- ‘ഇപ്പോൾ ഞാൻ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തി’: വെള്ളാപ്പള്ളി നടേശൻ
- ഐ.എൽ.എയുടെ സാമൂഹിക സേവനങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം; പൂർണ പിന്തുണ വാഗ്ദാനം ചെയ്തു
- ലൈസൻസുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവന നൽകണം; ബോധവൽക്കരണവുമായി അധികൃതർ
- ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
- ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് സൗജന്യ തത്സമയ ബസ് ട്രാക്കിംഗ്
- ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി
- വിസ്മയ കേരളത്തിൽ വേലി കെട്ടേണ്ടത് മനുഷ്യർക്കോ? ഉദ്യോഗസ്ഥ പ്രഭുക്കൾക്കോ?? ബഹ്റൈൻ എ.കെസി.സി
- മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
Author: News Desk
‘ഇറാൻ പ്രശ്നമുണ്ടാക്കിയില്ല’; അമേരിക്കയിൽ ഭീകര വിരുദ്ധ വിഭാഗത്തിൻ്റെ മേധാവി രാജിവച്ചു; ട്രംപിന് കനത്ത തിരിച്ചടി
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ പ്രതിഷേധിച്ച് അമേരിക്കയുടെ നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോസഫ് കെന്റ് രാജിവെച്ചു. രാജിക്കത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറി. ഇറാനുമായുള്ള യുദ്ധത്തെ പിന്തുണയ്ക്കാൻ തനിക്ക് കഴിയില്ലെന്നും ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയൊന്നും ഉയർത്തിയിട്ടില്ലെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ജോസഫ് കെന്റ്.ഇസ്രായേലിന്റെയും അവരുടെ ശക്തമായ ലോബിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ യുദ്ധം ആരംഭിച്ചതെന്ന് കെന്റ് ആരോപിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം രാജിക്കത്ത് പരസ്യപ്പെടുത്തിയത്. സമാനമായ രീതിയിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാണ് അമേരിക്കയെ മുൻപ് ഇറാഖ് യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്നും, ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ട അത്തരം തെറ്റുകൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം കത്തിൽ കുറിച്ചു. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ കാര്യങ്ങളിൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്ന ഏജൻസിയുടെ തലവൻ തന്നെ ഇത്തരമൊരു നിലപാടുമായി രംഗത്തെത്തിയത് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
‘ഇറാന്റെ നേതാക്കളെ വധിക്കാൻ ഉത്തരവിടുന്ന നെതന്യാഹു’, പുതിയ ചിത്രവും വ്യാജൻ, പഴയ ചിത്രം പുതിയ അടിക്കുറിപ്പുമായി പുറത്ത് വിട്ട് ഇസ്രയേൽ
ടെൽ അവീവ്: ഇറാന്റെ മുതിർന്ന നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് നെതന്യാഹു നേരിട്ട് ഉത്തരവ് നൽകുന്ന ചിത്രമെന്ന പേരിൽ ഇസ്രയേൽ പുറത്തുവിട്ട ചിത്രവും വ്യാജൻ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടെന്ന തരത്തിൽ പ്രചാരണങ്ങൾ ശക്തമാവുന്നതിനിടെയായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് നെതന്യാഹുവിന്റെ ചിത്രം പുറത്ത് വിട്ടത്. ‘ഇറാനിയൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിടുന്നു’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പുറത്ത് വിട്ടത്. എന്നാൽ ഈ ചിത്രവും തട്ടിപ്പാണെന്ന് സ്ഥിരീകരണം. ഫെബ്രുവരി നാലിന് പ്രസിദ്ധീകരിച്ച ചിത്രമാണ് വീണ്ടും ഇസ്രയേൽ പുറത്ത് വിട്ടത്. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് നൽകിയ അതേ ചിത്രമാണ് നിലവിൽ പുറത്ത് വിട്ട ചിത്രമെന്ന് എഐ ടൂളായ ഗ്രോക്കും സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രം പുനരുപയോഗിച്ചതാണെന്നാണ് ഗ്രോക്ക് വ്യക്തമാക്കുന്നത്.ഇറാൻ നടത്തിയ ആക്രമണത്തിൽ നെതന്യാഹു കൊല്ലപ്പെടുകയോ ഗുരുതരമായ പരിക്കേൽക്കുകയോ ചെയ്തുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, ഇസ്രായേൽ അധികൃതരും സ്വതന്ത്ര ഫാക്ട് ചെക്കർമാരും ഈ വാർത്തകൾ നേരത്തെ തന്നെ…
