Author: News Desk

ആലപ്പുഴ: തെരഞ്ഞടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ആലപ്പുഴ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാര്‍. ആസ്തി വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് കാണിച്ചാണ് പരാതി. സത്യവാങ്മൂലത്തില്‍ സാമ്പത്തിക കണക്കുകള്‍ തെറ്റായി കാണിച്ചുവെന്നാണ് പരാതി. ബാങ്ക് അക്കൗണ്ട് രേഖകളും പരാതിക്കൊപ്പം കൈമാറി. ആലപ്പുഴ സര്‍വെന്റസ് കോ ഓപ്പറേറ്റീവ് ബാങ്കിലുണ്ടായിരുന്ന 50 ലക്ഷം രൂപര നോമിനേഷന്‍ നല്‍കുന്നതിന് ഏഴ് ദിവസം മുന്‍പ് മകന്റെ പേരിലെ സേവിങ്‌സ് അക്കൗണ്ടിലേക്ക് മാറ്റി. കൂടാതെ മകന്റെ പേരില്‍ ഒരു കോടി രൂപയും മരുമകളുടെ പേരില്‍ ഒരു കോടി രൂപയും ഫികസ്ഡ് ഡെപ്പോസിറ്റ് ചെയ്തതായും മകനും മരുമകള്‍ക്കും യാതൊരു രീതിയിലും തുക സമ്പാദിക്കാന്‍ വരുമാനമുള്ള ജോലിയില്ലെന്നും പരാതിയില്‍ പറയുന്നു.ഈ തുക സുധാകരന്‍ അനധികൃതമായി സമ്പാദിച്ചതാണെന്നും ഇതില്‍ അന്വേഷണം വേണമെന്നും സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്‌.

Read More

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 188 മിസൈലുകളും 477 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടഞ്ഞുകൊണ്ടിരിക്കുന്നതായും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

മോസ്ക്കോ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറാനെതിരായ ‘ചൊവ്വാഴ്ച’ അന്ത്യശാസനത്തെ എതിർത്ത് റഷ്യ. യുദ്ധം അവസാനിപ്പിക്കാനായി ആരും ഭീഷണിയും അന്ത്യശാസനവും മുഴക്കേണ്ടതില്ലെന്ന നിലപാടാണ് റഷ്യ കൈക്കൊണ്ടിരിക്കുന്നത്. സമാധാനം ഇപ്പോഴും സാധ്യമാണെന്നും ചർച്ചകൾക്ക് സമയം കൊടുക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലും ഇത്തരം അന്ത്യശാസനകളോടും യു എൻ സുരക്ഷ കൗൺസിൽ കടമ നിർവഹിക്കണം എന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച അവസാനിക്കും മുന്നേ ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ തീരുമാനം അറിയിച്ചില്ലെങ്കിൽ ഒരു നാഗരികതയെ പൂർണമായും ഇല്ലാതാക്കുമെന്ന ട്രംപിന്‍റെ കൊലവിളിയോടാണ് റഷ്യ അതിശക്തമായി പ്രതികരിച്ചിരിക്കുന്നത്. നേരത്തെ ട്രംപിന്റെ ‘ചൊവ്വാഴ്ച’ അന്ത്യശാസനത്തിന് പുല്ലുവില കൽപ്പിച്ച് ഇറാൻ വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു.ട്രംപിന്‍റെ കൊലവിളിക്ക്, ചരിത്രത്തിൽ അലക്സാണ്ടർ ചക്രവർത്തിക്കും മംഗോളിയൻ പടയ്ക്കും പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇറാൻ തിരിച്ചടിച്ചത്. ഒരു കാലത്തിനും സാധിക്കാത്തത് ഒരു ‘മനോരോഗിക്ക്’ കഴിയില്ലെന്നും തുർക്കിയിലെ ഇറാൻ എംബസി പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കാൻ വേണ്ടി മാത്രം, കീഴടങ്ങുന്ന തരത്തിലുള്ള യാതൊരു വ്യവസ്ഥകൾക്കും തങ്ങൾ വഴങ്ങില്ലെന്നും…

