- KCL സീസൺ 3| അസറുദ്ദീൻ്റെ വെടിക്കെട്ടിൽ കാലിക്കറ്റിനെ തകർത്ത് ആലപ്പി
- പ്രമുഖ വാഗ്മിഎം എം അക്ബറിന് സ്വീകരണം
- ഓപ്പറേഷൻ തൂഫാൻ: 38 പേർകൂടി അറസ്റ്റിൽ; ആകെ അറസ്റ്റുകൾ 10,535
- പ്രവർത്തനരഹിതമായ സിവിൽ സൊസൈറ്റി സംഘടനകൾ രണ്ടാഴ്ചയ്ക്കകം നിയമപരമായ നില ക്രമപ്പെടുത്തണമെന്ന് ബഹ്റൈൻ
- മതനിന്ദാ പരാമർശങ്ങളോടുള്ള സർക്കാർ പ്രതികരണത്തിൽ ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ
- 35 വർഷത്തെ ഭരണത്തിന് അവസാനം; നോർവേ രാജാവ് ഹരാൾഡ് അഞ്ചാമൻ അന്തരിച്ചു
- സുകുമാരക്കുറുപ്പല്ല; പ്രചരിച്ച ചിത്രം ദാമോദര മേനോന്റേതെന്ന് കേരള പൊലീസ്
- പുതിയ അധ്യയന വർഷം: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികളുമായി ബഹ്റൈൻ ട്രാഫിക് വിഭാഗം
Author: News Desk
മനാമ: ബഹ്‌റൈനില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ കേസില്‍ മൃഗസ്‌നേഹിയായ ഫിലിപ്പീനി യുവതിക്ക് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും വിധിച്ചു.ഒരു റെസ്റ്റോറന്റില്‍ പാചകക്കാരിയായിരുന്ന 39കാരി ആ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മയക്കുമരുന്ന് വില്‍പ്പനയിലേക്ക് തിരിഞ്ഞത്. രാവിലെ വളര്‍ത്തുനായയുമായി നടക്കാനിറങ്ങുന്ന ഇവര്‍ വഴിയില്‍ പലയിടങ്ങളില്‍ മയക്കുമരുന്ന് പാക്കറ്റുകള്‍ വെച്ച ശേഷം ആവശ്യക്കാരെ വിവരമറിയിക്കുന്ന രീതിയാണ് സ്വീകരിച്ചിരുന്നത് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഇവരില്‍നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് കണ്ടുകെട്ടാനും ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
മനാമ: ബഹ്‌റൈനിലുടനീളമുള്ള നാഷണല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ (എന്‍.ബി.ബി) ബ്രാഞ്ച് ശൃംഖല പ്രവര്‍ത്തനം പുനരാരംഭിക്കുന്നു.ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവള ബ്രാഞ്ച് ഒഴികെയുള്ളവയാണ് വീണ്ടും തുറക്കുന്നതെന്ന് എന്‍.ബി.ബി. അറിയിച്ചു. ബാങ്ക് ജീവനക്കാരുടെയും ഇടപാടുകാരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ടായിരിക്കും ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുക. സമഗ്രമായ വിലയിരുത്തലിനു ശേഷമാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്.എല്ലായിടങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സാധാരണ പ്രവൃത്തിസമയത്തു തന്നെയായിരിക്കും ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുക.
രാജ്യത്തെ ആദ്യ ദയാമരണം: വേദനയില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ വിട വാങ്ങി, കോമയിൽ കഴിഞ്ഞത് 13 വർഷം
ദില്ലി: രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ. അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത്. ഹരീഷ് റാണയുടെ ദയാമരണത്തിനായുള്ള നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും ആദ്യം നീക്കം ചെയ്തു. എയിംസിലെ ഡോ സീമ മിശ്ര അടക്കം 10 ഡോക്ടർമാരാണ് ദയാവധ നടപടികൾക്ക് നേതൃത്വം നൽകിയത്. മരണം വേഗത്തിലാക്കുക എന്നതല്ല വേദനയില്ലാത്ത മരണം എന്നതാണ് ലക്ഷ്യമെന്ന് ആയിരുന്നു ഡോക്ടർമാരുടെ സംഘം പറഞ്ഞത്. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് സുപ്രീംകോടതി ദയാവധത്തിന് അനുമതി നൽകിയത്. അന്തസ്സായി മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്. ചലനമറ്റ് കഴിഞ്ഞ പതിമൂന്ന് വർഷമായി യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്ക്ക് നീതി നൽകികൊണ്ടുള്ള ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. റാണ ജീവിതത്തിലേക്ക് തിരികെ എത്താൻ യതൊരു…
മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്; പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയായി, ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് യോജിച്ച് പ്രധാനമന്ത്രി
ദില്ലി: മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് തുറക്കേണ്ടതിനെ സംബന്ധിച്ച് ചർച്ചയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു. സമാധാനവും സ്ഥിരതയും നിലനിർത്താൻ ശ്രമങ്ങൾ തുടരും. ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് യോജിച്ച് മോദി. ട്രംപുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് നരേന്ദ്രമോദിയുടെ പ്രതികരണം.
