- സാധാരണക്കാർക്ക് ആശ്വാസമാകുമോ? ബഹ്റൈനിൽ വിലകുറഞ്ഞ പെട്രോൾ വേണമെന്ന് എംപിമാർ
- ഇസ്ലാമിക പ്രതീകങ്ങളെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ; പ്രതിക്ക് ഒരു വർഷം തടവ്
- വ്യാപാര മിച്ചത്തിൽ അറബ് രാജ്യങ്ങളെ പിന്നിലാക്കി ബഹ്റൈൻ; ജിഡിപിയുടെ 33.2 ശതമാനവുമായി ഒന്നാം സ്ഥാനത്ത്
- വേണു വടകരയ്ക്ക് പി.ജി.എഫ് കർമ്മജ്യോതി പുരസ്കാരം
- അർജന്റീന കളിക്കാൻ വരാമെന്ന് പറഞ്ഞ് ചൈനയെ പറ്റിച്ചിട്ടുണ്ട്, കേരളത്തിലും അർജന്റീന പണം വാങ്ങി തട്ടിപ്പ് നടത്തി- മുൻ മന്ത്രി വി അബ്ദുറഹിമാൻ
- ‘ജിന്ന് മന്ത്രിച്ച’ പഴത്തിന് 2,500 രൂപ; മലപ്പുറത്തെ കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു
- നിലപാടിൽ മാറ്റമില്ല; മാറ്റമുണ്ടായാൽ എല്ലാവരെയും അറിയിക്കുമെന്ന് മുഖ്യമന്ത്രി
- അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിക്ക് ലഭിച്ചത് 1,472.8 കോടി രൂപ
Author: News Desk
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തു, ഏഴ് ഉദ്യോഗസ്ഥരെ ബന്ദികളാക്കി, ഒമ്പത് മണിക്കൂറിന് ശേഷം മോചിപ്പിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) സമയത്ത് വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ട വോട്ടർമാർ ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ ഒമ്പത് മണിക്കൂറിലധികം ബന്ദികളാക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് മാൾഡയിലെ കാലിയചക്കിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ഉദ്യോഗസ്ഥരെ ഘരാവോ ചെയ്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെ, പൊലീസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും ഒരു വലിയ സംഘം പ്രതിഷേധക്കാരെ നീക്കം ചെയ്യുകയും ജുഡീഷ്യൽ ഓഫീസർമാരെ രക്ഷപ്പെടുത്തുകയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിൽ നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി പ്രക്രിയ പൂർത്തിയാക്കാൻ ജുഡീഷ്യൽ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിനിടെയാണ് സംഭവം. മാൾഡയിൽ, നിരവധി പേരുകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ഇന്നലെ വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് വോട്ടർമാർ പ്രതിഷേധം ആരംഭിക്കുകയും ജുഡീഷ്യൽ ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം ബന്ദികളാക്കുകയും ചെയ്തു. ജുഡീഷ്യൽ ഓഫീസർമാരെ ഒഴിപ്പിക്കുന്നതിനിടെ വാഹനങ്ങൾ ആക്രമിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കാറിന്റെ തകർന്ന ജനൽ…
മനാമ: ബഹ്‌റൈനില്‍ സ്മാര്‍ട്ട്ഫോണുകളിലെ വയര്‍ലെസ് എമര്‍ജന്‍സി അലേര്‍ട്ട് സംവിധാനത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പുതുക്കിയ സംവിധാനമനുസരിച്ച് അര്‍ദ്ധരാത്രി മുതല്‍ രാവിലെ 6 വരെ അപകടസാധ്യതയുള്ള സാഹചര്യത്തില്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ അറിയിപ്പിന് മാത്രമുള്ള ടോണ്‍ ഉപയോഗിച്ച് കൈമാറും.
