- ബഹ്റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ–1 സെപ്റ്റംബർ 11ന്
- ബഹ്റൈനിൽ മതപ്രഭാഷണങ്ങൾ നടത്താൻ ഔദ്യോഗിക അനുമതി നിർബന്ധം; ലൈസൻസിംഗ് വ്യവസ്ഥകൾ പുതുക്കി
- മോദിയുടെ പരിപാടിവേദിക്കു സമീപം സുരക്ഷാവീഴ്ച; വ്യാജ പി.എം.ഒ ഉദ്യോഗസ്ഥനും തോക്കുധാരിയായ അംഗരക്ഷകനും പിടിയിൽ
- ബഹ്റൈൻ നവകേരളയുടെ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന്
- പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്‍കി ഇഡി; നിര്‍ണായക നീക്കം
- ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോ 2028ലേക്ക് മാറ്റി
- മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി
- അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രാർഥന അഭ്യർഥിച്ച് സരിത എസ്. നായർ
Author: News Desk
‘കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ മാത്രം പരസ്യം, ഇവിടത്തെ രാജാവാണ് താനെന്നാണ് പിണറായിയുടെ വിചാരം’; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
പാലക്കാട്: കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ മാത്രം പരസ്യമാണെന്നും കേരളത്തെ നയിക്കാൻ മറ്റാരും ഇല്ലെന്നാണ് പ്രചാരണമെന്നും ഇതാണ് മോദി ചെയ്തതെന്നും രാഹുൽ ഗാന്ധി. കേരളത്തിൽ ഒരു ഭാഗത്ത് യുഡിഎഫും മറുഭാഗത്ത് സിപിഎമ്മും ബിജെപിയുമാണ്. രാജ്യത്തെ അവർ തന്നെ ഭരിക്കണമെന്ന് ബിജെപിയും തങ്ങൾ തന്നെ ഭരിക്കണമെന്ന് സിപിഎമ്മും കരുതുകയാണ്. സിപിഎമ്മിന്‍റെ ചങ്ങാതിമാരാണ് ബിജെപി. മുതലാളിത്ത സർക്കാരാണ് ഇടതുപക്ഷത്തിന്‍റേത്. എൽഡിഎഫിലെ മുൻ നേതാക്കളെല്ലാം യുഡിഎഫിനൊപ്പമാണ്. രാജ്യത്ത് വെറുപ്പ് പരത്തുന്ന ബിജെപി ആണ് കേരളത്തിലെ സിപിഎമ്മിന്‍റെ പങ്കാളി. കേരളത്തിലെ എൽഡിഎഫ് സർക്കാർ മുതലാളിത്ത രീതി പിൻതുടരുന്ന സർക്കാർ ആയി. സിപിഎം ഇടതുപക്ഷ നയങ്ങൾ പിന്തുടരുന്നില്ല. മുതലാളിത്ത നയങ്ങൾ പിന്തുടരുന്നു. പഴയ എൽഡിഎഫ് നേതാക്കൾ യുഡിഎഫിന്‍റെ പിന്തുണയോടെ മത്സരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അഹങ്കാരം സഹിക്കാൻ കഴിയുന്നില്ലെന്ന് ഇടതുപക്ഷക്കാർ തന്നെ പറയും. രാജ്യത്തെ രാജാവാണ് എന്നാണ് മോദിയുടെ ചിന്ത. താൻ ജൈവികമായി ഉണ്ടായതല്ല എന്നാണ് പറഞ്ഞത്. കേരളത്തിലെ രാജാവാണ് താൻ എന്നാണ് മുഖ്യമന്ത്രിയുടെ വിചാരം. ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് മോദി ഒരു വാക്കുപോലും…
ഡീൽ ആരോപണം കടുപ്പിച്ച് പ്രിയങ്ക ഗാന്ധിയും; ‘മുഖ്യമന്ത്രിക്ക് ബിജെപിയുമായി ധാരണ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ കൂടെ നിൽക്കുന്നില്ല’