ഹോർമൂസ് കടലിടുക്ക്; പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും, കടൽ-കര ഗതാഗതം ഒരുപോലെ ഉറപ്പാക്കും
ദുബായ്: ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്ന് പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും. ദമാം – ഷാർജ നേരിട്ട് കണക്റിവിറ്റി ഉറപ്പാക്കുന്നതാണ് റൂട്ട്. കടൽ-കര ഗതാഗതം ഒരുപോലെ ഉറപ്പാക്കിയാണ് വേഗത്തിൽ ചരക്കു നീക്കം നടത്തുക. ഇതിലൂടെ ഹോർമുസ് കടലിടുക്ക് ഒഴിവാക്കാൻ കഴിയും. നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം. അതിനിടെ, ഇറാനിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇന്നും ആക്രമണമുണ്ടായി. ആക്രമണത്തിൽ ഖുറംശഹർ പവർ പ്ലാന്റ് പ്രവർത്തനം നിലച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.അതേസമയം, രാജ്യത്തെ കടുത്ത പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകര്‍ന്ന് രണ്ട് കൂറ്റന്‍ ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടലിടുക്ക് കടക്കുന്നു. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് ഈ കപ്പലുകള്‍ ഇന്ത്യയിലേക്ക് വരുന്നത്. ‘ജഗ് വസന്ത്’, ‘പൈന്‍ ഗ്യാസ്’ എന്നീ രണ്ട് കപ്പലുകളാണ് തിങ്കളാഴ്ചയോടെ സുരക്ഷിത പാതയിലേക്ക് പ്രവേശിച്ചത്. ഫെബ്രുവരി അവസാന വാരം മുതല്‍ അമേരിക്ക- ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സംഘര്‍ഷം കടുപ്പമേറിയതോടെ ഹോര്‍മുസ്…
‘വാഹന പ്രചരണം നടത്താതെ നേതാക്കൾ കിടന്നുറങ്ങി, പോസ്റ്ററുകൾ പുഴയിൽ ഒഴുക്കി’; തെരഞ്ഞെടുപ്പിൽ ചില നേതാക്കൾ ചതിച്ച് തോൽപ്പിച്ചെന്ന് പി കെ ജയലക്ഷ്മി
വയനാട്: തെരഞ്ഞെടുപ്പിൽ ചില നേതാക്കൾ തന്നെ ചതിച്ച് തോൽപ്പിച്ചെന്ന് മുൻമന്ത്രി പി കെ ജയലക്ഷ്മി. മാനന്തവാടിയിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും തനിക്കെതിരെ ചതിയുണ്ടായെന്നും ഈ ചതി തിരിച്ചറിയാൻ തനിക്ക് കഴിഞ്ഞില്ലെന്നും പി കെ ജയലക്ഷ്മി പറയുന്നു. തന്നെ തോൽപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ പരിശ്രമിച്ചു. അവര്‍ കെട്ട് കണക്കിന് പോസ്റ്ററുകൾ പുഴയിൽ ഒഴുക്കി. വാഹന പ്രചരണം നടത്താതെ നേതാക്കൾ കിടന്നുറങ്ങി. പി കെ ജയലക്ഷ്മിക്ക് വോട്ട് ചെയ്യരുതെന്ന് ഒരു നേതാക്കൾ വീടുകയറി പറഞ്ഞുവെന്നും ആ ചതി ഇനി ആവർത്തിക്കരുതെന്ന് പി കെ ജയലക്ഷ്മി പറഞ്ഞു. വെള്ളമുണ്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉഷ വിജയൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പി കെ ജയലക്ഷ്മിയുടെ വിമർശനം.വയനാട് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും കാലുവാരലും പരസ്യമായി തുറന്നുപറയുകയാണ് പി കെ ജയലക്ഷ്മി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തന്നെ ചതിച്ചത് സ്വന്തം പാർട്ടിയിലെ നേതാക്കള്‍ തന്നെയാണെന്നാണ് ജയലക്ഷ്മി പറയുന്നത്. മാനന്തവാടി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തനിക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ഗൂഢാലോചന നടന്നതായും…
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അടിയന്തരമായി നാട്ടിലേക്ക് പോകേണ്ട പ്രവാസികൾ വളരെയേറെ ദുരിതമാണ് അനുഭവിക്കുന്നത്. വിവാഹം, മരണം, ചികിത്സ,ഉപരിപഠനം ഇത്തരം ആവശ്യങ്ങൾക്ക് നാട്ടിലേക്ക് പോകാൻ സാധിക്കാത്ത സാധാരണ പ്രവാസികൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ഇത്തരം പ്രവാസികൾക്ക് നാട്ടിലേക്ക് പോകാൻ വലിയ തുക മുടക്കേണ്ടി വരുന്നതാണ് പ്രധാന പ്രശ്നം. കുടുംബം ആയിട്ട് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ അനവധിയാണുള്ളത്. കുടുംബവുമായി യാത്ര ചെയ്യാൻ സാധിക്കാത്ത തരത്തിലാണ് ചാർട്ടേഡ് ഫ്ലൈറ്റുകളുടെ നിരക്ക്. ഈ സാഹചര്യത്തിൽ എയർ ഇന്ത്യയും, ഇന്ത്യൻ എക്സ്പ്രസ്സും, ഇൻഡിഗോയുമെല്ലാം സർവീസ് നടത്താൻ മുന്നോട്ടുവരുന്നതിന് കേന്ദ്ര ഗവൺമെന്റ് മാതൃകാപരമായ തീരുമാനങ്ങൾ എടുക്കണമെന്നും, കേരള സെക്ടറിലേക്ക് നേരിട്ടുള്ള സർവീസുകൾ എത്രയും പെട്ടെന്ന് നടത്താനുള്ള സാഹചര്യങ്ങൾ ഒരുക്കണമെന്നും, ബഹ്റൈൻ എ. കെ. സി. സി. ഉത്തരവാദിത്തപ്പെട്ട ഇന്ത്യയിലെ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.
