Author: News Desk

ന്യൂയോര്‍ക്ക്: യു.എന്നിലെ ഇറാന്‍ നയതന്ത്ര കാര്യാലയത്തിന്റെ ആശയവിനിമയങ്ങളിലെ തെറ്റായ അവകാശവാദങ്ങളെ തള്ളിക്കളയുന്ന കൃത്യമായ വിവരങ്ങള്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം നയതന്ത്ര കാര്യാലയം അന്താരാഷ്ട്ര സമൂഹത്തിന് നല്‍കി.മാര്‍ച്ച് 30ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിനും സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റിനും അയച്ച ഒമ്പതാമത്തെ കത്തിലാണ് അവകാശവാദങ്ങള്‍ തള്ളിയത്.മാര്‍ച്ച് 18ന് ഇറാന്റെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധിയുടെ കത്തില്‍ അടങ്ങിയിരിക്കുന്ന ന്യായീകരിക്കാനാവാത്ത ആരോപണങ്ങളെ ശക്തമായി തള്ളുന്നുവെന്ന് ബഹ്റൈന്‍ നയതന്ത്ര കാര്യാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ ആരോപണങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണ്.ബഹ്റൈനെതിരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ ന്യായീകരിക്കാനാവാത്തതാണെന്നും ഇപ്പോഴും ന്യായീകരിക്കാനാവില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Read More

ചെന്നൈ: തമിഴകത്ത് സ്റ്റാലിൻ 2.0 അധികാരത്തിലേറുമെന്ന് പ്രവചിച്ച് ലോക്പോൾ സർവേ. നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സഖ്യം വൻ വിജയം നേടുമെന്നാണ് ലോക്പോൾ സർവേയുടെ പ്രവചനം. ഡി എം കെ സഖ്യം 181 മുതൽ 189 വരെ സീറ്റുകൾ നേടുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. പ്രധാന പ്രതിപക്ഷമായ എ ഐ എ ഡി എം കെ സഖ്യത്തിന് 38 മുതൽ 42 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ. വിജയിന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി വി കെ) കന്നി തിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടുമെന്നും ലോക്പോൾ ചൂണ്ടിക്കാട്ടി. 24 ശതമാനം വോട്ട് വിഹിതത്തോടെ ടി വി കെ 8 മുതൽ 10 വരെ സീറ്റുകൾ നേടുമെന്നാണ് സർവേയുടെ പ്രവചനം. മുഖ്യമന്ത്രി സ്ഥാനത്ത് തമിഴ് ജനതയുടെ ഒന്നാം നമ്പർ ചോഴ്സിൽ ഒരു മാറ്റവുമില്ല. 41 ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് സ്റ്റാലിനെ തന്നെയാണ്.…

Read More

കോഴിക്കോട് ജില്ലയിൽ 13 നിയമസഭ മണ്ഡലങ്ങളാണുള്ളത്. 2021ലെ തെരഞ്ഞെടുപ്പിൽ 13 മണ്ഡലങ്ങളിൽ 11ലും എൽഡിഎഫ് വിജയക്കൊടി പാറിച്ചിരുന്നു. രണ്ട് പതിറ്റാണ്ടായി കോൺ​ഗ്രസിനെ സമ്പൂർണമായി കൈവിട്ട ജില്ലയായി മാറിയിരിക്കുകയാണ് കോഴിക്കോട്. 2001 ലെ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ ഇതുവരെ ഒരു കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടായിട്ടില്ല എന്ന കാര്യം നിലനിൽക്കെ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലേയും ലോക്സഭ തെരഞ്ഞെടുപ്പിലേയും മുന്നേറ്റത്തിലെ ആത്മവിശ്വാസത്തിലാണ് 2026ൽ കോൺ​ഗ്രസ് തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്. കൊയിലാണ്ടിയിലും കോഴിക്കോട് നോർത്തിലുമാണ് അവസാമായി കോൺ​ഗ്രസ് എംഎൽഎമാർ‌ വിജയികുന്നത്. പി ശങ്കരനും എ സുജനപാലനുമാണ് അവസാനമായി വിജയിച്ച കോൺ​ഗ്രസ് സ്ഥാനാർഥികൾ. മുസ്ലിംലീഗിന്റെയും കഴിഞ്ഞതവണമുതൽ ആർഎംപിയുടെയും എംഎൽഎമാരാണ് യുഡിഎഫ് പ്രതിനിധികളായി ജില്ലയിൽനിന്ന് നിയമസഭയിലെത്തുന്നത്.തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ വൻമുന്നേറ്റമാണ് യുഡിഎഫ് 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കാഴ്ച വെച്ചിരിക്കുന്നത്. 13 നിയമസഭ മണ്ഡലങ്ങളിൽ ഒമ്പതും യുഡിഎഫിന് ഒപ്പമാണ് നിൽക്കുന്നത്. നാദാപുരം, ബേപ്പൂർ, കോഴിക്കോട് നോർത്ത്, എലത്തൂർ മണ്ഡലങ്ങൾ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ…

