Author: News Desk

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 143 മിസൈലുകളും 242 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ബഹ്റൈനു നേരെയുള്ള ഇറാനിയന്‍ ആക്രമണത്തെ ബഹ്റൈന്‍ അക്കൗണ്ടന്റ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷന്‍ (ബി.എ.എ.എ) ശക്തമായി അപലപിച്ചു.ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും രാജ്യത്തിന്റെ പരമാധികാര തത്വങ്ങളുടെയും ലംഘനമാണെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു.ബഹ്റൈന്‍ പ്രതിരോധ സേനയും ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ഏജന്‍സികളും രാജ്യത്തിന്റെ സുരക്ഷയ്ക്കുള്ള ഭീഷണി, ആക്രമണങ്ങള്‍ എന്നിവയെ ചെറുക്കുന്നതിലും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിലും നിര്‍വഹിക്കുന്ന പങ്കിനെ അസോസിയേഷന്‍ പ്രശംസിച്ചു.

Read More

മനാമ: സൗദി അറേബ്യയിലെ യാന്‍ബു തുറമുഖത്തിനും എസ്.എ.എം.ആര്‍.ഇ.എഫ്. റിഫൈനറിക്കും നേരെയുണ്ടായ ഇറാനിയന്‍ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഇത് പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ ആക്രമണമാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെയും നല്ല അയല്‍പക്ക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817ന്റെ ലംഘനമാണെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.സൗദി അറേബ്യയോടുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ബഹ്‌റൈന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. സൗദി അറേബ്യയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ മന്ത്രാലയം ആശംസിച്ചു.

Read More

മനാമ: ഇന്ത്യന്‍ ക്ലബ്ബുമായി സഹകരിച്ച് ഭാരതി അസോസിയേഷന്‍ ദമ്മാമില്‍നിന്ന് ചെന്നൈയിലേക്ക് ഇന്ന് ഒരു ഗള്‍ഫ് എയര്‍ ചാര്‍ട്ടേഡ് വിമാനം സജ്ജീകരിച്ചു.ബഹ്റൈന്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചതിനെത്തുടര്‍ന്ന് വിവിധ കാരണങ്ങളാല്‍ അടിയന്തരമായി സ്വന്തം നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നവരെ സഹായിക്കാനാണിത്. ആവശ്യക്കാര്‍ ഏറെ ഉണ്ടായിരുന്നിട്ടും പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി വിമാനം പൂര്‍ണ്ണമായും ബുക്ക് ചെയ്തു. ദമ്മാമിലേക്കുള്ള ബസ് ഗതാഗതവും ആവശ്യമായ സൗദി വിസയും ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുന്നു.മുത്തുവേല്‍ മുരുകന്‍, സബീഖ് മീരാന്‍, സുബ്രഹ്‌മണ്യന്‍ സുബാഷ്, ശക്തിവേല്‍, പൂന്തൈ ഇസ്മായില്‍, ആസത്ത് മൈദീന്‍, ഇളയരാജ ബാലസുബ്രഹ്‌മണ്യന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഭാരതി അസോസിയേഷന്‍ വളണ്ടിയര്‍മാരുടെ ഒരു സംഘത്തെ ഇന്ത്യന്‍ ക്ലബ്ബിന്റെ പ്രതിനിധികളോടൊപ്പം ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാനും നടപ്പിലാക്കാനുമായി നിയോഗിച്ചു.വ്യോമമേഖല അടച്ചിട്ടതിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 192 യാത്രക്കാര്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ സഞ്ചരിക്കും. ദമ്മാമിലേക്ക് ബസില്‍ പുറപ്പെടുന്നതിനു മുമ്പ് എല്ലാ യാത്രക്കാര്‍ക്കും ഗോള്‍ഡന്‍ ടുലിപ് ഹോട്ടലില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ഭാരതി അസോസിയേഷനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖയ്യൂം,…

Read More

കോട്ടയം: ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷയില്‍ പോസ്റ്റർ പ്രിന്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ നടത്തിയ തയ്യാറെടുപ്പെല്ലാം വെറുതെയായി. മത്സരിക്കാന്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച് ലക്ഷങ്ങള്‍ ചിലവിട്ടാണ് പോസ്റ്ററും ഫ്ലക്സും ജോസഫ് വാഴയ്ക്കൻ തയ്യാറാക്കിയത്. ഏകദേശം ഒരു ലക്ഷം പോസ്റ്ററുകളും 2500 ഫ്ലക്സ് ബോർഡുകളുമാണ് തയ്യാറാക്കിയിരുന്നത്. പ്രചരണ സാമഗ്രികൾ ഇറക്കാൻ നേതൃത്വം നിർദേശം നൽകിയതന്നെന്ന് ജോസഫ് വാഴയ്ക്കനൊപ്പമുള്ള പ്രവർത്തകർ പറയുന്നു. നേതൃത്വം അനീതി കാണിച്ചെന്നാണ് വാഴയ്ക്കന്റെ വാദം. നാട്ടകം സുരേഷാണ് ഏറ്റുമാനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

