Author: News Desk

കൊച്ചി: തലശ്ശേരി ബിഷപ്പ് ജോസഫ് പാംബ്ലാനി സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. റബ്ബറിന്‍റെ വില 300 രൂപയായി കേന്ദ്ര സർക്കാർ ഉയർത്തിയാൽ ബി.ജെ.പിയെ സഹായിക്കാമെന്ന് തലശ്ശേരി ബിഷപ്പ് വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി മോദി സർക്കാർ എന്നും പ്രവർത്തിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. പാലാ ബിഷപ്പിനെതിരായ പോപ്പുലർ ഫ്രണ്ടിന്‍റെ നീക്കത്തിൽ മൗനം പാലിക്കുന്ന ജോസ് കെ മാണിക്ക് ക്രിസ്ത്യാനികൾക്ക് വേണ്ടി സംസാരിക്കാൻ അവകാശമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അതേസമയം സഭയ്ക്ക് രാഷ്ട്രീയമില്ലെന്നും റബ്ബർ കർഷകരുടെ പ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സർക്കാരാണെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. റബ്ബർ വിലയിടിവിനോട് പ്രതികരിക്കാതെ വിദ്വേഷം സൃഷ്ടിക്കാനാണ് എം വി ഗോവിന്ദൻ ശ്രമിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. എന്ത് തുറുപ്പുചീട്ട് ഇറക്കിയാലും ബി.ജെ.പി ആഗ്രഹിക്കുന്നത് നടക്കില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു.

Read More

പത്തനംതിട്ട: പത്തനംതിട്ടയിൽ ഹാത്ത് സേ ഹാത്ത് യാത്രയ്ക്ക് നേരെ മുട്ടയേറ് നടത്തിയ ഡിസിസി ജനറൽ സെക്രട്ടറി എം സി ഷെരീഫിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറിയുടെ നടപടി അച്ചടക്ക ലംഘനമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഗുരുതരമായ പിഴവ് ബോദ്ധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം നസീർ, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ എന്നിവരുടെ സാന്നിധ്യത്തിലാണ് എം.സി ഷെരീഫ് ആക്രമണം അഴിച്ചു വിട്ടത്. മുട്ടയേറിനൊപ്പം കല്ലേറും ഉണ്ടായി. കല്ലേറിൽ ചില പ്രവർത്തകർക്ക് പരിക്കേറ്റു. വിഭാഗീയതയുടെ പേരിലുള്ള തർക്കത്തിന്‍റെ ഭാഗമായാണ് ആക്രമണം നടന്നത്.

Read More

തിരുവനന്തപുരം: കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ ഇരുപത്തിയഞ്ചാം ചരമവാർഷികം ആചരിച്ച് സി.പി.എം. തിരുവനന്തപുരം എകെജി സെന്‍ററിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പതാക ഉയർത്തി. എ.കെ.ബാലൻ, എം.സ്വരാജ് തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. നിയമസഭയ്ക്ക് മുന്നിലെ ഇഎംഎസ് സ്ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രമര്‍പ്പിച്ചു. എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പുഷ്പാർച്ചന നടത്തി. വിളപ്പിൽശാല ഇ.എം.എസ് അക്കാദമിയിൽ നടന്ന അനുസ്മരണ സമ്മേളനം എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ പാർട്ടി ശാഖകളിലും പ്രവർത്തകർ പതാക ഉയർത്തി.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയും ലോകായുക്തയും തമ്മിൽ ഡീല്‍ ഉള്ളതുകൊണ്ടാണോ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എതിര്‍കക്ഷിയായുള്ള പരാതിയിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പ്രസ്താവിക്കാത്തതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ലോകായുക്തയ്ക്ക് ലഭിച്ച ആനുകൂല്യങ്ങളും രാഷ്ട്രീയ ചായ്‌വുമാണ് ഇതിനു പിന്നിലെന്ന് ആരോപണമുണ്ട്. ലോകായുക്ത നിശബ്ദമായതിന്റെ പിന്നിലെ കാരണങ്ങൾ അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ലോകായുക്ത നീതിബോധത്തോടെ വിധി പുറപ്പെടുവിച്ചാൽ പിണറായി വിജയന്‍റെ മുഖ്യമന്ത്രിക്കസേര തെറിക്കും എന്ന് ഉറപ്പാണ്. ലോകായുക്ത വിധി വന്നതിന് പിന്നാലെ കെ.ടി ജലീലിന് രാജിവയ്ക്കേണ്ടി വന്നപ്പോൾ അമേരിക്കയിൽ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി അടുത്ത മന്ത്രിസഭായോഗത്തിൽ അടിയന്തരമായി ഓർഡിനൻസ് കൊണ്ടുവരാൻ ഉത്തരവിട്ടത് ഭയന്നു വിറച്ചാണ്. നിയമസഭ പാസാക്കിയ ബില്ലിൽ , ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം വിധി പ്രസ്താവിച്ചാൽ ആ നിമിഷം ഒരു പൊതുസേവകന്‍റെ പദവി എടുത്തുകളയുമെന്ന വ്യവസ്ഥ മുഖ്യമന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് ഒഴിവാക്കിയത്. കണ്മുന്നിൽ ലോകായുക്തയുടെ പല്ലും നഖവും തല്ലിത്തകർക്കുന്നത് കണ്ടിട്ടും ചെറുവിരൽ പോലും…