Read More

കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എസ്‌ഐടി. മുന്‍ കസ്റ്റഡി കാലയളവില്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് പ്രത്യേക അന്വേഷണസംഘം പറയുന്നു. രഞ്ജിത്തിനെ നാളെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പൊലീസിന്റെ കസ്റ്റഡി അപേക്ഷയും നാളെ പരിഗണിക്കും. ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായിരുന്ന കാരവാനില്‍ വെച്ച് രഞ്ജിത്ത് ലൈഗീക അതിക്രമം നടത്തിയെന്നാണ് കേസ്. കരവാന്‍ ഡ്രൈവറെ അടക്കം ലൊക്കേഷനില്‍ ഉണ്ടായിരുന്ന പലരുടെയും മൊഴി രേഖപ്പെടുത്തി. ഷൂട്ടിങ് ലൊക്കേഷനിലും, കാരവാനിലും രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.പരാതി വ്യാജമെന്നും ഗൂഢാലോചനയെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞത്. എന്നാല്‍ രഞ്ജിത്തിന് എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. പൊലീസിന്റെ ചോദ്യം ചെയ്യലിനോട് രഞ്ജിത്ത് സഹകരിക്കുന്നില്ല. പരാതി വ്യാജമെന്ന് രഞ്ജിത്ത് ആവര്‍ത്തിച്ചു. അതിക്രമത്തെ കുറിച്ച് അറിവില്ലെന്നും വാഹനം എത്തിച്ചു നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് കാരവാന്‍ ഡ്രൈവറുടെ…

Read More

ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണ ഭീഷണി നിലനിൽക്കെ, രാജ്യത്തെ തന്ത്രപ്രധാനമായ ഇടങ്ങളിൽ ജനങ്ങൾ മനുഷ്യകവചമൊരുക്കുന്നതായി റിപ്പോര്‍ട്ട്. വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന ട്രംപിന്റെ ഡെഡ്‌ലൈൻ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഇറാനിലെ തെരുവുകളിൽ പ്രതിഷേധം കത്തുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇറാന്റെ വിവിധ ഭാഗങ്ങളിലായി എട്ട് പ്രധാന പാലങ്ങൾ ഇസ്രായേൽ വ്യോമസേന തകർത്തു. റെയിൽവേ പാതകൾ ഉപയോഗിക്കരുതെന്ന് ഇറാൻ ജനതയ്ക്ക് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സെൻട്രൽ ഇറാനിലെ കാഷാനിൽ റെയിൽവേ പാലത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈദ്യുതി നിലയങ്ങൾക്കും പാലങ്ങൾക്കും ചുറ്റും ആയിരക്കണക്കിന് ആളുകൾ കൈകോർത്ത് മനുഷ്യചങ്ങല തീർക്കുകയാണ്. ആക്രമണം നടത്തണമെങ്കിൽ തങ്ങളെ കൊന്നിട്ട് മതി എന്ന സന്ദേശമാണ് ഇവർ നൽകുന്നത്. കെർമാൻഷാ, സെമ്‌നാൻ എന്നിവിടങ്ങളിലെ പവർ പ്ലാന്റുകൾക്ക് മുന്നിൽ “അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം” എന്ന മുദ്രാവാക്യങ്ങളുമായി ജനങ്ങൾ തടിച്ചുകൂടിയിട്ടുണ്ട്. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ…

Read More

പത്തനംതിട്ട: ഏഴംകുളം അറുകാലിക്കലിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായ സ്ലിപ് വിതരണത്തിനിടെയാണ് സംഭവമെന്നാണ് വിവരം. അറുകാലിക്കൽ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്. അയൽവാസിയായ അലക്‌സാണ് രാധാകൃഷ്‌ണനെ ആക്രമിച്ചത്. രാധാകൃഷ്ണന് തലക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലക്‌സ് സജീവ കോൺഗ്രസ് പ്രവർത്തകനാണെന്ന് ആരോപിച്ച് സിപിഎം നേതാക്കൾ രംഗത്തെത്തി. രാഷ്ട്രീയ വിദ്വേഷം മൂലമുള്ള ആക്രമണമെന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയ വൈരാഗ്യമല്ല ആക്രമണത്തിന് കാരണമെന്നും അയൽവഴക്കാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് പൊലീസ് പറയുന്നത്. അലക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റ് നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. രാധാകൃഷ്ണൻ്റെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

