Author: News Desk

മനാമ: ബഹ്‌റൈനില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ വ്യാജ കാലാവധിയുള്ള സ്റ്റിക്കറൊട്ടിച്ച് വില്‍പന നടത്തിയ അഞ്ചു കച്ചവടക്കാരെ അറസ്റ്റ് ചെയ്തു.ഒരു ബഹ്‌റൈന്‍ പൗരനില്‍നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. കടകള്‍ പരിശോധിച്ചപ്പോള്‍ വ്യാജ കാലാവധി സ്റ്റിക്കറുകളുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇവരുടെ കടകള്‍ അടച്ചുപൂട്ടിയിട്ടുമുണ്ട്.

Read More

പി.ആർ. സുമേരൻ കൊച്ചി: ‘പിതൃ ഹൃദയത്തോടെ ‘ എന്ന അപ്പസ്‌ത്തോലിക ലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ യൗസേപ്പിതാവിന്റെ ചില പ്രത്യേക ഗുണങ്ങള്‍ രേഖപ്പെടുത്തിയതില്‍ നിന്നുള്ള ചൈതന്യം ഉള്‍ക്കൊണ്ട് ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻ രചിച്ച നൊവേനയായ “കരുണയും കാവലും”.ജനുവരി 23 ന് വൈക്കം സെയ്ന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടാനുബന്ധിച്ച് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കോടതി ജഡ്ജിയും വൈക്കം സെയ്‌ന്റ് ജോസഫ് ഫൊറോനാ പള്ളി വികാരിയുമായ ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കലച്ചൻ റിലീസ് ചെയ്തു. ചടങ്ങിൽ “കരുണയും കാവലും” സംവിധാനം നിര്‍വഹിച്ച നടനും എഴുത്തുകാരനും നിർമ്മാതാവും സംവിധായകനും ലോക റെക്കോര്‍ഡ് ജേതാവുമായ ജോയ്.കെ.മാത്യു, സഹ വികാരി ഫാദർ ജോസഫ് മേച്ചേരി, പള്ളി കൈക്കാരന്മാരായ ജോര്‍ജ് പൗലോസ് ആവള്ളില്‍, ഡെന്നി ജോസഫ് മംഗലശ്ശേരി, കുടുംബ യൂണിറ്റുകളുടെ വൈസ് ചെയര്‍മാന്‍: മാത്യു ജോസഫ് കൂടല്ലി, ക്ലാര്‍ക്ക് ചാക്കപ്പന്‍ പുല്ലരുത്തില്‍, കപ്യാര്‍ ബേബി തെക്കേമുട്ടുമന, ഗായകന്‍: ജോണി ഉണ്ണിത്തുരുത്തില്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ. ജെ.…

Read More

മനാമ: ബഹ്‌റൈനില്‍ റോഡില്‍ കാറോടിച്ച് അഭ്യാസപ്രകടനങ്ങള്‍ നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.ഇയാളുടെ അഭ്യാസപ്രകടനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയുമായിരുന്നു.

Read More

മനാമ: ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാഷണല്‍ ഗാര്‍ഡിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ ‘നാഷണല്‍ ഷീല്‍ഡ് 2026’ ഡ്രില്‍ ആരംഭിച്ചു. ഇത് ജനുവരി 28 വരെ നീണ്ടുനില്‍ക്കും.യുദ്ധ, ഭരണ സന്നദ്ധത വര്‍ധിപ്പിക്കുക, നേതൃത്വ, കമാന്‍ഡ്-ആന്റ്-കണ്‍ട്രോള്‍ കഴിവുകള്‍ വികസിപ്പിക്കുക, പ്രതിരോധ പദ്ധതികള്‍ പരിഷ്‌കരിക്കുക, നാഷണല്‍ ഗാര്‍ഡുമായും ആഭ്യന്തര മന്ത്രാലയവുമായും ഏകോപനവും സംയോജനവും ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള ബി.ഡി.എഫിന്റെ തുടര്‍ച്ചയായ പരിശീലന പരിപാടിയുടെ ഭാഗമാണ് ഈ അഭ്യാസം.

Read More

മനാമ: യു.എ.ഇയുടെ ആതിഥേയത്വത്തില്‍ അമേരിക്ക, റഷ്യ, ഉക്രെയ്ന്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ അബുദാബിയില്‍ ചര്‍ച്ചകള്‍ നടത്തിയതിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിനും അനുസൃതമായി ഉക്രേനിയന്‍ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരമുണ്ടാക്കാനുള്ള നിരന്തരമായ നയതന്ത്രപരവും മാനുഷികവുമായ ശ്രമങ്ങളിലെ ഒരു നിര്‍ണായക ചുവടുവെപ്പാണിതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.സംഭാഷണങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും സംഘര്‍ഷം അവസാനിപ്പിക്കാനും അതിന്റെ മാനുഷികാഘാതം ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും ബഹ്റൈന്റെ പിന്തുണയും അഭിനന്ദനവും പ്രസ്താവനയില്‍ അറിയിച്ചു. അത്തരം ശ്രമങ്ങള്‍ യൂറോപ്പില്‍ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാനും നീതിയുക്തവും സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കാനും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സുസ്ഥിരമായ അഭിവൃദ്ധി കൈവരിക്കാനും സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഇന്ത്യയുടെ 77മത് റിപ്പബ്ലിക് ദിനം വിപുലമായ രീതിയിൽആഘോഷിച്ചു രാവിലെ സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ ഇന്ത്യൻ ദേശീയ പതാക ഉയർത്തി സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ ദേശീയ ഗാനാലാപനവും മധുര വിതരണവും ഉണ്ടായിരുന്നു.