വനിത ലീഗ് ഭാരവാഹിത്വം ഒഴിഞ്ഞ് നൂർബീന റഷീദ്; ‘വനിത ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന’; പാര്‍ട്ടി വിടില്ലെന്നും പ്രതികരണം
കോഴിക്കോട്: വനിത ലീഗ് ഭാരവാഹിത്വത്തിൽ നിന്ന് രാജിവെച്ച് നൂർബീന റഷീദ്. വനിത ലീഗിന് പാർട്ടിയിൽ നിന്നും നേരിടേണ്ടി വന്നത് കടുത്ത അവഗണനയെന്ന് നൂര്‍ബീന ആരോപിച്ചു. വാര്‍ത്താസമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. അതേ സമയം പാർട്ടി വിടില്ലെന്നും നൂർബീന അറിയിച്ചു. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ല. ചിലര്‍ പട്ടികയിൽ വരരുതെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. പാര്‍ട്ടിയെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സീറ്റ് ലഭിച്ചെന്നും നൂര്‍ബീന വിമര്‍ശിച്ചു. മെമ്പര്‍ഷിപ്പ് ക്യാംപെയ്ൻ നടത്താൻ പോലും അവസരമില്ല. ഫാത്തിമ തെഹ്ലിയക്കെതിരെയും നൂര്‍ബീന രൂക്ഷവിമര്‍ശനമുന്നയിച്ചു. പാണക്കാട് തങ്ങള്‍ കുടുംബത്തെ വിവാദത്തിലാക്കി.
‘ഇത് സാമ്പിൾ’, പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി, പാലക്കാട് കണ്ടത് ബിജെപിയുടെ അസഹിഷ്ണുത; കോൺഗ്രസ് നിസ്സഹായാവസ്ഥ കാണിച്ചെന്നും വിമർശനം
കോഴിക്കോട്: പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ഒരു സംഘം ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ബി ജെ പിയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെട്ടത്. പിഷാരടിയെ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പിണറായി പറഞ്ഞു. സംഭവത്തെ സി പി എം ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ സ്വന്തം സ്ഥാനാർത്ഥി തെരുവിൽ തടയപ്പെട്ടിട്ടും ബി ജെ പിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കഴിയാതെ കോൺഗ്രസ് നിസ്സഹായാവസ്ഥയാണ് പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോഴിക്കോട് ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്.ഇന്നലെ രാത്രിയോടെയാണ് പാലക്കാട്ട് സ്ഥാനാർത്ഥി പര്യടനത്തിനിടെ വടക്കന്തറയിൽ ബി ജെ പി പ്രവർത്തകർ രമേഷ് പിഷാരടിയെ തടഞ്ഞത്. ബി ജെ പി ശക്തികേന്ദ്രങ്ങളിൽ വോട്ട്…
ട്രംപിന് ഒരു ധാരണയുമില്ല, അപ്രാപ്യമായ രഹസ്യ സങ്കേതങ്ങളുണ്ടെന്ന മുന്നറിയിപ്പ് നൽകി ഇറാൻ; കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി സൈന്യം
ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം. യുദ്ധം അവസാനിക്കാറായി എന്ന ട്രംപിന്‍റെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞ ഇറാൻ സൈനിക വക്താവ്, അമേരിക്കയും ഇസ്രായേലും പൂർണ്ണമായും കീഴടങ്ങുന്നത് വരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി. ഇറാൻ ഔദ്യോഗിക മാധ്യമമായ ഐആർഐബി (IRIB) വഴിയാണ് സൈനിക ആസ്ഥാനത്തുനിന്നുള്ള ഈ പ്രസ്താവന പുറത്തുവിട്ടത്.ബുധനാഴ്ച വൈകുന്നേരം നടത്തിയ പ്രസംഗത്തിൽ, ഇറാനെ ശിലായുഗത്തിലേക്ക് മടക്കിക്കൊണ്ടുപോകുമെന്നും സൈനികമായി അവരെ തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയായി, തങ്ങൾ ഇതുവരെ നൽകിയതിനേക്കാൾ ഭീകരമായ പ്രഹരങ്ങൾ ഇനി പ്രതീക്ഷിക്കാമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും തകർച്ച അപമാനകരവും നിത്യമായ ഖേദത്തിന് ഇടയാക്കുന്നതുമായിരിക്കുമെന്ന് സൈനിക വക്താവ് കൂട്ടിച്ചേർത്തു. ഇറാൻ സൈന്യം ദുർബലമായെന്ന ട്രംപിന്‍റെ വാദത്തെയും സൈന്യം തള്ളി. തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക ശേഷിയെക്കുറിച്ച് അമേരിക്കയ്ക്ക് യാതൊരു ധാരണയുമില്ലെന്ന് അവർ പരിഹസിച്ചു. അമേരിക്ക ലക്ഷ്യം വെച്ച കേന്ദ്രങ്ങൾ നിസാരമാണെന്നും, ഇറാന്‍റെ പ്രധാന സൈനിക ഉൽപ്പാദന കേന്ദ്രങ്ങൾ ശത്രുക്കൾക്ക്…
