- ‘വീണ ഇഡിക്ക് മുന്നിൽ സമ്മതിച്ചെന്നത് പച്ചക്കള്ളം’; വ്യക്തിഹത്യയ്ക്കെതിരെ നിയമപോരാട്ടമെന്ന് മുഹമ്മദ് റിയാസ്
- പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് എഐ തട്ടിപ്പ്; വ്യാജ നിക്ഷേപ വീഡിയോകൾക്കെതിരെ മുന്നറിയിപ്പ്
- സാധാരണക്കാർക്ക് ആശ്വാസമാകുമോ? ബഹ്‌റൈനിൽ വിലകുറഞ്ഞ പെട്രോൾ വേണമെന്ന് എംപിമാർ
- ഇസ്ലാമിക പ്രതീകങ്ങളെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ; പ്രതിക്ക് ഒരു വർഷം തടവ്
- വ്യാപാര മിച്ചത്തിൽ അറബ് രാജ്യങ്ങളെ പിന്നിലാക്കി ബഹ്റൈൻ; ജിഡിപിയുടെ 33.2 ശതമാനവുമായി ഒന്നാം സ്ഥാനത്ത്
- വേണു വടകരയ്ക്ക് പി.ജി.എഫ് കർമ്മജ്യോതി പുരസ്കാരം
- അർജന്റീന കളിക്കാൻ വരാമെന്ന് പറഞ്ഞ് ചൈനയെ പറ്റിച്ചിട്ടുണ്ട്, കേരളത്തിലും അർജന്റീന പണം വാങ്ങി തട്ടിപ്പ് നടത്തി- മുൻ മന്ത്രി വി അബ്ദുറഹിമാൻ
- ‘ജിന്ന് മന്ത്രിച്ച’ പഴത്തിന് 2,500 രൂപ; മലപ്പുറത്തെ കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു
Author: News Desk
മനാമ:ബഹ്‌റൈനിലെ മലയാളി വിദ്യാർത്ഥികൾക്ക് KEAM പ്രവേശന പരീക്ഷ എഴുതുന്നതിനായി ബഹ്‌റൈനിൽ പരീക്ഷാ സെന്റർ അനുവദിക്കണമെന്ന് ബഹ്‌റൈൻ പ്രതിഭ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് നാട്ടിലേക്കു യാത്ര ചെയ്യാൻ കഴിയാത്ത വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ പരിഗണിച്ച്, വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, എൻട്രൻസ് എക്സാമിനേഷൻ കമ്മീഷണർ, കൂടാതെ നോർക്ക റൂട്സ് സി.ഇ.ഒ എന്നിവർക്കു കത്ത് അയക്കുകയും വേണ്ട അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് ബന്ധപ്പെട്ട ഓഫീഷ്യൽസുമായി സംസാരിക്കുകയും ചെയ്തു. ഇന്ത്യയിലെയും ബഹ്റൈനിലെയും മന്ത്രാലയങ്ങളുടെ അനുമതി ലഭ്യമായാൽ ഇന്ത്യൻ സ്കൂളിൽ പരീക്ഷ സെന്റർ ഒരുക്കാമെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ ഉറപ്പ് നൽകിയതായി ബഹ്റൈൻ പ്രതിഭ ഭാരവാഹികൾ അറിയിച്ചു. പ്രവാസി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകളും നിലവിലെ യാത്രാ ബുദ്ധിമുട്ടുകളും നോർക്ക റൂട്സ് സി ഇ ഒ യുമായി ബഹ്റൈൻ പ്രതിഭ ഭാരവാഹികൾ വിശദമായി സംസാരിച്ചു. പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ സാധ്യമായ…
ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ന്യൂയോര്‍ക്കില്‍ യു.എന്‍. സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി
ന്യൂയോര്‍ക്ക്: ബഹ്റൈന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യു.എന്‍. സുരക്ഷാ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി.യു.എ.ഇ. വിദേശകാര്യ സഹമന്ത്രി ലാന നുസൈബെ, ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ജമാല്‍ ഫാരിസ് അല്‍ റൊവൈ, ഐക്യരാഷ്ട്രസഭയിലെ യു.എ.ഇ. സ്ഥിരം പ്രതിനിധി അംബാസഡര്‍ മുഹമ്മദ് അബുഷാഹ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.മേഖലയിലെ സംഭവവികാസങ്ങള്‍, ജി.സി.സി. അംഗരാജ്യങ്ങളിലും മറ്റ് അറബ് രാജ്യങ്ങളിലും ഇറാന്‍ നടത്തുന്ന ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങള്‍, പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും അവ ചെലുത്തുന്ന സ്വാധീനം, ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നതിന്റെ അപകടസാധ്യതകള്‍ തുടങ്ങിയ കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു.
