- ബഹ്റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ–1 സെപ്റ്റംബർ 11ന്
- ബഹ്റൈനിൽ മതപ്രഭാഷണങ്ങൾ നടത്താൻ ഔദ്യോഗിക അനുമതി നിർബന്ധം; ലൈസൻസിംഗ് വ്യവസ്ഥകൾ പുതുക്കി
- മോദിയുടെ പരിപാടിവേദിക്കു സമീപം സുരക്ഷാവീഴ്ച; വ്യാജ പി.എം.ഒ ഉദ്യോഗസ്ഥനും തോക്കുധാരിയായ അംഗരക്ഷകനും പിടിയിൽ
- ബഹ്റൈൻ നവകേരളയുടെ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന്
- പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്കി ഇഡി; നിര്‍ണായക നീക്കം
- ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോ 2028ലേക്ക് മാറ്റി
- മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി
- അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രാർഥന അഭ്യർഥിച്ച് സരിത എസ്. നായർ
Author: News Desk
‘പാകിസ്ഥാൻ പരാമർശം ലീഗ് തെറ്റായി വ്യാഖ്യാനിച്ചത്’; വിശദീകരണവുമായി മന്ത്രി വി അബ്ദുറഹ്മാൻ
മലപ്പുറം: പാകിസ്ഥാൻ പരാമർശത്തില്‍ വിശദീകരണവുമായി മന്ത്രി വി അബ്ദുറഹ്മാൻ രംഗത്ത്. പാകിസ്ഥാൻ പരാമർശം ലീഗ് തെറ്റായി വ്യാഖ്യാനിച്ചതാണ് എന്നാണ് അബ്ദുറഹ്മാൻ്റെ വിശദീകരണം. തിരൂരിൽ നടക്കുന്നത് ഇന്ത്യ-പാകിസ്ഥാൻ മത്സരം പോലെയെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് പറഞ്ഞ അബ്ദുറഹ്മാൻ, ലീഗ് അനാവശ്യമായ കളവ് പ്രചരിപ്പിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിൽ എന്റെ ചിത്രം മാത്രം കാണുന്നതിൽ വിഷമം ഉണ്ടാകുന്നവർ ഉണ്ടെന്ന് അറിയാം. ഇടതുപക്ഷത്തിന്റെത് കൂട്ടായ നേതൃത്വമാണ്. അതിന് നേതൃത്വം നൽകുന്നയാൾ എന്ന നിലയിൽ എന്റെ ചിത്രം ഉണ്ടാകാം. ലീഗിന്റേത് പരാജയഭീതിയാണെന്നും അബ്ദുറഹ്മാൻ വിമര്‍ശിച്ചു.താനൂരിൽ രണ്ട് മാച്ചുകൾ നമ്മൾ കളിച്ചു. അത് പാകിസ്ഥാനിലായിരുന്നു. രണ്ടിലും അവരെ തോൽപ്പിച്ചു. ഇനി മൂന്നാമത്തെ മാച്ച്, അത് ഹോം ഗ്രൗണ്ടിൽ ആണെന്നായിരുന്നു വി. അബ്ദുറഹ്മാൻ്റെ പരാമർശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗായകൻ ഹനാൻഷയെ കൊണ്ടുവന്ന വേദിയിലാണ് അബ്ദുറഹ്മാന്റെ വിവാദ പരാമർശം. പിന്നാലെ വിമർശനവുമായി മുസ്ലിം ലീഗ് രംഗത്തെത്തി. വി. അബ്ദുറഹ്മാൻ താനൂരിനെ അവഹേളിചെന്ന് മുസ്ലിം ലീഗ് വിമർശിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ പാകിസ്ഥാൻ പതാകയെന്ന്…
‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിയുടെ ‘നീ പോ മോനേ വിജയാ’ വിളിയ്ക്ക് മറുപടിയുമായി പിണറായി വിജയൻ
തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി എന്ന നിലയിൽ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ട്. അദ്ദേഹം അത് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് ഇപ്പോൾ സമയമില്ലാത്തതിനാൽ മറുപടി പറയുന്നില്ല. ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. രേവന്ത് റെഡ്ഡി നേരത്തെ മുഖ്യമന്ത്രി നീ പോ മോനേ വിജയാ എന്ന് വിളിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി പുറത്തുവിട്ടു. കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനവും കേരളത്തിലെ വികസനവും താരതമ്യം ചെയ്യാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നീ പോ മോനെ വിജയന്‍ വിളി അദ്ദേഹം കത്തിലും ആവര്‍ത്തിച്ചു.
