Author: News Desk

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ ലംഘിക്കുന്ന നടപടികളിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് കത്ത് നൽകി. കേരളപ്പിറവിക്ക് ശേഷം ചർച്ച ചെയ്യുകയും തള്ളുകയും ചെയ്ത അടിയന്തര പ്രമേയങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ചെന്നിത്തല സ്പീക്കർ എ.എൻ ഷംസീറിനു കത്ത് നൽകിയത്. പതിമൂന്നാം കേരള നിയമസഭയിൽ (ഉമ്മൻചാണ്ടി മന്ത്രിസഭ) 237 ദിവസം സഭ ചേർന്നപ്പോൾ ലഭിച്ച 191 അടിയന്തര പ്രമേയ നോട്ടീസുകളിൽ ഏഴെണ്ണത്തിന് മാത്രമാണ് അംഗത്തിന്‍റെ വാദം കേൾക്കാതെ അനുമതി നിഷേധിച്ചത്. 110 ദിവസം മാത്രം സമ്മേളിച്ച പതിനഞ്ചാം കേരള നിയമസഭയിൽ 11 അടിയന്തര പ്രമേയങ്ങളാണ് സംസാരിക്കാൻ അവസരം നൽകാതെ തള്ളിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇതിൽ ആറ് അടിയന്തര പ്രമേയങ്ങൾ എട്ടാം സെഷനിൽ മാത്രം തള്ളി. സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്. ആറ് അടിയന്തര പ്രമേയങ്ങളും രാഷ്ട്രീയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് തള്ളിയത്. ഇക്കാര്യത്തിൽ മാനദണ്ഡങ്ങളൊന്നും പാലിക്കാത്തത് സഭയ്ക്ക് നാണക്കേടാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ ഹനിക്കാനുള്ള എക്സിക്യൂട്ടീവിന്‍റെ നീക്കത്തിനെതിരെ…

Read More

കോഴിക്കോട്: ഇന്നലെ നടന്ന മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന് പുറത്താക്കപ്പെട്ട മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. മൂന്ന് ഇൻഞ്ചക്ഷൻ ഓർഡർ നിലനിൽക്കെയായിരുന്നു കൗൺസിൽ ചേർന്നത്. സാദിഖലി തങ്ങൾ ഒരു ഖാസിയാണ്. ഖാസി ഒരു നിയമജ്ഞനാണ്. അദ്ദേഹമാണ് നിയമവിരുദ്ധമായ നടപടിക്ക് സാക്ഷ്യം വഹിച്ചത്. നടന്നത് കോടതിയലക്ഷ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് വീണ്ടും കോടതിയെ സമീപിക്കുമെന്നും തിരഞ്ഞെടുപ്പ് ദിവസം പുതിയ കമ്മിറ്റി തന്നെ പുറത്താക്കിയത് എന്തിനാണെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലീഗിലെ രാഷ്ട്രീയ അധഃപതനം പലരെയും ബാധിച്ചു. തന്നെ സംസ്ഥാന കൗൺസിലിലേക്ക് കൊണ്ടുപോകാൻ സാദിഖലി തങ്ങൾ തയ്യാറായിരുന്നു. എന്നാൽ കുഞ്ഞാലിക്കുട്ടി ഇതിനെ എതിർത്തു. കൗൺസിലിൽ മത്സരിക്കരുതെന്നാണ് അനുരഞ്ജനത്തിന് വന്നവരുടെ ആവശ്യം. താൻ അനുസരിച്ചില്ല. ലീഗ് എന്താണെന്ന് പഠിപ്പിക്കാൻ പി.എം.എ സലാം അടക്കമുള്ളവർ തൻ്റെ അടുത്തേക്ക് വരരുതെന്നും ഹംസ പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീറിനെ സംബന്ധിച്ചിടത്തോളം ചോറ് യു.ഡി.എഫിലും കൂറ് എൽ.ഡി.എഫിലുമാണ്. ഇ.ടി. ബി.ജെ.പിയുമായി സൗഹൃദത്തിൽ ആണ്. കുഞ്ഞാലിക്കുട്ടി…