ഇറാന്റെ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബഹ്‌റൈന്‍ പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനം വിളിക്കണമെന്ന് എം.പിമാര്‍
മനാമ: ഇറാന്റെ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബഹ്‌റൈന്‍ പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനം വിളിക്കണമെന്ന് 10 എം.പിമാര്‍ ചേര്‍ന്ന് ആവശ്യപ്പെട്ടു.പാര്‍ലമെന്റിന്റെ നടപടിക്രമ ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 47ലെ രണ്ടാം ഖണ്ഡിക പ്രകാരമാണ് ഈ ആവശ്യമുന്നയിച്ചത്. ഈ ഖണ്ഡിക പ്രകാരം 10 എം.പിമാര്‍ ചേര്‍ന്ന് ആവശ്യപ്പെട്ടാല്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാവുന്നതാണ്.രാജ്യത്തിനു നേരെയുള്ള ആക്രമണത്തെക്കുറിച്ച് പാര്‍ലമെന്റില്‍ അടിയന്തര ചര്‍ച്ച ആവശ്യമാണെന്നും വിവിധ മേഖലകളിലുള്ള ആക്രമണത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് പരിശോധിക്കാന്‍ ഇത് സഹായിക്കുമെന്നും എം.പിമാര്‍ പാര്‍ലമെന്റ് മുമ്പാകെ നല്‍കിയ അപേക്ഷയില്‍ പറയുന്നു.അബ്ദുല്‍ വാഹിദ് ഖരാത്ത, ഹമദ് അല്‍ ദോയ്, മുഹമ്മദ് അല്‍ റിഫായി, മുഹമ്മദ് മൂസ, അലി അല്‍ ദോസേരി, ഹസന്‍ ഇബ്രാഹിം, മുഹമ്മദ് അല്‍ അഹമ്മദ്, മുഹമ്മദ് അല്‍ ഉലൈവി, അബ്ദുല്ല അല്‍ ദീന്‍ തുടങ്ങിയ എംപിമാരാണ് അപേക്ഷയില്‍ ഒപ്പുവെച്ചത്.
മനാമ: ബഹ്‌റൈനില്‍ ഭിന്നശേഷിക്കാരനില്‍നിന്ന് 25,750 ദിനാര്‍ തട്ടിയെടുത്ത കേസില്‍ ഹോം നഴ്‌സിന് ഹൈ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.കൂടാതെ തട്ടിയെടുത്ത തുക പ്രതിയില്‍നിന്ന് ഈടാക്കാനും ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഭിന്നശേഷിക്കാരനെ പരിചരിക്കുന്ന ജോലിയിലായിരുന്ന വിദേശിയായ നഴ്‌സ് അദ്ദേഹത്തിന്റെ ഫോണ്‍ കൈക്കലാക്കി അദ്ദേഹത്തിന്റെ അക്കൗണ്ടില്‍നിന്ന് പല തവണകളായി പണം ബഹ്‌റൈനിലെ തന്റെ അക്കൗണ്ടിലേക്കും പിന്നീട് നാട്ടിലെ സ്വന്തം അക്കൗണ്ടിലേക്കും മാറ്റുകയായിരുന്നു.2025 സെപ്റ്റംബറിനും ഒക്ടോബറിനുമിടയിലാണ് ഇതു നടന്നത്. ഭിന്നശേഷിക്കാരന്റെ മകന്‍ ഇതു കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതി 3,500 ദിനാര്‍ തിരികെ നല്‍കി. എന്നാല്‍ ബാക്കി നല്‍കാനായില്ല. ഇതിനെ തുടര്‍ന്നാണ് ഭിന്നശേഷിക്കാരന്റെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെഅറസ്റ്റ് ചെയ്തത്.
