Author: News Desk

തിരുവനന്തപുരം: വ്യാപാരം എന്നതിനെ ഒരു ഉപജീവനം മാത്രമെന്നല്ല,ഒരു കലയും സേവനവുമാണ് എന്ന തിരിച്ചറിവോടെ പുതിയൊരു സംരംഭം സൃഷ്ടിച്ചിരിക്കുന്ന, അന്താരാഷ്ട്ര ചിത്ര പ്രദർശന വേദികളിൽ സ്ഥിരം സാന്നിധ്യവും ഇംഗ്ലീഷ് മലയാളം ചലച്ചിത്രങ്ങളുടെ കലാസംവിധായികയും പ്രശസ്ത ചിത്രകാരിയുമായ ഗീത് കാർത്തിക തലസ്ഥാന നഗരിയിൽ ആരംഭിച്ച “കാസ ഡി ബെല്ലാ ” എന്ന വസ്ത്ര സ്ഥാപനത്തിന്റെ ഉദ്ഘാടനം നടനും എഴുത്തുകാരനും ലോകറെക്കോർഡ് ജേതാവുമായ സംവിധായകൻ ജോയ് കെ. മാത്യു നിർവഹിച്ചു. നടനും മാധ്യമ പ്രവർത്തകനുമായ ആൽബർട്ട് അലക്സ്, അന്തരിച്ച മുൻ മന്ത്രി ബേബി ജോണിന്റെ മകളും തിരുവനന്തപുരത്തെ പ്രശ്‌സ്ത വസ്ത്ര സ്ഥാപനത്തിന്റെ ഉടമയുമായ ഷീല ജെയിംസ്, പ്രേം നസീറിന്റെ മകൾ റീത്ത,മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ തിരുവല്ലം ഭാസി,സക്സസ് കേരള മാഗസിൻ എക്സിക്യൂട്ടീവ് എഡിറ്റർ സരിത വി., മുൻ മാതൃക അധ്യാപിക സരസ്വതി, സീനിയർ ചേംബർ ഇന്റർനാഷണൽ നാഷണൽ വൈസ് പ്രസിഡന്റ് അരവിന്ദ് എസ്. പി.,എസ്. സി. ഐ. ദേശീയ ഭാരവാഹികൾ,നടിയും ഗായികയുമായ പ്രിയ, ഗായികയും…

Read More

കല്‍പ്പറ്റ: വയനാട് പനമരത്ത് ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയിരുന്ന പുലി ചത്തു. വനംവകുപ്പ് വല ഉപയോഗിച്ചാണ് പുലിയെ പിടികൂടിയത്. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. മൂന്ന് ആടുകളെ പുലി കൊന്നിരുന്നു. പ്രദേശവാസിയായ വാസുദേവൻ നായരുടെ ആടുകളെയാണ് കൊന്നത്. കുപ്പാടി മൃഗ പരിചരണ കേന്ദ്രത്തിൽ പരിശോധനയിലാണ് പുലി ചത്തതായി സ്ഥിരീകരിച്ചത്. പിടികൂടിയ പുലിക്ക് ഗുരുതരമായി പരിക്കേറ്റതായി പരിശോധനയിൽ വ്യക്തമായിരുന്നു. പുലിയ അവശമായ നിലയിലാണ് കണ്ടെത്തിയതെന്നും പുലിയുടെ ജഡം വെറ്ററിനറി ഡോക്ടര്‍ വിശദമായി പരിശോധിക്കുമെന്നും പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.

Read More

ഇടുക്കി: പ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണങ്ങൾ ആവർത്തിച്ച് മാത്യു കുഴൽനാടൻ. 2019 മെയ് 31ന് ജല വിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടു. മഴയെത്തും മുമ്പേ തോട്ടപ്പിള്ളി സ്പിൽവേക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നുവെന്നും പ്രളയത്തേക്കാൾ സർക്കാരിന് പ്രധാന്യം കരിമണലിൽ ആണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.മുൻ അനുഭവം വെച്ച് മഴയെത്തുമ്പോൾ മണ്ണ് ഒഴുകിപ്പോകാതെ നോക്കണം എന്ന് ഉത്തരവിൽ പറയുന്നു. ഡാം കൈകാര്യം ചെയ്യേണ്ട വകുപ്പിന് എന്താണ് മണലിൽ കാര്യം എന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് മാത്യു കുഴൽനാടൻ ആരോപണം കടുപ്പിക്കുന്നത്. പ്രളയ മുന്നൊരുക്കത്തിന് പകരം ഇറിഗേഷൻ വകുപ്പ് നടത്തിയത് കരിമണൽ സംരക്ഷിക്കാനുള്ള നടപടികളാണ്. ഇറിഗേഷൻ വകുപ്പിന് എന്താണ് കരിമണലിൽ കാര്യം? സഭയിൽ താൻ പ്രശ്നങ്ങൾ ഉന്നയിച്ചാൽ നടക്കുന്നത് ഏകപക്ഷീയമായ നീക്കമാകും. വേണമെങ്കിൽ മൈക്ക് ഓഫ് ചെയ്തേക്കും. 2019ലെ പ്രളയ മുന്നൊരുക്കത്തിലും ആദ്യം ശ്രമിച്ചത് മണൽ മാറ്റാനാണ്. തോട്ടപ്പള്ളിയിൽ നിന്ന് മഴയ്ക്ക് മുൻപ് മണൽ മാറ്റാൻ നിർദേശം…

