- ബഹ്റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ–1 സെപ്റ്റംബർ 11ന്
- ബഹ്റൈനിൽ മതപ്രഭാഷണങ്ങൾ നടത്താൻ ഔദ്യോഗിക അനുമതി നിർബന്ധം; ലൈസൻസിംഗ് വ്യവസ്ഥകൾ പുതുക്കി
- മോദിയുടെ പരിപാടിവേദിക്കു സമീപം സുരക്ഷാവീഴ്ച; വ്യാജ പി.എം.ഒ ഉദ്യോഗസ്ഥനും തോക്കുധാരിയായ അംഗരക്ഷകനും പിടിയിൽ
- ബഹ്റൈൻ നവകേരളയുടെ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന്
- പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്‍കി ഇഡി; നിര്‍ണായക നീക്കം
- ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോ 2028ലേക്ക് മാറ്റി
- മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി
- അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രാർഥന അഭ്യർഥിച്ച് സരിത എസ്. നായർ
Author: News Desk
വ്യാജ എഐ ചിത്രവുമായി വെൽഫെയർ പാർട്ടിയുടെ സോഷ്യൽമീഡിയ പോസ്റ്റർ; ‘പിണറായി വിജയന്റെ യോഗത്തിൽ ബിജെപി കൊടി’
തിരുവനന്തപുരം: പ്രകോപനപരമായ എഐ ചിത്രവുമായി വെൽഫെയർ പാർട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമാണ് വെൽഫെയർ പാർട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രചരിപ്പിച്ചത്. പിണറായി വിജയൻ പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോൾ സദസിൽ ബിജെപി പതാകയുമായി ആളുകൾ നിൽക്കുന്ന ചിത്രമാണ് വെൽഫെയർ പാർട്ടി കാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾ, ഓഡിയോകൾ എന്നിവ പ്രചരിപ്പിക്കരുതെന്ന് പൊലീസിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കർശനമായ നിർദേശം നിലനിൽക്കെയാണ് ഇത്തരത്തിൽ ചിത്രം പ്രചരിപ്പിച്ചത്. ‘എൽഡിഎഫ്-ആർഎസ്എസ് ഡീൽ പരാജയപ്പെടുത്താൻ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക, കോൺഗ്രസ്സ് മുക്ത ഭാരതം എന്ന അജണ്ട നടപ്പാക്കാൻ എൽ ഡി എഫിനെ വിജയിപ്പിക്കാനുള്ള സംഘ്പരിവാർ പദ്ധതി തിരിച്ചറിയുക’ -എന്നതാണ് പോസ്റ്ററിലെ മുദ്രാവാക്യം.
കുടക് : കർണാടകയിൽ ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ മടങ്ങിവരവിൽ ദുരൂഹതയാരോപിച്ച് കര്‍ണാടക ബിജെപി. നാലുദിവസം നിബിഢവനത്തിൽ കുടുങ്ങിയശേഷം ആരോഗ്യവതിയായി തിരിച്ചെത്തിയ കഥയിൽ സംശയങ്ങൾ നിലനിൽക്കുന്നതായി ബിജെപി കുടക് ജില്ലാ കമ്മിറ്റി പരാതി നൽകി. ശരണ്യ ജനങ്ങളെ കബളിപ്പിക്കുകയും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയുമാണ് ചെയ്തതെന്ന് മടിക്കേരിയിലെ നാപോക്ലു പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കോഴിക്കോട് ജില്ലയിലെ നാദാപുരം സ്വദേശിയായ ജി എസ് ശരണ്യ ഏപ്രിൽ 2നാണ് കുടകിലെ തടിയന്‍ഡമോളിലേക്ക് ട്രക്കിങ് ആരംഭിച്ചത്. എന്നാൽ മടങ്ങിവരുമ്പോൾ വഴിതെറ്റി കാട്ടിൽ അകപ്പെടുകയായിരുന്നു. 