ഭവനവായ്പാ തിരിച്ചടവുകള്‍ ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കല്‍: നിര്‍ദ്ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
മനാമ: ബഹ്‌റൈനില്‍ ഇറാന്റെ ആക്രമം മൂലം സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ബഹ്‌റൈന്‍ പൗരര്‍ എസ്‌കാന്‍ ബാങ്കില്‍നിന്നെടുത്ത ഭവനവായ്പയുടെ തിരിച്ചടവുകള്‍ ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്ന നിര്‍ദ്ദേശം പാര്‍ലമെന്റ് അംഗീകരിച്ചു.ഖാലിദ് ബുവാനാഖ്, അഹമ്മദ് അല്‍ സല്ലൂം, ഹിഷാം അല്‍ ആവാദി, സൈനബ് അബ്ദുല്‍ അമീര്‍, മുഹമ്മദ് അല്‍ മഅരീഫി എന്നീ എം.പിമാര്‍ ചേര്‍ന്നാണ് നിര്‍ദ്ദേശം പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. അടിസ്ഥാന വസ്തുക്കളുടെ വില ഉയര്‍ന്ന സാഹചര്യത്തില്‍ കുടുംബങ്ങള്‍ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ ഭവനവായ്പാ തിരിച്ചടവ് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും ബുവാനാഖ് പറഞ്ഞു.
ബഹ്‌റൈനില്‍ നഴ്‌സറികളും പ്രത്യേക പരിഗണനാ സ്‌കൂളുകളും ഏപ്രില്‍ അഞ്ചു മുതല്‍ വീണ്ടും തുറക്കും
മനാമ: ബഹ്‌റൈനില്‍ നഴ്‌സറികളും കിന്‍ഡര്‍ഗാര്‍ട്ടനുകളും പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കുള്ള സ്‌കൂളുകളും ഏപ്രില്‍ അഞ്ചു മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.അതേസമയം, മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ പഠനം തുടരും.ഏപ്രില്‍ 5 മുതല്‍ മാതാപിതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ കുട്ടികളെ നഴ്‌സറികളിലേക്കും കിന്‍ഡര്‍ഗാര്‍ട്ടനുകളിലേക്കും പ്രത്യേക പരിഗണനാ സ്‌കൂളുകളിലേക്കും അയയ്ക്കാമെന്ന് മന്ത്രാലയം അറിയിച്ചു.
തൃശ്ശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്; യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലന് പിന്തുണ നൽകും, കുടുംബത്തിലേക്ക് മടങ്ങിപ്പോകുന്നുവെന്ന് പ്രതികരണം
തൃശ്ശൂർ: തൃശ്ശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്. അഞ്ച് കൊല്ലം മുമ്പ് കൗൺസിലർ സ്ഥാനം നിഷേധിച്ചതോടെയാണ് എം കെ വർഗീസ് കോൺഗ്രസ് വിട്ട് സ്വതന്ത്രനായത്. അഞ്ച് കൊല്ലം ഇടതുമുന്നണിയിൽ മേയറായിരുന്നു. തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രാജൻ പല്ലന് പിന്തുണ നൽകുമെന്ന് എം കെ വർഗീസ് അറിയിച്ചു.താൻ കുടുംബത്തിലേക്ക് മടങ്ങിപ്പോകുകയാണെന്നായിരുന്നു എം കെ വർഗീസിന്റെ പ്രതികരണം. ഇത് ഖർ വാപ്പസിയാണെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്നത്തെ സാഹചര്യത്തിൽ സ്വതന്ത്രനായി മത്സരിച്ചതാണ്. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതല്ല. ഇന്ന് സാഹചര്യം മാറി. കോൺഗ്രസിലേക്ക് ഉള്ള തന്റെ മടക്കം നിരുപാധികം ആണ്. ഉപാധികളൊന്നും ഇല്ലെന്നും എം കെ വർഗീസ് പറഞ്ഞു. കൂടാതെ തെരഞ്ഞെടുപ്പിൽ രാജൻ പല്ലൻ തൃശൂരിൽ വലിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും ചിലപ്പോൾ മന്ത്രിയുമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മനാമ: നിലവിലെ സംഘര്‍ഷാവസ്ഥയില്‍ ബഹ്‌റൈനില്‍ കമ്പനികളുടെ വരുമാനം കുറയുകയും ചെലവ് കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവയ്ക്ക് ആറു മാസത്തേക്ക് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എല്‍.എം.ആര്‍.എ) ഫീസില്‍ ഇളവനുവദിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യമുയര്‍ന്നു.അബ്ദുല്‍ വാഹിദ് ഖരാത്തയും മറ്റു നാല് എം.പിമാരുമാണ് ഈ ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ലൈസന്‍സുകളും വര്‍ക്ക് പെര്‍മിറ്റുകളും നല്‍കാനും പുതുക്കാനുമുള്ള ഫീസ്, സ്‌പോണ്‍സര്‍ഷിപ്പ് ട്രാന്‍സ്ഫറുകളുടെ ഫീസ്, വര്‍ക്ക് കരാറുകളുമായി ബന്ധപ്പെട്ട റെസിഡന്‍സി പുതുക്കലുകളുടെ ഫീസ്, വാര്‍ഷിക വര്‍ക്ക് കരാര്‍ ചാര്‍ജുകള്‍, റിക്രൂട്ട്‌മെന്റ് ഫീസ്, കമ്പനികളുടെ സേവനങ്ങള്‍ക്കായി നല്‍കുന്ന മറ്റു തുകകള്‍ എന്നിവ ഉള്‍പ്പെടെ എല്‍.എം.ആര്‍.എ. ഈടാക്കുന്ന എല്ലാ ഫീസുകളും ഒഴിവാക്കിക്കൊടുക്കണമെന്നാണ് ആവശ്യം.ബഹ്‌റൈനിലെ ബിസിനസുകള്‍ അസാധാരണമായ പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും അവയുടെ വരുമാനം 40 മുതല്‍ 60 ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി.
