയായിരുന്നു. മുറിയിലെത്തിയതോടെ സഫ്നയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവാവ് പുറത്തുകടക്കാന്‍ ശ്രമിച്ചപ്പോള്‍ കുളിമുറിയില്‍ ഒളിച്ചിരുന്ന സംഘാംഗങ്ങള്‍ പുറത്തുവന്ന് ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി…
മദ്യനയക്കേസ്: കേജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍; സി.ബി.ഐക്കെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തര്‍.ഇരുവരെയും പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ ഡല്‍ഹി റൗസ് അവന്യൂ കോടതി, അന്വേഷണം നടത്തിയ സി.ബി.ഐക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തുകയും ചെയ്തു. തെളിവില്ലാത്ത കേസില്‍ ഉള്‍പ്പെടുത്തിയതെന്തിനെന്ന് കോടതി സി.ബി.ഐയോടു ചോദിച്ചു.സത്യം ജയിച്ചെന്ന് മാധ്യമങ്ങളോടു പറഞ്ഞ കേജ്രിവാള് പൊട്ടിക്കരഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന് കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം പറഞ്ഞു.കുറ്റപത്രത്തിലുന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ സി.ബി.ഐക്ക് സാധിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പ്രത്യേക ജഡ്ജി ജിതേന്ദര്‍ സിംഗ് ആണ് വിധി പറഞ്ഞത്. മനീഷ് സിസോദിയയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ സി.ബി.ഐക്ക് തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.ആയിരക്കണക്കിന് പേജുകളുള്ള സി.ബി.ഐ. കുറ്റപത്രത്തില്‍ ആരോപണങ്ങള്‍ തെളിയിക്കാന്‍ പര്യാപ്തമായ സാക്ഷിമൊഴികളൊന്നും തന്നെയില്ലെന്നും കോടതി പറഞ്ഞു. കേസില്‍ അറസ്റ്റിലായ കേജ്രിവാള് രണ്ടുതവണയായി 156 ദിവസവും സിസോദിയ 530 ദിവസവും ജയിലില്‍…