Read More

കോഴിക്കോട് : തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ കടുത്ത വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം മതേതര കേരളത്തിന് അപമാനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പേരാമ്പ്ര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശം സിപിഎം ക്യാമ്പ് നടത്തുന്നത്. പരാജയ ഭീതികാരണം തീവ്ര വര്‍ഗീയ സംഘടനകളെപ്പോലും നാണിപ്പിക്കും വിധമാണ് സിപിഎം പ്രചരണം നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കാഫിര്‍ സ്‌ക്രീന്‍ ഷോര്‍ട്ട് പ്രചരിപ്പിച്ച് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന്റെ മറ്റൊരു പതിപ്പാണിത്. പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞും ജനങ്ങളില്‍ വിദ്വേഷവും വളര്‍ത്തിയും തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന അപകടകരമായ സമീപനമാണ് സിപിഎമ്മിന്റെത്.തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് സിപിഎം നടപടി. സിപിഎമ്മും എല്‍ഡിഎഫും നേരിടുന്ന ആശയ ദാരിദ്ര്യത്തിന്റെയും രാഷ്ട്രീയ പാപ്പരത്തിന്റെയും തെളിവാണിത്. മത വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ നടപടി ചുടുചോറ് വാരുന്നതിന് തുല്യമാണ്. സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധമുഖവും കപട മതേതരത്വവും തുറന്നുകാട്ടുന്നതാണിത്. ബിജെപിയുമായും മറ്റു തീവ്രസ്വഭാവമുള്ള സംഘടനകളുമായുള്ള ചങ്ങാത്തമാണ് ഇത്തരമൊരു…

Read More

ദില്ലി: ബിഹാറിൽ ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥിക്കായി ക്രോസ് വോട്ട് ചെയ്തത് മൂന്ന് കോൺ​ഗ്രസ് എംഎൽഎമാരെന്ന് റിപ്പോർട്ട്. ബിഹാറിലെ ആറ് കോൺ​ഗ്രസ് എംഎൽഎമാരിൽ മൂന്ന് പേർ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണച്ചു. കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടിയിൽ നേതാവും വിപ്പും ഇല്ലാത്തതാണ് പാർട്ടിക്ക് തിരിച്ചടിയായത്. കോൺ​ഗ്രസ് എംഎൽഎമാർ രണ്ട് വിഭാ​ഗമാകാനും സാധ്യതയുണ്ടെന്നും പറയുന്നു. നിലവിലെ സാഹചര്യത്തിൽ, ക്രോസ് വോട്ട് ചെയ്ത എംഎൽഎമാർ ഔദ്യോഗികമായി പാർട്ടി മാറിയാൽ, കൂറുമാറ്റ നിരോധന നിയമപ്രകാരം അവരെ അയോഗ്യരാക്കില്ല. മറ്റൊരു കോൺഗ്രസ് എംഎൽഎ കൂടി പാർട്ടി വിടുമെന്നും അഭ്യൂഹമുണ്ട്.ഇതോടെ നിയമസഭയിൽ പ്രധാന സഖ്യകക്ഷിയായ ജെഡിയുവിന്റെ പിന്തുണ ഇല്ലാതെയും ബിജെപിക്ക് ഭരിക്കാമെന്ന അവസ്ഥയിലെത്തും. ബിജെപിക്ക് നിലവിൽ 89 എംഎൽഎമാരുണ്ട്. സഖ്യകക്ഷികളിൽ നിന്നുള്ള 28 എംഎൽഎമാരുടെ പിന്തുണയും കൂടിയുണ്ട്. ഇതോടെ അവരുടെ എണ്ണം 117 ആയി ഉയരും. നാല് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നാൽ ജനതാദൾ (യുണൈറ്റഡ്) ഇല്ലാതെ നിയമസഭയിൽ ഭൂരിപക്ഷത്തിന് വെറും അഞ്ച് പേരുടെ കുറവ് മാത്രമേ ഉണ്ടാകൂ. എന്നിരുന്നാലും, ദേശീയ തലത്തിലെ സഖ്യമായതിനാൽ…

