- ‘കിംസ്ഹെൽത്ത് വോയ്സ് ഓഫ് ഇന്ത്യ’ബഹ്‌റൈനിലെ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യദിന പ്രസംഗ മത്സരവുമായി ഗൾഫ്മാധ്യമം
- ഓപ്പറേഷൻ തൂഫാൻ: ഓണക്കാലത്ത് പരിശോധന ശക്തമാക്കും; വീഴ്ച വരുത്തുന്ന പൊലീസുകാർക്കെതിരെ നടപടിയെന്ന് രമേശ് ചെന്നിത്തല
- മോഹൻലാൽ ചിത്രം ‘അതിമനോഹരം’; സന്നിധാനത്തെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചു
- ബഹ്റൈൻ പ്രതിഭ വടംവലി ജേഴ്സി പ്രകാശനം ചെയ്തു
- ഓപ്പറേഷൻ തൂഫാൻ: 38 പേർ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റുകൾ 9,795
- സംസ്കൃത സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം; വിസിയുടെ പരാതിയിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
- വോയ്സ് ഓഫ് ട്രിവാൻഡ്രം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
- ബിഡികെ ബഹ്റൈൻ മെഡിക്കൽ – രക്തദാന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
Author: News Desk
സിപിഎം സൈബർ ഇടങ്ങൾ ആളിക്കത്തി, മമ്മൂട്ടിക്കെതിരായ മെഗാ സൈബർ ആക്രമണത്തിൽ പ്രതിരോധത്തിലായി പാർട്ടി; വിവാദം അണയ്ക്കാൻ പരിശ്രമം
തിരുവനന്തപുരം: വയനാട് ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പില്‍ വച്ച് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തില്‍ വൻ പ്രതിരോധത്തിലായി സി പി എം. മമ്മൂട്ടിക്കെതിരെ ഇടത് കേന്ദ്രങ്ങളില്‍ നിന്ന് സൈബർ ആക്രമണം കൂടി ഉയർന്നതോടെ പ്രശ്നം എത്രയും പെട്ടന്ന് അവസാനിപ്പിക്കാനാണ് സി പി എം ശ്രമം. വിഷയം സൈബർ ഇടങ്ങളിലക്കം ആളികത്തിയതും യു ഡി എഫ് നേതാക്കളും പ്രവർത്തകരും കക്ഷി ചേർന്നതും പ്രശ്നം കൂടുതല്‍ വഷളാക്കി. ഇതിനെല്ലാം ഒടുവിൽ മമ്മൂട്ടി, റഫീഖിനെ വിളിച്ചതോടെ വിവാദം അണയുമെന്നാണ് ഇടത് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. മമ്മൂട്ടി വിളിച്ച കാര്യം റഫീഖ് തന്നെയാണ് അറിയിച്ചത്. തിരക്കും ബഹളവും മമ്മൂട്ടിക്ക് അലോസരമാകരുതെന്ന ഉദ്ദേശത്തോടെയാണ് താൻ ഇടപെട്ടതെന്ന് റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി ഹൃദയത്തോട് ചേർത്ത് വെക്കുന്ന നടനാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും റഫീഖ് ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമത്തിനിടയിലാണ് മെഗാസ്റ്റാർ തന്നെ ജില്ലാ സെക്രട്ടറിയെ വിളിച്ചത്. മമ്മൂട്ടിയുടെ വിളിയെത്തിയതിന് ശേഷം ഇടത് സൈബർ ആക്രമണത്തിന്‍റെ തോത് കുറഞ്ഞത് സി പി…
മൂന്ന് മാസം നീണ്ട അതീവ രഹസ്യ ഓപ്പറേഷൻ, ഒടുവിൽ ‘ടീം കൽക്കി’യെ പൂട്ടി എൻസിബി; കേരളത്തിലേക്കടക്കം ഡാർക്ക് വെബിലൂടെയുള്ള ലഹരിക്കച്ചവടത്തിന് പൂട്ട്