12 പേരടങ്ങുന്ന ഗ്രൂപ്പിനെ കണ്ടെത്താനുള്ള ശ്രമത്തിൽ നിബിഢവനത്തിനുള്ളിലേക്ക് കയറിപ്പോയ ശരണ്യ നാലുദിവസം അവിടെ കുടുങ്ങിപ്പോയി. തൊട്ടടുത്ത അരുവിയിൽ നിന്നും ശേഖരിച്ച വെള്ളം മാത്രം കുടിച്ചാണ് ജീവിച്ചതെന്നും രക്ഷാപ്രവർത്തനത്തിനായി കാത്തിരിക്കുകയായിരുന്നെന്നും മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് അവർ പ്രതികരിച്ചു. എന്നാൽ നാലു ദിവസം വെള്ളം മാത്രം കുടിച്ചു ജീവിച്ചെന്നത് വിശ്വസിക്കാനാവുന്നില്ലെന്നും, അതിന്റെ യാതൊരു ക്ഷീണവും ശരണ്യയിൽ കാണുന്നില്ലെന്നും ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വിമർശനങ്ങളുയർന്നിരുന്നു. സാമൂഹ്യമാധ്യമങ്ങളിലെ…
അഞ്ചുവയസ്സുകാരന്റെ മുന്നിലിട്ട് പിതാവിനെ കൊന്ന് അമ്മയുടെ കാമുകൻ, ഒരു രാത്രി മുഴുവൻ അച്ഛന്റെ മൃതദേഹത്തോടൊപ്പം വനത്തിൽ, ക്രൂരത
തിരുപ്പതി: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ അഞ്ച് വയസുകാരനായ മകന്‍റെ മുന്നിലിട്ട് കൊലപ്പെടുത്തി അമ്മയുടെ കാമുകൻ. തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് കൊടും ക്രൂരത നടന്നത്. തമിഴ്‌നാട് സ്വദേശിയായ ഗാന്ധി(45)യെ ആണ് ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലു തലക്കടിച്ച് കൊലപ്പെടുത്തിയത്. അഞ്ച് വയസുകാരനായ മകന്‍റെ മുന്നിലിട്ടായിരുന്നു ക്രൂര കൊലപാതകം. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതി രസിംഹലുവിനെയും ഇയാളുടെ രണ്ടുകൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഒരുരാത്രി മുഴുവൻ അഞ്ചുവയസ്സുകാരൻ അച്ഛന്റെ മൃതദേഹത്തിനൊപ്പം കാട്ടിൽ കഴിഞ്ഞു. പിറ്റേ ദിവസം രാവിലെ കാട്ടിൽ നിന്നും കുട്ടി പുറത്തെത്തി ഗ്രാവവാസികളോട് വിവരം പറഞ്ഞതോടെയാണ് ക്രൂര കൊലപാതകം പുറത്തറിഞ്ഞത്. അടുത്തിടെയാണ് തിരുപ്പതി സ്വദേശിയായ ഗാന്ധിയെയും മകനെയും ഉപേക്ഷിച്ച് രാസാത്തി കാമുകനായ നരസിംഹലുവിനൊപ്പം താമസം ആരംഭിച്ചത്. നരസിംഹലുവുമായി അടുപ്പത്തിലായ യുവതി പിന്നാലെ ഇയാൾക്കൊപ്പം ജീവിക്കാനായി വീട്ടുവിട്ടിറങ്ങുകയായിരുന്നു. വീടുവിട്ടിറങ്ങിയ ഭാര്യക്കായി ഗാന്ധി അന്വേഷണത്തിലായിരുന്നു. രാസാത്തി അന്നമയ്യ ജില്ലയിൽ ഉണ്ടെന്നറിഞ്ഞാണ് ഗാന്ധി മകനുമായി ഇവിടെ എത്തിയത്. അന്വേഷണത്തിനൊടുവിൽ ഗാന്ധി ഭാര്യയുടെ കാമുകനായ…
‘നെതന്യാഹു കറിവേപ്പില പോലെയായി, ഇസ്രയേലിന്റെ ചരിത്രത്തിലെ രാഷ്ട്രീയ ദുരന്തം’; വെടിനിര്‍ത്തല്‍ കരാറില്‍ പ്രതിപക്ഷം
ടെല്‍ അവീവ്: യുഎസ് – ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ ഇസ്രയേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ എതിര്‍പ്പ് ശക്തമാകുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഇസ്രയേല്‍ അവഗണിക്കപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് കുറ്റപ്പെടുത്തി. ഇറാനെതിരായ സൈനിക നീക്കവുമായി ബന്ധപ്പെട്ട് നടപടികളില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി പൂര്‍ണമായി പരാജയപ്പെട്ടെന്നും ലാപിഡ് ആരോപിച്ചു. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തമെന്നാണ് പ്രതിപക്ഷ നേതാവ് വെടിനിര്‍ത്തല്‍ തീരുമാനത്തെ വിശേഷിപ്പിച്ചത്. ദേശീയ സുരക്ഷയുള്‍പ്പെടെയുള്ള കാതലായ വിഷയങ്ങള്‍ പരിഗണിക്കപ്പെടുന്ന ചര്‍ച്ചകളില്‍ ഇസ്രയേലിന് പങ്കാളിത്തമുണ്ടായില്ല. സർക്കാർ ആവശ്യപ്പെട്ടതെല്ലാം സൈന്യം നടപ്പിലാക്കി, പൊതുജനങ്ങള്‍ അത്ഭുതകരമായ പ്രതിരോധശേഷി പ്രകടിപ്പിച്ചു, പക്ഷേ നെതന്യാഹു രാഷ്ട്രീയമായി പരാജയപ്പെട്ടു. ധാര്‍ഷ്ട്യം, അശ്രദ്ധ, ആസൂത്രണത്തിന്റെ അഭാവം എന്നിവമൂലം നെതന്യാഹു ഇസ്രയേലിന് രാഷ്ട്രീയവും തന്ത്രപരവുമായ നാശനഷ്ടങ്ങള്‍ വരുത്തി. സ്വയം നിശ്ചയിച്ച ലക്ഷ്യങ്ങളില്‍ ഒന്ന് പോലും നേടിയില്ല. തിരിച്ചടികള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങളെടുക്കും.’ എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇറാനെതിരായ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള യുഎസ് തീരുമാനത്തെ ഇസ്രയേല്‍ പിന്തുണച്ചതിന് പിന്നാലെയാണ് പ്രതികരണം. ഇറാന്‍ കടലിടുക്ക്…
പാലക്കാട് വോട്ടര്‍മാര്‍ക്ക് പണം നല്കുന്നു; ബിജെപിക്കെതിരെ കോണ്‍ഗ്രസ്, ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട്: വോട്ടിനായി ബിജെപി പാലക്കാട് മണ്ഡലത്തില്‍ വ്യാപകമായി പണം വിതരണം ചെയ്യുന്നതായി പരാതി. കണ്ണാടി മേഖലയില്‍ ബിജെപി പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയില്‍ വൃദ്ധയായ ഒരു സ്ത്രീക്ക് എന്‍ഡിഎ പ്രവര്‍ത്തകര്‍ പണം നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വൃദ്ധയുടെ വീടിന് സമീപം ഒരു മരണം നടന്നിരുന്നു. ഈ വീട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ എത്തിയിരുന്നു. ഇതിനു പിന്നാലെ എന്‍ഡിഎ പ്രവര്‍ത്തകയായ ഒരു സ്ത്രീയെത്തി വയോധികയ്ക്ക് പണം നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് സ്‌ക്വാഡ് വര്‍ക്ക് കഴിഞ്ഞ് മടങ്ങുമ്പോഴാണ് പണം വിതരണം ചെയ്യുന്നത് കണ്ടത്. പണം നല്‍കുന്നത് കണ്ട് ഞങ്ങള്‍ വീട്ടിലെത്തി നോക്കി. 5000 രൂപയുണ്ടായിരുന്നു. പണം നല്‍കി വോട്ടു ചോദിക്കരുതെന്നും, അല്ലാതെ വോട്ടു ചോദിക്കുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്നും പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ ഉണ്ടായിരുന്ന കാറില്‍ നിന്നാണ് സ്ത്രീ ഇറങ്ങിപ്പോയി പണം നല്‍കിയത്.അവിടെ നിന്നും പോയ ബിജെപി പ്രവര്‍ത്തകര്‍…
ശബരിമല യുവതീപ്രവേശം: ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി, എതിർത്ത് സോളിസിറ്റർ ജനറൽ
ദില്ലി: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഒമ്പതംഗ ഭരണഘടന ബെഞ്ചിൽ ശക്തമായ വാദപ്രതിവാദം. ആചാരങ്ങൾ നിർവഹിക്കാനും ദേവനെ സ്പർശിക്കാനും, പ്രത്യേക യോഗ്യതയും പരിജ്ഞാനവുമുള്ള ആളുകളെ മാത്രമേ മതവിഭാഗം അംഗീകരിക്കൂവെന്ന് കേന്ദ്രം വാദിച്ചപ്പോൾ ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി മറുപടി നൽകി. കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വാദിക്കുന്നത്.ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി. അതിനുള്ള അധികാരപരിധിയുണ്ടെന്നും ഇതിൽ അവസാന വാക്ക് നിയമസഭയ്ക്കാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. കോടതിക്ക് ഒരു മതാചാരത്തെ ‘മാത്രം അന്ധവിശ്വാസം’ എന്ന് വിധിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരും നിലപാടെടുത്തു. അതിന് ആവശ്യമായ പണ്ഡിതപരമായ പരിജ്ഞാനം കോടതികൾക്ക് ഇല്ലെന്നും കേന്ദ്രം വാദിച്ചു. എന്നാൽ മന്ത്രവാദവാദത്തെ മതാചാരമായി കാണാനാകുമോ എന്ന് കോടതി കേന്ദ്രസർക്കാരിനോട് തിരിച്ചുചോദിച്ചു. മനുഷ്യബലി ഉൾപ്പെടെ കാര്യങ്ങൾ നടന്നാൽ കോടതിക്ക് മറ്റു പരിശോധനകൾ ഇല്ലാതെ ഇടപെടാനാകുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പൊതുശാന്തി, നൈതികത എന്നിവയുടെ പരിധിയിൽ…
ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ കാണാതായി, 40 അംഗ സംഘം എത്തിയത് പാലക്കാട് നിന്ന്, അന്വേഷണം
തെലങ്കാന: ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് പത്താംക്ലാസ് വിദ്യാർത്ഥിനി ശ്രീനന്ദയെ കാണാതായത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയാണ് കുട്ടി. കുടുംബാംഗങ്ങൾക്കൊപ്പമാണ് കുട്ടി വിനോദസഞ്ചാരത്തിന് എത്തിയത്. കാഫിനടയിലെ ചന്ദ്രഗിരി മലയ്ക്ക് മുകളിൽ വെച്ചാണ് കുട്ടിയെ കാണാതായത്. പാലക്കാട് നിന്നെത്തിയ നാല്പത്സം അംഗ സംഘത്തിൽ ഉൾപ്പെട്ടതായിരുന്നു പതിനാലുകാരിയും. പൊലീസും വനം വകുപ്പുദ്യോഗസ്ഥരും രാത്രി ഒരു മണിവരെ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കാണാതായ കുട്ടിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം പാലക്കാട് നിന്നെത്തി. ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ മുതൽ ആരംഭിച്ചിട്ടുണ്ട്.
പ്രത്യേക ലേഖകന്‍ കോഴിക്കോട്: ആവേശക്കൊടുമുടി കയറിയ പ്രചാരണത്തിനൊടുവില്‍ ഇന്ന് കേരളത്തില്‍ നിശ്ശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്.കാണാന്‍ വിട്ടുപോയ വോട്ടര്‍മാരെയും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേരിട്ടു കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.അക്രമസാധ്യതയുള്ള മണ്ഡലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 2,500 പ്രശ്‌നബാധിത ബൂത്തുകള്‍ സംസ്ഥാനത്തുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഇവിടങ്ങളിലടക്കം സംസ്ഥാനത്തെ ആകെ 30,471 പോളിംഗ് ബൂത്തിലേക്കുമായി 28,209 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരുള്‍പ്പെടെ 76,203 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. ലോക്കല്‍ യൂണിറ്റിന് പുറമെ സ്പെഷ്യല്‍ യൂണിറ്റുകള്‍, ബറ്റാലിയനുകള്‍, മറ്റ് ഡിപ്പാര്‍ട്ട്മെന്റുകളിലെ സേനാംഗങ്ങള്‍ എന്നിവരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.140 കമ്പനി കേന്ദ്ര സേനയും 20 കമ്പനി തമിഴ്‌നാട് പോലീസും സംസ്ഥാനത്തെത്തിയിട്ടുണ്ട്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കുകയാണ്. രാവിലെ 8 മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് സാമഗ്രികള്‍ വിതരണം ചെയ്യുന്നുണ്ട്. നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.
