Author: News Desk

മനാമ: ബഹ്‌റൈനില്‍ മാര്‍ച്ച് 27ന് ഒരാള്‍ തടവിലിരിക്കെ മരണപ്പെട്ട സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണ യൂണിറ്റ് അന്വേഷണം തുടരുന്നു.സംഭവം സംബന്ധിച്ച സമൂഹമാധ്യമ കുറിപ്പുകള്‍ വരെ പരിശോധിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ യൂണിറ്റ് അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട് മുഴുവന്‍ കാര്യങ്ങളും അറിയുന്നതിനായി മള്‍ട്ടി ട്രാക്ക് അന്വേഷണം നടക്കുന്നുണ്ട്. അറസ്റ്റിലായ സമയം മുതല്‍ ഇയാളുമായി ബന്ധപ്പെട്ട് സ്വീകരിച്ച എല്ലാ നടപടികളും അവലോകനം ചെയ്യും.ഔദ്യോഗിക രേഖകള്‍, വീഡിയോ റെക്കോര്‍ഡിംഗുകള്‍, സാക്ഷിമൊഴികള്‍, സാങ്കേതികവും ഭൗതികവുമായ തെളിവുകള്‍ എന്നിവയെല്ലാം പരിശോധിക്കും. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തുന്ന ഏതൊരാളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നതാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്നും പ്രത്യേക അന്വേഷണ യൂണിറ്റ് അധികൃതര്‍ പറഞ്ഞു.

Read More

മനാമ: ബഹ്റൈനിലെ മലയാളി പ്രവാസികളില്‍ സാമ്പത്തികമായും ശാരീരികമായും പ്രയാസമനുഭവിക്കുന്നവരെയും നാട്ടിലെ വിവിധ അടിയന്തിര ആവശ്യങ്ങള്‍ നടത്താന്‍ പോകേണ്ടവരെയും ഏറ്റവും കുറഞ്ഞ നിരക്കില്‍ നാട്ടിലെത്തിക്കുന്നതിന് സാമൂഹ്യസേവന കൂട്ടായ്മകളായ ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറത്തിന്റെയും ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറത്തിന്റെയും ഹെല്‍പ്പ് ലൈന്‍ വിഭാഗം തുടക്കം കുറിച്ചു.ഇതിനു വേണ്ടിയിട്ടുള്ള ചാര്‍ട്ടേഡ് വിമാനം ഏപ്രില്‍ 16ന് മസ്‌ക്കത്തില്‍നിന്ന് പുറപ്പെടും. യാത്രക്കാരെ ബഹ്‌റൈനില്‍നിന്ന് സൗദി വഴി ഒമാനിലെ മസ്‌ക്കത്ത് എയര്‍പോര്‍ട്ടിലേക്ക് ബസ് മാര്‍ഗവും അവിടെ നിന്ന് കൊച്ചിയിലേക്ക് വിമാനമാര്‍ഗവും കൊണ്ടുപോകും. ഇതിനെല്ലാം കൂടി 220 ബഹ്റൈന്‍ ദിനാറാണ് നല്‍കേണ്ടത്.യാത്രക്കാര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ട്, വെള്ള പശ്ചാത്തലത്തിലുള്ള ഫോട്ടോ, ബഹ്‌റൈന്‍ വിസയുടെ കോപ്പി, തൊഴിലുടമയുടെ സമ്മതപത്രം എന്നിവ ഹാജരാക്കണം.ബുക്കിംഗ് തുടങ്ങിയപ്പോഴേക്കും സാധാരണക്കാരായ പ്രവാസികളുടെ നിലയ്ക്കാത്ത ബുക്കിംഗാണ് നടക്കുന്നതെന്ന് ഫോറം ഹെല്‍പ്പ് ലൈന്‍ കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.