Read More

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി എ മാധവനുണ്ടായ വാഹനാപകടത്തില്‍ ദുരൂഹതയെന്ന് കുടുബം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മാധവന്റെ മകന്‍ സമീര്‍ എം നായര്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി. മുണ്ടൂരിലെ വീടിന് മുന്നിൽ റോഡ് മുറിച്ചു കടക്കുമ്പോഴാണ് പിഎ മാധവനെ വാഹനം ഇടിച്ച് തെറിപ്പിച്ചത്. മാധവനെ ഇടിച്ചശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. ഫെബ്രുവരി 20നായിരുന്നു അപകടം. ‘അപകടം യാദൃച്ഛിക അപകടമായി തോന്നുന്നില്ല. ചിലരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് അച്ഛന്‍ അമ്മയോട് പറഞ്ഞിരുന്നു. രാഷ്ട്രീയ ഭീഷണിയുണ്ടെന്ന് ഞങ്ങളോടും പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തോട് രാഷ്ട്രീയബന്ധം പുലര്‍ത്തുന്ന ഒരു നേതാവ് അച്ഛന്‍ പ്രസിഡന്റായിരുന്ന മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ ജീവനക്കാരിയോട് ‘കാര്‍ന്നോര് കിടക്കും’ എന്ന് പറഞ്ഞിരുന്നു.’ രണ്ടു വര്‍ഷമായി പലതരത്തിലുള്ള ഭീഷണികള്‍ നേരിട്ട വ്യക്തിയാണ്. അപകടം സംഭവിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച് മണലൂര്‍ മണ്ഡലത്തിന്റെ സംഘടന ഉത്തരവാദിത്വം ഉണ്ടായിരുന്നു. ഈ…

Read More

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ‘ചൊവ്വാഴ്ച ഭീഷണി’ പിന്നാലെ കൂടുതൽ കടുത്ത നിലപാടുമായി വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് രംഗത്ത്. അമേരിക്കയുടെ പക്കൽ ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത തന്ത്രപ്രധാനമായ ആയുധങ്ങളുണ്ടെന്നും ഇറാൻ നിലപാട് മാറ്റിയില്ലെങ്കിൽ അവ ഉപയോഗിക്കാൻ പ്രസിഡന്റ് ട്രംപ് തീരുമാനിക്കുമെന്നും വാൻസ് വ്യക്തമാക്കി. ഇറാൻ തങ്ങളുടെ രീതി തിരുത്താൻ തയ്യാറാകാത്ത പക്ഷം ഈ ആയുധങ്ങൾ പ്രയോഗിക്കാൻ ട്രംപിന് മടിയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് ട്രംപ് നിശ്ചയിച്ചിട്ടുള്ള സമയപരിധിയായ ഇന്ന് രാത്രി എട്ടു മണിക്കുള്ളിൽ തന്നെ ഇറാന്റെ മറുപടി ലഭിക്കണമെന്നും ജെ ഡി വാൻസ് മുന്നറിയിപ്പ് നൽകി. മറുപടി കിട്ടിയില്ലെങ്കിൽ അമേരിക്ക ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത ആയുധങ്ങൾ ഉപയോഗിച്ചാൽ ആർക്കും കുറ്റപ്പെടുത്താനാകില്ലെന്നും വൈസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. നിർണ്ണായകമായ ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള സമാധാന കരാറിലെ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഈ സമയപരിധിക്കുള്ളിൽ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന സൂചനയാണ് വൈസ് പ്രസിഡന്റിന്റെ…

Read More

കോഴിക്കോട് : കോഴിക്കോട് വാണിമേലിൽ മൂന്ന് വയസുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാണിമേലിൽ വാടകയ്ക്ക് താമസിക്കുന്ന നേപ്പാൾ സ്വദേശി മനോജ് ജാധരിയുടെ മകനായ പ്രിയാൻഷ് ആണ് മരിച്ചത്. താറാവുകൾക്ക് നീന്തിക്കുളിക്കാൻ ഉണ്ടാക്കിയ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. മുങ്ങിമരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ. മാതാപിതാക്കൾ കാണാതെ കുട്ടി കുളത്തിൽ ഇറങ്ങിയതാകാമെന്നാണ് നിഗമനം. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാവൂർ റോഡിലെ ശ്മശാനത്തിൽ സംസ്കരിച്ചു.

Read More

പാലക്കാട്: കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും. എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം. യുഡിഎഫ് പ്രവർത്തകർ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ കല്ലെറിയുകയായിരുന്നു. പിന്നാലെ കൂട്ടത്തല്ല് ഉണ്ടാകുകയും ചെയ്തു. സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. പൊലീസ് ലാത്തി വീശിയതോടെയാണ് സംഘർഷം അവസാനിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More