Author: News Desk

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്‍റെയും കൺസ്യൂമർഫെഡിന്‍റെയും മദ്യശാലകൾക്ക് വ്യാഴാഴ്ച അവധി. ഇതാദ്യമായാണ് റിപ്പബ്ലിക് ദിനത്തിൽ മദ്യശാലകൾക്ക് അവധി പ്രഖ്യാപിക്കുന്നത്. ബാറുകൾ തുറന്ന് പ്രവർത്തിക്കും. ബിവറേജസ് കോർപ്പറേഷൻ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൺസ്യൂമർഫെഡിന്‍റെ കടകൾക്ക് അവധി നൽകാൻ ബോർഡ് യോഗം തീരുമാനിക്കുകയായിരുന്നു.

Read More

പട്ന: സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക കാര്യങ്ങളിൽ ഇതുവരെയില്ലാത്ത രീതിയിലുള്ള കേന്ദ്ര സർക്കാർ ഇടപെടലാണ് ഇപ്പോൾ നടത്തുന്നതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വിഭവസമാഹരണത്തിനായി ദരിദ്ര സംസ്ഥാനങ്ങൾ കടമെടുക്കുന്നത് കേന്ദ്ര സർക്കാർ നിയന്ത്രിക്കുകയാണ്. കേന്ദ്രസഹായത്തിന്‍റെ കുറവ് നികത്താൻ മുൻകാലങ്ങളിൽ വായ്പയെടുക്കാൻ അനുവദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണമല്ലാതെ മറ്റൊന്നും കേന്ദ്രസർക്കാർ ചെയ്യുന്നില്ല. രാഷ്ട്രീയ നേട്ടം പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബി.ജെ.പി സഖ്യത്തിലായിരുന്നപ്പോൾ ബിഹാറിനു കൂടുതൽ കേന്ദ്രസഹായം ആവശ്യപ്പെട്ടതു പരിഗണിച്ചിരുന്നില്ല. ദരിദ്ര സംസ്ഥാനങ്ങൾ പുരോഗമിക്കുന്നില്ലെങ്കിൽ രാജ്യം എങ്ങനെ വികസിക്കുമെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ ബജറ്റ് വെവ്വേറെ അവതരിപ്പിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

ഡൽഹി: പണിമുടക്കിന് ആഹ്വനം ചെയ്ത് രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ യുണൈറ്റഡ് ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്കിൽ മാറ്റമില്ലാത്തതിനാൽ ഉപഭോക്താക്കൾക്ക് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. ജനുവരി 30, 31 തീയതികളിലാണ് പണിമുടക്ക്, അതിനാൽ ഈ ദിവസങ്ങളിൽ ബാങ്കിന്‍റെ സേവനങ്ങൾ തടസ്സപ്പെട്ടേക്കാം. മാസാവസാനം കൂടിയായതിനാൽ ഈ ദിവസങ്ങളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ പദ്ധതിയിടുന്നവർ ജാഗ്രത പാലിക്കണമെന്നും ഈ തീയതിക്ക് മുമ്പ് ബാങ്കിംഗ് നടത്താൻ ശ്രദ്ധിക്കണമെന്നും എസ്ബിഐ അറിയിച്ചു. പ്രതിമാസ പേയ്മെന്‍റുകൾ, ഇഎംഐ, നിക്ഷേപം, പണം പിൻവലിക്കൽ മുതലായ കാര്യങ്ങൾ ഈ തീയതിയിൽ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ, അത് മുൻകൂട്ടി ചെയ്യാൻ ശ്രമിക്കുക. ബാങ്കിലെ സാധാരണ പ്രവർത്തനങ്ങൾ തുടരുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എസ്ബിഐ അറിയിച്ചു. രാജ്യത്തൊട്ടാകെയുള്ള എല്ലാ ബാങ്കുകളിലെയും 10 ലക്ഷം ജീവനക്കാരും ഉദ്യോഗസ്ഥരും രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. 