ഊർജ പ്രതിസന്ധി; പരിഭ്രാന്തരായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യരുത്, ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രം
ദില്ലി: ഊർജ പ്രതിസന്ധിയിൽ പരിഭ്രാന്തരായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യേണ്ടന്ന് ആവർത്തിച്ച് കേന്ദ്രം. ഗൾഫ് മേഖലയിൽ കുടുങ്ങി കിടക്കുന്ന കപ്പലുകളും നാവികരും സുരക്ഷിതരെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഹോർമൂസ് കടലിടുക്ക് കടന്ന രണ്ട് എൽപിജി ടാങ്കറുകൾ ഈ ആഴ്ച്ച അവസാനത്തോടെ ഇന്ത്യൻ തീരത്ത് എത്തും. 45000 മെട്രിക് ടൺ എൽപിജി വഹിക്കുന്ന പൈൻഗ്യാസ് ടാങ്കർ 27 തിയതി മാംഗ്ലൂർ തുറമുഖത്തെത്തും. 47600 മെട്രിക് ടൺ എൽപിജിയാണ് ജഗ് വസന്ത് എൽപിജി ടാങ്കറിലുള്ളത്. 26 തിയതി ജഗ് വസന്ത് ഇന്ത്യൻ തീരത്ത് എത്തുമെന്നും കേന്ദ്രം അറിയിച്ചു.രാജ്യത്തെ കടുത്ത പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകര്‍ന്ന് രണ്ട് കൂറ്റന്‍ ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടലിടുക്ക് കടക്കുകയാണ്. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് ഈ കപ്പലുകള്‍ ഇന്ത്യയിലേക്ക് വരുന്നത്. ‘ജഗ് വസന്ത്’, ‘പൈന്‍ ഗ്യാസ്’ എന്നീ രണ്ട് കപ്പലുകളാണ് തിങ്കളാഴ്ചയോടെ സുരക്ഷിത പാതയിലേക്ക് പ്രവേശിച്ചത്. ഫെബ്രുവരി അവസാന വാരം മുതല്‍ അമേരിക്ക-…
മനാമ: ഗള്‍ഫ് രാജ്യങ്ങള്‍ക്കും ജോര്‍ദാനുമെതിരായ ഇറാനിയന്‍ ആക്രമണങ്ങളെ ബഹ്‌റൈന്‍ മന്ത്രിസഭ ശക്തമായി അപലപിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെട അധ്യക്ഷതയില്‍ ഗുദൈബിയ കൊട്ടാരത്തില്‍ ചേര്‍ന്ന അസാധാരണ മന്ത്രിസഭാ യോഗം, ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817 പാലിക്കേണ്ടതുണ്ട്. അയല്‍ രാജ്യങ്ങള്‍ക്കെതിരായ പ്രകോപനവും ഭീഷണിയും ഉടനടി നിരുപാധികമായി അവസാനിപ്പിക്കണം.രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതില്‍ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്), നാഷണല്‍ ഗാര്‍ഡ്, ആഭ്യന്തര മന്ത്രാലയം, സൈന്യം, സുരക്ഷാ- സിവില്‍ അധികാരികള്‍ എന്നിവരുടെ പ്രയത്‌നങ്ങളെയും ഉയര്‍ന്ന തലത്തിലുള്ള സന്നദ്ധതയെയും കാര്യക്ഷമതയെയും മന്ത്രിസഭ അഭിനന്ദനിച്ചു.
മനാമ: ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു.വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നവരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം. ആവശ്യമായ സാഹചര്യത്തില്‍ അടിയന്തര സഹായത്തിനായി 999 നമ്പറില്‍ വിളിക്കാവുന്നതാണെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