Read More

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി ഒ മോഹനന്‍ മുന്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് മോഹനന്‍ സുധാകരന്റെ വീട്ടിലെത്തിയത്. കെ സുധാകരന്റെ പിന്തുണയും അനുഗ്രഹാശ്ശിസുകളും വാങ്ങുന്നതിനാണ് മോഹനന്‍ സുധാകരന്റെ വീട്ടിലെത്തിയത്. കണ്ണൂരിലെ മുന്‍ മേയറാണ് ടി ഒ മോഹനന്‍. കണ്ണൂര്‍ മണ്ഡലത്തില്‍ കെ സുധാകരന്‍ അനുകൂലികളുടെ സഹകരണവും പിന്തുണയും ഉറപ്പിക്കുക ലക്ഷ്യമിട്ടു കൂടിയാണ് മോഹനന്‍ കെ സുധാകരന്റെ നടാലിലെ വീട്ടിലെത്തിയത്. സ്ഥാനാര്‍ത്ഥി മോഹനനെ ഷാള്‍ അണിയിച്ച് കെ സുധാകരന്‍ സ്വീകരിച്ചു. ‘എന്റെ വാക്കു പാലിച്ചു’ എന്ന് ഷാള്‍ അണിയിച്ചശേഷം സുധാകരന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഇരുവരും അടച്ചിട്ട മുറിയില്‍ സംസാരിച്ചു. കണ്ണൂരില്‍ ടി ഒ മോഹനന്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ ഒരു തരത്തിലും എതിര്‍പ്പില്ലെന്ന് കെ സുധാകരന്‍ പറഞ്ഞതായി മോഹനന്‍ പിന്നീട് വ്യക്തമാക്കി. കണ്ണൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടു തവണ യുഡിഎഫ് പരാജയപ്പെട്ടു. ആ മണ്ഡലം തിരിച്ചുപിടിക്കുക എന്നാണ് ദൗത്യം. ആ ദൗത്യം നേതാക്കളെല്ലാം…

Read More

ആലപ്പുഴ: പിണറായി വിജയനെ പിന്തുണച്ചുള്ള പ്രസ്താവനയില്‍ വിശദീകരണവുമായി അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാ‍ര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ ജി സുധാകരന്‍ രംഗത്ത്. പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ട്. പക്ഷെ  മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനം എൽഡിഎഫി ന് വോട്ട്  ചെയ്യില്ല താൻ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയാണ്. തന്നെ സഹായിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നോട്ട് വരാം. യുഡിഎഫ് പിന്തുണയ്ക്കും. അത് സ്വീകരിക്കുമെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തുചേർത്തലയിൽ പി പ്രസാദിനെതിരെ പ്രചരണം നടത്തുമെന്നും ജി സുധാകരന്‍ പറഞ്ഞു. പ്രസാദ് തനിക്കെതിരെ പ്രസ്താവന നടത്തി. ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും. പി പ്രസാദ് തന്നെ കമ്മ്യൂണിസം പഠിപ്പിക്കുന്നു. അവിടെ പോയി അയാളെ തോല്പിക്കാൻ പറയാൻ തനിക്ക് അവകാശമുണ്ട്. കഴിഞ്ഞ തവണ കേവലം ആറായിരത്തോളം വോട്ടിനാണ് അയാൾ ജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു തനിക്ക് പാർലമെന്ററി വ്യാമോഹം എന്ന് പറയുന്നവർക്ക് നാണവും  മാനവും ഉണ്ടോയെന്നും ജി സുധാകരന്‍ ചോദിച്ചു. മത്സരിക്കുന്ന ആർക്കും ഒരു വ്യാമോഹവുമില്ലേ? ആരിഫ്…

