- ഐ.എൽ.എയുടെ സാമൂഹിക സേവനങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം; പൂർണ പിന്തുണ വാഗ്ദാനം ചെയ്തു
- ലൈസൻസുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവന നൽകണം; ബോധവൽക്കരണവുമായി അധികൃതർ
- ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
- ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് സൗജന്യ തത്സമയ ബസ് ട്രാക്കിംഗ്
- ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി
- വിസ്മയ കേരളത്തിൽ വേലി കെട്ടേണ്ടത് മനുഷ്യർക്കോ? ഉദ്യോഗസ്ഥ പ്രഭുക്കൾക്കോ?? ബഹ്റൈൻ എ.കെസി.സി
- മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
- മന്ത്രിയുടെ വാഹനം ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയെന്ന് മുഖ്യമന്ത്രി
Author: News Desk
മലപ്പുറത്ത് ലീഗിന് തിരിച്ചടി; പാർട്ടി വിടാനൊരുങ്ങി രണ്ടത്താണി, തിരൂരിലും താനൂരിലും പരിഗണിക്കാൻ സിപിഎം
മലപ്പുറം: ലീഗ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ മുൻ എംഎൽഎയും മുസ്ലിം ലീഗ് മുതിർന്ന നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണിയെ തിരൂരിൽ സ്ഥാനാർത്ഥിയാക്കാൻ സിപിഎം നീക്കം. വി അബ്ദുറഹിമാൻ മത്സര രംഗത്ത് നിന്ന് മാറുകയാണെങ്കിൽ താനൂരിലും രണ്ടത്താണിയെ പരിഗണിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ മലപ്പുറത്ത് സിപിഎം അടിയന്തര യോഗം ചേരും. തിരൂരങ്ങാടിയിൽ പിഎംഎ സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് അബ്ദുറഹ്മാൻ രണ്ടത്താണി ലീഗിനോട് ഇടഞ്ഞത്.സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ലീഗ് കമ്മിറ്റികൾ അറിയാതെ എടുത്ത തീരുമാനമാണെന്ന് രണ്ടത്താണി ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രണ്ടത്താണി രംഗത്തെത്തിയത്. ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയത്. അര്‍ഹതയുള്ളവരെ തഴഞ്ഞുവെന്നും ഇതിന്റെ മാനദണ്ഡം ചോദ്യം ചെയ്താല്‍ അച്ചടക്കലംഘനമായി കാണരുതെന്നും രണ്ടത്താണി വിമര്‍ശിച്ചു. ‘സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പിഎംഎ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്കളങ്കരായ തങ്ങൾമാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക്…
ബിജെപി ക്യാമ്പിലും പുകച്ചിൽ, പ്രമുഖർ ‘വെയിറ്റിംഗ് ലിസ്റ്റിൽ’; കുമ്മനം, ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റായില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിലും തർക്കം തുടരുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റായില്ല. കൊടുങ്ങല്ലൂർ മണ്ഡലം ആഗ്രഹിച്ചിട്ടും കിട്ടാതെ പോയ ബി ഗോപാലകൃഷ്ണന് അതൃപ്‌തിയുണ്ടെന്നും എം.ടി രമേശിന്റ പിന്മാറ്റത്തിന് കാരണം തൃശൂർ കിട്ടാത്തത് മൂലമെന്നുമാണ് സൂചന.ചെങ്ങന്നൂരില്‍ എം വി ഗോപകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രാദേശിക നേതാക്കൾ അതൃപ്തിയിലാണ്. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. എ ക്ലാസ് മണ്ഡലമായിട്ടും മികച്ച സ്ഥാനാര്‍ത്ഥി ഇല്ലെന്നാണ് ചെങ്ങന്നൂരിലെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകർ പരാതിപ്പെടുന്നത്. പി എസ് ശ്രീധരന്‍ പിളളയോ ജില്ലാ പ്രസിഡന്‍റ് സന്ദീപ് വചസ്പതിയോ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. എന്നാൽ, സ്ഥാനാര്‍ത്ഥിയായി ഗോപകുമാറിനെ പ്രഖ്യാപിക്കുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തില്‍ പോലും തോറ്റുപോയ ആളെ നിയമസഭയില്‍ മത്സരിപ്പിക്കുന്നത് സിപിഎമ്മുമായുളള അഡ്ജസ്റ്റ്മെന്‍റാണെന്ന് പോലുമുള്ള വിമർശനം ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. അതേസമയം, കാഞ്ഞിരപ്പളളി സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിക്കെതിരെ പരസ്യ…
മുൻ എംഎൽഎമാരായ ഷാഫിയും രാഹുലും ചെയ്ത നല്ല കാര്യങ്ങൾ തുടരാനാണ് തൻ്റെ ലക്ഷ്യമെന്ന് രമേശ് പിഷാരടി; ‘സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും പ്രശ്നമുള്ളയാളല്ല’
കൊച്ചി: പാലക്കാട് മത്സരിക്കാനാണ് പാർട്ടി പറഞ്ഞതെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി. തൻ്റെ കംഫർട്ടിന് പ്രാധാന്യമില്ലെന്നും സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും പ്രശ്നമുള്ളയാളല്ല താനെന്നും രമേശ് പിഷാരടി പറഞ്ഞു. മുൻ എംഎൽഎമാരായ ഷാഫിയും രാഹുലും ചെയ്ത നല്ല കാര്യങ്ങൾ തുടരാനാണ് തൻ്റെ ലക്ഷ്യം. രാഹുലിനെതിരെ ഉള്ള ആരോപണങ്ങൾ പരാതികൾ എല്ലാം കോടതിയുടെ പരിഗണനയിലാണ്. അതിലെ കോടതി തീരുമാനം അനുകൂലമായാലും പ്രതികൂലമായാലും രാഹുൽ അതിനെ നേരിടുകയാണ് വേണ്ടതെന്നും രമേശ് പിഷാരടി പറഞ്ഞു.ഇപ്പോഴത്തെ എംഎൽഎ എന്ന നിലയിൽ താനാണ് സ്ഥാനാർഥി എന്ന കാര്യം പറയാൻ രാഹുലിനെ വിളിച്ചിരുന്നു. പൊലീസിൽ പോലും പരാതി എത്തും മുമ്പ് രാഹുലിനെ പാർട്ടി പുറത്താക്കിയതാണ്. വേറെ ഏതു പാർട്ടി അങ്ങനെ ചെയ്തിട്ടുണ്ട്. ആശയങ്ങളുടെ പോരാട്ടമാണ് നടക്കുന്നത് എന്നാണ് താൻ കരുതുന്നത്. മുഖ്യ എതിരാളി ബിജെപിയാണ്. ജനങ്ങളുടെ ശാരീരികമായ ആരോഗ്യത്തിനും മാനസികമായ സന്തോഷത്തിനുമാകും താൻ പ്രാധാന്യം നൽകുക. മമ്മൂട്ടിയെ വിളിച്ചു സംസാരിച്ചിരുന്നു. ചലച്ചിത്ര മേഖലയിൽ നിന്ന് ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് കൊണ്ടു വരില്ലെന്നും…
മനാമ: ബഹ്‌റൈനില്‍ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ 30% കുറവ് വന്നതായി ആഭ്യന്തര മന്ത്രിയും ദേശീയ സ്വത്തവകാശം പ്രോത്സാഹിപ്പിക്കാനും പൗരത്വ മൂല്യങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള ദേശീയ പദ്ധതിയുടെ തുടര്‍നടപടികള്‍ക്കായുള്ള മന്ത്രിതല സമിതി ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ. എല്ലാ വര്‍ഷവും മാര്‍ച്ച് 18ന് ആചരിക്കുന്ന സാമൂഹ്യ പങ്കാളിത്തത്തെയും ദേശീയ സ്വത്തവകാശ ദിനത്തെയും സംബന്ധിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇതിന് എല്ലാ റാങ്കുകളിലുമുള്ള ബഹ്റൈന്‍ പോലീസ് ഉദ്യോഗസ്ഥരെയും പൊതു സുരക്ഷ ശക്തിപ്പെടുത്തുന്നതില്‍ കമ്മ്യൂണിറ്റി പോലീസിംഗിന്റെ പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. അക്രമം, ആസക്തി എന്നിവയുള്‍പ്പെടെയുള്ള നിഷേധാത്മക പെരുമാറ്റങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിലും തടയുന്നതിലും ‘മാന്‍’ (ഒരുമിച്ച്) പ്രോഗ്രാം ടീമിന്റെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു.