‘നാട്ടുഭാഷ ഉപയോഗിച്ചതാണ് പ്രശ്‌നമായത്’; ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പിസി ജോര്‍ജ്
കോട്ടയം: ബിഷപ്പുമാര്‍ക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ബിജെപി നേതാവ് പിസി ജോര്‍ജ്. ബിഷപ്പുമാരെക്കുറിച്ച് പറയുമ്പോള്‍ അല്‍പ്പം ശ്രദ്ധ വേണമായിരുന്നു. നാട്ടുഭാഷ ഉപയോഗിച്ചതാണ് പ്രശ്‌നമായത്. ഏതെങ്കിലും പിതാക്കന്മാര്‍ക്ക് മാനസിക പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ സദയം കേട്ടില്ലെന്ന് വെക്കണമെന്നും പിസി ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. എഫ്‌സിആര്‍എ നിയമത്തെപ്പറ്റി ഒരു പിതാവ് വളരെ മോശമായി സംസാരിച്ചു. ഇതേത്തുടര്‍ന്നാണ് താനും മോശമായി സംസാരിച്ചത്. അതു പാടില്ലായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമാണ് പിസി ജോര്‍ജ്. തെരഞ്ഞെടുപ്പ് കാലത്ത് രണ്ടാം തവണയാണ് മുന്‍പരാമര്‍ശത്തില്‍ മാപ്പു പറയുന്നത്. കുറച്ചു പിതാക്കന്മാര്‍ എന്ത് ഊളത്തരവും പറഞ്ഞു നടക്കുകയാണെന്നാണ് പി സി ജോർജ് കഴിഞ്ഞദിവസം പറഞ്ഞത്. അവര്‍ കോണ്‍ഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുകയാണ്. അവര്‍ ഇതിനപ്പുറത്തെ വര്‍ത്തമാനവും പറയും. അതു ഞാന്‍ പരിഗണിക്കുന്നില്ല. ക്രിസ്ത്യാനികളും പരിഗണിക്കില്ലെന്നുമാണ് പി സി ജോര്‍ജ് പറഞ്ഞത്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) ഭേദഗതി സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു…
മലപ്പുറം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തെ വഞ്ചിച്ചുവെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. പണം വാങ്ങിയിട്ടും മത്സരം കളിക്കാന്‍ വരാതെ ടീം സംസ്ഥാനത്തെ കബളിപ്പിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ വന്ന് കളിക്കണമെന്ന് താന്‍ ഏറെ ആഗ്രഹിച്ചിരുന്നു. അതിനായി ഒട്ടേറെ ചര്‍ച്ചകള്‍ നടത്തി. ടീമിന് നല്‍കേണ്ട 250 കോടി രൂപ കണ്ടെത്താന്‍ സ്‌പോണ്‍സര്‍മാരെ ഏര്‍പ്പാടാക്കുന്നത് എളുപ്പമുള്ള പണിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പണം കൈപ്പറ്റിയ ശേഷം അര്‍ജന്റീന ടീം നമ്മെ ചതിച്ചു. വരാമെന്ന് ഏല്‍ക്കുകയും പിന്നീട് വരാതിരിക്കുകയും ചെയ്യുന്നത് ഇത്തരമൊരു ടീമില്‍ നിന്ന് പ്രതീക്ഷിച്ചതല്ലെന്നും മന്ത്രി പറഞ്ഞു.കേരളത്തിന് ഉണ്ടായ സമാനമായ അനുഭവം മറ്റ് അഞ്ച് രാജ്യങ്ങള്‍ക്കുണ്ടായതായും മന്ത്രി പറഞ്ഞു. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെതിരെ കേസ് ഫയല്‍ ചെയ്യേണ്ട സാഹചര്യമാണിത്. അവര്‍ നമുക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഈ വഞ്ചന കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെയാകെ നിരാശപ്പെടുത്തിയിരിക്കുകയാണെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. മെസിയും സംഘവും കഴിഞ്ഞ വര്‍ഷം…
മോദിയുടെ രാഷ്ട്രീയ പ്രോജക്ടുകളിലെ നിർണായക ചാപ്റ്റർ! ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാൾ, മമതയെ താഴെയിറക്കുമോ ബിജെപി?