Read More

പത്തനംതിട്ട: ഈ വർഷം ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടത്തോടനുബന്ധിച്ച് 351 കോടി രൂപയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. എസ് അനന്തഗോപൻ. നാണയങ്ങൾ എണ്ണിത്തീരാനുണ്ട്. ഏകദേശം 20 കോടി രൂപയുടെ നാണയങ്ങൾ കാണിക്കയായുണ്ടെന്നാണ് വിലയിരുത്തൽ. നാണയങ്ങൾ എണ്ണാൻ നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് വിശ്രമം നൽകാനാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം. തുടർച്ചയായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി പരാതി ഉയർന്നിരുന്നു. 70 ദിവസമായി ജീവനക്കാർ ജോലി ചെയ്യുന്നു. ശേഷിക്കുന്ന നാണയങ്ങൾ ഫെബ്രുവരി 5 മുതൽ എണ്ണും. അരവണ പായസത്തിനു ഉപയോഗിക്കുന്ന ഏലയ്ക്കയുടെ ഗുണനിലവാരം സംബന്ധിച്ച് ആരോപണമുയർന്ന സാഹചര്യത്തിൽ ഭാവിയിൽ ഏലയ്ക്കയുടെ ഉപയോഗം ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലെ ലാബിൽ പരിശോധിച്ചതാണ് ഉപയോഗിക്കുന്നത്. ബോർഡിനു ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ല. ലൈസൻസ് എടുക്കാൻ നിർദ്ദേശമുണ്ടെങ്കിൽ അത് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

മുംബൈ: കഴിഞ്ഞ വർഷത്തെ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരുഷ താരം സൂര്യകുമാർ യാദവ്. 2022ലെ ടി20 ക്രിക്കറ്റ് താരത്തെ ബുധനാഴ്ച വൈകിട്ടാണ് ഐസിസി പ്രഖ്യാപിച്ചത്. ടി20യിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസിനു മുകളിൽ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് സൂര്യകുമാർ യാദവ്. 2022, ടി 20 യിൽ ടോപ്പ് സ്കോററായ സൂര്യ 187.43 സ്ട്രൈക്ക് റേറ്റിൽ 1164 റൺസ് നേടി. ഇന്ത്യൻ ടി 20 ടീമിലെ സ്ഥിരം സാന്നിധ്യമായ സൂര്യ ഇതുവരെ രണ്ട് സെഞ്ച്വറികളും ഒമ്പത് അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്. നോട്ടിംഗ്ഹാമിൽ ഇംഗ്ലണ്ടിനെപ്പോലെ ശക്തരായ ടീമിനെതിരെയാണ് അദ്ദേഹം തന്‍റെ ആദ്യ ടി 20 സെഞ്ച്വറി നേടിയതെന്ന് ഐസിസി പ്രസ്താവനയിൽ പറഞ്ഞു. സൂര്യകുമാർ യാദവ് 55 പന്തിൽ നിന്ന് 117 റൺസാണ് നേടിയെടുത്തത്. ടി 20 ചരിത്രത്തിൽ ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന റെക്കോർഡും സൂര്യയുടെ പേരിലാണ്. സൂര്യകുമാർ യാദവ് 2022 ൽ 68 സിക്സറുകൾ നേടി. ട്വന്‍റി-20യിൽ…

