- ‘ഇപ്പോൾ ഞാൻ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തി’: വെള്ളാപ്പള്ളി നടേശൻ
- ഐ.എൽ.എയുടെ സാമൂഹിക സേവനങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം; പൂർണ പിന്തുണ വാഗ്ദാനം ചെയ്തു
- ലൈസൻസുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവന നൽകണം; ബോധവൽക്കരണവുമായി അധികൃതർ
- ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
- ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് സൗജന്യ തത്സമയ ബസ് ട്രാക്കിംഗ്
- ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി
- വിസ്മയ കേരളത്തിൽ വേലി കെട്ടേണ്ടത് മനുഷ്യർക്കോ? ഉദ്യോഗസ്ഥ പ്രഭുക്കൾക്കോ?? ബഹ്റൈൻ എ.കെസി.സി
- മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
Author: News Desk
മുസ്ലിം ലീഗിൽ അപ്രതീക്ഷിത ട്വിസ്റ്റ്; പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറും, വേങ്ങരയില്‍ കെഎം ഷാജി പരിഗണനയില്‍
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിര്‍ണായത്തില്‍ മുസ്ലിം ലീഗിൽ അപ്രതീക്ഷിത ട്വിസ്റ്റ്. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറും. കെ എം ഷാജിയെ വേങ്ങരയിലേക്ക് പരിഗണിക്കുന്നു എന്നാണ് സൂചന. കാസർകോട്ടെ പ്രാദേശിക എതിർപ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയിൽ പരിഗണിക്കുന്നത്. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നൽകണമെന്നാണ് സാദിഖ് അലി തങ്ങളുടെ നിലപാട്.സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി മുസ്ലിം ലീഗ് നേതൃയോഗം മലപ്പുറത്ത് ചേരുകയാണ്. കോൺഗ്രസുമായുള്ള ഉഭയ കക്ഷി ചർച്ചയിലെ തീരുമാനം പി കെ കുഞ്ഞാലിക്കുട്ടി യോഗത്തിൽ അറിയിച്ചു. ചർച്ചകൾ പൂർത്തിയായ കാര്യം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടും തുറന്നുപറഞ്ഞു. സ്ഥാനാർത്ഥികളായി പരിഗണിക്കുന്നവരെ കുറിച്ചുള്ള അഭിപ്രായം സാദിഖ് അലി തങ്ങൾ ഓരോ നേതാക്കളിൽ നിന്നും വ്യക്തിപരമായി കൂടി ചോദിച്ചറിയുന്നത് തുടരുകയാണ്. മത്സരത്തിന് ഇല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടരാനാണ് താല്പര്യമെന്നും പി. എം. എ സലാം നിലപാട് എടുത്തു. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുകയാണെങ്കിൽ, കെ എം ഷാജി വേങ്ങരയിൽ മത്സരിച്ചേക്കും. ഇന്ന് വൈകീട്ടോടെ ചർച്ചകൾ…
മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 125 മിസൈലുകളും 212 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
ഇറാനിയന്‍ സൈന്യത്തിന് തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറി; ബഹ്‌റൈനില്‍ അഞ്ചു പേര് അറസ്റ്റില്‍