Read More

ലോർട്ടൻ : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ഹോക്കി താരമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി 82 കാരി. ലോർട്ടനിലെ ലിൻഡ സിൻറോഡാണ് ഈ ബഹുമതിക്ക് അർഹയായത്. 35-ാം വയസ്സിലാണ് ലിൻഡ ഹോക്കിയിൽ ആകൃഷ്ടയാകുന്നത്. തുടക്കത്തിൽ, വിനോദ അവസരങ്ങളിൽ സുഹൃത്തുക്കളോടൊപ്പം കളിക്കാനുള്ള ഒരു കായിക ഇനമായി മാത്രമാണ് അവർ ഹോക്കിയെ കണ്ടിരുന്നത്. എന്നാൽ പിന്നീട്, ഹോക്കിയുമായി കൂടുതൽ അടുത്തതോടെ, ലിൻഡ ഗെയിമിനെ കൂടുതൽ ഗൗരവമായി എടുക്കാൻ തുടങ്ങി. അങ്ങനെ അവർ വാഷിംഗ്ടൺ ഡി.സി. ഏരിയയിലെ ആദ്യത്തെ വനിതാ ഹോക്കി ടീമിന്‍റെ സ്ഥാപക അംഗമായി. തുടർന്ന് 10 വർഷത്തോളം ടീമിൽ സജീവമായി കളിച്ചു. പിന്നീട് ടീം വിട്ടെങ്കിലും ടീമംഗങ്ങളുമായുള്ള ബന്ധം തുടർന്നു. പിന്നീട് 67-ാം വയസ്സിൽ പ്രിൻസ് വില്യം വൈൽഡ്കാറ്റ്സ് ടീമിന്‍റെ ഭാഗമാകുകയും ഗെയിമിൽ വീണ്ടും സജീവമാവുകയും ചെയ്തു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം കളിക്കാർ ലിൻഡയോട് ടീം വിടാൻ ആവശ്യപ്പെട്ടു. പ്രായത്തിന്‍റെ ബുദ്ധിമുട്ടുകൾ ആരംഭിച്ചതിനാൽ ലിൻഡയുമായി സഹകരിക്കാൻ ബുദ്ധിമുട്ടായിരുന്നു എന്നതാണ്…

Read More

മൂവാറ്റുപുഴ: മൂവാറ്റുപുഴ ആനിക്കാട് സെന്‍റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന മുറിയിൽ മോഷണം. മേശയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി. ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന അലമാര തുറന്നിട്ടില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ചോദ്യപേപ്പർ ഒന്നും പോയിട്ടില്ല. ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന അലമാര സീൽ ചെയ്ത് പൂട്ടിയ നിലയിൽ തന്നെയാണ്. ഹയർ സെക്കൻഡറി ജോയിന്‍റ് ഡയറക്ടർ സ്ഥലത്തെത്തി അലമാര തുറന്നിട്ടില്ലെന്ന് ഉറപ്പാക്കും. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന അലമാര തുറന്നിട്ടില്ലെന്ന് വ്യക്തമാക്കി. നിലവിൽ പോലീസ് സംരക്ഷണയിലാണ് സ്കൂൾ. ഇന്നലെ രാത്രി 10 നും 11 നും ഇടയിലാണ് മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു. അധ്യാപകരും ജീവനക്കാരും സ്കൂളിലെത്തി പരിശോധന നടത്തിയപ്പോഴാണ് കല്ലുകൊണ്ട് വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് വ്യക്തമായത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Read More

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള കുങ്കി ആനകളിലൊന്ന് ഇന്ന് വയനാട് നിന്ന് തിരിക്കും. വിക്രം എന്ന കുങ്കിയാനയെയാണ് ആദ്യം എത്തിക്കുന്നത്. വൈകിട്ട് നാലിന് വയനാട്ടിൽ നിന്ന് കുങ്കിയാനയുമായി സംഘം ഇടുക്കിയിലേക്ക് തിരിക്കും. വയനാട്ടിൽ നിന്ന് ഇന്ന് രണ്ട് കുങ്കി ആനകളെ കൊണ്ടുവരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്നലെ വനംവകുപ്പിന്‍റെ ഒരു ട്രക്ക് അപകടത്തിൽപ്പെട്ടു. ഇതോടെ ഒരാനയുടെ യാത്ര തടസപ്പെട്ടു. വിക്രമിനെ കൂടാതെ കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നിവരും 26 അംഗ മിഷൻ സംഘവും അടുത്ത ദിവസം ഇടുക്കിയിലെത്തും. ചൊവ്വാഴ്ച ചേരുന്ന വനംവകുപ്പ് യോഗത്തിൽ ആനയെ മയക്ക് വെടി വെക്കുന്ന തീയതി തീരുമാനിക്കും.