മനാമ: നിരവധി അറബ് രാജ്യങ്ങള്‍ക്കു നേരെയുള്ള ഇറാനിയന്‍ സൈനിക ആക്രമണംത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് അറബ് നെറ്റ്വര്‍ക്ക് ഓഫ് നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു.ആക്രമണങ്ങളുടെ ഫലമായുണ്ടായ പ്രാദേശിക സംഘര്‍ഷങ്ങളുടെയും സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തില്‍ അറബ് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നടന്ന അറബ് നെറ്റ്വര്‍ക്ക് ഓഫ് നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ 26ാമത് അസാധാരണ ജനറല്‍ അസംബ്ലി യോഗമാണ് ഈ ആവശ്യമുന്നയിച്ചത്. ഇതടക്കമുള്ള അടിയന്തര മനുഷ്യാവകാശ ശുപാര്‍ശകള്‍ മുന്നോട്ടുവച്ചുകൊണ്ടാണ് യോഗം അവസാനിച്ചത്.ആക്രമണങ്ങള്‍ സാധാരണക്കാരുടെ ജീവനുകള്‍ക്ക് നേരിട്ടുള്ള ഭീഷണി ഉയര്‍ത്തുന്നതായും പൊതുസമൂഹത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യംവെച്ചുള്ളതാണെന്നും ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും പങ്കെടുത്തവര്‍ പറഞ്ഞു.പ്രതിസന്ധി ഘട്ടങ്ങളില്‍ സാധാരണക്കാരെ സംരക്ഷിക്കുന്നതില്‍ അറബ് ദേശീയ സ്ഥാപനങ്ങള്‍ക്കിടയില്‍ സഹകരണം വര്‍ധിപ്പിക്കാനും വൈദഗ്ധ്യം കൈമാറാനും പങ്കെടുത്തവര്‍ ആഹ്വാനം ചെയ്തു.ഗള്‍ഫ്, അറബ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണം ആരംഭിച്ച് അന്താരാഷ്ട്ര നിയമങ്ങളുമായുള്ള അവയുടെ അനുയോജ്യത വിലയിരുത്തി അന്താരാഷ്ട്ര സമൂഹം അവരുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്ന് യോഗം…
ഇറാൻ പ്രതിരോധത്തിന്റെ നട്ടെല്ലായ അലി ലാരിജാനിയെ വധിച്ചെന്ന് അവകാശവാദം, ഇസ്രയേൽ പുലർച്ചെ നടത്തിയ ആക്രമണം സുരക്ഷാ മേധാവിയെ ലക്ഷ്യമിട്ട്!
ടെൽ അവീവ്: ഇറാന്‍റെ സുരക്ഷാ മേധാവി സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയെ മിസൈൽ ആക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ ആവകാശവാദം. ഇറാനിലെ ശക്തനായ ഉദ്യോഗസ്ഥനായ ലാരിജാനിയെ ഇസ്രായേല്‍ ലക്ഷ്യമിട്ടെന്ന് റിപോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടത് ലാരിജാനിയെ ആണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇദ്ദേഹത്തിന് ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.ചൊവ്വാഴ്ച ഉച്ചവരെ, ഇറാനിയൻ സ്റ്റേറ്റ് മീഡിയ ലാരിജാനിയുടെ നിലയെക്കുറിച്ച് ഒരു ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. ഇറാന്റെ സൈനിക നേതൃത്വത്തിലെ ഏറ്റവും നിർണായക വ്യക്തിയാണ് ലാരിജാനി. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമയേനിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യത്തിന്‍റെ സുരക്ഷയുടെ നേതൃത്വം ലാരിജാനായുടെ കൈകളിലായിരുന്നു. സുരക്ഷാ മേധാവിയെ ലക്ഷ്യം വെച്ചുള്ള ആക്രമണം ഇറാന് കനത്ത തിരിച്ചടിയാണ്. ഇറാനിലെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും സൈനിക സ്ഥാപനങ്ങളും ലക്ഷ്യമിട്ട് തെഹ്റാനിലും ഷിറാസ്,…
ബഹ്‌റൈനില്‍ പേഴ്‌സണല്‍ ലോണുകളുടെ തിരിച്ചടവ് താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന് എം.പിമാര്‍
മനാമ: നിലവിലെ സംഘര്‍ഷാവസ്ഥയുടെ സാഹചര്യത്തില്‍ ബഹ്‌റൈനില്‍ പേഴ്‌സണല്‍ ലോണുകളുടെ തിരിച്ചടവ് താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു.സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് ഖാലിദ് ബു ഓങ്കിന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാരാണ് ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. മൂന്നു മാസത്തേക്ക് വായ്പാ തിരിച്ചടവ് നിര്‍ത്തിവെക്കണമെന്നും ഇതിന് പിന്നീട് പലിശ ഈടാക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
എംപിമാർ ഇല്ല, കോൺഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിൽ 55 പേർ; പാലക്കാട് രമേശ് പിഷാരടി, തര്‍ക്ക മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് പട്ടിക