ജീവിതത്തിൽ ഇതുവരെ ഒരു അഴിമതിയും നടത്തിയിട്ടില്ല, മാത്യു കുഴൽനാടനെതിരെ നിയമ നടപടി സ്വീകരിക്കും; കെ കൃഷ്ണൻകുട്ടി
പാലക്കാട്: 2018ലെ പ്രളയം മനുഷ്യനിര്‍മിതമാണെന്നും തോട്ടപ്പള്ളി സ്പിൽവേ ഷട്ടര്‍ തുറക്കാതെ കരിമണൽ ലോബിക്കായി പ്രവര്‍ത്തിച്ചുവെന്നുമുള്ള മാത്യു കുഴൽനാടന്‍റെ ആരോപണങ്ങള്‍ വീണ്ടും തള്ളി മന്ത്രി കെ കൃഷ്ണൻകുട്ടി. തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകളെല്ലാം തുറന്നിരുന്നുവെന്നും പിന്നെന്തിന് ആരോപണമെന്നും കെ കൃഷ്ണൻകുട്ടി ചോദിച്ചു. തോട്ടപ്പള്ളി സ്പിൽവേ വിഷയത്തിൽ നിയമസഭയിൽ ചർച്ച നടന്നിട്ടും എന്തുകൊണ്ട് കുഴൽനാടൻ മിണ്ടാതിരുന്നു?. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണ്. ഇതിനെതിരെ മാത്യു കുഴൽനാടനെതിരെ നിയമ നടപടി സ്വീകരിക്കും. ഇതിന്‍റെ തുടര്‍ നടപടികള്‍ക്കായി കൊച്ചിയിലെ അഭിഭാഷകനുമായി സംസാരിക്കും. സുമേഷ് അച്ചുതന്‍റെ നിരാഹാരം രാഷ്ട്രീയ പ്രേരിതമാണ്. ജീവിതത്തിൽ ഇതുവരെ താൻ ഒരു അഴിമതി നടത്തിയിട്ടില്ല. മാത്യു കുഴൽനാടനും സുമേഷ് അച്ചുതനും യോജിച്ചുള്ള നീക്കമാണിത്. കോൺഗ്രസ് പാർട്ടിയിലെ ചില ആളുകളാണ് ഇതിന് പിന്നിലെന്നും പാർട്ടി ഒന്നാകെയല്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണം സത്യത്തെ ഭയന്ന് യുഡിഎഫ് നടത്തുന്ന കള്ളപ്രചാരണമെന്നാണ് മുൻ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് വ്യക്തമാക്കിയത്. 2018ലെ സംഭവത്തിൽ…
കൊച്ചി: വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയിൽ. രഞ്ജിത്തിൻ്റെ കസ്റ്റഡി അപേക്ഷ 3 മണിക്ക് പരിഗണിക്കാനിരിക്കെയാണ് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുന്നത്.യുവനടിയുടെ ലൈംഗിക പീഡന പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. അതിനിടെ പൊലീസ് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ജാമ്യം നൽകണമെന്ന് ആവശ്യവുമായി രഞ്ജിത്തിൻ്റെ അഭിഭാഷകനാണ് കോടതിയിൽ എത്തിയിരിക്കുന്നത്. വോട്ട് ചെയ്യുക എന്നുള്ളത് ഒരു പൗരന്റെ അവകാശമാണെന്നും അതിന് ഇടക്കാല ജാന്യം അനുവദിക്കണമെന്നുമാണ് രഞ്ജിത്ത് ആവശ്യപ്പെട്ടിട്ടുള്ളത്. രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയിൽ വേണമെന്നുമാവശ്യപ്പെട്ടാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് ഹർജി നൽകിയത്. പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണവും ജാമ്യ ഹർജിയിലെ ഇന്നലത്തെ വാദത്തിനിടെ രഞ്ജിത്ത് കോടതിയെ അറിയിച്ചു. നടിയുടെ അഭിനയം പ്രതീക്ഷയക്ക് ഒത്ത് ഉയരാത്തതിനാൽ താൻ വിമർശിക്കുകയും ചില സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സെറ്റിൽ എല്ലാവരും…