Read More

ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ മൊഴി രേഖപ്പെടുത്താൻ ഡൽഹി പോലീസ് രാഹുലിൻ്റെ വസതിയിൽ എത്തിയതിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ. സത്യം പറഞ്ഞതിന്‍റെ പേരിലാണ് രാഹുൽ ഗാന്ധി വേട്ടയാടപ്പെടുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. അദാനി-മോദി ബന്ധം രാഹുൽ ഗാന്ധി പാർലമെന്‍റിൽ തെളിവ് സഹിതം ഉന്നയിച്ചു. അതിന് മറുപടി പറയുന്നതിന് പകരം രാഹുലിനെ വേട്ടയാടാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. രാഹുൽ ഗാന്ധിയെ ഭയപ്പെടുത്താനുള്ള ഒരു ശ്രമവും ഞങ്ങൾ അനുവദിക്കില്ല. ശക്തമായി പ്രതികരിക്കും. നരേന്ദ്ര മോദി തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ നടപടി ഫാസിസ്റ്റ് നടപടിയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. മുൻ കോൺഗ്രസ് പ്രസിഡന്‍റിനോടുള്ള പെരുമാറ്റത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണ്. രാഹുൽ ഗാന്ധിയെ സർക്കാരിന് ഭയമാണെന്നും ഗെലോട്ട് പറഞ്ഞു. പൊലീസ് എത്തിയതറിഞ്ഞ് ഗെലോട്ട് രാഹുൽ…

Read More

ജിദ്ദ: കണ്ണട മേഖലയിലെ ചില ജോലികൾ സൗദിവത്കരിക്കുന്നതോടെ മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമായേക്കും. മെഡിക്കൽ ഒപ്റ്റോമെട്രിസ്റ്റ്, കണ്ണട ടെക്നീഷ്യൻ ജോലികളിൽ 50 ശതമാനം സൗദികൾക്ക് സംവരണം ചെയ്യാനുള്ള തീരുമാനം ഇന്നലെ പ്രാബല്യത്തിൽ വന്നു. തീരുമാനം രാജ്യത്തെ എല്ലാ മേഖലകൾക്കും ബാധകമാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.  ആദ്യഘട്ടത്തിൽ രണ്ട് തൊഴിലുകളിൽ മാത്രമാണ് സൗദിവൽക്കരണം നടപ്പാക്കുന്നത്. അടുത്ത ഘട്ടങ്ങളിൽ കൂടുതൽ തസ്തികകൾ വിപുലീകരിക്കും. സ്വകാര്യമേഖലയിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് മുഴുവൻ കണ്ണട മേഖലയിലും സൗദിവൽക്കരണ പ്രക്രിയ ആരംഭിച്ചത്.

Read More

കണ്ണൂര്‍: ആലക്കോട് കത്തോലിക്കാ കോൺഗ്രസ് സംഘടിപ്പിച്ച കർഷക റാലിയിൽ തലശ്ശേരി ബിഷപ്പ് നടത്തിയ പ്രസംഗം ദൗർഭാഗ്യകരമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഇത് കുടിയേറ്റക്കാരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നു. റബ്ബറിന് 300 രൂപ തറവില പ്രഖ്യാപിച്ചാൽ ബി.ജെ.പിയെ സഹായിക്കുമെന്നും കേരളത്തിൽ നിന്നും ഒരു എം പി പോലുമില്ലാത്ത ബിജെപിയുടെ ദുഃഖം കുടിയേറ്റ ജനത പരിഹരിക്കുമെന്നും പറഞ്ഞ പ്രസംഗം ന്യൂനപക്ഷ വേട്ടയ്ക്ക് നേതൃത്വം നൽകുന്ന ബി.ജെ.പിയെ നാണംകെട്ട് ന്യായീകരിക്കുന്നതാണ്. ഫെബ്രുവരി 19ന് 79 ക്രിസ്ത്യൻ സംഘടനകളുടെയും 21 ബിഷപ്പുമാരുടെയും നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർമന്തിറിൽ ന്യൂനപക്ഷ സംരക്ഷണ റാലി നടന്നു. സ്വാതന്ത്ര്യാനന്തരം നടന്ന സമാനമായ നാലാമത്തെ സമരമാണിത്. ആലക്കോട്ടെ കർഷക റാലിയിൽ ബിഷപ്പ് നടത്തിയ പ്രസംഗം ആ റാലിയെ അഭിസംബോധന ചെയ്ത വൈദികരുടെ നിലപാടിന് വിരുദ്ധമാണ്. ഡൽഹിയിലെ ബിഷപ്പുമാർ നടത്തിയ പ്രസംഗങ്ങൾ ബിജെപി സർക്കാരിന്റെ കർഷക വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ വേട്ടയാടൽ തുറന്നുകാട്ടി. കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ കന്യാസ്ത്രീകൾക്കും ക്രിസ്ത്യൻ സഭകൾക്കും…

Read More