Read More

ദുബായ്: ദുബായ് കാര്‍ട്ട്‌ഡ്രോമില്‍ നടന്ന പ്രശസ്തമായ ദുബായ് ഒ പ്ലേറ്റ് കാര്‍ട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്റെ ബാല കാര്‍ട്ടിംഗ് പ്രതിഭയായ സൈഫ് ബിന്‍ ഹസ്സന്‍ അല്‍ ഖലീഫ മൂന്നാം സ്ഥാനം നേടി.9 വയസ്സുള്ള ഈ ഡ്രൈവിംഗ് താരം ശക്തമായ മത്സരം കാഴ്ചവെച്ചാണ് വിജയം നേടിയത്. ദുബായില്‍ താമസിക്കുന്ന സൈഫ് എക്സല്‍ മോട്ടോര്‍സ്പോര്‍ട്ടിനായി മത്സരിക്കുകയും യു.എ.ഇയില്‍ നടക്കുന്ന റോട്ടാക്‌സ്, ഐ.എ.എം.ഇ. ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിക്കുകയും ചെയ്യുന്നു. തന്റെ അന്താരാഷ്ട്ര റേസിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ഈ വേനല്‍ക്കാലത്തിന്റെ അവസാനം യൂറോപ്പില്‍ മത്സരിക്കാനും സൈഫ് ഒരുങ്ങുകയാണ്.

Read More

മനാമ : അൽ ഫുർഖാൻ സെൻറർ മലയാളം വിഭാഗത്തിന്‌റെ 2026-2027 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ് സൈഫുള്ള ഖാസിം ജനറൽ സെക്രട്ടറി മനാഫ്‌ സി കെ ട്രഷറർ നൗഷാദ്‌ പിപി (സ്കൈ) എന്നിവരാണ്‌ പ്രധാന ഭാരവാഹികൾ. അഡ്വൈസറി ബോർഡ്‌ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുൽ മജീദ്‌ തെരുവത്ത്‌ (പബ്ലിക്‌ റിലേഷൻ), മൂസ സുല്ലമി (പ്രിൻസിപ്പാൾ അദ്‌ലിയ മദ്രസ്സ), ബഷീർ മദനി (സാമൂഹിക ക്ഷേമം) എന്നിവർ നിശ്ചിത വകുപ്പുകളും കൈകാര്യം ചെയ്യും. വൈസ്‌ പ്രസിഡൻറ്മാർ സുഹൈൽ മേലടി(വിദ്യാഭ്യാസം), ഷറഫുദ്ധീൻ അബ്ദുൽ അസീസ്‌ (പബ്ലിക്കേഷൻ) അബ്ദുൽ റഹ്‌മാൻ ദീവാൻ (ഇവൻ്റെ് മാനേജ്മെൻ്റ്). അബ്ദുൽസലാം ബേപ്പൂർ (പ്രോഗ്രാം) ഹിഷാം കുഞ്ഞഹമ്മദ്‌ (ദ അ് വ) ഫിറോസ്‌ ഒതായി (സോഷ്യൽ മീഡിയ), ഇഖ്ബാൽ അഹമ്മദ്‌ (പബ്ലിസിറ്റി) എന്നിവരെ ജോയിന്റ്‌ സെക്രട്ടറിമാരായും നിശ്ചയിച്ചു. യുവജന വിഭാഗം പ്രസിഡൻറ് ആയി ആരിഫ്‌ അഹമദും സെക്രട്ടറിയായി അബ്ദുൽ ബാസിതും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു വിവിധ വകുപ്പുകളിയായി മുഹമ്മദ്‌ ശാനിദ്‌ (അക്കൗണ്ട്സ്‌), സഹീദ്‌ പുഴക്കൽ (ഓഡിറ്റ്‌),…

Read More

മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക്ദിനം ആഘോഷിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്തു പ്രസിഡന്റ് അനോജ് മാസ്റ്റർ ദേശീയ പതാക ഉയർത്തി. റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്നു മധുര വിതരണം നടത്തി. ചടങ്ങിൽ കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, കെപിഎ സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, മറ്റു സെൻട്രൽ , ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.

Read More

മനാമ: എൻഎസ്‌എസ്–കെഎസ്‌സിഎ വനിതാ വേദിയുടെ നേതൃത്വത്തിൽ PECA ഇന്റർനാഷണൽ എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് കെഎസ്‌സിഎ ആസ്ഥാനത്ത് കുട്ടികൾക്കായി ‘പാട്രിയോട്ടിക് പർസ്യൂട്ട്’ എന്ന പേരിൽ ഇൻഡോ–ബഹ്റൈൻ വിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജനുവരി 23 വെള്ളിയാഴ്ച നടന്ന പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു. മത്സരം പ്രായപരിധിയനുസരിച്ച് രണ്ട് വിഭാഗങ്ങളായി നടത്തി. പ്രാഥമിക റൗണ്ടിൽ വിജയിച്ച ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. ഗ്രാൻഡ് ഫിനാലെയോടനുബന്ധിച്ച് നടന്ന സമാപന ചടങ്ങിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ബഹ്റൈനിലെ അറിയപ്പെടുന്ന ടോസ്റ്റ്‌മാസ്റ്ററും സ്വകാര്യ സ്കൂൾ പ്രിൻസിപ്പലുമായ സജിത സതീഷ് വിശിഷ്ടാതിഥിയായിരുന്നു. കെഎസ്‌സിഎ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. വനിതാ വേദി സെക്രട്ടറി സുമ മനോഹർ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ കെഎസ്‌സിഎ ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ , വൈസ് പ്രസിഡന്റ് അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. വനിതാ വേദി പ്രസിഡന്റ് രമ സന്തോഷ് ആശംസകൾ നേർന്നു. സാന്ദ്ര…

Read More