Read More

മനാമ: ഇറാഖിലെ ബസ്ര നഗരത്തിലെ കുവൈത്ത് കോണ്‍സുലേറ്റ് ജനറലിനു നേരെ നടന്ന ആക്രമണത്തെയും നശീകരണ പ്രവര്‍ത്തനങ്ങളെയും ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഈ പ്രവൃത്തികള്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും 1963ലെ കോണ്‍സുലാര്‍ ബന്ധങ്ങള്‍ക്കായുള്ള വിയന്ന കണ്‍വെന്‍ഷന്റെ വ്യവസ്ഥകളുടെ ഗുരുതരമായ ലംഘനമാണെന്നും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.കുവൈത്തിനോടുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും അവരുടെ നയതന്ത്ര കാര്യാലയങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണയും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.

Read More

ടെഹ്റാന്‍: ഒരു മാസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യന്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഇറാനും അംഗീകരിച്ചു.ആക്രമണ ഭീഷണികള്‍ ഇറാനും പിന്‍വലിച്ചു. രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനാണ് ഇരുരാജ്യങ്ങളും സമ്മതിച്ചത്. പാകിസ്ഥാന്റെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ ധാരണയുണ്ടായതെന്ന് അറിയുന്നു.വെടിനിര്‍ത്തല്‍ ട്രംപും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സ്ഥിരീകരിച്ചു. അമേരിക്ക ആക്രമണങ്ങള്‍ നിര്‍ത്തിയതിനാല്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് നിബന്ധനകളോടെ സമ്മതിച്ചതായി ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചതായി അബ്ബാസ് അരാഗ്ചി പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ അടുത്ത രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീല്‍ഡ് മാര്‍ഷല്‍ അസീം മുനീറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇന്ന് പുലര്‍ച്ചയോടെയാണ് ഇറാനില്‍ നടത്താനിരുന്ന വിനാശകരമായ സൈനിക നടപടി താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.

Read More

മനാമ: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍, പെട്രോകെമിക്കല്‍ സംവിധാനങ്ങള്‍, നിര്‍ണായക അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയ്ക്ക് നേരെയുണ്ടായ ഇറാനിയന്‍ ആക്രമണങ്ങളെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ ഒരു സംഘര്‍ഷാവസ്ഥയാണിതെന്നും നല്ല അയല്‍പക്ക തത്വങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.സൗദി അറേബ്യയ്ക്ക് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം ആവര്‍ത്തിക്കുന്നു. അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണയും നല്‍കുന്നു.മേഖലയിലെ രാജ്യങ്ങളെയും സമാധാനകാംക്ഷികളായ ജനങ്ങളെയും ലക്ഷ്യം വച്ചുള്ള ശത്രുതാപരമായതും ന്യായീകരിക്കാനാവാത്തതുമായ ഇറാനിയന്‍ ആക്രമണങ്ങള്‍ തടയാന്‍ ഉറച്ച നടപടികള്‍ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് മന്ത്രാലയം ആഹ്വാനം ചെയ്തു.

Read More

വാഷിംഗ്ടൺ: ഇറാനെതിരായ ‘ചൊവ്വാഴ്ച’ അന്ത്യശാസനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാട് തിരുത്തിയെന്ന് റിപ്പോ‍ർട്ട്. സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിൽ സമയപരിധി നീട്ടാൻ തയ്യാറാണെന്നാണ് ട്രംപ് സൂചന നൽകിയത്. പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് വലിയ ആശ്വാസമാകുന്നതാണ് ട്രംപിന്‍റെ മനംമാറ്റം. ഇറാനെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന കടുത്ത ഭീഷണി അവരെ ചർച്ചകളിൽ നിന്ന് പിന്നോട്ടുവലിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രംപിന്റെ മനംമാറ്റം. അതേസമയം, ബഹ്‌റൈനിലെ അമേരിക്കൻ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി വൈറ്റ് ഹൗസ് തള്ളിയതായും സിവിലിയൻ കേന്ദ്രങ്ങൾ തകർക്കരുതെന്ന് കാനഡ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ചർച്ചകൾക്കുള്ള വാതിലുകൾ തങ്ങൾ അടച്ചിട്ടില്ലെന്ന് ഇറാനും വ്യക്തമാക്കിയതോടെ സമാധാന പ്രതീക്ഷകൾ വീണ്ടും സജീവമാകുകയാണ്.ഇറാന് നൽകിയ അന്ത്യശാസനം പാലിച്ചില്ലെങ്കിൽ ഒരു വലിയ നാഗരികത തന്നെ ഇന്ന് രാത്രി ഇല്ലാതാകുമെന്നാണ് നേരത്തെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നത്. ഹോർമൂസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. താൻ നൽകിയ ചൊവ്വാഴ്ചത്തെ സമയപരിധിക്കുള്ളിൽ ഇറാൻ സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ,…