Read More

ലാഹോർ: ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിനെ പാകിസ്ഥാനിൽ നിരോധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഷെഹബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ടെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി റാണ സനുവല്ല പറഞ്ഞു. ഇമ്രാന്‍റെ വീട്ടിൽ നിന്ന് ആയുധങ്ങളും പെട്രോൾ ബോംബുകളും പൊലീസ് പിടിച്ചെടുത്തതായും ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിരോധിക്കാനുള്ള നീക്കം നടത്തുന്നതെന്നും റാണ സനുവല്ല പറഞ്ഞു. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിനെ (പിടിഐ) നിരോധിത സംഘടനയായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിക്കും. ഇതിനായി വിദഗ്ദ്ധരുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലെ കോടതിയിലേക്കുള്ള യാത്രാമധ്യേയാണ് ഇമ്രാൻ ഖാന്‍റെ വീട്ടിൽ പോലീസ് എത്തിയത്. ഇമ്രാൻ ഖാന്‍റെ നിരവധി അനുയായികളെ അദ്ദേഹത്തിന്‍റെ വസതിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇമ്രാൻ ഖാന്‍റെ വസതിയിൽ നിന്ന് ആയുധങ്ങളും പെട്രോൾ ബോംബുകളും മറ്റ് വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്, ഇത് തീവ്രവാദ സംഘടനയാണെന്നതിന് കേസെടുക്കാൻ മതിയായ തെളിവാണ്. ഏതെങ്കിലും പാർട്ടിയെ നിരോധിതമായി പ്രഖ്യാപിക്കുന്നത് ജുഡീഷ്യൽ പ്രക്രിയയാണ്. എന്നിരുന്നാലും, ഈ വിഷയത്തിൽ ഞങ്ങൾ…

Read More

അബുദാബി: മുൻകൂട്ടി വിസ വേണ്ടാതെ യുഎഇയിലേക്ക് വരാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 60 ആയി ഉയർത്തി. നേരത്തെ 40 രാജ്യങ്ങളിൽ നിന്നുള്ളവർക്കായിരുന്നു വിസ ഓൺ അറൈവൽ ലഭിച്ചിരുന്നത്. പുതുക്കിയ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിലെ ഉയർന്ന ജനസംഖ്യ വിസ ഓൺ അറൈവലിന് ഒരു തടസ്സമാണെന്നാണ് പറയുന്നത്. യുഎസ് വിസയുള്ളവർക്കും യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ പെർമനൻ്റ് റസിഡൻ്റ് വിസയുള്ള ഇന്ത്യക്കാർക്കും വിസ ഓൺ അറൈവൽ വഴി യുഎഇയിലേക്ക് വരാം. അവരുടെ വിസയ്ക്ക് കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. 14 ദിവസത്തേക്കാണ് ഇവർക്ക് വിസ ഓൺ അറൈവൽ ലഭിക്കുക. ഇത് 14 ദിവസത്തേക്ക് കൂടി നീട്ടാം, ഉയർന്ന ജനസംഖ്യയുള്ള ചൈനയ്ക്കും വിസ ഓൺ അറൈവൽ നൽകിയിട്ടില്ല. 90 ദിവസം വരെ താമസിക്കാൻ കഴിയുന്ന 40 രാജ്യങ്ങളും 30 ദിവസം വരെ താമസിക്കാൻ കഴിയുന്ന 20 രാജ്യങ്ങളുമാണ് വിസ ഓൺ അറൈവലിലുള്ളത്. 90 ദിവസത്തെ വിസ ലഭിക്കുന്നവയിൽ ഭൂരിഭാഗവും…

Read More

ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ വിശദീകരണം തേടി ഡൽഹി പോലീസ്. കമ്മീഷണർ സാഗർപ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാഹുലിന്‍റെ വസതിയിലെത്തി ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ പരാമർശിച്ച ഇരകളുടെ വിശദാംശങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ടു. “സ്ത്രീകൾ ഇപ്പോഴും ലൈംഗിക ചൂഷണത്തിന്‍റെ ഇരകളാണ്” എന്നായിരുന്നു ശ്രീനഗറിൽ നടന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ രാഹുൽ ഗാന്ധി പറഞ്ഞത്. ‘ഞങ്ങൾ രാഹുൽ ഗാന്ധിയുമായി സംസാരിക്കാനാണ് വന്നത്. ജനുവരി 30നു ശ്രീനഗറിൽ വച്ച് ഭാരത് ജോഡോ യാത്രയ്ക്കിടെ നിരവധി സ്ത്രീകളെ കണ്ടതായും അവർ ബലാത്സംഗം ചെയ്യപ്പെട്ടതായി വെളിപ്പെടുത്തിയതായും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ തേടാനും ഇരകൾക്ക് നീതി ഉറപ്പാക്കാനുമാണ് ഞങ്ങൾ വന്നത്,” സ്പെഷ്യൽ പോലീസ് കമ്മീഷണർ സാഗർപ്രീത് ഹൂഡ പറഞ്ഞു.