കോഴിക്കോട്: തവനൂര്‍, ഏറനാട്, തിരുവമ്പാടി മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിച്ച് പ്രിയങ്ക ഗാന്ധി എംപിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷൻ. മൂന്നിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെൻഷനിൽ എൽഡിഎഫും ബിജെപിയും തമ്മിലുള്ള ഡീൽ ആരോപണം പ്രിയങ്ക ഗാന്ധി ഉന്നയിച്ചു. മുഖ്യമന്ത്രി ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നും ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്രവുമായി കൂടിക്കാഴ്ച നടത്തുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.കേരളത്തിലെ കുട്ടികൾക്ക് പോലും മുഖ്യമന്ത്രി അഴിമതിക്കാരനാണെന്നറിയാം. മുഖ്യമന്ത്രി ബിജെപിയുമായി ധാരണ ഉണ്ടാക്കിയിരിക്കുകയാണ്. അഴിമതിയുള്ള പാർട്ടിയാണ് ബിജെപിയും സിപിഎമ്മുമെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. തിരുവമ്പാടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി സി.കെ കാസിമിന്‍റെ പ്രചാര പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.എംപിയെന്ന നിലയിൽ നന്നായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കുന്നില്ലെന്നും തിരുവമ്പാടിയിൽ ഏറ്റവും വലിയ പ്രശ്നം വന്യമൃഗശല്ല്യമാണെന്നും ഓരോ വർഷവും മനുഷ്യർ വന്യമൃഗങ്ങളാൽ കൊല്ലപ്പെടുകയാണെന്നും പ്രിയങ്ക ഗാന്ധി തിരുവമ്പാടിയിലെ കണ്‍വെൻഷനിൽ പറഞ്ഞു. സങ്കീർണ്ണമായ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാവുന്നില്ല. ഈ വിഷയത്തിൽ പെട്ടന്നുള്ള പരിഹാരം സാധ്യമല്ല. പ്രശ്ന പരിഹാരത്തിന് എല്ലാ വകുപ്പുകളുടെയും ആശയവിനിമയം…
മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 188 മിസൈലുകളും 468 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
പെട്രോൾ പമ്പിന് സമീപം ചുറ്റിത്തിരിഞ്ഞ് യുവാവ്, സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിച്ചു, എംഡിഎംഎയുമായി പിടിയിലായത് ജാമ്യത്തിലിറങ്ങിയ പ്രതി
മലപ്പുറം: രണ്ടുവർഷം മുൻപ് ലഹരി കേസിൽ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വില്പനയിൽ സജീവമാകാൻ ശ്രമം. ഒടുവിൽ എംഡിഎംഎയുമായി പോലീസ് പിടിയിൽ. മലപ്പുറം ചങ്ങരംകുളത്താണ് നാട്ടുകാർ ചേർന്ന് ലഹരി വില്പനക്കാരനെ പോലീസിലേൽപ്പിച്ചത്. ചങ്ങരംകുളം നടുവട്ടത്തെ പെട്രോൾ പമ്പിന് സമീപം സംശയാസ്പദമായ രീതിയിൽ ഒരാൾ ചുറ്റി തിരിയുന്നു. സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിളിച്ചു. പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് യുവാവിൽ നിന്നും 20 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. പട്ടാമ്പി സ്വദേശി ഷാഹുൽഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുവർഷം മുൻപ് മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് ഷാഹുൽ ഹമീദും സഹോദരനും അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും എംഡിഎംഎ വിൽപ്പനയിൽ ഷാഹുൽ ഹമീദ് സജീവമാകാൻ ശ്രമിച്ചത്. ഷാഹുൽ ഹമീദിൻ്റെ ഇടപാടുകാരെ കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ചങ്ങരംകുളം പോലീസും, ഡാൻസാഫ് സംഘം ചേർന്നാണ് ലഹരി സംഘത്തിന് വലയൊരുക്കുന്നത്.
പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ തട്ടിപ്പ് ആരോപണം: രേഖകൾ പുറത്തുവിട്ട് വി കുഞ്ഞിക്കൃഷ്ണൻ
കണ്ണൂർ: പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് രേഖകൾ പുറത്തുവിട്ട് വി കുഞ്ഞിക്കൃഷ്ണൻ. ടി ഐ മധുസൂദനനും ടി വിശ്വനാഥനുമെതിരെയാണ് ആരോപണം. പണം അപഹരിച്ചുവെന്നാണ് ആരോപണം. വരവിനേക്കാൾ കവിഞ്ഞ ചെലവ് രേഖപ്പെടുത്തി. 42337 രൂപ പാർട്ടിക്ക് കടമെന്ന് വരുത്തി. സഹകരണ ജീവനക്കാർ നൽകിയ 70 ലക്ഷം രേഖകളിൽ ഇല്ല. മിനുട്സ് ബുക്ക് ടിഐ മധുസൂദനൻ കടത്തിയെന്നും 35 ലക്ഷം രൂപ ധനരാജ് ഫണ്ടിൽ നിന്ന് വകമാറ്റിയെന്നും വി കുഞ്ഞിക്കൃഷ്ണൻ ആരോപിക്കുന്നു.
ദില്ലി: അതീവ സുരക്ഷാ മേഖലയായ ദില്ലി നിയമസഭാ സമുച്ചയത്തിലേക്ക് കാർ ഓടിച്ചു കയറ്റിയ വ്യക്തി പിടിയിൽ. ദില്ലി സ്വദേശിയായ സരബ്ജിത്ത് സിങ് എന്നയാളെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. മുഖംമൂടി ധരിച്ചെത്തിയ ഇയാൾ തന്‍റെ വെളുത്ത സിയാസ് കാർ ബാരിക്കേഡുകൾ തകർത്ത് നിയമസഭാ വളപ്പിലേക്ക് അതിവേഗത്തിൽ ഓടിച്ചു കയറ്റുകയായിരുന്നു. നിയമസഭാ വളപ്പിനുള്ളിൽ സ്പീക്കറിന്റെ ഓഫീസിൽ ഒരു ബൊക്കെ വെച്ച ശേഷമാണ് ഇയാൾ മടങ്ങിയത്. പിന്നാലെ ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ, പൂച്ചെണ്ടിനുള്ളിൽ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. അതിക്രമിച്ചു കയറിയ അതേ വേഗതയിൽ തന്നെ കാർ പിന്നോട്ടെടുത്ത് ഇയാൾ ഗേറ്റിന് പുറത്തേക്ക് കടന്നിരുന്നു.
`ഇറങ്ങിപ്പോയതല്ല, ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു’; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് ആർ ശ്രീലേഖ
തിരുവനന്തപുരം: പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ. തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു. വിദേശകാര്യമന്ത്രി പേര് പരാമർശിക്കാത്തതിൽ പിണങ്ങിയാണ് പ്രചാരണ പരിപാടിക്കിടെ ശ്രീലേഖ വേദിവിട്ടിറങ്ങിയത്.വാർത്ത ലജ്ജാകരമാണെന്ന് ശ്രീലേഖ പ്രതികരിച്ചു. സഹോദര തുല്യനായ കെ സോമനോട് സംസാരിച്ചത് വ്യക്തിപരമാണ്. അത് മാധ്യമങ്ങളോട് വെളിപ്പെടുത്താൻ താല്പര്യമില്ല. വ്യക്തിപരമായി സംസാരിക്കുന്ന കാര്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയാണ്. ഇറങ്ങിപ്പോയി എന്നത് ശരിയല്ലെന്നും പറയാനുള്ളത് പാർട്ടിക്കുള്ളിൽ പറയുമെന്നും അവർ പറഞ്ഞു. തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ വട്ടിയൂർക്കാവിലെ പ്രമുഖ വ്യക്തികളുമായി വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ചയായിരുന്നു പരിപാടി. കൂടിക്കാഴ്ചക്കിടെയാണ് എസ്. ജയശങ്കർ സ്ഥാനാർത്ഥിയായ ശ്രീലേഖയുടെ പേര് പറയാതിരുന്നത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസാരിച്ചുകൊണ്ടിരിക്കെ വേദിവിട്ടിറങ്ങിയ ശ്രീലേഖയെ നേതാക്കൾ അനുനയിപ്പിച്ച് തിരികെയെത്തിക്കുകയായിരുന്നു.