Read More

കൊച്ചി: അപ്പാരൽ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ലൈഫ് സ്റ്റൈൽ ബ്രാൻഡായ R&B ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നു. ബ്രാൻഡിന്റെ ഇന്ത്യയിലെ 42-ാമത്തെ സ്റ്റോറും കൊച്ചിയിലെ നാലാമത്തെ സ്റ്റോറും വില്ലിംഗ്ഡൺ 58, BOT ബ്രിഡ്ജിന് സമീപം പ്രവർത്തനമാരംഭിച്ചു. നിലവിൽ 9 രാജ്യങ്ങളിലായി 184-ലധികം സ്റ്റോറുകളുള്ള R&B, കേരളത്തെ തങ്ങളുടെ ഏറ്റവും തന്ത്രപ്രധാനമായ വിപണിയായാണ് കണക്കാക്കുന്നത്. മുക്കാടൻ ഗ്രൂപ്പ് ഉടമ തോമസ് ചാക്കോ, പ്രമുഖ ഇൻഫ്ലുവൻസർ അമിത ജോബിൻ എന്നിവർ ചേർന്ന് പുതിയ സ്റ്റോർ ഉദ്ഘാടനം ചെയ്തു. അത്യാധുനിക ഫാഷൻ ട്രെൻഡുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിൽ പുതിയ വിപുലീകരണം നടത്തിയിരിക്കുന്നത്. കേരളത്തിലെ ഉപഭോക്താക്കൾക്ക് ആഗോള ഫാഷൻ ട്രെൻഡുകൾ മികച്ച മൂല്യത്തിൽ ലഭ്യമാക്കാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നതെന്ന് അപ്പാരൽ ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് തുഷാർ വേദ് അറിയിച്ചു. ഇന്ത്യയിലെ 42-ാമത് സ്റ്റോറിന്റെ ഉദ്ഘാടനം ഈ ദൗത്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്നും ഹൈ-സ്ട്രീറ്റ് സ്റ്റൈലും ദൈനംദിന ഫാഷനും സമന്വയിപ്പിച്ചുകൊണ്ട് വരും ദിവസങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് എത്താനാണ് ബ്രാൻഡ്…

Read More

തിരുവനന്തപുരം: കാട്ടാക്കട ബിജെപി സ്ഥാനാർത്ഥി പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസം​ഗത്തിൽ റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. നടപടിയെടുക്കുന്ന കാര്യത്തിൽ നിയമോപദേശവും തേടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിലാണ് പി കെ കൃഷ്ണദാസ് ലൗ ജിഹാദ് പ്രസം​ഗം നടത്തിയത്. എല്‍ഡിഎഫും യുഡിഎഫും അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കുമെന്നും പാകിസ്ഥാൻ അനുകൂല സംഘടനകൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് പി കെ കൃഷ്ണദാസിന്‍റെ പരാമര്‍ശം. ഹിന്ദു പെൺകുട്ടികളെ മതം മാറ്റി ദേശവിരുദ്ധപ്രവർത്തനത്തിന് ഉപയോഗിക്കും. ഇതിന് രണ്ട് മുന്നണികളും സഹായിക്കുമെന്നും കൃഷ്ണദാസ് തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു. ക്രൈസ്തവ പെൺകുട്ടികളെയും പ്രണയം നടിച്ച് രാജ്യവിരുദ്ധപ്രവർത്തനത്തിന് ഉപയോഗിക്കുമെന്നും കേരളം അപകട അവസ്ഥയിലാകുമെന്നും കൃഷ്ണദാസ് പറഞ്ഞു. എന്നാൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ പി കെ കൃഷ്ണദാസിന്റെ പ്രസം​ഗത്തിനെതിരെ രം​ഗത്തെത്തുകയും ചെയ്തു. പാർട്ടിക്ക് അത്തരമൊരു അഭിപ്രായം ഇല്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

Read More

ടെഹ്റാൻ: ഇറാന്‍റെ ഇന്‍റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ സർദാർ മാജിദ് ഖദേമി കൊല്ലപ്പെട്ടെന്ന് ഐആർജിസി. ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഇന്റലിജൻസ് വിഭാഗം തലവൻ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ആക്രമണത്തിന് പിന്നിൽ അമേരിക്കയും ഇസ്രയേലുമാണെന്ന് ഇറാൻ ആരോപിച്ചു.ഖാദേമി എവിടെ വെച്ചാണ് കൊല്ലപ്പെട്ടതെന്ന് ഐആർജിസി വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച പുലർച്ചെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന് ചുറ്റുമുള്ള ജനവാസ മേഖലകളിൽ നിരവധി വ്യോമാക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. പിന്നാലെയാണ് ഇന്റലിജൻസ് ചീഫിന്റെ മരണം ഐആർജിസി സ്ഥിരീകരിച്ചത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഖാദേമി കൊല്ലപ്പെട്ടതെന്ന് ഇറാൻ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചോ കൃത്യമായ എവിടെ വച്ചാണ് സംഭവമെന്നോ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ടെഹ്റാനിൽ ഒന്നിന് പിറകേ ഒന്നായുണ്ടായ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ തെക്കുപടിഞ്ഞാറന്‍ നഗരത്തില്‍ പുലര്‍ച്ചെയോടെ ജനവാസ മേഖലയിലാണ് വ്യോമാക്രണം ഉണ്ടായത്.…

