- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മുംബൈ: ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ടുകൾ തള്ളി അദാനി ഗ്രൂപ്പ്. ജനുവരി 24നു ഹിൻഡൻബർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണെന്നും രാജ്യത്തെ കോടതികൾ ഉൾപ്പെടെ തള്ളിക്കളഞ്ഞ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അദാനി എന്‍റർപ്രൈസസിന്‍റെ ഫോളോ ഓൺ പബ്ലിക് ഓഫർ അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് റിപ്പോർട്ടെന്നാണ് ആരോപണം. ജനുവരി 27 മുതൽ 31 വരെ രാജ്യത്തെ ഏറ്റവും വലിയ എഫ്പിഒയിലൂടെ 20,000 കോടി രൂപ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്. അദാനി ഗ്രൂപ്പിനു കീഴിലുള്ള എല്ലാ കമ്പനികളും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ഡൽഹി: ഫോളോ-ഓൺ പബ്ലിക് ഓഫറിലൂടെ ഫണ്ട് സ്വരൂപിക്കാൻ അദാനി എന്‍റർപ്രൈസസ് ഒരുങ്ങിയതോടെ കുത്തനെ ഇടിഞ്ഞ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ. 46,000 കോടിയുടെ ഇടിവാണ് കമ്പനിക്കുണ്ടായത്. ഇന്ന് കമ്പനിക്ക് 5 ശതമാനത്തോളം നഷ്ടമുണ്ടായി. അദാനി വിൽമർ, അദാനി പോർട്സ്, അദാനി എന്‍റർപ്രൈസസ്, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി, എസിസി, അംബുജ സിമന്‍റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്‍റെ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് അദാനിയുടെ ഓഹരികൾ ഇടിഞ്ഞു. അദാനി ഗ്രൂപ്പ് തങ്ങളുടെ ഓഹരികളുടെ വില പെരുപ്പിച്ചുകാട്ടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്പനികളുടെ പ്രകടനം കുറഞ്ഞിട്ടും ഓഹരി വില ഉയർത്തിയതായും അദാനി ഗ്രൂപ്പ് ഓഹരികൾ 85 ശതമാനം വരെ ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമെ, ഓഹരികൾ വലിയ തോതിൽ പണയം വയ്ക്കുകയും കടമെടുക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. അദാനി പോർട്സ് 7.3 ശതമാനം, അദാനി എന്‍റർപ്രൈസസ് 3.7 ശതമാനം, അദാനി ട്രാൻസ്മിഷൻ 8.75 ശതമാനം,…
അബുദാബി: യുഎഇയിലെ പുതിയ കോവിഡ്-19 കണക്കുകൾ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ഇന്നലെ (ചൊവ്വാഴ്ച) രാജ്യത്ത് 59 പുതിയ കേസുകളും അതേ എണ്ണം രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. മരണമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎഇയിലെ ആകെ രോഗികളുടെ എണ്ണം 14,353 ആണ്. ആകെ മരണം 2,348. 198,463,342 പിസിആർ പരിശോധനകളാണ് ഇതുവരെ നടത്തിയത്. 24,602 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് പുതിയ കേസുകൾ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 1,048,837 പേർക്കാണ് രോഗം ബാധിച്ചത്.1,032,136 പേർ രോഗമുക്തി നേടി.
തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിനു കേരളത്തിൽ നിന്നും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തൃശൂർ റേഞ്ച് എസ്.പി ആമോസ് മാമ്മൻ അർഹനായി. സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് 10 പോലീസ് ഉദ്യോഗസ്ഥരും അർഹരായി. പി പ്രകാശ് (ഇന്‍റലിജൻസ് ഐജി), അനൂപ് കുരുവിള ജോൺ (ഐജി, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ന്യൂഡൽഹി), കെ കെ മൊയ്തീൻകുട്ടി (ക്രൈംബ്രാഞ്ച് എസ് പി. കോഴിക്കോട്, വയനാട്), എസ് ഷംസുദ്ദീൻ (ഡിവൈഎസ്പി, വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ, പാലക്കാട്), ജി എൽ അജിത് കുമാർ (ഡിവൈഎസ്പി, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്‍റ്), കെ വി പ്രമോദൻ (ഇൻസ്പെക്ടർ, വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ, കണ്ണൂർ), പി.ആർ രാജേന്ദ്രൻ (എസ്.ഐ, കേരള പോലീസ് അക്കാഡമി), അപർണ ലവകുമാർ (ഗ്രേഡ് എ.എസ്.ഐ, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, തൃശ്ശൂർ സിറ്റി), സി.പി.കെ. ബിജുലാൽ (ഗ്രേഡ് എസ്.ഐ. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കണ്ണൂർ), കെ.…