Read More

തമിഴ്‌നാട് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ സ്ഥാനം മാണിക്കം ടാഗോർ എം പി രാജിവെച്ചു. സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ വൈകുന്നതിനിടെയാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖർഗെയ്ക്ക് അദ്ദേഹം രാജിക്കത്ത് നൽകിയത്. ഡി എം കെ മുന്നണിയിൽ ഇത്തവണ കോൺഗ്രസിന് 28 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. കോൺഗ്രസിന്‍റെ സീറ്റുകളുടെ കാര്യത്തിൽ ഡി എം കെ ആദ്യം തന്നെ പച്ചക്കടി കാട്ടിയിരുന്നു. സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായി, ദിവസങ്ങൾ പിന്നിട്ടിട്ടും സ്ഥാനാർഥി പ്രഖ്യാപനം എങ്ങുമെത്താത്തിലെ പ്രതിഷേധമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ പരസ്യമാക്കിയത്. സീറ്റ് വിഭജനത്തെയും സ്ഥാനാർഥി നിർണയത്തെയും ചൊല്ലിയുള്ള തർക്കങ്ങളാണ് രാജിക്ക് പിന്നിലെന്ന് മാണിക്കം ടാഗോർ വ്യക്തമാക്കി. സ്ഥാനാർതി പട്ടിക വേഗത്തിൽ പ്രഖ്യാപിക്കാത്തത് കോൺഗ്രസിന്‍റെ ജയ സാധ്യതയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർണ്ണായകമായ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏകോപന സമിതി അധ്യക്ഷന്റെ അപ്രതീക്ഷിത രാജി തമിഴ്‌നാട് കോൺഗ്രസ് ക്യാമ്പിനെ അപ്രതീക്ഷിത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.അതേസമയം തമിഴ്നാട്ടിൽ സ്റ്റാലിൻ 2.0 അധികാരത്തിലേറുമെന്ന് ഉറപ്പിച്ച് ഡി എം കെ പ്രകടന…

Read More

ലണ്ടൻ: നാറ്റോ (നോർത്ത് അത്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ- NATO) വെറും കടലാസ് പുലിയാണെന്നും സഖ്യത്തിൽ നിന്നും അമേരിക്ക പുറത്ത് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക നടപടിക്ക് സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കാഞ്ഞതോടെയാണ് ഈ കാര്യം ആലോചിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് നാറ്റോയിൽ നിന്ന് അമേരിക്കയെ പിൻവലിക്കുന്നതിനെക്കുറിച്ച് താൻ ഗൗരവമായി ആലോചിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയത്. നാറ്റോ സഖ്യം ഒരു ‘കടലാസ് പുലി’ മാത്രമാണെന്നും ട്രംപ് വിശേഷിപ്പിച്ചു.ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതിന് പിന്നാലെ ജലപാതയിലെ സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തെ വിന്യസിക്കണമെന്ന യുഎസ് ആവശ്യത്തെ നാറ്റോ സഖ്യകക്ഷികൾ നിരസിച്ചിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇറാനെതിരായ സൈനിക നടപടിയെ സഖ്യം പിന്തുണച്ചില്ല. യുദ്ധത്തിന് ശേഷം സഖ്യത്തിലെ യുഎസ് അംഗത്വത്തെക്കുറിച്ച് വീണ്ടും ആലോചിക്കുമോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് ‘ഞാൻ ഒരിക്കലും നാറ്റോയാൽ സ്വാധീനിക്കപ്പെട്ടിട്ടില്ല. അവരൊരു കടലാസ് പുലിയാണെന്ന് എനിക്ക് എപ്പോഴും അറിയാമായിരുന്നു, റഷ്യൻ പ്രസിഡന്‍റ് പുടിനും അതറിയാം…

Read More

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇറാനിൽ പുതിയ പ്രതിസന്ധി. ഇറാൻ ഭരണകൂടവും സൈനിക നേതൃത്വവും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷങ്ങൾ പുതിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. ഇറാൻ പ്രസിഡന്‍റിനെ നിഷ്പ്രഭനാക്കി ഭരണനിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി) ഏറ്റെടുത്തതായി ഇറാൻ ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ ഒരു പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ ഈ ശ്രമങ്ങൾ ഐആർജിസി ചീഫ് കമാൻഡർ അഹമ്മദ് വാഹിദിയുടെ സമ്മർദ്ദത്തെ തുടർന്ന് പരാജയപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.പ്രസിഡൻഷ്യൽ നിയമനങ്ങളും തീരുമാനങ്ങളും ഐആർജിസി തടയുകയും അധികാരനിയന്ത്രണം കൊണ്ടുവരികയും ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇറാൻ ഭരണകൂടം പൂർണ്ണമായും അധികാരത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട സ്ഥിതിയിലാണ്. ഇറാന്‍ പ്രതിരോധ മന്ത്രി ഹുസൈന്‍ ദെഹ്ഗാന്‍ ഉൾപ്പെടെ നിർദ്ദേശിക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികളെയും ഐആർജിസി നിരസിച്ചതായും യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർണായകവും സെൻസിറ്റീവുമായ എല്ലാ നേതൃത്വസ്ഥാനങ്ങളിലേക്കുമുള്ള നിയമനങ്ങൾ ഐആർജിസി നേരിട്ട് നടത്തുകയും കൈകാര്യം ചെയ്യുകയും വേണമെന്ന്…

Read More

ആലപ്പുഴ: അമ്പലപ്പുഴ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജി സുധാകരന്‍റെ പേര് പറയാതെ അവസരവാദിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിമര്‍ശിച്ചു. അവസരവാദക്കാരൻ ചരിത്രത്തിന്‍റെ ചെളികുഴിയിലേക്ക് വീഴുമെന്നും പിണറായി വിമര്‍ശിച്ചു. അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.തികഞ്ഞ ആത്മവിശ്വാസത്തിൽ ആണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. യുഡിഎഫിന് വലിയ അങ്കലാപ്പുണ്ട്. കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റും കിട്ടില്ല. ജനങ്ങള്‍ യുഡിഎഫിനെ കൈയൊഴിഞ്ഞു. യുഡിഎഫ് പല നീക്കങ്ങൾ നടത്തി. അവസരവാദ നിലപാട് അമ്പലപ്പുഴയിൽ ഇറക്കി. വഞ്ചന കാണിച്ചവരെ അമ്പലപ്പുഴ എന്ന വിപ്ലവത്തിന്‍റെ നാട് ഒരിക്കലും പ്രോത്സാഹിപ്പിക്കുകയില്ല. എല്ലാ പ്രതിസന്ധിയിലും ഈ നാട് ഒന്നിച്ചു നിൽക്കും. ഈ നാടിനു വേണ്ടി അർപ്പണ ബോധത്തോടെ കരുത്ത് കാണിച്ചവർ ഒരു വ്യതിയാനത്തിന് ഒപ്പവും പോകില്ല. അവസരവാദിയും യുഡിഎഫും ചേർന്നു ബിജെപി വോട്ട് തേടുകയാണിപ്പോള്‍. അവസരവാദക്കാരൻ ബിജെപി വോട്ട് കിട്ടും എന്ന് പറയുകയാണെന്നും സുധാകരനെ ഉദ്ദേശിച്ചുകൊണ്ട്…

Read More

മനാമ:ബഹ്‌റൈനിലെ മലയാളി വിദ്യാർത്ഥികൾക്ക് KEAM പ്രവേശന പരീക്ഷ എഴുതുന്നതിനായി ബഹ്‌റൈനിൽ പരീക്ഷാ സെന്റർ അനുവദിക്കണമെന്ന് ബഹ്‌റൈൻ പ്രതിഭ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് നാട്ടിലേക്കു യാത്ര ചെയ്യാൻ കഴിയാത്ത വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ പരിഗണിച്ച്, വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, എൻട്രൻസ് എക്സാമിനേഷൻ കമ്മീഷണർ, കൂടാതെ നോർക്ക റൂട്സ് സി.ഇ.ഒ എന്നിവർക്കു കത്ത് അയക്കുകയും വേണ്ട അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് ബന്ധപ്പെട്ട ഓഫീഷ്യൽസുമായി സംസാരിക്കുകയും ചെയ്തു. ഇന്ത്യയിലെയും ബഹ്റൈനിലെയും മന്ത്രാലയങ്ങളുടെ അനുമതി ലഭ്യമായാൽ ഇന്ത്യൻ സ്കൂളിൽ പരീക്ഷ സെന്റർ ഒരുക്കാമെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ ഉറപ്പ് നൽകിയതായി ബഹ്റൈൻ പ്രതിഭ ഭാരവാഹികൾ അറിയിച്ചു. പ്രവാസി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകളും നിലവിലെ യാത്രാ ബുദ്ധിമുട്ടുകളും നോർക്ക റൂട്സ് സി ഇ ഒ യുമായി ബഹ്റൈൻ പ്രതിഭ ഭാരവാഹികൾ വിശദമായി സംസാരിച്ചു. പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ സാധ്യമായ…

Read More