Read More

ചെന്നൈ: തമിഴ്നാട്ടിൽ ഗുഡ്ക, പാൻ മസാല എന്നിവയുടെ ഉത്പാദനവും വിൽപ്പനയും നിരോധിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണർ 2018 ൽ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസുമാരായ ആർ സുബ്രഹ്മണ്യം, കെ. കുമരേഷ് ബാബു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് തീരുമാനം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട്, ഗുഡ്ക ഉൽപ്പന്നങ്ങൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നില്ല എന്ന കാരണത്താലാണ് റദ്ദാക്കൽ. അടിയന്തര സാഹചര്യങ്ങളിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ പരിമിതമായ അധികാരങ്ങൾ മാത്രമേ നിയമം നൽകുന്നുള്ളൂവെന്ന് ബെഞ്ച് വ്യക്തമാക്കി. ഭക്ഷ്യസംസ്‌കരണത്തിനുള്ള ശാസ്ത്രീയമായ സമ്പ്രദായങ്ങൾ, ഭക്ഷ്യ സുരക്ഷ, ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിനാണ് എഫ്എസ്എസ്എ എന്നും ബെഞ്ച് കൂട്ടിച്ചേർത്തു. ഏതെങ്കിലും ഭക്ഷ്യവസ്തുക്കൾ നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കാൻ കമ്മീഷണറുടെ അധികാരപരിധി അനുവദിക്കുന്നത് നിയമലംഘനമാണെന്നും അതിനാൽ 2018 ലെ വിജ്ഞാപനം റദ്ദാക്കുകയാണെന്നും ജനുവരി 20 നു പുറപ്പെടുവിച്ച ഉത്തരവിൽ കോടതി നിരീക്ഷിച്ചു. 2013 ൽ എഫ്എസ്എസ് നിയമപ്രകാരം തമിഴ്നാട്ടിൽ ഗുഡ്ക, പാൻ മസാല എന്നിവയുടെ ഉത്പാദനവും വിൽപ്പനയും സംസ്ഥാന…

Read More

കണ്ണൂര്‍: കൂത്തുപറമ്പ് വേങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ ഗാനമേളക്കിടെ സംഘർഷം. സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെ നാട്ടുകാർ മർദ്ദിച്ചതായി പരാതി. സ്കൂൾ വാർഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെയാണ് സംഭവം. പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികൾ ചികിത്സ തേടി. ഗാനമേളക്കിടെ വേദിക്ക് മുന്നിൽ നൃത്തം ചെയ്തതിനു ഒരു കൂട്ടം നാട്ടുകാർ തങ്ങളെ മർദ്ദിച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു. നാട്ടുകാർ വിദ്യാർത്ഥികളെ ചോദ്യം ചെയ്തതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് നാട്ടുകാർ ചേർന്ന് മർദ്ദിച്ചതായും വിദ്യാർത്ഥികൾ പറഞ്ഞു. ഒരു വിദ്യാർത്ഥിയെ നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം സംഭവത്തിൽ പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും പരാതി നൽകിയിട്ടുണ്ടെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.

Read More

കോട്ടയം: സുഹൃത്തായ സ്ത്രീയുടെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് കുടുംബം. കോട്ടയം സ്വദേശി അരവിന്ദിന്‍റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി. തലയിലെയും ശരീരത്തിലെയും മുറിവുകളാണ് ബന്ധുക്കളുടെ സംശയം ബലപ്പെടുത്തുന്നത്. അബോധാവസ്ഥയിലായ അരവിന്ദനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഏറ്റുമാനൂരിൽ നിന്ന് വാഹനം വിളിക്കാൻ സ്ത്രീ സുഹൃത്ത് വിസമ്മതിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ അരവിന്ദന്‍റെ പരിചയക്കാരനെ 10 കിലോമീറ്റർ അകലെയുള്ള വയലയിൽ നിന്ന് വിളിച്ചുവരുത്തി മണിക്കൂറുകൾ വൈകിയാണ് ആശുപത്രിയിലെത്തിച്ചത്. ഇതാണ് അരവിന്ദന്‍റെ വീട്ടുകാർക്ക് സംശയം തോന്നാനുള്ള ആദ്യ കാരണം. അരവിന്ദന്‍റെ തലയുടെ പിൻഭാഗത്തുണ്ടായ പരിക്കും ശരീരമാസകലം കണ്ട മറ്റ് മുറിവുകളുമാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കാനുള്ള രണ്ടാമത്തെ കാരണം. ആരോപണവിധേയയായ സ്ത്രീയുടെ സഹോദരനോടൊപ്പമാണ് അരവിന്ദനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ തെറ്റായ വിലാസം നൽകിയ ശേഷം ഇയാൾ ആശുപത്രിയിൽ നിന്നും കടന്നതും കാര്യങ്ങൾ സങ്കീർണ്ണമാക്കുന്നു. അരവിന്ദന്‍റെ കൂടെ ആരുമില്ലാത്തതിനാൽ ചികിത്സ തുടങ്ങാൻ മണിക്കൂറുകളോളം വൈകുകയും ചെയ്തു.