ദില്ലി: ഡാർക്ക് വെബ് വഴി രാജ്യത്തുടനീളം ലഹരിമരുന്ന് വിതരണം ചെയ്തിരുന്ന ‘ടീം കൽക്കി’ എന്ന കുപ്രസിദ്ധ സംഘത്തെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ സി ബി) പിടികൂടി. മൂന്ന് മാസം നീണ്ട അതീവ രഹസ്യമായ ഓപ്പറേഷനൊടുവിൽ ‘ടീം കൽക്കി’ സംഘത്തലവൻ അനുരാഗ് താക്കൂർ, കൂട്ടാളി വികാസ് റാത്തി എന്നിവരടക്കമാണ് പിടിയിലായത്. ദില്ലിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് എൻ സി ബി അറിയിച്ചു. ഇവരിൽ നിന്ന് വൻതോതിൽ എൽ എസ് ഡി, എം ഡി എം എ, ചരസ് തുടങ്ങിയ മാരക ലഹരിവസ്തുക്കൾ എൻ സി ബിഉദ്യോഗസ്ഥർ കണ്ടെടുത്തു. ഡാർക്ക് വെബിലൂടെയും ‘സെഷൻ’ എന്ന എൻക്രിപ്റ്റഡ് മെസേജിങ് ആപ്പ് വഴിയുമാണ് ഇവർ ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നത്. കേരളത്തിലേക്കടക്കമുള്ള മാരക ലഹരിക്കടത്തിന് കൂടിയാണ് പിടിവീണത്. നെതർലാൻഡ്‌സ്, ജർമനി, പോളണ്ട് എന്നീ വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇവർ ലഹരിമരുന്ന് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നത്. കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് ഈ സംഘം വ്യാപകമായി…
കാസർകോട്: കാസർകോട് കുമ്പളയിൽ കാറിൽ കടത്തുകയായിരുന്ന 17,226 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. തൃക്കരിപ്പൂർ സ്വദേശി സി കെ മുഹമ്മദ് സഫീറിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഷിറിയയിലെ വാഹന പരിശോധനയ്ക്കിടെയാണ് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുകയായിരുന്ന കാർ പിടികൂടിയത്. കേരളത്തിൽ വിൽപനയും ഉപയോഗവും നിരോധിച്ച 17,226 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കരിപ്പൂർ സ്വദേശിയും 27 വയസുകാരനുമായ സി കെ മുഹമ്മദ് സഫീറിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. പുകയില ഉൽപ്പന്നങ്ങൾ കർണാടകയിൽ നിന്നും കടത്തിക്കൊണ്ടുവരികയായിരുന്നു. കേരളത്തിൽ എത്തിച്ച് വിൽപന നടത്തുന്ന സംഘമാണ് പിന്നിലെന്നാണ് നിഗമനം. പുകയില ഉൽപ്പന്നങ്ങൾ കടത്തിയ KL 24 K 4300 നമ്പർ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദ എൽഡിഎഫ് സ്ഥാനാർത്ഥിയാകും, സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് പ്രചരണം തുടങ്ങി എംഎൽഎ പിപി ചിത്തരഞ്ജൻ
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ ഇടതുമുന്നണിയിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ധാരണയായി. മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാന കമ്മിറ്റി മഞ്ചേശ്വരത്തെ സാഹചര്യം ചർച്ച ചെയ്യാൻ ജില്ലാ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.ഷാനവാസ് പാദൂറിനെ മത്സരിപ്പിക്കാനായിരുന്നു നേരത്തെ ആലോചന. എന്നാൽ, ഇത് ബിജെപിക്ക് അനുകൂലമാകുമെന്ന് ജില്ലാ കമ്മിറ്റിയിൽ വിലയിരുത്തുകയായിരുന്നു. തുളു അക്കാദമി ചെയർമാൻ കൂടിയാണ് കെ ആർ ജയാനന്ദ. ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ സംസ്ഥാന സമിതി തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ഉദുമയിൽ സി എച്ച് കുഞ്ഞമ്പു ഒരുവട്ടം കൂടി മത്സരിക്കും. തൃക്കരിപ്പൂരിൽ വി പി പി മുസ്തഫയായിരിക്കും സ്ഥാനാർത്ഥി. സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് പ്രചരണം തുടങ്ങി ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ. കോൺവെൻറ് സ്‌ക്വയർ ഉൾപ്പടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവരെഴുത്ത് തുടങ്ങി. ചിത്തരഞ്ജന്റെ പേരും ചിത്രവും പാർട്ടി ചിഹ്നവും ഉൾപെടുത്തിയാണ് ചുവരെഴുത്തുകൾ. ആലപ്പുഴ…