Read More

പാലക്കാട്: താൻ മുഖ്യമന്ത്രിയുടെ മരുമകനാണെന്നത് യാഥാർത്ഥ്യമല്ലേയെന്നു മന്ത്രി മുഹമ്മദ് റിയാസ്. മരുമകൻ എന്ന വിളിയിൽ ഒരു പ്രശ്നവുമില്ല. ആരോപണങ്ങൾ ഉയരുമ്പോൾ ഭയന്ന് വീട്ടിൽ ഇരിക്കുന്നവരല്ല തങ്ങളെന്നും, അത്തരം വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക് ചായയോ ബിരിയാണിയോ വാങ്ങി നൽകാനാണ് തോന്നാറെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സഭ നടത്താതിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ഒന്നും പറയുന്നില്ല. കേരള സർക്കാരിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സഭ നന്നായി നടക്കുന്നതിൽ പ്രതിപക്ഷത്തിന് താൽപ്പര്യമില്ല. കെകെ രമയ്ക്കെതിരായ സൈബർ ആക്രമണത്തിൽ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിട്ടുണ്ട്. ചർച്ച വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രതിപക്ഷമാണ്. വാച്ച് ആൻഡ് വാർഡുകൾക്ക് ക്രൂരമായി പരിക്കേറ്റ സാഹചര്യമുണ്ടെന്നും റിയാസ് കൂട്ടിച്ചേർത്തു. ബി.ജെ.പി സംസ്ഥാന ഘടകം നടപ്പാക്കുന്നതിനേക്കാൾ ഭംഗിയായി കോൺഗ്രസ് പാർട്ടിയെ നയിച്ച് അന്ധമായ എൽ.ഡി.എഫ് വിരുദ്ധ നയം നടപ്പാക്കാനാണ് കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്. കോൺഗ്രസിലെ ചില നേതാക്കൾ ആർഎസ്എസ് ഏജന്‍റുമാരായി…

Read More

ന്യൂഡൽഹി: ശ്രദ്ധ വാക്കർ കൊലപാതകത്തിന്‍റെ ഞെട്ടൽ മാറുന്നതിന് മുമ്പ് ഡൽഹിയിൽ മറ്റൊരു യുവതിയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ബാഗിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ഡൽഹിയിലെ സറൈ കാലെ ഖാനിലെ മെട്രോ നിർമ്മാണ സൈറ്റിന് സമീപമാണ് ബാഗ് കണ്ടെത്തിയത്. യുവതിയുടെ തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങൾ വെളുത്ത പ്ലാസ്റ്റിക്ക് ബാഗിൽ നിന്ന് കണ്ടെത്തി. വിവരമറിഞ്ഞെത്തിയ പൊലീസ് ശരീരഭാഗങ്ങൾ വീണ്ടെടുത്ത് മറ്റ് നടപടിക്രമങ്ങൾക്കായി ആശുപത്രിയിലേക്ക് അയച്ചു. ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫോറൻസിക് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. കാമുകിയെ കൊന്ന് കഷണങ്ങളാക്കി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എറിഞ്ഞതിന് അഫ്താബ് പൂനെവാല എന്ന യുവാവിനെ അടുത്തിടെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. കൂടെ താമസിച്ചിരുന്ന ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തി മൃതദേഹം 35 കഷണങ്ങളാക്കി ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.

Read More

ഏതാനും വർഷങ്ങൾക്ക് മുൻപ് നാടക പ്രവർത്തകൻ എൻ എൻ പിള്ളയുടെ ജീവിതം സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. നിവിൻ പോളി നായകനായി എത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. രാജീവ് രവി ചിത്രം സംവിധാനം ചെയ്യുമെന്നും അന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. 2017 ൽ പ്രഖ്യാപിച്ച ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എൻ എൻ പിള്ളയുടെ മകനും നടനുമായ വിജയരാഘവൻ. ഇതൊരു വലിയ പ്രോജക്റ്റായതിനാൽ, ധാരാളം തയ്യാറെടുപ്പുകൾ ആവശ്യമാണ്. ഇന്ത്യൻ നാഷണൽ ആർമിയിലെ അദ്ദേഹത്തിന്‍റെ ജീവിതം കാണിക്കേണ്ടിവരും. ലോകമഹായുദ്ധങ്ങൾ കവർ ചെയ്യണം.  ഇതൊരു ചെലവേറിയ പ്രൊജക്റ്റാണ്, അതുകൊണ്ടാണ് കാലതാമസം ഉണ്ടാകുന്നത്. പ്രൊജക്റ്റ് ഇപ്പോഴും സജീവമാണ്. എന്നാൽ കാര്യങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്. കാര്യങ്ങൾ ഉടൻ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിജയരാഘവൻ പറഞ്ഞു. എൻ എൻ പിള്ളയുടെ ആത്മകഥയായ ‘ഞാൻ ‘ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുക എന്നായിരുന്നു റിപ്പോർട്ടുകൾ . ഗോപൻ ചിദംബരമാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുക. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുക.  ഇ4 എന്‍റർടെയ്ൻമെന്‍റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Read More