Read More

ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചതിനെച്ചൊല്ലി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ സംഘർഷം. സർവകലാശാല അധികൃതർ പ്രദർശനാനുമതി നിഷേധിച്ചിട്ടും വിദ്യാർത്ഥികൾ തടിച്ചുകൂടിയതിനെ തുടർന്നാണ് പോലീസുമായി സംഘർഷമുണ്ടായത്. തുടർന്ന് അഞ്ച് വിദ്യാർത്ഥികളെ കരുതൽ തടങ്കലിലാക്കി. ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ എസ്.എഫ്.ഐയും എൻ.എസ്.യു.ഐയും അനുമതി തേടിയിരുന്നു. എന്നാൽ അധികൃതർ അനുമതി നിഷേധിച്ചു. തുടർന്ന് ഈ സംഘടനകളുടെ വിദ്യാർത്ഥി നേതാക്കളെ കസ്റ്റഡിയിലെടുത്തു. നാല് എസ്.എഫ്.ഐ നേതാക്കളും ഒരു എൻ.എസ്.യു.ഐ നേതാവുമാണ് അറസ്റ്റിലായത്. ഇതിൽ നാലുപേർ മലയാളികളാണ്. അസീസ്, നിവേദ്യ, അഭിരാം, തേജസ് എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇരു സംഘടനകളും സംയുക്തമായി പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. വിദ്യാർത്ഥി പ്രതിഷേധം കണക്കിലെടുത്ത് സർവകലാശാല വിദ്യാർത്ഥികളുടെ ഒത്തുചേരൽ നിരോധിച്ചു. കാമ്പസ് ഗേറ്റുകൾ അടച്ചു.

Read More

തിരുവനന്തപുരം: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ശക്തിവേലിന്‍റെ കുടുംബത്തിനു 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഇടുക്കി ജില്ലയിലെ കാട്ടാന ശല്യം ഉൾപ്പെടെയുള്ള മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ അടിയന്തര യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. ആനകളെ നിരീക്ഷിക്കാൻ പോയ വാച്ചർമാരുടെ സംഘത്തിന്‍റെ ഭാഗമായിരുന്ന ഫോറസ്റ്റ് വാച്ചർ ശക്തിവേലിൻ്റെ മരണം നിർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. ജനവാസ മേഖലകളിൽ നിന്ന് കാട്ടാനകളെ കാട്ടിലേക്ക് അയയ്ക്കുന്നതിൽ വിദഗ്ദ്ധനായ, ദീർഘകാല അനുഭവമുള്ള വാച്ചറെയാണ് വനം വകുപ്പിനു നഷ്ടമായത്. ശക്തിവേലിന്‍റെ കുടുംബത്തിനു 15 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിനു അർഹതയുണ്ടെന്നും അതിൽ 5 ലക്ഷം രൂപ നാളെ തന്നെ നൽകുമെന്നും മന്ത്രി പറഞ്ഞു. അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് ബാക്കി 5 ലക്ഷം രൂപ വനംവകുപ്പ് ഏർപ്പെടുത്തിയ ഇൻഷുറൻസിൽ നിന്ന് നൽകും. വനം വകുപ്പിന്‍റെ ദ്രുതകർമ്മ സേന വിപുലീകരണം ഉടൻ നടത്തുമെന്ന് മന്ത്രി പറഞ്ഞു. ആർ.ആർ.ടി.യുടെ വിപുലീകരണം ധനവകുപ്പിന്‍റെ പരിഗണനയിലാണ്. കാട്ടാനയുടെ ആക്രമണത്തിൽ…

Read More