വിഡി സതീശന് പോരാട്ടം കനക്കും, സ്ഥാനാർഥിയെ തീരുമാനിച്ച് സിപിഐ; കയ്പ്പമംഗലം എംഎൽഎ ടൈസൺ മാസ്റ്റർ പറവൂരിൽ എൽഡിഎഫിനായി പോരിനിറങ്ങും
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഇ ടി ടൈസൺ മാസ്റ്റർ മത്സരിക്കും. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ടൈസൺ മാസ്റ്ററെ സ്ഥാനാർത്ഥിയാക്കാൻ ധാരണയായത്. നിലവിൽ കൈപ്പമംഗലം എം എൽ എയായ ടൈസൺ മാസ്റ്റർ, ഇവിടെ രണ്ട് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പറവൂരിലേക്ക് മാറുന്നത്. ശക്തനായ എതിരാളിയെ തന്നെ രംഗത്തിറക്കി സതീശന്റെ വിജയത്തുടർച്ചക്ക് തടയിടാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. കാൽനൂറ്റാണ്ടി പറവൂരിലെ എം എൽ എയായ സതീശനെ തളയ്ക്കാൻ ടൈസൺ മാസ്റ്റർക്ക് സാധിക്കുമെന്നാണ് സി പി ഐയുടെ പ്രതീക്ഷ. 2001 ൽ ആദ്യമായി നിയമസഭയിലെത്തിയ സതീശൻ, തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. സി പി ഐയിലെ എം ടി നിക്സണെയാണ് കഴിഞ്ഞ തവണ സതീശൻ പരാജയപ്പെടുത്തിയത്. 21301 വോട്ടുകൾക്കായിരുന്നു 2021 ലെ സതീശന്‍റെ വിജയം.
മനാമ: രണ്ടു ടുണീഷ്യന്‍ യുവതികളെ ബഹ്‌റൈനില്‍ കൊണ്ടുവന്ന് പെണ്‍വാണിഭത്തിന് ഇരകളാക്കിയ കേസില്‍ ഒരു സിറിയക്കാരനും ഒരു മൊറോക്കോക്കാരിക്കും ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം വീതം തടവും 2,000 ദിനാര്‍ വീതം പിഴയും വിധിച്ചു.ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഹോട്ടലില്‍ വെയിട്രസ് ജോലിക്കെന്നു പറഞ്ഞാണ് ഇവര്‍ ടുണീഷ്യക്കാരികളെ ബഹ്‌റൈനിലേക്ക് കൊണ്ടുവന്നത്. ബഹ്‌റൈനിലെത്തിയ ശേഷം അവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവാങ്ങുകയും ഒരു ഫ്‌ളാറ്റില്‍ അടച്ചിടുകയും ചെയ്തു. പിന്നീട് അവരെ നിര്‍ബന്ധിച്ച് ലൈംഗിക തൊഴില്‍ ചെയ്യിക്കുകയായിരുന്നു.പിന്നീട് യുവതികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സിറിയക്കാരനും മൊറോക്കോക്കാരിക്കുമെതിരെ കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തത്.
മനാമ: ബഹ്‌റൈനിലെ ഒരു ജലശുദ്ധീകരണ പ്ലാന്റിനു നേരെ ഇറാന്റെ ആക്രമണമുണ്ടായെങ്കിലും അത് ജലവിതരണത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി അറിയിച്ചു.ജനങ്ങള്‍ക്കെല്ലാം തടസ്സമില്ലാതെ ജലം ലഭിക്കുന്നുണ്ട്. ജലവിതരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.ഇറാന്റെ ഡ്രോണ്‍ ആക്രമണം ജലശുദ്ധീകരണശാലയ്ക്ക് സാരമായ കേടുപാടുകള്‍ വരുത്തിയിരുന്നെങ്കിലും ഉടന്‍ അറ്റകുറ്റപ്പണി നടത്തി തകരാറ് പരിഹരിക്കുകയായിരുന്നു.