ഐഒസി ബഹ്റൈൻ ഘടകം യു ഡി എഫ് ൻ്റെ വൻവിജയത്തിനായി നടത്തിയ ഇലക്ഷൻ പ്രചരണ ഓൺലൈൻ സൂം മീറ്റ് ജനകീയമാക്കി….
മനാമ: ആസന്നമായ കേരള സംസ്ഥാനത്തിലെ തെരഞ്ഞെടുപ്പ് വിധി എഴുത്തിൽ എല്ലാ ജനാധിപത്യ അനുകൂലികളും യുഡിഎഫ് അണികളും കുടുംബങ്ങളും പ്രവാസ ലോകത്തെ മലയാളി കുടുംബങ്ങളും വിലയേറിയ വോട്ടുകൾക്കായി സൂക്ഷ്‌മതയോടെ വിധി എഴുതണമെന്നും പ്രത്യക സാഹചര്യത്തിൽ നാട്ടിൽ പോവാൻ കഴിയാതെ വന്നവർ ബന്ധുമിത്രാതികൾക്ക് പ്രത്യക നിർദേശം നൽകി വൻ വിജയത്തിനായി പ്രവർത്തിക്കണമെന്നും എ ഐ സി സി ബഹ്‌റൈൻ പോഷക സംഘടനയായ ഐഒസി അദ്ധ്യക്ഷൻ മുഹമ്മദ് മൺസൂറും ബഹ്‌റൈൻ ഐഒസി കേരള യുഡിഎഫ് പ്രചരണ സമിതി കൺവീനറായ ബഷീർ അമ്പലായിയും ഐഒസി ഭരണസമിതിയും ആഹ്വാനം കൃത്യമായ വിവരണം നൽകി….. കഴിഞ്ഞ ദിവസം ബഹ്‌റൈൻ ഐഒസി നടത്തിയ ഓൺലൈൻ സൂം മീറ്റിൽ പങ്കെടുത്തഎ ഐ സി സി – ഐഒസി ഭാരവാഹി ഡോ ആരതി കൃഷ്ണ കേരളത്തിലെ വിവിധ നേതാക്കൾകെ എം സി സിഐവൈ സി സികേരള കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർഎന്നീ യുഡിഎഫ് സംഘടനാ പ്രതിനിധികൾക്കും സഹപ്രവർത്തകൾക്കും ഐഒസി ബഹ്‌റൈൻ ചാപ്റ്റർ നന്ദി അറിയിച്ചു….
വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തില്‍ കേസ്, 72,542 രൂപയുടെ സാധനങ്ങളുണ്ടായിരുന്നുവെന്ന് എഫ്ഐആര്‍
തൃശൂര്‍: വാടാനപ്പള്ളിയിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്നതിനായി ഭക്ഷ്യകിറ്റ് തയാറാക്കിയെന്ന വിവാദത്തില്‍ കേസെടുത്തു. ചാമ്പ്യന്‍സ് ട്രേഡേഴ്‌സ് ഉടമ പ്രവീണ്‍ ജിത്തിനെ പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കിറ്റ് ഓര്‍ഡര്‍ ചെയ്ത ആളെയും പ്രതി ചേര്‍ത്തു. കിറ്റില്‍ 72,542 രൂപ വില വരുന്ന സാധനങ്ങളുണ്ടായിരുന്നുവെന്നാണ് എഫ്‌ഐആറിലുള്ളത്. സംഭവത്തില്‍ കേസെടുക്കാന്‍ ചാവക്കാട് മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചിരുന്നു. മണലൂര്‍ മണ്ഡലത്തില്‍ വിതരണം ചെയ്യുന്നതിനായി കിറ്റ് തയാറാക്കിയെന്നായിരുന്നു ടി എന്‍ പ്രതാപന്റെ പരാതി. സ്ഥലത്ത് നിന്നും കിറ്റുകള്‍ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ കിറ്റ് കിട്ടിയതായി വോട്ടര്‍മാരാരും പൊലീസില്‍ മൊഴി നല്‍കിയിട്ടില്ല. കിറ്റ് തയാറാക്കിയതിന് തെളിവുണ്ടെന്നും അത് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രതാപന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കിറ്റുകള്‍ പൊലീസ് കൊണ്ടുപോയതിന് നാട്ടുകാര്‍ സാക്ഷിയാണെന്നുമായിരുന്നു പ്രതാപന്റെ ആരോപണം. എന്നാല്‍ കിറ്റ് പ്രതാപന്റെ നാടകമാണെന്നും ഒരെണ്ണം വിതരണം ചെയ്തതായി തെളിവ് പുറത്ത് വിടാന്‍ മണലൂരെ എന്‍ഡിഎ സ്ഥാനാര്‍ഥി വെല്ലുവിളി മുഴക്കുകയും ചെയ്തിരുന്നു. ചാമ്പ്യന്‍സ് ട്രേഡേഴ്‌സ് എന്ന ഗോഡൗണ്‍ കേന്ദ്രീകരിച്ച് ഭക്ഷ്യക്കിറ്റ്…
ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ട് ഹാഷിറും ടീമും; മൂന്നാം നാള് ഒന്നാം ഭാഗം വീണു; നാല് ദിവസം കൊണ്ട് വാഴ 2 നേടിയത് എത്ര?
ബോക്‌സ് ഓഫീസില്‍ തരംഗമായി മാറിയിരിക്കുകയാണ് വാഴ 2. ഹാഷിറും സംഘവും തങ്ങളുടെ അരങ്ങേറ്റം സമാനതകളില്ലാത്തതാക്കിയിരിക്കുകയാണ്. ആദ്യ ചിത്രം തന്നെ 50 കോടി ക്ലബ്ബിലേക്ക് എത്തിച്ചു കൊണ്ടാണ് ഹാഷിറും അലനും വിനായകും അജിനും മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. 2024 ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തേക്കാള്‍ വലിയ വിജയമായി മാറിയിരിക്കുകയാണ് വാഴ 2. റിലീസ് ചെയ്ത് നാലാമത്തെ ദിവസമായി ഇന്നലെയായിരുന്നു ചിത്രത്തിന്റെ ‘ആദ്യ സണ്‍ഡെ ടെസ്റ്റ്’. ആദ്യ ഞായറാഴ്ച ചിത്രം നേടിയത് 8.40 കോടിയാണ്. ശനിയാഴ്ച നേടിയ 7.20 കോടിയില്‍ നിന്നും 16.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് കളക്ഷനില്‍ ഉണ്ടായിരിക്കുന്നത്. ആദ്യ ദിവസം 10.5 കോടി നേടിയ ചിത്രം, സാക്‌നില്‍ക് വെബ്‌സൈറ്റിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്നും നാല് ദിവസം കൊണ്ട് നേടിയത് 29.70 കോടിയാണ്. ഓവര്‍ സീസ് കളക്ഷന്‍ 33.25 കോടിയാണ്. ആഗോള കളക്ഷന്‍ 62.95 കോടിയുമാണ്. മൂന്ന് ദിവസം കൊണ്ട് തന്നെ വാഴ ഒന്നാം ഭാഗത്തിന്റെ ലൈഫ് ടൈം കളക്ഷനെ രണ്ടാം…
