- ബഹ്‌റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ–1 സെപ്റ്റംബർ 11ന്
- ബഹ്റൈനിൽ മതപ്രഭാഷണങ്ങൾ നടത്താൻ ഔദ്യോഗിക അനുമതി നിർബന്ധം; ലൈസൻസിംഗ് വ്യവസ്ഥകൾ പുതുക്കി
- മോദിയുടെ പരിപാടിവേദിക്കു സമീപം സുരക്ഷാവീഴ്ച; വ്യാജ പി.എം.ഒ ഉദ്യോഗസ്ഥനും തോക്കുധാരിയായ അംഗരക്ഷകനും പിടിയിൽ
- ബഹ്‌റൈൻ നവകേരളയുടെ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന്
- പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്കി ഇഡി; നിര്‍ണായക നീക്കം
- ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ 2028ലേക്ക് മാറ്റി
- മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി
- അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രാർഥന അഭ്യർഥിച്ച് സരിത എസ്. നായർ
Author: News Desk
ഉത്സവ കമ്മിറ്റിക്കാര് അപകീര്‍ത്തിപ്പെടുത്തിയെന്ന് ആത്മഹത്യക്കുറിപ്പ്; പൂജാരി ജീവനൊടുക്കി
തിരുവനന്തപുരം: ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ പൂജാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആനയറ മുല്ലൂര്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തി അമ്പലമുക്ക് ഇരപ്പകുഴി ദേശം കവിതാ വിഹാറില്‍ വിഷ്ണു (39) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. സ്ഥലത്ത് നിന്ന് പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്ര ഉത്സവ കമ്മിറ്റി ഭാരവാഹികളായ രണ്ടു പേര്‍ തന്നെ അപകീര്‍ത്തിപെടുത്തിയ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്. ഉത്സവ എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് രണ്ട് കമ്മിറ്റി അംഗങ്ങള്‍ നടത്തിയ ഇടപെടലുകളാണ് പ്രശ്നത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. ക്ഷേത്രത്തിലെ സിസിടിവി പരിശോധിച്ചതില്‍ പുലര്‍ച്ചെ 4.30ന് വിഷ്ണു ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിച്ച ശേഷം വിശ്രമമുറിയിലേക്ക് പോകുന്നതാണ് കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പേട്ട പൊലീസ് പറഞ്ഞു. വിഷ്ണുവിന്റെ സംസ്‌കാരം നാളെ രാവിലെ 11ന് നടക്കും. കവിതയാണ് ഭാര്യ. മക്കള്‍ വൈഗ കൃഷ്ണ,വൈഭവി കൃഷ്ണ.
കലാശക്കൊട്ട് ഒഴിവാക്കി ചാണ്ടി ഉമ്മന്‍; കറുത്ത വസ്ത്രം ധരിച്ച് മറ്റ് മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും
കോട്ടയം: കലാശക്കൊട്ട് ഒഴിവാക്കി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. നാളെ ഒന്‍പത് ഇടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് ഇറങ്ങുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചാവും പ്രചാരണത്തിനെത്തുകയെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. ഫ്‌ളക്‌സും ബാനറും പോസ്റ്ററും ഒഴിവാക്കിയായിരുന്നു ഇത്തവണ പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന്റെ പ്രചാരണം. ചുവരെഴുത്ത് മാത്രമാണ് ഉണ്ടായിരുന്നത്. പ്രചാരണത്തിനായി മാറ്റിവച്ച തുക വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ ഉപയോഗിക്കാനാണ് തീരുമാനം. മണ്ഡല പര്യടനത്തിന്റെ ഭാഗമായി സൈക്കിളില്‍ യാത്ര ചെയ്തായിരുന്നു ചാണ്ടിയുടെ പ്രചാരണം. മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയുമൊത്ത് ചാണ്ടി ഉമ്മന്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചിരുന്നു.