മനാമ: ഇറാനിലെ തീവ്രവാദ സംഘങ്ങള്‍ വഴി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന് (ഐ.ആര്‍.ജി.സി) തന്ത്രപ്രധാനവും കൃത്യവുമായ വിവരങ്ങള്‍ ശേഖരിക്കുകയും കൈമാറുകയും ചെയ്തതിനും ബഹ്റൈനെതിരെ തീവ്രവാദ ഗൂഢാലോചനകള്‍ നടത്താന്‍ തീവ്രവാദ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്തതിനും ബഹ്‌റൈനില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് അഞ്ചു പേരെ അറസ്റ്റ് ചെയ്തതായും വിദേശത്ത് ഒളിച്ചോടിയ ആറാമനെ തിരിച്ചറിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സംസ്ഥാനത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുക, സുരക്ഷാ അധികാരികളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ലക്ഷ്യമിടുക, ജനങ്ങളില്‍ ഭയവും പരിഭ്രാന്തിയും പ്രചരിപ്പിക്കുക, രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുക എന്നിവയാണ് ഈ പ്രവൃത്തികളുടെ ലക്ഷ്യം.അബ്ബാസ് അബ്ദുല്ല ഹബീബ് (39), യൂസിഫ് അഹമ്മദ് മന്‍സൂര്‍ സര്‍ഹാന്‍ (25), മുഹമ്മദ് ഫാദില്‍ ഹമീദ് (39), സഹ്ലന്‍ അബ്ദുല്‍റെദ അലി (27), മുഹമ്മദ് ഹാദി ഹസന്‍ (37) എന്നിവരാണ് അറസ്റ്റിലായത്. അഹമ്മദ് യൂസിഫ് ജാസിം സര്‍ഹാന്‍ (37) ആണ് വിദേശത്ത് ഒളിവിലുള്ളത്. നിയമനടപടികള്‍ സ്വീകരിച്ച ശേഷം അറസ്റ്റിലായ അഞ്ച് പേരെയും പബ്ലിക്…
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള താല്‍ക്കാലിക സര്‍വീസുകളുടെ തീയതികള്‍ നീട്ടി. 2026 മാര്‍ച്ച് 22 വരെ എല്ലാ യാത്രക്കാര്‍ക്കും കൊമേഴ്‌സ്യല്‍ ബുക്കിംഗിനുള്ള വിമാനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു.ദമ്മാം വഴി പ്രവര്‍ത്തിക്കുന്ന താഴെ പറയുന്ന സര്‍വീസുകളില്‍ യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് ഗള്‍ഫ് എയറിന്റെ വെബ്സൈറ്റ് gulfair.com അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി വിമാനങ്ങള്‍ ബുക്ക് ചെയ്യാം.ദമ്മാം- ലണ്ടന്‍ ഹീത്രോ- ദമ്മാം, ദമ്മാം- മുംബൈ- ദമ്മാം, ദമ്മാം- ബാങ്കോക്ക്- ദമ്മാം.ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് യാത്ര സുഗമമാക്കാന്‍ സൗദി ട്രാന്‍സിറ്റ് വിസകള്‍ നല്‍കുന്നതിന് ഗള്‍ഫ് എയര്‍ സഹായിക്കും. പകരമായി, സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ യോഗ്യമായ വിസ ഉണ്ടായിരിക്കണം. അത് സ്വതന്ത്രമായി സംഘടിപ്പിച്ചിരിക്കണം.ബഹ്റൈനും ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ ഈ വിമാനങ്ങളില്‍ സ്ഥിരീകരിച്ച ബുക്കിംഗുകള്‍ കൈവശമുള്ളവര്‍ക്ക് ഗതാഗത സംവിധാനമൊരുക്കും. ദമ്മാമിലേക്ക് പുറപ്പെടുന്നതിനു മുമ്പ്…
52 വർഷത്തെ കോൺഗ്രസ് ബന്ധം, കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് പാർട്ടി വിട്ടു; രാജി ജി സുധാകരന് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ച്
ആലപ്പുഴ: കോൺഗ്രസ് പാർട്ടി വിടുന്നതായി കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ്. ജി സുധാകരന് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നത്. 52 വർഷത്തെ കോൺഗ്രസ് ബന്ധമാണ് ഉപേക്ഷിക്കുന്നുവെന്നും പാർട്ടിയോട് വിട പറയുന്നതെന്നും എം ജെ ജോബ് പറഞ്ഞു. ജി സുധാകരന് പിന്തുണ നൽകുന്ന കാര്യം നേതൃത്വം പ്രാദേശിക കോൺഗ്രസ് പ്രവർത്തകരെ അറിയിച്ചില്ല. അവഗണിക്കുകയാണ് ചെയ്തത്. പ്രാദേശിക പ്രവർത്തകരെ വിശ്വാസത്തിൽ എടുത്തില്ലെന്നും വലിയ അപമാനം നേരിട്ടുവെന്നും ജോബ് പറഞ്ഞു.