Read More

ദില്ലി: പൊലീസ് സ്റ്റേഷനുകളിലെ സിസിടിവിയില്‍ കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി. കേരളത്തിലേത് മികച്ച സംവിധാനമാണ് കോടതി നിരീക്ഷിച്ചു. സിസിടിവിയിലൂടെ ലൈവായി നിരീക്ഷണം നടത്താനാകുമെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ മാതൃകയാക്കാമെന്നും കോടതി പറഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശം നല്‍കി. ജാർഖണ്ഡ് അടക്കം സംസ്ഥാനങ്ങൾ സിസിടിവികൾ സ്ഥാപിക്കുന്നതിൽ പിന്നോട്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Read More

തൃശൂർ: വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുക്കും. കിറ്റ് വിവാദത്തിൽ കേസെടുക്കാൻ ചാവക്കാട് മജിസ്ട്രേറ്റ് കോടതി പൊലീസിന് അനുമതി നൽകി. കിറ്റിന് ഓർഡർ നൽകിയ ആളെ കേസില്‍ പ്രതിയാക്കും. ബിജെപി കിറ്റ് തയ്യാറാക്കി എന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എൻ പ്രതാപന്റെ പരാതി. സൂപ്പർമാർക്കറ്റിന്റെ ഗോഡൗണിൽ നിന്ന് കിറ്റുകളും കണ്ടെത്തിയിരുന്നു. അതേസമയം, കിറ്റ് വിവാദം ടി എൻ പ്രതാപന്റെ തരംതാണ നാടകമെന്ന് ബിജെപി ആരോപിച്ചു. ചട്ടലംഘനം നടത്തുന്ന ബിജെപിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിക്കുകയാണെന്ന് ഇടതുപക്ഷവും ആരോപിച്ചു.കലാശക്കൊട്ടിന് മണിക്കൂറുകൾ ശേഷിക്കേ കിറ്റ് വിവാദത്തിൽ കൊമ്പുകോർക്കുകയാണ് മുന്നണികൾ. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ദേവൻ ഉൾപ്പടെയുള്ളവർ ഗൃഹസമ്പർക്കത്തിനാണ് ചാംപ്യൻ ട്രേഡേഴ്സ് ഉടമയുടെ വീട്ടിലെത്തിയതെന്നായിരുന്നു കിറ്റ് വിവാദത്തിൽ ബിജെപി പറയുന്നത്. ഒരുപകൽ നീണ്ട പ്രതിഷേധങ്ങളുണ്ടായിട്ടും കിറ്റ് വിവാദത്തിൽ പൊലീസ് വേണ്ട നടപടി എടുത്തില്ലെന്നാണ് കോൺഗ്രസ് വാദം. സിസിടിവി പരിശോധിച്ചതിൽ കിറ്റ് കണ്ടെത്തിയ ഗോഡൗണിൽ ദേവന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഈ കാരണം പറഞ്ഞാണ് ദേവനെതിരെ പൊലീസ് കേസെടുക്കാതെ…

Read More

കല്‍പറ്റ: വയനാട് തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിൽ സുപ്രീം കോടതി ഇടപെട്ടില്ല. തുരങ്കപാത പ്രധാനപ്പെട്ടതെന്നും സംസ്ഥാനത്തിന്റെ ജീവരേഖയാണ് പദ്ധതിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി എല്ലാ കാര്യങ്ങളും വിശദമായി പരിഗണിച്ചെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിബന്ധനകൾ പാലിച്ചില്ലെന്ന് വ്യക്തമായാൽ എൻജിറ്റിയെ സമീപിക്കാം. പദ്ധതിയുമായി മുന്നോട്ട് പോകാം. കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും എല്ലാം കാര്യങ്ങളും പരിശോധിക്കുന്നവരല്ലേ എന്നും സുപ്രീം കോടതി ചോദിച്ചു. വിദഗ്ധധരല്ലേ എല്ലാ കാര്യങ്ങളും പരിശോധിച്ച് അഭിപ്രായം നൽകുന്നത്? സാധാരണക്കാരൻ അല്ല ഇതിൽ അഭിപ്രായം പറയേണ്ടേത്. ഒരു പദ്ധതിയെ കുറിച്ച് എല്ലാ വശങ്ങളും പരിശോധിച്ചാണ് സമിതി നിർദ്ദേശം നൽകുന്നത്. കമ്മറ്റി റിപ്പോർട്ടിനെ അവിശ്വസിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. 

