ന്യൂഡൽഹി: ശ്രദ്ധ വാക്കർ കൊലപാതകത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് ഡൽഹിയിൽ മറ്റൊരു യുവതിയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ബാഗിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ഡൽഹിയിലെ സറൈ കാലെ ഖാനിലെ മെട്രോ നിർമ്മാണ സൈറ്റിന് സമീപമാണ് ബാഗ് കണ്ടെത്തിയത്. യുവതിയുടെ തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങൾ വെളുത്ത പ്ലാസ്റ്റിക്ക് ബാഗിൽ നിന്ന് കണ്ടെത്തി.
വിവരമറിഞ്ഞെത്തിയ പൊലീസ് ശരീരഭാഗങ്ങൾ വീണ്ടെടുത്ത് മറ്റ് നടപടിക്രമങ്ങൾക്കായി ആശുപത്രിയിലേക്ക് അയച്ചു. ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫോറൻസിക് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
കാമുകിയെ കൊന്ന് കഷണങ്ങളാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എറിഞ്ഞതിന് അഫ്താബ് പൂനെവാല എന്ന യുവാവിനെ അടുത്തിടെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. കൂടെ താമസിച്ചിരുന്ന ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തി മൃതദേഹം 35 കഷണങ്ങളാക്കി ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.