ജി സുധാകരനെ കോൺഗ്രസ് പിന്തുണയ്ക്കുന്നതിൽ അതൃപ്തി പരസ്യമാക്കിയാണ് എം ജെ ജോബ് രംഗത്തുവന്നത്. അമ്പലപ്പുഴയിൽ കമ്മ്യൂണിസ്റ്റ് നേതാവ് ജി സുധാകരനെ കോൺഗ്രസ് പിന്തുണക്കുന്നു എന്ന് അറിഞ്ഞു. കോൺഗ്രസിന് അത് വിസ്മയമാണ്. യുഡിഎഫിന് അത് മുതൽക്കൂട്ട് ആവാൻ സാധ്യത ഉണ്ട്. എം വി രാഘവനും ഗൗരിയമ്മയും വിസ്മയം സൃഷ്ടിച്ചു. അതെവിടെ അവസാനിച്ചു എന്ന് എല്ലാവർക്കും അറിയാം. ചെങ്കൊടി മാത്രം ഉണ്ടായിരുന്ന വീട്ടിൽ നിന്ന് കെ എസ് യുവിൻ്റെ കൊടി ഉയർത്തി രാഷ്ട്രീയത്തിൽ വന്നവനാണ്…
തിരുവനന്തപുരം: കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു. കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാൻ ആയിരുന്നു തൊടിയൂർ രാമചന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി. കാർഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാർ, കോവളം സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗം എൻ എ റഷീദ് എന്നിവരും ബിജെപിയിൽ ചേർന്നു. ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. മുപ്പത് സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഗാനത്തിന്റെ റിലീസും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.അതേസമയം, സി സി മുകുന്ദൻ ബിജെപിയിൽ ചേർന്നേക്കുമെന്ന് വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഉച്ചയ്ക്ക് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ആയ നമോ ഭവനിൽ എത്തി അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് സൂചന. കോൺഗ്രസ് കൈവിട്ടതോടെ മുകുന്ദൻ ബിജെപി നേതാക്കളുമായി ബന്ധപ്പെടുകയായിരുന്നു. ഏപ്രിൽ ഒമ്പതിനാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 4ന് വോട്ടെണ്ണൽ നടക്കും.
കൊടുങ്ങല്ലൂരിൽ എൻഡിഎയിൽ പൊട്ടിത്തെറി; സീറ്റ് വേണമെന്ന് ട്വന്റി ട്വന്റിയും ബിഡിജെഎസും, ബി ഗോപാലകൃഷ്ണൻ്റെ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിൽ
തൃശൂർ: കൊടുങ്ങല്ലൂർ മണ്ഡലത്തിൽ സീറ്റുമായി ബന്ധപ്പെട്ട് എൻഡിഎയിൽ പൊട്ടിത്തെറി. കൊടുങ്ങല്ലൂർ സീറ്റ് വേണമെന്ന് ട്വന്റി ട്വന്റിയും ബിഡിജെഎസും ആവശ്യപ്പെട്ടതോടെയാണ് എൻഡിഎയിൽ തർക്കം ഉടലെടുത്തത്. ഇതോടെ സംസ്ഥാന നേതൃത്വം ത്രിശങ്കുവിലായി. കൊടുങ്ങല്ലൂരിൽ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ബി ഗോപാലകൃഷ്ണനായി ചുവരെഴുത്ത് പ്രചാരണവും തുടങ്ങിയിരുന്നു. ഇതിനിടയിലാണ് സീറ്റിനായി ഘടകകക്ഷികൾ രംഗത്തെത്തിയത്. അതേസമയം, ഗോപാലകൃഷ്ണനായി തുടങ്ങിയ ചുമരെഴുത്തുകൾ നിർത്തിവെച്ചിരിക്കുകയാണ് പ്രവർത്തകർ. സ്ഥാനാർഥി പ്രഖ്യാപനം നിലവിൽ അനിശ്ചിതത്വത്തിൽ തുടരുകയാണ്. കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു. കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാൻ ആയിരുന്നു തൊടിയൂർ രാമചന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി. കാർഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാർ, കോവളം സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗം എൻ എ റഷീദ് എന്നിവരും ബിജെപിയിൽ ചേർന്നു. ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. മുപ്പത് സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഗാനത്തിന്റെ…