Read More

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണക്കുമെന്ന പ്രചാരണം തള്ളി കേരള മുസ്‌ലിം ജമാഅത്ത്. സമസ്‌ത സെന്ററിനറിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കാനായി ചേർന്ന പാർലമെന്‍ററി സംഗമത്തിൽ ഇടത് പക്ഷത്തെ പിന്തുണക്കാൻ തീരുമാനിച്ചു എന്നതായിരുന്നു പ്രചാരണം. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുമായി കേരള മുസ്ലിം ജമാഅത്തിനോ സുന്നി സംഘടനകൾക്കോ ബന്ധമില്ലെന്നും അറിയിച്ചിട്ടുണ്ട്. ക്ലിപ്പിൽ പറയുന്ന കാര്യങ്ങൾ ശരിയല്ലെന്നും സംഘടനാ നയത്തിനെതിരാണെന്നും കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി അറിയിച്ചു.

Read More

ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ബൗള്‍ ചെയ്യും. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് വൈകിയാണ് ടോസിട്ടത്. അതുകൊണ്ടുതന്നെ 11 ഓവര്‍ മത്സരമാണ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യ 3.2 ഓവറുകള്‍ പവര്‍ പ്ലേ ആയിരിക്കും. മുംബൈ നിരയില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി. ട്രന്റ് ബോള്‍ട്ടിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ടോസ് കിട്ടിയിരുന്നെങ്കില്‍ ബൗളിംഗ് തന്നെ എടുക്കുമായിരുന്നുവെന്ന് രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗും വ്യക്തമാക്കി. മാറ്റമൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് മുംബൈ ഗുവാഹത്തിയില്‍ എത്തുന്നത്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവായിരുന്നു ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മുംബൈയെ നയിച്ചത്. ഹാര്‍ദിക് കൂടി മടങ്ങിയെത്തിയതോടെ ബാറ്റിംഗിലും ബൗളിംഗിലും കൃത്യമായ ബാലന്‍സ് കണ്ടെത്താമെന്നും വിജയവഴിയില്‍ തിരിച്ചെത്താമെന്നുമാണ് മുംബൈ ഇന്ത്യന്‍സിന്‍രെ പ്രതീക്ഷ. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍),…

Read More

ജനീവ: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച നിർണ്ണായക പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തതോടെ പരാജയപ്പെട്ടു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 11 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ പാക്കിസ്ഥാനും കൊളംബിയയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പ്രമേയം പാസാക്കാൻ ആവശ്യമായ ഒൻപത് വോട്ടുകൾ ലഭിച്ചെങ്കിലും സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും തങ്ങളുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഇതിനെ അട്ടിമറിക്കുകയായിരുന്നു. ഇതോടെ ഇറാനുമായുള്ള ഏറ്റുമുട്ടലിൽ അന്താരാഷ്ട്ര തലത്തിൽ നയതന്ത്രപരമായ നീക്കം നടത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയേറ്റു.ഹോർമുസ് കടലിടുക്ക് തുറക്കാൻ സൈനിക ശക്തി ഉപയോഗിക്കാൻ അംഗരാജ്യങ്ങൾക്ക് അനുമതി നൽകുന്ന ആർട്ടിക്കിൾ ഏഴ് ഉൾപ്പെടുത്തിയാണ് പ്രമേയം ആദ്യം തയ്യാറാക്കിയിരുന്നത്. എന്നാൽ റഷ്യയും ചൈനയും ഇതിനെ ശക്തമായി എതിർത്തതോടെ ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ പ്രമേയത്തിന്‍റെ ഭാഷയിൽ മാറ്റം വരുത്തി. സമുദ്ര വ്യാപാര പാതകളുടെ സുരക്ഷയ്ക്കായി പ്രതിരോധപരമായ രീതിയിൽ രാജ്യങ്ങൾ സഹകരിക്കണമെന്ന മിതമായ നിർദ്ദേശമാണ് ഒടുവിൽ വോട്ടിന് എടുത്തത്. സൈനിക നടപടി എന്ന കർശനമായ നീക്കത്തിൽ നിന്ന് വിട്ടുനിന്നിട്ടും…

Read More