Author: News Desk

തിരുവനന്തപുരം: വൻകിട പദ്ധതികൾക്ക് കിഫ്ബി ഫണ്ട് എല്ലായ്പ്പോഴും പ്രായോഗികമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഫണ്ടിന്‍റെ അഭാവം മൂലം പദ്ധതികൾ മുടങ്ങിയാൽ കേന്ദ്രസർക്കാരിൻ്റെ സമീപനത്തിൽ തിരുത്തൽ ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു. നിലവിലുള്ള പദ്ധതികൾ തുടരുന്നതല്ലാതെ കിഫ്ബി ഫണ്ടിൽ പുതിയ പദ്ധതി പ്രഖ്യാപനം ഇത്തവണ സംസ്ഥാന ബജറ്റിൽ ഉണ്ടാകില്ലെന്നാണ് സൂചന. 5 വർഷം കൊണ്ട് 50,000 കോടി രൂപയുടെ വികസന പദ്ധതി. ഒരുമിച്ച് പണം ഒഴുക്കി വികസനം ഒറ്റയടിക്ക് നടപ്പാക്കാൻ മറ്റൊരു മാർഗവുമില്ലെന്ന് വ്യക്തമാക്കിയാണ് ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക് കിഫ്ബിയെ ബഡ്ജറ്റിൽ അവതരിപ്പിച്ചത്. മൂന്നുവർഷം കൊണ്ട് 50,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കി. കിഫ്ബി വഴി ഇതുവരെ 31,508 കോടി രൂപയും പൊതുവിപണിയിൽ നിന്നും വിവിധ സെസുകളിലൂടെയും 19,220 കോടി രൂപയും റവന്യൂ മോഡൽ സ്കീം വഴി 762 കോടി രൂപയും സമാഹരിച്ചു. കിഫ്ബിക്ക് വേണ്ടി കടമെടുത്ത 12,562 കോടി രൂപ സംസ്ഥാനത്തിന്‍റെ പൊതുകടത്തിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തോടെ…

Read More

കൊച്ചി: കെഎംആർഎൽ ഫീഡർ ബസ് സർവീസുകൾക്ക് പുറമേ കൊച്ചിയിലെ പ്രധാനയിടങ്ങളിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി-മെട്രോ ