Author: News Desk

മനാമ: ബഹ്‌റൈന്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തില്‍ രണ്ട് ഡയറക്ടര്‍ ജനറല്‍മാരെ സ്ഥലംമാറ്റി നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2026 (2) പുറപ്പെടുവിച്ചു.മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രിയുടെ നിര്‍ദേശത്തെയും മന്ത്രിസഭയുടെ അംഗീകാരത്തെയും തുടര്‍ന്നാണ് ഉത്തരവ്.മന്ത്രാലയത്തിലെ കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി സെക്രട്ടേറിയറ്റിന്റെ ഡയറക്ടര്‍ ജനറലായ മുഹമ്മദ് സാദ് മുഹമ്മദ് അല്‍ സഹ്ലിയെ ലാമിയ യൂസിഫ് അല്‍ ഫദ്‌ലയുടെ പിന്‍ഗാമിയായി അതേ മന്ത്രാലയത്തിലെ നോര്‍ത്തേണ്‍ മുനിസിപ്പാലിറ്റിയുടെ ഡയറക്ടര്‍ ജനറലായാണ് മാറ്റി നിയമിച്ചത്. മുഹമ്മദ് സാദ് മുഹമ്മദ് അല്‍ സഹ്ലിയുടെ പിന്‍ഗാമിയായി മന്ത്രാലയത്തിലെ കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി സെക്രട്ടേറിയറ്റിന്റെ ഡയറക്ടര്‍ ജനറലായി ആലിയ യൂസിഫ് യഹ്യ ഹസ്സന്‍ യൂസിഫിനെയും നിയമിച്ചു.ഉത്തരവിലെ വ്യവസ്ഥകള്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി നടപ്പിലാക്കും. അത് പുറപ്പെടുവിച്ചതിനുശേഷം പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.

Read More

മനാമ: ബഹ്‌റൈനില്‍ അല്‍ നൂര്‍ ചാരിറ്റി വെല്‍ഫെയറിന്റെ വാര്‍ഷിക റമദാന്‍ ചാരിറ്റി പ്രദര്‍ശനമായ ‘അഹ്ലാന്‍ റമദാന്‍’ (സ്വാഗതം റമദാന്‍) അവരുടെ ആസ്ഥാനത്ത് ശൈഖ തജ്ബ ബിന്‍ത് സല്‍മാന്‍ അല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ആരംഭിച്ചു.ബഹ്റൈന്‍-ഒമാനി സംരംഭക അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചതെന്ന് അല്‍ നൂര്‍ ചാരിറ്റി വെല്‍ഫെയര്‍ പ്രസിഡന്റ് ശൈഖ ലാമിയ ബിന്‍ത് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ പറഞ്ഞു. ബഹ്റൈന്‍-ഒമാനി സംരംഭക അസോസിയേഷന്റെ സി.ഇ.ഒ. ഹുജൈജ ബിന്‍ത് ജയ്ഫര്‍ ബിന്‍ സെയ്ഫ് അല്‍ സെയ്ദിന്റെ സാന്നിധ്യം ബഹ്റൈനും ഒമാനും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.ബഹ്റൈനി, ഒമാനി വനിതാ ബിസിനസുകാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സാംസ്‌കാരിക ബന്ധം എടുത്തുകാണിക്കുന്ന കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Read More

മനാമ: ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ബഹ്റൈന്‍ ഫസ്റ്റ് ഫെസ്റ്റിവല്‍ 2026ല്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പങ്കെടുത്തു.വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമയും നിരവധി മന്ത്രാലയ ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു. പൊതു, സ്വകാര്യ സ്‌കൂളുകളില്‍നിന്നുള്ള ഏകദേശം 30,000 വിദ്യാര്‍ത്ഥികള്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു.ദേശീയഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് അല്‍ മുഹറഖ് സെക്കന്‍ഡറി ബോയ്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥി ഖാലിദ് അബ്ദുള്‍ഗാനി ഹുമൂദ് വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ പാരായണം ചെയ്തു.ഫെസ്റ്റിവലിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം രാജ്യത്തോടുള്ള അവരുടെ വിശ്വസ്തതയും പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ രാജാവ് പറഞ്ഞു. രാഷ്ട്രം എല്ലാ ജനങ്ങളുടെയും പരമാവധി പരിശ്രമം അര്‍ഹിക്കുന്നു.വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനപരവും വ്യക്തിപരവുമായ നേട്ടങ്ങളെ രാജാവ് അഭിനന്ദിച്ചു. അറിവിലൂടെയും പഠനത്തിലൂടെയും ബഹ്റൈന്റെ വികസനത്തിന് പിന്തുണ നല്‍കുന്നതിന് തുടര്‍ച്ചയായ സമര്‍പ്പണബോധം പുലര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.ഫെസ്റ്റിവലിന് രാജാവ് നല്‍കിയ പിന്തുണയെ വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് രാജാവ് നല്‍കുന്ന…

Read More

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ ശ്രദ്ധേയ പ്രഖ്യാപനങ്ങൾ. ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു. വര്‍ഷം 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ തുക ബജറ്റിൽ വകയിരുത്തുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡി സെപ്പ് 2.0 ഫെബ്രുവരി 1 മുതൽ ആരംഭിക്കും. കൂടുതൽ ആനുകൂല്യവും കൂടുതൽ ആശുപത്രികളും ഇതിൽ ഉണ്ടാകും. വിരമിച്ചവർക്ക് മെഡിക്കൽ മെഡിസെപ് മാതൃകയിൽ പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. പൊതു മേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡിസെപ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി ആരംഭിക്കും. അതേസമയം, റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ നൽകുമെന്ന വമ്പൻ പ്രഖ്യാപനവും ധനമന്ത്രി നടത്തി. ലൈഫ് സേവർ പദ്ധതിയാണ് ബാലഗോപാല്‍ പ്രഖ്യപിച്ചിട്ടുള്ളത്. സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും…

Read More

തിരുവനന്തപുരം: നേറ്റിവി‌റ്റി കാർഡ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് അകറ്റാനായി കേരള സർക്കാർ നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായും മന്ത്രി കെഎൻ ബാല​ഗോപാൽ അറിയിച്ചു. ഇതിനായി പുതിയ നിയമ നിർമ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ ബജറ്റിൽ 10 കോടി വിലയിരുത്തുന്നതായും മന്ത്രി അറിയിച്ചു. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ആണ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിക്കുന്നത്. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പത്ത് വർഷത്തിനിടെ ന്യൂ നോർമൽ കേരളം ഉണ്ടാകും. കേരളത്തിലെ കൂട്ടായ്മയിൽ വിഷം കലർത്താൻ വർഗ്ഗീയ ശക്തികളുടെ ശ്രമം നടക്കുന്നതായും മന്ത്രി പറഞ്ഞു. കേന്ദ്രത്തെ വിമർശിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ ബജറ്റ് അവതരണം തുടങ്ങിയത്. കേരളത്തെ തകർക്കാൻ വർഗീയ ശക്തികൾ തക്കം പാർത്തിരിക്കുകയാണ്. ഇതിനെ കേരളം ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്. മത രാഷ്ട്ര വാദികൾ…

Read More

മനാമ:ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും.വ്യക്തമായ ഗുണം പൊതുമധ്യത്തിൽ വെളിപ്പെടുത്താൻ സാധിക്കാതെ ഒരു ഗുണവുമില്ലാതെ നിലയിൽ സർക്കാർ നടത്തുന്ന ലോക കേരളസഭ എന്ന മാമാങ്കവും, സംബന്ധ യോഗങ്ങളും ബഹിഷ്കരിക്കാൻ ഐ.വൈ.സി.സി ബഹ്‌റൈൻ തീരുമാനിച്ചു. ഈ ഡിജിറ്റൽ യുഗത്തിൽ ലോകത്തിന്റെ ഏത് കോണിലിരുന്നും ആളുകൾക്ക് സംസാരിക്കാൻ പ്ലാറ്റ്‌ഫോമുകൾ ഉള്ളപ്പോൾ, കോടികൾ പൊടിച്ച് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത് വെറും ധൂർത്താണെന്ന് ഐ.വൈ.സി.സി കുറ്റപ്പെടുത്തി. സാധാരണക്കാരായ പ്രവാസികളെ കൂടെ ഉൾപ്പെടുത്തി ഡിജിറ്റൽ മീറ്റിങ്ങുകൾ നടത്തിയാൽ തീരാവുന്ന കാര്യത്തിനാണ് നാട്ടിൽ പന്തലിട്ടും വിരുന്നൊരുക്കിയും ഖജനാവ് മുടിക്കുന്നത്.ഓരോ സഭ കൂടുമ്പോഴും കടലാസിൽ മാത്രം ഒതുങ്ങുന്ന പദ്ധതികളല്ലാതെ പ്രായോഗികമായി പ്രവാസികൾക്ക് ഒരു മെച്ചവും ലഭിക്കുന്നില്ല. വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാനോ, മടങ്ങി വരുന്നവർക്ക് തൊഴിൽ ഉറപ്പാക്കാനോ സർക്കാരിന് സാധിക്കുന്നില്ല. ഇത്തരം കാതലായ വിഷയങ്ങളിൽ ഇടപെടാതെ, പ്രവാസികളുടെ പേരും പറഞ്ഞ് ആഘോഷങ്ങൾ നടത്തുന്നത് രാഷ്ട്രീയ തട്ടിപ്പാണ്. സർക്കാരിന് ശരിക്കും പ്രവാസികളെ കേൾക്കണമെന്നുണ്ടെങ്കിൽ വലിയ…

Read More

മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗദി അറേബ്യന്‍ പൗരനായ യാത്രക്കാരനെ തടഞ്ഞുവെച്ച് പണം തട്ടിയെടുത്ത കേസില്‍ രണ്ടു വിമാനത്താവള ജീവനക്കാര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു.പ്രതികള്‍ക്ക് 3,500 സൗദി റിയാല്‍, അല്ലെങ്കില്‍ തത്തുല്യമായ തുകയ്ക്കുള്ള ബഹ്‌റൈന്‍ ദിനാര്‍ പിഴയും ചുമത്തി. ഈ തുക ഇരയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.സൗദിയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ യാത്രക്കാരനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും അറ്റകുറ്റപ്പണികള്‍ക്കായി ഒഴിച്ചിട്ട ഒരു മുറിയിലേക്ക് കൊണ്ടുപോയി ദേഹപരിശോധന നടത്തുകയും ചെയ്തിരുന്നു. യാത്രക്കാരന്‍ പിന്നീട് ബോര്‍ഡിംഗ് ഗേറ്റില്‍വെച്ച് തന്റെ കൈവശമുള്ള പണം എണ്ണിനോക്കിയപ്പോള്‍ അതിലൊരു ഭാഗം നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.സൗദിയിലെത്തിയ യാത്രക്കാരന്‍ വീണ്ടും ബഹ്‌റൈനില്‍ വന്ന് ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ആന്റി കറപ്ഷന്‍ ആന്റ് എക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗത്തിലെ പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

Read More

മനാമ: ബാപ്‌കോ എനര്‍ജീസ് ബഹ്‌റൈന്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പിന് ഔദ്യോഗിക തുടക്കമായി.റോയല്‍ ഗോള്‍ഫ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ബഹ്‌റൈന്‍ രാജാവിന്റെ ജീവകാരുണ്യ- യുവജന കാര്യങ്ങള്‍ക്കായുള്ള പ്രതിനിധി ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം നിര്‍വഹിച്ചു. ആഭ്യന്തര മന്ത്രി ലെഫ്. ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.മത്സരങ്ങള്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്നു വരെ നടക്കും. ലോക കായിക വേദിയില്‍ ബഹ്‌റൈന്റെ സ്ഥാനം ശക്തിപ്പെടുത്തുന്ന ടൂര്‍ണമെന്റില്‍ അന്തര്‍ദേശീയ, പ്രാദേശിക താരങ്ങള്‍ മാറ്റുരയ്ക്കും.

Read More

മനാമ: ബഹ്‌റൈന്‍ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയുടെ (ബി.ക്യു.എ) ഡയറക്ടര്‍ ബോര്‍ഡിലേക്ക് അംഗങ്ങളെ പുതുക്കി നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2026 (3) പുറപ്പെടുവിച്ചു.പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന്റെയും മന്ത്രിസഭയുടെ അംഗീകാരത്തിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ്. ഡയറക്ടര്‍ ബോര്‍ഡിലെ അമര്‍ ഹസ്സന്‍ മര്‍ഹൂണിന്റെ അംഗത്വം നാലു വര്‍ഷത്തേക്ക് പുതുക്കി. മുന്‍തര്‍ അബ്ദുല്ലത്തീഫ് അല്‍ മുദവിയുടെ പിന്‍ഗാമിയായി ലിന്‍ഡ മുഹമ്മദ് ജനാഹി, ദലാല്‍ ഇഖ്ബാല്‍ സംഗൂരിന്റെ പിന്‍ഗാമിയായി സാറാ യൂസിഫ് ഹാദി എന്നിവരെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി നാലു വര്‍ഷത്തേക്ക് നിയമിച്ചു.പ്രധാനമന്ത്രിയും മന്ത്രിമാരും അവരവരുടെ അധികാരപരിധിക്കുള്ളില്‍ ഈ ഉത്തരവ് നടപ്പിലാക്കും. ഇത് പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.

Read More

മനാമ: ബഹ്‌റൈന്‍ സുസ്ഥിര വികസന മന്ത്രാലയം പുനഃസംഘടിപ്പിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2026 (5) പുറപ്പെടുവിച്ചു.സുസ്ഥിര വികസന മന്ത്രിയുടെ നിര്‍ദേശത്തെ അടിസ്ഥാനമാക്കിയും മന്ത്രിസഭയുടെ അംഗീകാരത്തെ തുടര്‍ന്നുമാണ് ഉത്തരവ്.മന്ത്രാലയം ഇനിപ്പറയുന്ന രീതിയിലാണ് പുനഃസംഘടിപ്പിച്ചത്:മന്ത്രാലയത്തിന് മേല്‍നോട്ടം വഹിക്കുന്നത് സുസ്ഥിര വികസന മന്ത്രിയായിരിക്കും. സുസ്ഥിര വികസനത്തിനായുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഇവാലുവേഷന്‍ ആന്റ് കോര്‍ഡിനേഷന്‍ ഡയറക്ടറേറ്റ്, കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡയറക്ടറേറ്റ് എന്നിവയുടെ മേല്‍നോട്ടം വഹിക്കും. സുസ്ഥിര വികസന മന്ത്രാലയത്തിന്റെ സംഘടനയെ സംബന്ധിച്ച 2023ലെ ഉത്തരവ് (9) ഇതോടെ റദ്ദായി.ഈ ഉത്തരവിലെ വ്യവസ്ഥകള്‍ സുസ്ഥിര വികസന മന്ത്രി നടപ്പിലാക്കും. ഇത് പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.

Read More