യുവതി പ്രവേശന വിധിയിൽ കേരളത്തിൻ്റെ നിലപാട് മാറ്റം, എതിർക്കുന്നവരുടെ കൂട്ടത്തിലല്ല, പുനപരിശോധനയെ അനുകൂലിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കത്ത് നൽകി
ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കാൻ ഇരിക്കെ, പുനപരിശോധനയെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് കേരളത്തെ മാറ്റണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കോൺസൽ, സുപ്രീം കോടതി നോഡൽ ഓഫീസർക്ക് കത്ത് നൽകി. 2018 ലെ ശബരിമല യുവതി പ്രവേശന വിധിയെ എതിർക്കുന്നവരുടെ വിഭാഗത്തിലാണ് നേരത്തെ സംസ്ഥാനത്തെ ഉൾപ്പെടുത്തിയിരുന്നത്. ഈ നിലപാട് മാറ്റിക്കൊണ്ട് പുനപരിശോധനയെ അനുകൂലിക്കുന്ന വിഭാഗത്തിലേക്ക് തങ്ങളെ മാറ്റണമെന്നാണ് സർക്കാർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ 9 അംഗ ഭരണഘടന ബെഞ്ചാണ് നാളെ മുതൽ വാദം കേൾക്കുക. മൗലികാവകാശവും മത സ്വാതന്ത്യവും ഉൾപ്പെടെ പ്രധാനപ്പെട്ട വിഷയങ്ങളാണ് ബെഞ്ച് വാദം കേൾക്കുന്നത്. കേരളം പോളിംഗ് ബൂത്തിലേക്ക് എത്തുന്ന ദിവസം അടക്കം അടുത്ത മൂന്ന് ദിവസം സുപ്രീംകോടതിയിൽ ശബരിമല യുവതി പ്രവേശന ഹർജികളിൽ വിശദമായ വാദം നടക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകുന്ന ഭരണഘടന ബഞ്ചിൽ ജഡ്ജിമാരായ എം…
മലപ്പുറത്ത് എക്‌സൈസ് വേട്ട! മാരക രാസലഹരിയുമായി യുവാവ് പിടിയിൽ; വിമാനത്താവള പരിസരത്തെ ലഹരി ശൃംഖല വലയിലാകുന്നു
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സൈസ് സംഘം നടത്തുന്ന പ്രത്യേക പരിശോധനയ്ക്കിടെ മാരകമായ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി. പുളിക്കൽ ആലക്കപ്പറമ്പ് സ്വദേശി കുടുക്കിൽ പുറ്റാനിക്കാട് മുഹമ്മദ് മുസ്തഫയാണ് (33) മലപ്പുറം എക്‌സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്.വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.539 ഗ്രാം മെത്താംഫിറ്റമിൻ, 4800 രൂപ, മൊബൈൽ ഫോൺ എന്നിവ ഇയാളിൽ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തു. മലപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ പി.എം. ശൈലേഷിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി, പാണ്ടിക്കാട് ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. കൊണ്ടോട്ടി, കരിപ്പൂർ വിമാനത്താവള പരിസരം, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ യുവാക്കളെ കേന്ദ്രീകരിച്ച് രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് മുസ്തഫയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുസ്തഫയുടെ വിശ്വസ്തരായ കൂട്ടാളികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും എക്‌സൈസ് അറിയിച്ചു. പിടിയിലായ പ്രതിയെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി. ദിനേശൻ, ടി. സന്തോഷ്, ഇന്റലിജൻസ്…
മനാമ : വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ സർക്കാർ പ്രവാസികൾക്കായി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിഡിയോ സമാഹാരം ബഹ്‌റൈൻ നവ കേരള പുറത്തിറക്കി. വീഡിയോയുടെ പ്രദർശന ഉത്ഘാടനം കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു നിർവ്വഹിച്ചു. പ്രവാസികളുടെ ക്ഷേമത്തിനും കരുതലിനും മുൻതൂക്കം നൽകിയ ഒരു സർക്കാരാണിതെന്നും ഇതിനു ഒരു തുടർച്ച ഉണ്ടാകേണ്ടത് ആവശ്യമാണെന്നും പ്രദർശനം നിർവ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികളെ വിജയിപ്പിച്ചു വീണ്ടും അധികാരത്തിലെത്തിക്കാൻ പ്രവാസികൾക്കു ആവേശം നൽകാൻ കഴിയട്ടെ എന്നു ആശംസ പ്രസംഗത്തിൽ നവകേരള സെക്രട്ടറി എ. കെ സുഹൈൽ പറഞ്ഞു. ചടങ്ങിൽ കോർഡിനേഷൻ അസി. സെക്രട്ടറി സുനിൽ ദാസ്, ട്രഷറർ ഷാജഹാൻ കരുവന്നൂർ എന്നിവർ സന്നിഹിതരായിരുന്നു.
പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലീസുകാര്‍ തമ്മില്‍ തല്ല്; എസ്എച്ച്ഒയെ എസ്ഐ കയ്യേറ്റം ചെയ്തു
തിരുവല്ല: തിരുവല്ലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന് ഇടയില്‍ പൊലീസുകാര്‍ തമ്മില്‍ തല്ല്. പരിപാടിയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എച്ച്ഒയെ ഡ്യൂട്ടിക്കല്ലാതെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രബേഷന്‍ എസ്‌ഐയാണ് കയ്യേറ്റം ചെയ്തത്. പത്തനംതിട്ട കൊടുമണ്‍ എസ്എച്ച്ഒ ശ്രീലാല്‍ ചന്ദ്രശേഖരനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രബേഷന്‍ എസ്ഐ ചെങ്ങന്നൂര്‍ കല്ലിശേരി കിടങ്ങൂര്‍ വീട്ടില്‍ കൃഷ്ണ മോഹനെ ഒന്നാം പ്രതിയാക്കി തിരുവല്ല പൊലീസ് കേസെടുത്തു. ഇയാളോടൊപ്പം സംഘര്‍ഷത്തിന് കൂട്ടുനിന്ന സഹോദരങ്ങളായ ജിഷ്ണു മോഹന്‍, ജിത്ത് മോഹന്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തു. ശനിയാഴ്ച വൈകിട്ട് 4.30 നായിരുന്നു സംഭവം. ഈ സമയം പ്രധാനമന്ത്രി വേദിയില്‍ പ്രസംഗിക്കുകയായിരുന്നു. പ്രധാനമന്ത്രി വേദിയില്‍ എത്തിയാല്‍ സുരക്ഷ മുന്‍ നിര്‍ത്തി പിന്നെ ആരെയും പരിപാടി കഴിയും വരെ വേദിക്ക് പുറത്തേക്കു വിടാറില്ല. ഈ സമയം എസ്‌ഐയും സഹോദരങ്ങളും പുറത്തേക്ക് പോകാന്‍ ശ്രമിച്ചത് എസ്എച്ച്ഒ അനുവദിച്ചില്ല. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതികള്‍ എസ്എച്ച്ഒയുടെ കൈകള്‍ പിടിച്ചു…
കാട്ടാക്കടയിൽ നവജാത ശിശു മരിച്ചത് ശ്വാസംമുട്ടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ; അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു, അമ്മ നിരീക്ഷണത്തിൽ
തിരുവനന്തപുരം: കാട്ടാക്കട പൂഴനാട് നവജാത ശിശു മരിച്ചത് ശ്വാസംമുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിന്റെ അമ്മയെ നിരീക്ഷണത്തിലാക്കി. ഇന്നലെയാണ് പൂഴനാട് സ്വദേശിനിയായ 21കാരിയായ യുവതി വീട്ടിൽ വച്ച് കുഞ്ഞിനെ പ്രസവിച്ചത്. വയറുവേദന കാരണം ആശുപത്രിയിൽ പോകണമെന്നായിരുന്നു ഭർത്താവിനോട് യുവതി പറഞ്ഞത്. പിന്നാലെ കട്ടിലിനടയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ശരീരത്തിൽ മുറിപ്പാടുകൾ കണ്ട ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. പ്രസവത്തിനിടെയുണ്ടായ പരിക്കുകളാണോ മരണകാരണമെന്നായിരുന്നു സംശയം. എന്നാൽ, ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ കൊലപാതക സാധ്യത പരിശോധിക്കുകയാണ് പൊലീസ്. കുഞ്ഞിന്‍റെ അമ്മ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ പൊലീസ് നിരീക്ഷണത്തിലാണ്. യുവതി ഗർഭിണിയായിരുന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. ഇവർക്ക് ഒന്നരവയസുള്ള ഒരു കുഞ്ഞുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇറാൻ യുദ്ധത്തിൽ അമേരിക്ക തന്ത്രപ്രധാന വിജയത്തിനരികെ, ഹോർമുസിലും യുറേനിയം ശേഖരത്തിലും വിട്ടുവീഴ്ച പാടില്ല; കടുപ്പിച്ച് സെനറ്റർ ലിൻസി ഗ്രാം
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലും ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിലും യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്ന് അമേരിക്കൻ സെനറ്റർ ലിൻസി ഗ്രാം. ഇറാനുമായുള്ള ഏത് നയതന്ത്ര ധാരണയിലും ഈ രണ്ട് കാര്യങ്ങൾ പ്രധാന നിബന്ധനകളായിരിക്കണമെന്നും മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇതാണ് ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രപരമായ നീക്കത്തിലൂടെയായാലും സൈനിക ഇടപെടലിലൂടെയായാലും ഈ ലക്ഷ്യങ്ങൾ നേടിയെടുക്കണമെന്നും ലിൻസി ഗ്രാം ആവശ്യപ്പെട്ടു. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക വലിയൊരു തന്ത്രപ്രധാന വിജയത്തിന് അരികിലാണെന്നും സെനറ്റർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ നയതന്ത്ര ധാരണയുണ്ടാകുകയാണെങ്കിൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലും ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിലും യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്നാണ് ലിൻസി ഗ്രാമിന്‍റെ പക്ഷം. ഇറാൻ യുദ്ധത്തിൽ 45 ദിവസത്തെ താത്കാലിക വെടിനിർത്തൽ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സെനറ്ററുടെ മുന്നറിയിപ്പ്. ഇറാൻ യുദ്ധത്തിൽ 45 ദിവസത്തെ താത്കാലിക വെടിനിർത്തലിനുള്ള കരട് പദ്ധതി അമേരിക്കയും ഇറാനും പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ രാജ്യത്തെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ച് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.…
‘സത്യവിശ്വാസിയായ ഒരു സ്ഥാനാര്‍ഥിയെ മുനാഫിക് എന്ന് വിളിച്ചത് ഗൗരവതരം’; വനിതാ ലീഗ് നേതാവിനെതിരെ സമസ്ത
വയനാട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷാനവാസ് പാദൂരിനെതിരേ വനിതാ ലീഗ് നേതാവ് നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സമസ്ത നേതാവ് കുമ്പോല്‍ തങ്ങള്‍. വിശ്വാസിയായ ഒരു സ്ഥാനാര്‍ഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഭ്യേതര ഭാഷ ഉപയോഗിക്കണമെന്നും കെഎസ് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ പറഞ്ഞു. വികസനവും ക്ഷേമ പ്രവര്‍ത്തനവും മുന്‍നിര്‍ത്തി വോട്ട് തേടുകയാണ് വേണ്ടതെന്നും കുമ്പോല്‍ തങ്ങള്‍ പറഞ്ഞു. മുല്ലേരിയില്‍ നടന്ന കുടുംബയോഗത്തിനിടെ വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫര്‍സാന, ഷാനവാസ് പാദൂരിനെ ‘മുനാഫിഖ്’ (കപട വിശ്വാസി) എന്ന് വിളിച്ചാണ് ആക്ഷേപിച്ചത്. ആയിഷ ഫര്‍സാന ഷാനവാസ് പാദൂരിനെതിരെ പറഞ്ഞ വിദ്വേഷ പരാമര്‍ശങ്ങള്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. രാവിലെ ഒരു കൊടിയും ഉച്ചയ്ക്ക് മറ്റൊരു കൊടിയും വൈകുന്നേരം വേറൊരു കൊടിയും പിടിച്ചുനടന്ന് ‘മുനാഫിഖി’ന്റെ പണിയെടുത്താണ് സ്ഥാനാര്‍ഥി എത്തുന്നതെന്നായിരുന്നു ഫര്‍സാനയുടെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയന്‍ പണ്ട് പറഞ്ഞതുപോലെ ഇത്തരക്കാരോട് ‘കടക്ക് പുറത്ത്’ എന്ന് പറയാന്‍…
‘സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ 8 കോടി രൂപ വാങ്ങി’; 10കോടി നഷ്ടപരിഹാരം നല്‍കണം, നിയമനടപടിയുമായി ടി എന്‍ പ്രതാപന്‍
തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ വിജയപ്പിക്കാന്‍ 8 കോടി രൂപ വാങ്ങിയെന്ന മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി എ ഫിറോസിന്റെ ആരോപണത്തില്‍ നിയമനടപടിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി ടിഎന്‍ പ്രതാപന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പ്രതാപന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്ന് തവണ എംഎല്‍എയും തൃശൂര്‍ മുന്‍ എംപിയും നിലവില്‍ എഐസിസി സെക്രട്ടറിയുമായ പ്രതാപന്റെ പൊതുജീവിതത്തെയും വ്യക്തിത്വത്തെയും തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് നോട്ടീസില്‍ പറയുന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തി ഇത്തരമൊരു ആരോപണം ഉന്നയിച്ചത് ഇടതുപക്ഷവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും പ്രതാപന്‍ ആരോപിച്ചു. 24 മണിക്കൂറിനുള്ളില്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സിവില്‍, ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും അഡ്വ. രഖേഷ് ശര്‍മ്മ അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാപ്പപേക്ഷ നല്‍കുന്നതിനോടൊപ്പം 10 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ്…