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി കോൺഗ്രസ്. 55 പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പെരുമ്പാവൂർ മണ്ഡലത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം. പറവൂരിൽ വി ഡി സതീശൻ, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മൻ, സുൽത്താൻ ബത്തേരിയിൽ ഐ സി. ബാലകൃഷ്ണൻ, വട്ടിയൂർക്കാവിൽ കെ മുരളീധരൻ, മലമ്പുഴയിൽ എ സുരേഷ്, മാനന്തവാടിയിൽ ഉഷ വിജയൻ, കോവളത്ത് എം വിൻസന്റ്, കൊയിലാണ്ടിയിൽ കെ പ്രവീൺ കുമാര്‍ എന്നിവരാണ് സ്ഥാനാർത്ഥികൾ. ആദ്യ പട്ടികയിലെ സ്ഥാനാർത്ഥികള്‍ 1. ഇരിക്കൂർ – അഡ്വ. സജീവ് ജോസഫ് 2. ധർമ്മടം – അബ്ദുൽ റഷീദ് 3. തലശ്ശേരി – കെ.പി. സാജു 4. പേരാവൂർ – അഡ്വ. സണ്ണി ജോസഫ് 5. മാനന്തവാടി (ST) – ഉഷ വിജയൻ 6.…
ബഹ്‌റൈനില്‍ പേഴ്‌സണല്‍ ലോണുകളുടെ തിരിച്ചടവ് താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന് എം.പിമാര്‍
മനാമ: നിലവിലെ സംഘര്‍ഷാവസ്ഥയുടെ സാഹചര്യത്തില്‍ ബഹ്‌റൈനില്‍ പേഴ്‌സണല്‍ ലോണുകളുടെ തിരിച്ചടവ് താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു.സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് ഖാലിദ് ബു ഓങ്കിന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാരാണ് ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. മൂന്നു മാസത്തേക്ക് വായ്പാ തിരിച്ചടവ് നിര്‍ത്തിവെക്കണമെന്നും ഇതിന് പിന്നീട് പലിശ ഈടാക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
മനാമ: കുവൈത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും തകര്‍ക്കാനും കുഴപ്പങ്ങള്‍ പടര്‍ത്താനും പൊതുക്രമം തകര്‍ക്കാനും ജനങ്ങളുടെ സുരക്ഷയ്ക്കും രാഷ്ട്ര സമ്പദ്്ഘടനയ്ക്കും അപകടമുണ്ടാക്കാനും ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ ഗൂഢാലോചനയെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ കുവൈത്തിനോടുള്ള ഉറച്ച ഐക്യദാര്‍ഢ്യവും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ക്കുള്ള പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചു.നിരോധിത ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട തീവ്രവാദ സംഘത്തെ കണ്ടെത്തുന്നതിലും അതിലെ അംഗങ്ങളെ പിടികൂടുന്നതിലും അതിന്റെ ദുരുദ്ദേശ്യപരമായ അട്ടിമറി പദ്ധതികള്‍ പരാജയപ്പെടുത്തുന്നതിലും കുവൈത്ത് സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പ്രകടിപ്പിച്ച കാര്യക്ഷമതയെയും ജാഗ്രതയെയും ബഹ്റൈന്‍ അഭിനന്ദിച്ചു. കുവൈത്തിനും അവിടുത്തെ ജനങ്ങള്‍ക്കും സുരക്ഷയും സമൃദ്ധിയും തുടരട്ടെയെന്ന് പ്രസ്താവനയില്‍ ആശംസിച്ചു.
ബഹ്‌റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും ഈദുല്‍ ഫിത്തറിന് മുമ്പ് നല്‍കും
മനാമ: ബഹ്‌റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷനും ഈദുല്‍ ഫിത്തറിന് മുമ്പ് മാര്‍ച്ച് 18ന് നല്‍കും.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശിച്ചതനുസരിച്ചാണിത്. അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും ഏപ്രില്‍ 22ന് നല്‍കാനും അദ്ദേഹം നിര്‍ദേശം നല്‍കി. രണ്ടു ശമ്പളങ്ങള്‍ക്കിടയില്‍ നീണ്ട ഇടവേള വരുന്നതുമൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാനാണിത്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സാഹചര്യത്തിൽ കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. കോഴിക്കോട് ജില്ല പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടി ഫറാഷിനെ മാറ്റി. നിലവിൽ തൃശൂർ റെയിഞ്ച് ഡിഐജിയായിരുന്ന ടി. നാരായണനെ പുതിയ പൊലീസ് മേധാവി നിയമിച്ചു. തൃശൂരിൽ തോംസൺ ജോസിനെ ഡിഐജിയായി നിയമിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ആലപ്പുഴ ജില്ല കലക്ടറായി ഇമ്പശേഖറിനെയും നിയമിച്ചു. തളിപ്പറമ്പ് ആർഡിഓയായി എസ് വന്ദനെയും കണ്ണൂർ ജില്ലാ രജിസ്ട്രാർ ജനറലായി സച്ചിൻ കൃഷ്ണയെ നിയമിച്ചും കമ്മീഷൻ ഉത്തരവിട്ടു. പശ്ചിമബംഗാളിൽ 13 ജില്ലാ പൊലീസ് മേധാവിമാരെയും രണ്ട് ഐജിമാരെയും നാല് കമ്മീഷണർമാരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി നിയമിച്ചു.