ആൻ്റണി രാജുവിന് പകരമാര്? തിരുവനന്തപുരം സീറ്റ് സിപിഎം എടുക്കില്ല, സ്ഥാനാർത്ഥിയെ കണ്ടെത്താൻ ജനാധിപത്യ കേരളാ കോൺഗ്രസിന് നിർദ്ദേശം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റ് സിപിഎം എടുക്കില്ല. ആൻ്റണി രാജുവിന് പകരം സ്ഥാനാർത്ഥിയെ കണ്ടെത്താൻ ജനാധിപത്യ കേരളാ കോൺഗ്രസിന് നിർദ്ദേശം. പൊതുസ്വതന്ത്രനും ആലോചനയിലുണ്ട്. തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് കനത്ത തിരിച്ചടി നേരിട്ടതോടെയാണ് തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിലും ആശയക്കുഴപ്പം നിലനിൽക്കുന്നത്.ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ജനാധിപത്യ കേരളാ കോൺഗ്രസിന് അനുവദിച്ച സീറ്റ് ഏറ്റെടുക്കില്ലെന്നാണ് സിപിഎം നിലപാട്. മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആന്റണി രാജുവിന് കൂടി സമ്മതനായ ഒരു സ്ഥാനാർത്ഥിയാകും തിരുവനന്തപുരത്ത് വരിക. പൊതുസ്വീകാര്യർ അടക്കം പരിഗണനയിലുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലെ ആശയ വിനിമയത്തിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ ധാരണ ഉണ്ടാകും. അതിനിടെ, തിരുവനന്തപുരം സീറ്റിനായി വീണ്ടും കേരള കോൺഗ്രസ് (എം) സമ്മർദ്ദം ശക്തമാക്കി. 13-ാം സീറ്റായി തിരുവനന്തപുരം വേണമെന്നാണ് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി എൽഡിഎഫില്‍ ആവശ്യപ്പെട്ടത്. മുൻപ് നടന്ന സീറ്റ്…
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാരായ കെ സുധാകരനും അടൂര്‍ പ്രകാശിനും ഇളവ് നല്‍കാന്‍ സാധ്യത. കെ സുധാകരനും അടൂർ പ്രകാശിനും കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടു എന്നാണ് വിവരം. സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്കാണ് അപേക്ഷ നൽകിയത്. അതേസമയം, ഇരുവരുടെയും സ്ഥാനാർത്ഥിത്വം ഹൈക്കമാൻഡിൻ്റെ ആലോചനയിലുണ്ടെന്നാണ് സൂചന. എംപിമാര്‍ മത്സരിക്കേണ്ടെന്നായിരുന്നു ഹൈക്കമാന്‍ഡിന്‍റെ ആദ്യ തീരുമാനം. കോന്നിയും കണ്ണൂരും ഒഴിച്ചിട്ടുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്‍റെ ആദ്യ പട്ടിക ഇന്നലെ പുറത്തിറങ്ങിയത്.
മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 129 മിസൈലുകളും 233 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
ഗള്‍ഫ് എയറിന്റെ ദമ്മാമിലെ താല്‍ക്കാലിക സര്‍വീസുകള്‍ കെയ്റോ, കാസബ്ലാങ്ക, ചെന്നൈ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നു
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള താല്‍ക്കാലിക കൊമേഴ്‌സ്യല്‍ സര്‍വീസ് കെയ്റോ, കാസബ്ലാങ്ക, ചെന്നൈ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളിലേക്കുകൂടി സര്‍വീസ് നീട്ടുമെന്നും ഗള്‍ഫ് എയര്‍ അറിയിച്ചു. ദമ്മാം വഴി ലണ്ടന്‍ ഹീത്രോ, മുംബൈ, ബാങ്കോക്ക്, ഫ്രാങ്ക്ഫര്‍ട്ട്, നെയ്റോബി എന്നിവിടങ്ങളിലേക്ക് നിലവില്‍ താല്‍ക്കാലിക വാണിജ്യ വിമാന സര്‍വീസുകളുണ്ട്. പുതിയ സര്‍വീസുകള്‍ 2026 മാര്‍ച്ച് 28 വരെ യാത്രയ്ക്ക് ലഭ്യമാകും.ബഹ്റൈന്റെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ബഹ്റൈനിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര ബന്ധം നിലനിര്‍ത്താനുള്ള ഗള്‍ഫ് എയറിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്.ബഹ്റൈനും ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ ഈ വിമാനങ്ങളില്‍ സ്ഥിരീകരിച്ച ബുക്കിംഗുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് ഗള്‍ഫ് എയര്‍ ഗതാഗത സൗകര്യം നല്‍കും.
മനാമ: ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണികളില്‍ ബഹ്റൈന്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.ഇത്തരം നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും സമുദ്ര നിയമങ്ങളുടെയും ലംഘനമാണെന്നും ഗള്‍ഫ് മേഖലയിലെ സമുദ്ര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതാണെന്നും പ്രാദേശിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര സമാധാനത്തിനും ഭീഷണിയാണെന്നും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ നിര്‍ണായക താല്‍പ്പര്യങ്ങള്‍ക്കും തന്ത്രപരമായി പ്രധാനപ്പെട്ട ഈ മേഖലയില്‍ സമുദ്രയാന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഉറച്ച അന്താരാഷ്ട്ര പ്രതികരണമുണ്ടാകണം. ഹോര്‍മുസ് കടലിടുക്കിലൂടെയും ബാബ് അല്‍ മന്ദബ് കടലിടുക്കിലൂടെയും അന്താരാഷ്ട്ര സമുദ്രയാനം സംരക്ഷിിക്കപ്പെടുകയും എണ്ണ വിതരണത്തിന്റെയും ആഗോള വ്യാപാരത്തിന്റെയും സുരക്ഷ ഉറപ്പാക്കുകയും വേണം. ഹോര്‍മുസ് കടലിടുക്കിലെ അന്താരാഷ്ട്ര സമുദ്രയാനം തടയുമെന്ന ഇറാന്റെ ഭീഷണിയില്‍ നിയമപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിനോട് ബഹ്‌റൈന്‍ ആവശ്യപ്പെട്ടു.
‘ഇറാൻ പ്രശ്നമുണ്ടാക്കിയില്ല’; അമേരിക്കയിൽ ഭീകര വിരുദ്ധ വിഭാഗത്തിൻ്റെ മേധാവി രാജിവച്ചു; ട്രംപിന് കനത്ത തിരിച്ചടി
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ പ്രതിഷേധിച്ച് അമേരിക്കയുടെ നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോസഫ് കെന്റ് രാജിവെച്ചു. രാജിക്കത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറി. ഇറാനുമായുള്ള യുദ്ധത്തെ പിന്തുണയ്ക്കാൻ തനിക്ക് കഴിയില്ലെന്നും ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയൊന്നും ഉയർത്തിയിട്ടില്ലെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ജോസഫ് കെന്റ്.ഇസ്രായേലിന്റെയും അവരുടെ ശക്തമായ ലോബിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ യുദ്ധം ആരംഭിച്ചതെന്ന് കെന്റ് ആരോപിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം രാജിക്കത്ത് പരസ്യപ്പെടുത്തിയത്. സമാനമായ രീതിയിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാണ് അമേരിക്കയെ മുൻപ് ഇറാഖ് യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്നും, ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ട അത്തരം തെറ്റുകൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം കത്തിൽ കുറിച്ചു. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ കാര്യങ്ങളിൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്ന ഏജൻസിയുടെ തലവൻ തന്നെ ഇത്തരമൊരു നിലപാടുമായി രംഗത്തെത്തിയത് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