Read More

ഹൈഫ: ഇസ്രയേലിലെ വടക്കൻ മേഖലയായ ഹൈഫയിലെ ഓയിൽ റിഫൈനറിക്ക് നേരെ മിസൈൽ ആക്രമണവുമായി ഇറാൻ. ഇറാനും ഖത്തറും അതിർത്തി പങ്കിടുന്ന സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ ഇസ്രയേൽ ബുധനാഴ്ച നടത്തിയ ആക്രമണത്തിൽ തിരിച്ചടിയായി നടത്തിയ മിസൈൽ ആക്രമണത്തിലാണ് സംഭവം. ഇസ്രയേലിലെ 130ലേറെ ലക്ഷ്യ സ്ഥാനത്തേക്ക് ഇറാൻ മിസൈൽ വർഷിച്ചതായാണ് റിപ്പോർട്ട്. ക്ലസ്റ്റർ ബോംബുകളാണ് ഇറാൻ ഇസ്രയേലിലെ വിവിധ മേഖലകളിലേക്ക് വർഷിച്ചത്. ഒരു മണിക്കൂറിനുള്ളിൽ അഞ്ച് മിസൈലുകൾ ഇറാൻ പ്രയോഗിച്ചെന്നാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ മേഖലയിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെട്ടതായാണ് ഇസ്രയേൽ ഊർജ്ജ മന്ത്രി എലി കൊഹൻ വ്യാഴാഴ്ച പ്രസ്താവനയിൽ വിശദമാക്കിയത്. വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെന്നും ഇസ്രയേൽ വിശദമാക്കി. പവർ ഗ്രിഡിനുണ്ടായ കേടുപാടുകൾ സാരമുള്ളതല്ലെന്നും എലി കൊഹൻ കൂട്ടിച്ചേർത്തു. ഹൈഫയിലെ റിഫൈനറിക്ക് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇസ്രയേലിലെ ഏറ്റവും വലിയ പവർ ഗ്രിഡുകളിലൊന്ന് സ്ഥിതി ചെയ്യുന്ന മേഖലയാണ് ഹൈഫ. ഇന്ധനവും…

Read More

കണ്ണൂര്‍: നമ്മുടെ നാടിപ്പോള്‍ നല്ലരീതിയിൽ വികസിച്ചു വന്നുവെന്നും നേരത്തെയുണ്ടായിരുന്ന ഇവിടെയൊന്നും നടക്കില്ലെന്ന ധാരണ മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവിടെ പലതും നടക്കുമെന്ന ധാരണ വന്നിട്ടുണ്ട്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ രീതിയിൽ വികാസം പ്രാപിച്ചുവരുകയാണ്. അതിന്‍റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണെന്നും ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിൽ പിണറായി വിജയൻ വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്തിയിട്ടുണ്ട്. 13 സെന്‍റര്‍ ഓഫ് എക്സലന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ആധുനിക കേരളത്തിന് ചേര്‍ന്ന തരത്തിലുള്ള മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരേണ്ടതുണ്ട്. ആവശ്യമായ നൈപുണ്യം എല്ലാവര്‍ക്കും ലഭിക്കേണ്ടതായിട്ടുണ്ട്. നമ്മുടെ യുവത ലോകത്തിന്‍റെ ഏതുഭാഗത്തുമുള്ള വികസിത രാജ്യത്തുള്ളവരുമായി പിടിച്ചു നിൽക്കാൻ കഴിവുള്ളവരായി മാറും. അത്തരത്തിലുള്ള കേരളം രൂപം കൊള്ളുകയെന്നത് പ്രധാനമാണെന്നും പിണറായി വിജയൻ പറഞ്ഞു.ഇപ്പോള്‍ കേരളം നല്ല നിലയിൽ വികസിച്ചു. എല്ലാ മേഖലയിലുമുള്ള സര്‍വതല സ്പര്‍ശിയായ വികസനമാണ്…

Read More

മനാമ: കുവൈത്തിലെ കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്റെ അല്‍-അഹമ്മദി, അബ്ദുല്ല എണ്ണ ശുദ്ധീകരണശാലകള്‍ക്കു നേരെയുണ്ടായ ഇറാനിയന്‍ ഭീകരാക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഇത് പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ ആക്രമണമാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെയും നല്ല അയല്‍പക്ക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817ന്റെ ലംഘനമാണെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.കുവൈത്തിനോടുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. ‘ഹിസ്ബുള്ള’ എന്ന ഭീകര സംഘടനയുമായി ബന്ധപ്പെട്ട തീവ്രവാദ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിലും രാജ്യത്തെ അസ്ഥിരപ്പെടുത്താനും സുപ്രധാന കേന്ദ്രങ്ങളെ ആക്രമിക്കുന്ന ക്ഷുദ്ര ഗൂഢാലോചനകള്‍ പരാജയപ്പെടുത്തുന്നതിലുമുള്ള കുവൈത്ത് സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികളുടെ കാര്യക്ഷമതയ്ക്കും ജാഗ്രതയ്ക്കും മന്ത്രാലയം നന്ദി അറിയിച്ചു. കുവൈത്തിനും അവിടുത്തെ ജനങ്ങള്‍ക്കും സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ മന്ത്രാലയം തുടര്‍ന്നും ആശംസിച്ചു.

Read More