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്‍റെ മരണത്തെ തുടർന്ന് നയനയുടെ മുറിയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത വസ്തുക്കൾ കണ്ടെത്തി. ബെഡ്ഷീറ്റ്, തലയിണ, വസ്ത്രങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. മ്യൂസിയം പോലീസ് സ്റ്റേഷനിലെ സാധനങ്ങൾ കൂട്ടിയിട്ടിടത്തു നിന്നാണ് ഇവ കണ്ടെത്തിയത്. നയനയുടെ മൃതദേഹത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. മ്യൂസിയം സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലുകൾ കാണാതായത് വിവാദമായിരുന്നു. ക്രൈംബ്രാഞ്ചിന്‍റെ ആവശ്യപ്രകാരം പോലീസ് നടത്തിയ പരിശോധനയിലാണ് വസ്തുക്കൾ കണ്ടെത്തിയത്. നയനയുടെ ചുരിദാർ, അടിവസ്ത്രങ്ങൾ, തലയിണ ഉറ, പുതപ്പ് എന്നിവ സൂക്ഷിക്കാൻ ആർ.ഡി.ഒ കോടതി മ്യൂസിയം പോലീസിനു കൈമാറിയിരുന്നു. 2019 ഫെബ്രുവരി 23 രാത്രിയാണ് തിരുവനന്തപുരം ആൽത്തറ ജംഗ്ഷനിലെ വാടക വീട്ടിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിവില്ലാത്ത കേസായി മ്യൂസിയം പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ സംഭവത്തിൽ ദുരൂഹത വർദ്ധിച്ചു. ഡി.സി.ആർ.ബി അസിസ്റ്റന്‍റ് കമ്മീഷണറുടെ പരിശോധനയിൽ, പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തിലെ ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു.
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം ഫൈനലിൽ. സെമിഫൈനലിൽ ബ്രിട്ടന്‍റെ നീൽ പുപ്സ്കിയെയും അമേരിക്കയുടെ ഡിസയർ ക്രാവാഷിക്കിനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സഖ്യം ഫൈനലിലെത്തിയത്. സ്കോർ 7-6, 6-7, 10-6. ക്വാർട്ടർ ഫൈനലിൽ ലാത്വിയൻ, സ്പാനിഷ് സഖ്യമായ ജെലീന ഒസ്റ്റാപെങ്കോ, ഡേവിഡ് വേഗ എന്നിവർക്കെതിരെ വാക്ക് ഓവർ ലഭിച്ചാണ് ഇന്ത്യൻ സഖ്യം സെമിയിലെത്തിയത്. എറിയൽ ബെഹാർ, മകാറ്റോ നിനോമിയ എന്നിവരെ പരാജയപ്പെടുത്തിയായിരുന്നു സാനിയയും ബൊപ്പണ്ണയും അവസാന എട്ടിലേക്ക് മുന്നേറിയത്. സാനിയ- ബൊപ്പണ്ണ കൂട്ടുകെട്ടിലെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലാണിത്. 2016 റിയോ ഒളിമ്പിക്സിൽ മിക്സഡ് ഡബിൾസ് ഫൈനലിൽ ഇരുവരും സെമിഫൈനലിൽ എത്തിയിരുന്നു. രണ്ട് തവണ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനായ സാനിയ മിർസ 2009 ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസ് നേടിയിട്ടുണ്ട്. 2016 ൽ മാർട്ടിന ഹിംഗിസിനൊപ്പം വനിതാ ഡബിൾസ് നേടി. രോഹൻ ബൊപ്പണ്ണ ഇതുവരെ ഓസ്ട്രേലിയൻ ഓപ്പൺ നേടിയിട്ടില്ല. 2018 ൽ ടിമിയ ബാബോസിനൊപ്പം മിക്സഡ് ഡബിൾസ്…
കോയമ്പത്തൂർ: ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ ഈറോഡിനടുത്തുള്ള സത്യമംഗലം വനത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. ഈറോഡ് കടമ്പൂരിലായിരിലെ ആദിവാസി മേഖലയിലാണ് ഹെലികോപ്റ്റർ ഇറങ്ങിയത്. ബംഗളൂരുവിൽ നിന്ന് തിരുപ്പൂരിലേക്ക് പോവുകയായിരുന്നു അദ്ദേഹം. യാത്രാമധ്യേ കാലാവസ്ഥ മോശമായതിനെ തുടർന്നാണ് ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തിയതെന്ന് ഈറോഡ് പോലീസ് അറിയിച്ചു. രവിശങ്കറിനെ കൂടാതെ മറ്റ് മൂന്ന് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കാലാവസ്ഥ മെച്ചപ്പെട്ടതോടെ രവിശങ്കറും സംഘവും ഹെലികോപ്റ്ററിൽ തിരുപ്പൂരിലേക്ക് പുറപ്പെട്ടു.