Read More

പ്രത്യേക ലേഖകന്‍ കോഴിക്കോട്: കേരളം പോളിംഗ് ബൂത്തിലേക്കടുക്കുമ്പോള്‍ രാഷ്ട്രീയ ചേരികളില്‍ പ്രതീക്ഷയും അതോടൊപ്പം ആശങ്കകളും. ചില നിയമസഭാ മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ ചിലയിടങ്ങളില്‍ ചിത്രം തീര്‍ത്തും അവ്യക്തവുമാണ്. പരമ്പരാഗതമായി മുന്നണികള്‍ വിജയമുറപ്പിച്ചിരുന്ന മണ്ഡലങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന പ്രതീതിയുമുണ്ട്.ഭരണത്തുടര്‍ച്ച ലക്ഷ്യംവെച്ച് സര്‍വ്വസന്നാഹങ്ങളോടും കൂടി തന്നെയാണ് ഭരണപക്ഷമായ എല്‍.ഡി.എഫ്. മുന്നേറുന്നത്. അതിനായി സകലവിധ പ്രചാരണ രീതികളും മുന്നണി അതിശക്തമായി തന്നെ പ്രയോഗിക്കുന്നുമുണ്ട്. ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ വീണ്ടും പോരിനിറക്കിയ സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് അവരുടെ മണ്ഡലങ്ങളിലുള്ള ജനസ്വീകാര്യത വഴി സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മുന്നണിയെ നയിക്കുന്ന സി.പി.എം.എന്നാല്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വിമതസാന്നിധ്യം പരമ്പരാഗത ഇടതു കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തുമോ എന്ന ആശങ്ക നേതൃത്വത്തെ അലട്ടുന്നുമുണ്ട്. മുന്‍ മന്ത്രിയും സി.പി.എമ്മിന്റെ സമുന്നത നേതാവുമായിരുന്ന ജി. സുധാകരന്‍ വിമതനായി യു.ഡി.എഫ്. പിന്തുണയോടെ പാര്‍ട്ടി കോട്ടയായ അമ്പലപ്പുഴയില്‍ പോരിനിറങ്ങി ഇടതുമുന്നണിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതുപോലെ വിമതരായി യു.ഡി.എഫ്. പിന്തുണയോടെ പോരാടുന്ന മുന്‍ എം.എല്‍.എമാരായ ഐഷ പോറ്റി (കൊട്ടാരക്കര),…

Read More

മനാമ: ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര അന്താരാഷ്ട്ര നടപടി ആവശ്യമാണെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി.ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഇറാനില്‍നിന്നുണ്ടായ ഭീഷണികള്‍ ലോകത്തെ മുഴുവന്‍ ബാധിക്കുന്നതായി പരിണമിച്ചിട്ടുണ്ട്. ആഗോള സ്ഥിരത, ഭക്ഷ്യസുരക്ഷ, അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ എന്നിവയ്ക്ക് ഭീഷണിയായ ഈ വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതില്‍ കാലം നിര്‍ണായക ഘടകമായി മാറിയിരിക്കുന്നു.ഫെബ്രുവരി 28 മുതല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ടാങ്കര്‍ ഗതാഗതം 90 ശതമാനത്തിലധികം കുറഞ്ഞു. ഈ സാഹചര്യത്തിന്റെ അനന്തരഫലങ്ങള്‍ ഇനി ഊര്‍ജ്ജ വിപണികളിലോ ഷിപ്പിംഗ് പാതകളിലോ മാത്രമായി ഒതുങ്ങില്ല. ആഗോള ഭക്ഷ്യസുരക്ഷയിലേക്കും അത് വ്യാപിക്കുന്നു. വളം ക്ഷാമം വഷളാകുകയും പട്ടിണി സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന ആശങ്കയുണ്ട്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ 45 ദശലക്ഷം ആളുകള്‍കൂടി കടുത്ത പട്ടിണിയിലേക്ക് വീഴാമെന്നും അറബ് ലോകത്ത് ഏകദേശം 4 ദശലക്ഷം ആളുകള്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടാമെന്നുമുള്ള ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More