ഇറാനിയന്‍ ആക്രമണത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കും
മനാമ: ബഹ്‌റൈനില്‍ ഇറാനിയന്‍ ആക്രമണത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ച പൗരര്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കാനുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ ഗുദൈബിയ കൊട്ടാരത്തില്‍ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.രാജ്യത്തെയും ജനങ്ങളെയും ഉയര്‍ന്ന നിലവാരത്തില്‍ സംരക്ഷിക്കുന്ന ബഹ്റൈന്‍ പ്രതിരോധ സേന, നാഷണല്‍ ഗാര്‍ഡ്, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ എല്ലാ സൈനിക, സുരക്ഷാ, പൊതുസേവന ഏജന്‍സികളുടെയും കഴിവുകളെ മന്ത്രിസഭ അഭിനന്ദിച്ചു.പൗരര്‍ക്ക് പരിക്കേല്‍ക്കുകയും അവരുടെ സുരക്ഷയെ അപകടപ്പെടുത്തുകയും വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്ത ഇറാനിയന്‍ ആക്രമണത്തെ മന്ത്രിസഭ അപലപിച്ചു. മേഖലയിലുടനീളമുള്ള പൊതു അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും മറ്റെല്ലാ ശത്രുതാപരമായ പ്രവര്‍ത്തനങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് മന്ത്രിസഭ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
വൈദ്യുതി നിലയങ്ങള്‍ക്ക് ചുറ്റും മനുഷ്യ മതില് തീര്‍ക്കണം, യുവാക്കളോട് ആഹ്വാനം ചെയ്ത് ഇറാന്‍; മുജ്തബ ഖമേനി അബോധാവസ്ഥയില്‍
ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് തുറക്കാനോ പുതിയ കരാര്‍ ഒപ്പിടാനോ തയ്യാറാകാത്ത പക്ഷം ഒറ്റ രാത്രി കൊണ്ട് ഇറാന്‍ എന്ന രാജ്യത്തെ പൂര്‍ണമായി ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ രാജ്യത്തെ വൈദ്യുതി നിലയങ്ങള്‍ക്ക് ചുറ്റും മനുഷ്യമതില്‍ തീര്‍ക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത് ഇറാന്‍. മണിക്കൂറുകള്‍ക്കകം ഹോര്‍മുസ് കടലിടുക്ക് വഴി പൂര്‍ണ്ണമായ ഗതാഗതം അനുവദിച്ചില്ലെങ്കില്‍ ഇറാന്റെ എല്ലാ വൈദ്യുതി നിലയങ്ങളും പാലങ്ങളും ബോംബിട്ട് തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.അതിനിടെ അലി ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖമേനി യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ അദ്ദേഹം വിശുദ്ധ നഗരമായ ഖ്വാമില്‍ ചികിത്സയിലാണെന്നാണ് വിവരം.56 കാരനായ മുജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയിലാണെന്നും ബോധരഹിതനായി തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഭരണപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആദ്യമായാണ് ഇറാന്റെ പരമോന്നത നേതാവിന്റെ രഹസ്യ കേന്ദ്രം വെളിപ്പെടുന്നത്. ടെഹ്റാനില്‍ നിന്ന് ഏകദേശം…
മനാമ: ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ വഴിയുള്ള വാഹന ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കോസ് വേ അതോറിറ്റി അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സൗദി അറേബ്യ പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പുകളെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നതായും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഗതാഗതം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പാലക്കാട്: 2018 ലെ പ്രളയത്തിന് പിന്നില്‍ അഴിമതിയാണെന്നുള്ള മാത്യു കുഴല്‍നാടന്റെ ആരോപണം തള്ളി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആ ശബ്ദരേഖ തന്റേതല്ല. ആ ഓഡിയോ എഐ നിര്‍മ്മിതമാണോയെന്ന് സംശയമുണ്ട്. ഞാനങ്ങനെ പറഞ്ഞതായി ഓര്‍മ്മയിലില്ല. അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് വിശ്വാസം. എഐ ഒക്കെയുള്ള സമയമാണല്ലോ. ഓഡിയോയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പ്രളയത്തെപ്പറ്റി നിയമസഭയില്‍ വിശദമായ ചര്‍ച്ച നടന്നിരുന്നു. അന്നെന്തുകൊണ്ട് മാത്യു കുഴല്‍നാടന്‍ ഇതേപ്പറ്റി പറഞ്ഞില്ല?. ഇപ്പോള്‍ ഈ ഓഡിയോ വന്നതിനുപിന്നില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്. മാത്യു ടി തോമസിനെക്കുറിച്ച് പറഞ്ഞതായിട്ടുള്ള ഒരു സംഭവമേയില്ല. അയാളൊരു പാവം നല്ലൊരു മനുഷ്യനാണ്. മാത്യു ടി ജീവിതത്തില്‍ അങ്ങനെ ചെയ്യില്ല. ഇങ്ങനെയൊരു ആരോപണമുണ്ടെങ്കില്‍ നേരത്തെ മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ പറയാതിരുന്നതെന്തുകൊണ്ടാണെന്നും കെ കൃഷ്ണന്‍കുട്ടി ചോദിച്ചു. അന്തര്‍ സംസ്ഥാന പദ്ധതിയില്‍ എന്ത് അഴിമതി ചെയ്യാന്‍ സാധിക്കുമെന്നാണ് പറയുന്നത്. എങ്ങനെ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ്?. എങ്ങനെ നടത്താന്‍ പറ്റും?. മാത്യു ടി തോമസിനെ മോശക്കാരനാക്കി കാണിക്കുക എന്ന ലക്ഷ്യമാണ് ഈ…
ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതി പ്രവേശന വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ, വാദം സമർപ്പിച്ചു
ദില്ലി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ വാദം സമർപ്പിച്ചു. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരമാണ്. യുവതി പ്രവേശനം അനുവദിച്ചാൽ ആരാധന സ്വഭാവം മാറുമെന്നും വിശ്വാസവിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. 246 പേജുള്ള വാദമാണ് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ സമർപ്പിച്ചത്. ശബരിമല യുവതി പ്രവേശനക്കേസിൽ ഇന്ന് മുതൽ സുപ്രധാനവാദമാണ് സുപ്രീംകോടതിയിൽ നടക്കാൻ പോകുന്നത്. ഇന്ന് മുതൽ കേരളം പോളിംഗ് ബൂത്തിൽ എത്താൻ പോകുന്ന വ്യാഴ്ച്ച വരെ വാദം നടക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദമാണ് ഇന്ന് മുതൽ നടക്കുന്നത്. വിധിയുടെ പുനഃപരിശോധന ആവശ്യപ്പെടുന്ന സംഘടനകളുടെ അടക്കം 32 പേരുടെ വാദങ്ങളാണ് ഇതുവരെ സമർപ്പിച്ചത്. യുവതി പ്രവേശനത്തെ അനൂകൂലിക്കുന്ന 12 പേരുടെ വാദങ്ങളും ഇതുവരെ സമർപ്പിച്ചു. പുനഃപരിശോധയെ അനൂകൂലിക്കുന്നവർക്കൊപ്പം വാദിക്കാൻ അനുവദിക്കണമെന്നാണ് കേരള സർക്കാരിന്റെ…
‘പ്രളയം മനുഷ്യ നിര്‍മിതം, കരിമണൽ ലോബിക്കായി തോട്ടപ്പള്ളി സ്പിൽവേ തുറന്നില്ല’; മാത്യു ടി തോമസിന് പങ്കുണ്ടെന്ന ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴൽനാടൻ
ഇടുക്കി: കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യ നിര്‍മിതമായിരുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎല്‍എ. ആദ്യ പിണറായി മന്ത്രിസഭയിലെ മന്ത്രി ആയിരുന്ന മാത്യു ടി തോമസ് സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ സംസ്ഥാനത്തെ കുരുതി കൊടുത്തെന്നാണ് മാത്യു കുഴൽ നാടന്‍റെ ആരോപണം. ആരോപണത്തിന് തെളിവായി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടു. മാത്യു ടി തോമസ് തോട്ടപ്പള്ളി സ്പിൽവേ, സമയത്ത് തുറക്കാത്തത് കരിമണൽ കമ്പനിക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടിയാണ് എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഇത് പിന്നീട് ചെങ്ങന്നൂരിൽ പ്രളയത്തിന് അടക്കം കാരണമായെന്നും ആരോപണം.