മനാമ: ഇറാന്റെ ആക്രമണം മൂലമുള്ള സംഘര്‍ഷാവസ്ഥയിലും ബഹ്‌റൈനില്‍ പഴം, പച്ചക്കറി വിപണികള്‍ സജീവം.നിലവിലെ സാഹചര്യത്തിലും കാര്യമായ വിലക്കയറ്റമുണ്ടായിട്ടില്ല. നാരങ്ങ, കാരറ്റ്, വെള്ളരി തുടങ്ങിയ ചില ഇനങ്ങള്‍ക്ക് മാത്രമാണ് നേരിയ വിലവര്‍ധനയുണ്ടായത്. കയറ്റുമതിയിലെ കാലതാമസമോ വിതരണത്തിലെ വ്യതിയാനമോ ആണ് ഇതിന് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വിപണിയില്‍ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും അവര്‍ പറയുന്നു.പലചരക്ക് സാധനങ്ങളും വിപണികളില്‍ ആവശ്യത്തിനു ലഭ്യമാണ്. ഈ ഇനങ്ങള്‍ക്കും വിലക്കയറ്റമുണ്ടായിട്ടില്ല.
ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകളില്‍ മാര്‍ച്ച് 9 മുതല്‍ 11 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) മാറ്റിവെച്ചു.ഗള്‍ഫ് മേഖലയിലെ നിലവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. പുതിയ തീയതികള്‍ പിന്നീട് അറിയിക്കും.മാര്‍ച്ച് 10ന് സ്ഥിതിഗതികള്‍ വീണ്ടും അവലോകനം ചെയ്യും. മാര്‍ച്ച് 12 മുതല്‍ നടക്കാനിരിക്കുന്ന പരീക്ഷകള്‍ സംബന്ധിച്ച് അവലോകത്തിനു ശേഷം തീരുമാനമെടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
കോൾഗേറ്റ് മുതൽ ഹെഡ് ആൻഡ് ഷോൾഡേഴ്‌സ് വരെ…വനിതാദിനത്തിൽ ബഹിഷ്കരണ ആഹ്വാനം; അടുക്കളയിൽ നിന്ന് യുദ്ധം തുടങ്ങാമെന്ന് എഴുത്തുകാരി സാറാ ജോസഫ്
തൃശ്ശൂർ: ലോക വനിതാ ദിനത്തിൽ ബഹിഷ്കരണ ആഹ്വാനവുമായി എഴുത്തുകാരി സാറാ ജോസഫ്. ഇറാനെതിരെ യുദ്ധം നയിക്കുന്ന അമേരിക്കൻ- ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനാണ് ആഹ്വാനം. കോൾഗേറ്റ് ടൂത്ത് പേസ്റ്റ്, ടെഡ് /ഏരിയൽ അലക്ക് പൗഡർ, ഹെഡ് & ഷോൾഡർ ഷാംപൂ, ജോൺസൺ ആൻഡ് ജോൺസൺ ഉൽപ്പന്നങ്ങൾ തുടങ്ങിയവ ബഹിഷ്കരിക്കാനാണ് സാറാ ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം ഇന്ന് ലോക വനിതാദിനംനമ്മൾ സ്ത്രീകൾക്ക് യുദ്ധത്തിൽ പങ്കെടുത്താലോ?അടുക്കളയിലും കുളിമുറിയിലും കിടപ്പറയിലുംനിന്ന് തുടങ്ങിയാലോ?അമേരിക്കയോടും ഇസ്രഈലിനോടുമുള്ള എതിർപ്പ് വാക്കുകൾക്കപ്പുറം പ്രയോഗത്തിൽ കൊണ്ടുവന്നാലോ? നമ്മൾ കോൾഗേറ്റ് ടുത്പെയ്സ്റ്റ് ഉപേക്ഷിക്കുന്നു. ടെഡ്/ഏരിയൽ അലക്ക് പൗഡർ ഉപേക്ഷിക്കുന്നു. ഹെഡ് &ഷോൾഡേഴ്‌സ്/പാൻ്റിൻ ഷാമ്പൂകൾ ഉപേക്ഷിക്കുന്നു. ജോൺസൺ&ജോൺസൺ ഉല്പന്നങ്ങൾ ഉപേക്ഷിക്കുന്നു. കാരണം അമേരിക്കയുടെ വൻ കോർപറേറ്റ് സ്ഥാപനങ്ങളാണിവ.