കൊൽക്കത്ത: രാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലത്തേയ്ക്ക് കടന്നിരിക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കുന്ന സുപ്രധാനമായ അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകൾക്കാണ് കളമൊരുങ്ങിയിരിക്കുന്നത്. കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയത്. ഇതിൽ പശ്ചിമ ബംഗാളിലേയ്ക്കാണ് എല്ലാ കണ്ണുകളും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പറയാം. കാരണം, കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും (2011, 2016, 2021) മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസാണ് വിജയിച്ചത്. 34 വർഷത്തെ ഇടത് ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് 2011ൽ തൃണമൂൽ അധികാരത്തിൽ വന്നത്. തൃണമൂലിനെ താഴെയിറക്കാനായി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ബിജെപി. അതിനാൽ ഇത്തവണ ശക്തമായ പോരാട്ടം തന്നെയാണ് സംസ്ഥാനത്ത് നടക്കുക. 2011ൽ ഇടത് മുന്നണിയെ തകര്‍ത്താണ് ബംഗാളിൽ തൃണമൂല്‍ കോൺഗ്രസ് അധികാരം പിടിച്ചത്. തൃണമൂല്‍ 184 സീറ്റുകളിൽ വിജയിച്ചപ്പോൾ ഇടത് മുന്നണി 62 സീറ്റുകളിലേയ്ക്ക് ഒതുങ്ങി. 2016ൽ തൃണമൂൽ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് അധികാരം നിലനിര്‍ത്തുന്ന കാഴ്ചയാണ് കാണാനായത്. 211 സീറ്റുകളിൽ തൃണമൂലിന്റെ തേരോട്ടത്തിന്…
സുപ്രധാന തീരുമാനമെടുത്ത് കേന്ദ്ര സർക്കാർ, വിപണിക്ക് വലിയ ആശ്വാസം; ക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ കണക്കിലെടുത്ത്, നിർണ്ണായക പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ പൂർണ്ണമായും ഒഴിവാക്കി. വ്യാഴാഴ്ച (ഏപ്രിൽ 2, 2026) മുതൽ പ്രാബല്യത്തിൽ വന്ന ഈ ഇളവ് ജൂൺ 30 വരെ തുടരും. ആഭ്യന്തര വിപണിയിൽ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം തടയുന്നതിനുമാണ് ധനമന്ത്രാലയത്തിന്‍റെ ഈ അടിയന്തര ഇടപെടൽ.മെഥനോൾ, അൻഹൈഡ്രസ് അമോണിയ, ടൊളുവിൻ, സ്റ്റൈറീൻ, വിനൈൽ ക്ലോറൈഡ് മോണോമർ ഉൾപ്പെടെയുള്ള പത്തോളം പ്രധാന പെട്രോകെമിക്കൽ വസ്തുക്കൾക്കാണ് നികുതി ഇളവ് നൽകിയിരിക്കുന്നത്. പ്ലാസ്റ്റിക്, പാക്കേജിംഗ്, ടെക്സ്റ്റൈൽസ്, മരുന്നുകൾ, ഓട്ടോമൊബൈൽ ഭാഗങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. ഉൽപ്പാദന ചെലവ് കുറയുന്നതോടെ വിപണിയിലെത്തുന്ന അന്തിമ ഉൽപ്പന്നങ്ങളുടെ വിലയിലും കുറവുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരി 28ന് ഇറാനുനേരെയുണ്ടായ സൈനിക നീക്കങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ 50 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായത്. ഇത് വളം, പ്രകൃതിവാതകം…
വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്ത് വിട്ടു; ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് വാഗ്ദാനം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ രേവന്ത റെഡ്ഡിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ശബരിമലയിലെ ആചാര സംരക്ഷണത്തിൽ നിന്നും സാമൂഹിക ക്ഷേമ പദ്ധതികളിലേക്കുള്ള വിവിധ പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലെ പ്രധാന ആകർഷണം. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗാരന്‍റികൾക്കാണ് യുഡിഎഫ് പ്രകടനപത്രികയില്‍ മുൻഗണന. സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കും.ശബരിമലയിലെ ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു. സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കുമെന്നും യുഡിഎഫ് ഉറപ്പുനൽകുന്നു. സംസ്ഥാനത്ത് മുഴുവൻ ഇന്ദിരാ കാൻ്റീൻ പദ്ധതി വ്യാപിപ്പിക്കുമെന്നും യുഡിഎഫ് വാഗ്‌ദാനം ചെയ്യുന്നു. കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി റബർ താങ്ങുവില 300 രൂപയാക്കുമെന്നും ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയാക്കി ഉയർത്തുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചു. ക്യാമ്പസുകളിലെ റാഗിംഗ് തടയുന്നതിനായി, പൂക്കോട് ക്യാമ്പസിൽ റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പേരിൽ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്നും യുഡിഎഫിന്‍റെ പ്രകടന പത്രികയിലുണ്ട്. ദേവസ്വം…