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്കെതിരെ കൊലപാതകത്തിനൊപ്പം തട്ടിക്കൊണ്ടുപോകലും ചുമത്തി പോലീസ് കുറ്റപത്രം സമർപ്പിച്ചു. കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്താൻ ഗ്രീഷ്മ ഷാരോണിനെ പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. തെളിവ് നശിപ്പിച്ചതിനു ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. ഷാരോൺ മരിച്ച് 93-ാം ദിവസവും ഗ്രീഷ്മ ജയിൽവാസം തുടങ്ങി 85-ാം ദിവസവുമാണ് കുറ്റപത്രം സമർപ്പിച്ചത്. ഇത്രയും ദിവസം നീണ്ട അന്വേഷണത്തിൽ കഴിയുന്നത്ര തെളിവുകൾ ശേഖരിച്ചുവെന്ന വിശ്വാസത്തിലാണ് പോലീസ് നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഉയർന്ന സാമ്പത്തിക നിലവാരമുള്ള ഒരു സൈനികന്‍റെ വിവാഹാലോചന വന്നതോടെ ഷാരോണുമായുള്ള പ്രണയം അവസാനിപ്പിക്കാൻ ഗ്രീഷ്മ ആഗ്രഹിച്ചു. ഷാരോൺ പിൻമാറിയില്ല. ഇതോടെയാണ് കൊലപാതകം നടത്താൻ തീരുമാനിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആസൂത്രിതമായ കൊലപാതകത്തിന്‍റെ തെളിവായി കഷായത്തിൽ കളനാശിനി കലർത്തുന്നതിനു മുമ്പ് ജ്യൂസിൽ ഡോലോ ചേർത്തതിന്‍റെ തെളിവുകളും, കഷായത്തിൽ വിഷം കലർത്തുന്നതിനെക്കുറിച്ചുള്ള ഗൂഗിൾ സെർച്ചിൻ്റെ തെളുവുകളും സമർപ്പിച്ചു. കൊലപാതകം നടന്ന ദിവസം ഷാരോണിനെ ഗ്രീഷ്മയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി…
നെടുങ്കണ്ടം: പീഡനക്കേസിലെ ഇരയുടെ വിവരങ്ങൾ ചോർത്തി ഇടുക്കി നെടുങ്കണ്ടം പോലീസ്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പിതാവിന്‍റെ ചിത്രമാണ് ചോർന്നത്. പോലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് ചിത്രം ചോർന്നത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുന്നതിനിടെ ഇയാൾ പോലീസിൻ്റെ കൈയ്യിൽനിന്നും നിന്ന് രക്ഷപ്പെട്ടിരുന്നു. പ്രതികളുടെ ഫോട്ടോ പൊലീസ് നേരത്തെ ചോർത്തിയതായി ഇന്‍റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുന്ന സമയത്ത് അകമ്പടിയോടെ പോയ രണ്ട് സിവിൽ പൊലീസ് ഓഫീസർമാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഷാനു എം വാഹിദ്, കെ ബി ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നെടുങ്കണ്ടം എസ്.എച്ച്.ഒയ്ക്കെതിരെയും നടപടിയുണ്ടായേക്കും. പോലീസുകാരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്‍റെയും ഇന്‍റലിജൻസിന്‍റെയും റിപ്പോർട്ട്.
കണ്ണൂർ: കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ നയത്തിന്‍റെ ഉത്പന്നമാണ് അനിൽ ആന്‍റണിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബിജെപി മാനസികാവസ്ഥയുള്ള സുധാകരന്‍റെ പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. “ആർഎസ്എസ് അനുഭാവ നിലപാട് സ്വീകരിച്ച്, കോൺഗ്രസിൽ ചേർന്നവരെ ബിജെപിയിൽ ചേർക്കാനുള്ള മാനസികാവസ്ഥയാണ് കെപിസിസി ഉൾപ്പെടെ സൃഷ്ടിക്കുന്നത്. ഇത് അതിന്‍റെ ഉൽപ്പന്നമായി കണ്ടാൽ മതി. ഓരോ വിഷയത്തിലും നടത്തുന്ന പ്രതികരണങ്ങളിൽ ദാർശനിക ഉള്ളടക്കം ഉണ്ടായിരിക്കണം. തനിക്ക് ഇഷ്ടപ്പെടാത്തത് ആരും കാണരുതെന്നത് സ്വേച്ഛാധിപത്യ നിലപാടാണെന്നും” എം.വി ഗോവിന്ദൻ പറഞ്ഞു. ബിബിസി ഡോക്യുമെന്‍ററിയെ എതിര്‍ത്തതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ തന്നെ അനിൽ ആന്റണിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. തുടർന്ന് അദ്ദേഹം കോൺഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചു. രാജിക്ക് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി അദ്ദേഹം രംഗത്തെത്തി. കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ആരോപിച്ചാണ് അനിലിന്‍റെ രാജി.