ന്യൂഡൽഹി: പഞ്ചാബിലെ ഖാലിസ്ഥാൻ അനുകൂലിയും വിവാദ പ്രഭാഷകനുമായ അമൃത്പാൽ സിങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തീവ്രവാദ നിലപാട് ഉയർത്തിപ്പിടിക്കുന്ന ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ നേതാവ് അമൃത് പാലിനെ പിടികൂടാനുള്ള ശ്രമങ്ങൾ പഞ്ചാബ് പോലീസ് തുടരുന്നതിനിടെയാണ് അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. അമൃത്പാൽ സിങ്ങിന്‍റെ വീട്ടിൽ പഞ്ചാബ് പൊലീസ് നാലു മണിക്കൂറോളം പരിശോധന നടത്തി. അതേസമയം, പഞ്ചാബിലും സമീപ പ്രദേശങ്ങളിലും പോലീസ് വല വിരിച്ചതോടെ അമൃത്പാൽ സിങ് രാജ്യം വിടാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇതിനായി നിരവധി ഖാലിസ്ഥാൻ അനുകൂലികളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇയാൾ നേപ്പാൾ വഴി കാനഡയിലേക്ക് കടക്കാൻ ശ്രമിക്കുന്നതായാണ് വിവരം. പഞ്ചാബിലുടനീളം നാളെ 12 മണി വരെ ഇന്‍റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. ഇന്നലെ മേഹത്പൂരിൽ പഞ്ചാബ് പോലീസ് വാഹനവ്യൂഹത്തെ തടഞ്ഞെങ്കിലും അമൃത് പാൽ രക്ഷപ്പെട്ടു. പൊലീസ് വാഹനങ്ങൾ പിന്തുടരുന്നതിന്‍റെ ദൃശ്യങ്ങൾ അദ്ദേഹത്തിന്‍റെ അനുയായികൾ സോഷ്യൽ മീഡിയയിൽ…

Read More

മലയാളികളുടെ ഭക്ഷണ പാരമ്പര്യത്തിൽ വലിയൊരു സ്ഥാനമുള്ള ഫലമാണ് ചക്ക. പോഷകസമ്പുഷ്ടമായ നിരവധി വിഭവങ്ങൾ ചക്ക ഉപയോഗിച്ച് നാം ഉണ്ടാക്കാറുണ്ട്. ശരീരത്തിന് അത്യന്താപേക്ഷിതമായ ജീവകങ്ങൾ നൽകുന്നതിൽ ചക്കക്കുരുവും നിർണായക പങ്ക് വഹിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പോഷകാഹാര വിദഗ്ധയായ റുജുത ദിവേകർ. ആന്റിവൈറൽ, ആന്റിബാക്ടീരിയൽ, വൈറ്റമിൻ എ, സി, സിങ്ക് എന്നിവ അടങ്ങിയ ചക്കക്കുരു മികച്ച രോഗപ്രതിരോധശേഷി നൽകുന്നു. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയാൽ പടരുന്ന രോഗങ്ങളെയും, ഭക്ഷ്യവിഷബാധയെയും ചെറുക്കാൻ ഇതിന് കഴിവുണ്ട്. റൈബോഫ്ളേവിൻ എന്ന നാരുകളാൽ സമ്പന്നമായ ചക്കക്കുരു രക്തത്തിലെ ഗ്ലൂക്കോസിനെ സന്തുലിതപ്പെടുത്തുകയും, രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. വൈറ്റമിൻ എയുടെ കലവറയായ ചക്കക്കുരു കണ്ണുകളുടെ ആരോഗ്യത്തിനും ഉത്തമമാണ്. ചർമ്മത്തിലെ കറുത്ത പാടുകൾ, ചുളിവുകൾ എന്നിവ ഇല്ലാതാക്കി മൃദുത്വവും, അകാല വാർദ്ധക്യവും തടയുന്നതിലുള്ള ചക്കക്കുരുവിന്റെ കഴിവ് എടുത്തു പറയേണ്ടിയിരിക്കുന്നു. സ്ത്രീ പുരുഷ വന്ധ്യതക്കും ഇത് ഫലപ്രദമാണ്. സിങ്ക് അടങ്ങിയിരിക്കുന്നതിനാൽ പുരുഷ ഹോർമോൺ ആയ ടെസ്‌റ്റോസ്റ്റിറോൺ ഉൽപാദനം വർധിപ്പിക്കാനും ചക്കക്കുരു സഹായിക്കും.

Read More