തെഹ്‌റാന്‍: ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട മരുന്ന് നിര്‍മാണ ശാല ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തു. ആക്രമണത്തില്‍ കമ്പനിയുടെ അസംസ്‌കൃത വസ്തുക്കളുടെ ഉല്‍പ്പാദന യൂണിറ്റുകളും ഗവേഷണ വിഭാഗവും പൂര്‍ണ്ണമായും തകര്‍ന്നതായി ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.ഇറാനിലെ പെന്‍ഷന്‍ ഫണ്ട് ഏജന്‍സിയുടെ ഉടമസ്ഥതയിലുള്ള തൗഫീഖ് ദാരു എന്ന മരുന്ന് കമ്പനിയാണ് ഇസ്രായേല്‍ തകര്‍ത്തത്. അമേരിക്കന്‍ ഉപരോധങ്ങള്‍ കാരണം വിദേശ മരുന്ന് കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍, ഭൂരിഭാഗം മരുന്നുകളും ഇറാന്‍ ആഭ്യന്തരമായാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അതില്‍ ഏറ്റവും പ്രധാന കമ്പനിയാണ് ഇതെന്ന് ഇറാന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിന്റെ ആരോഗ്യ പരിപാലന സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് ആരോഗ്യ സഹമന്ത്രി ഡോ. മെഹ്ദി പിര്‍സലേഹി പറഞ്ഞു. ഇസ്രായേല്‍ പരസ്യമായും മറയില്ലാതെയും മരുന്ന് നിര്‍മ്മാണ കമ്പനികളെ ബോംബിട്ടു തകര്‍ക്കുകയാണെന്ന്’ ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ചൊവ്വാഴ്ച പറഞ്ഞു. ഇറാന്‍ ആക്രമണത്തെക്കുറിച്ച് പ്രസിഡന്റ് ട്രംപ് പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നതിനിടയിലാണ് ഇസ്രായേല്‍ ഇറാനിലെ മരുന്ന് കമ്പനി…
രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതിയിൽ; കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പൊലീസ്, സംഭവം നടന്ന കാരവാൻ തിരിച്ചറിയണം
കൊച്ചി: സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ച് കോടതി. രഞ്ജിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവം നടന്ന കാരവാൻ തിരിച്ചറിയണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊലീസിന്റെ കസ്റ്റഡി അപേക്ഷ ഉച്ച കഴിഞ്ഞ് പരിഗണിക്കും.പരാതി വ്യാജമാണെന്നും പരാതിക്ക് പിന്നിൽ ഗൂഢാലോചനയാണെന്നും ജാമ്യാപേക്ഷയിൽ രഞ്ജിത്ത് പറയുന്നു. നിരവധി ശത്രുക്കൾ ഉണ്ടെന്ന് വ്യക്തമാക്കിയ രഞ്ജിത്ത് നടി ഐസിസിക്ക് മുന്നിൽ പരാതി നൽകിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ആരോഗ്യസ്ഥിതി മോശമാണ്. ബലംപ്രയോഗിക്കാനുള്ള ശരീരിക കരുത്ത് ഇല്ല. ജാമ്യം നൽകണമെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും രഞ്ജിത്ത് ജാമ്യാപേക്ഷയിൽ പറയുന്നു.