മലപ്പുറം നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു; കസ്റ്റഡിയിലെടുത്ത് പൊലീസ്, അന്വേഷണം
മലപ്പുറം: അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. മരുമകൾ രജീലയാണ് മരിച്ചത്. നിലമ്പൂർ കരുളായിയിൽ ആണ് സംഭവം. അമ്മായിയമ്മ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രജിലയുടെ ഭർത്താവ് പുറത്ത് പോയിരുന്നു. ഈ സമയത്താണ് അമ്മായിയമ്മ ഈ കൊടുംകുറ്റകൃത്യം ചെയ്തത്. സംഭവം നടക്കുമ്പോൾ രജിലയുടെ 2 മക്കളും വീട്ടിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പി ആർ സുമേരൻ കൊച്ചി: മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കിയ ഫാമിലി എന്‍റര്‍ടെയ്നറായ കല്യാണമരം മാർച്ച് 27 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സംവിധായകൻ രാജേഷ് അമനകര , നിർമ്മാതാവ് സജി കെ. ഏലിയാസ്, തുടങ്ങി ചിത്രത്തിലെ അഭിനേതാക്കളും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ധ്യാനിന്‍റെ കഴിഞ്ഞ സിനിമകളില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് കല്യാണമരത്തിലെ സജിന്‍മാഷ്. ചെറിയ ഇടവേളയ്ക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിലേക്ക് ചുവടുവെയ്ക്കുന്ന സിനിമ കൂടിയാണ് കല്യാണമരം. മലയാളികളുടെ ഏറെ പ്രിയങ്കരിയായ ബാലതാരം ദേവനന്ദയുടെ മല്ലിക എന്ന ഈ ചിത്രത്തിലെ കഥാപാത്രം മലയാളികള്‍ക്ക് ഏറെ വാത്സല്യമുള്ള കഥാപാത്രമാകുമെന്നതില്‍ തര്‍ക്കമില്ല. പുതിയ ചിത്രങ്ങളിലൂടെ യൂത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ആതിര പട്ടേലും, പ്രശാന്ത് മുരളിയും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. കല്യാണമരം വളരെ വ്യത്യസ്തമായ ഒരു കുടുംബകഥ പറയുന്ന…
കേരള കോൺഗ്രസിൽ അപ്രതീക്ഷിത നീക്കം: പാലായിൽ ജോസ് കെ മാണി? കടുത്തുരുത്തിയിൽ നിഷ ജോസ് കെ മാണി പരിഗണനയിൽ
കോട്ടയം: കേരള കോൺഗ്രസ് എമ്മില്‍ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാകുന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കണോ എന്ന ചര്‍ച്ചകള്‍ക്കിയെ നിഷ ജോസ് കെ മാണിയുടെ പേരും ഉയര്‍ന്ന് വരുകയാണ്. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയെ കടുത്തുരുത്തിയിൽ മത്സരിപ്പിക്കാനാണ് മാണി ഗ്രൂപ്പിൽ ആലോചന നടക്കുന്നത്. കടുത്തുരുത്തിയിൽ പ്രാദേശിക നേതാക്കൾക്കിടയിലെ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് നിഷയുടെ പേര് കൂടി പരിഗണിക്കുന്നത്. നിഷ മത്സരിച്ചാൽ തർക്കം ഒഴിവാക്കാൻ ആകുമെന്നാണ് വിലയിരുത്തൽ. പെരുമ്പാവൂരിൽ കോൺഗ്രസുമായി പിണങ്ങി നിൽക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി ബേസിൽ പോളിന് തന്നെയാണ് മുൻഗണന. ചാലക്കുടിയിൽ വീണ്ടും ഡെന്നിസ് ആൻ്റണി മത്സരിച്ചേക്കും. തൊടുപുഴയിൽ പി ജെ ജോസഫിനെതിരെ യൂത്ത് ഫ്രണ്ട് നേതാവ് സിറിയക് ചാഴികാടനാണ് മുൻഗണന.