ആദ്യ പിണറായി മന്ത്രിസഭയിലെ ജലസേചന മന്ത്രിയായിരുന്ന മാത്യു ടി തോമസ് മേരിമാതാ കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് ഒരു മാസം വൈകിപ്പിച്ചെന്നാണ് മാത്യു കുഴൽനാടൻ ആരോപിക്കുന്നത്. തെളിവായി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയും മാത്യു കുഴൽനാടൻ വാർത്ത സമ്മേളനത്തില്‍ പുറത്തുവിട്ടു. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് മേരി മാതാ കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണെന്നും മാത്യു ടി. തോമസിന് ഇതിൽ…
‘ഒറ്റ രാത്രി, ഒറ്റ രാത്രിയിൽ ഇറാനെ ഇല്ലാതാക്കാം, ആ രാത്രി നാളെ ആയേക്കാം’; വെടിനിർത്തൽ നിർദ്ദേശം തള്ളിയതിന് പിന്നാലെ ഭീഷണിയുമായി ട്രംപ്
വാഷിംഗ്ടൺ: അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിയതിന് പിന്നാലെ കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാൻ തങ്ങൾക്ക് കഴിയുമെന്നും ചിലപ്പോൾ ആ രാത്രി നാളെയായേക്കാമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാൻ യുദ്ധത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ട്രംപ് പുതിയ ഭീഷണി മുഴക്കിയത്. ഹോർമുസ് പൂർണമായും തുറക്കണമെന്ന അന്ത്യശാസനം ഇനി നീട്ടില്ലെന്നും നാളെ അവസാനിക്കുമെന്നും യു എസ് പ്രസിഡന്‍റ് വ്യക്തമാക്കി. ഇറാന്റെ നിലപാട് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണെന്നും നയതന്ത്ര പരിഹാരങ്ങൾ പരാജയപ്പെട്ടാൽ കൂടുതൽ ശക്തമായ സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന സൂചനയുമാണ് ട്രംപിന്റെ പ്രസ്താവന നൽകുന്നത്. നാളെ അന്ത്യശാസനം അവസാനിക്കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വീണ്ടും ശക്തമായിരിക്കുകയാണ്. നേരത്തെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച 45 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം ഇറാൻ ഔദ്യോഗികമായി തള്ളിക്കളയുകയായിരുന്നു. കേവലം താൽക്കാലികമായൊരു വെടിനിർത്തലല്ല, മറിച്ച് യുദ്ധത്തിന് ശാശ്വതവും ഉറപ്പുള്ളതുമായ പരിഹാരമാണ് വേണ്ടതെന്ന്…
നിയമസഭ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ 76203 പൊലീസുകാര്‍, 140 കമ്പനി കേന്ദ്രസേനയും 20 കമ്പനി തമിഴ്‌നാട് പൊലീസും ഭാഗമാകും
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ അറിയിച്ചു. സംസ്ഥാനം മുഴുവൻ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേത്യത്വത്തിൽ സേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷൻ സബ്‌ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നേത്യത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.2,500 ക്രിട്ടിക്കൽ പോളിംഗ് ബൂത്തുകളടക്കം സംസ്ഥാനത്തെ ആകെ 30,471 പോളിംഗ് ബൂത്തിലേക്കുമായി 28,209 സ്പെഷ്യൽ പൊലീസ് ഓഫീസർമാർ അടക്കം 76,203 പൊലീസ് ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നത്. ലോക്കൽ പോലീസിനു പുറമേ സ്പെഷ്യൽ യൂണിറ്റുകൾ, ബറ്റാലിയനുകൾ, മറ്റ് ഡിപ്പാർട്ട്‌മെന്റുകളിലെ സേനാംഗങ്ങളെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ 140 കമ്പനി കേന്ദ്രസേനാ വിഭാഗങ്ങളും 20 കമ്പനി തമിഴ്‌നാട് പൊലീസും തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലുണ്ട്. സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിലേക്കായിട്ടുള്ള എല്ലാ സജീകരണങ്ങളും മുൻകരുതലുകളും കേരളാ പൊലീസ് പൂർത്തിയാക്കിയിട്ടുള്ളതാണെന്നും ഡിജിപി അറിയിച്ചു.
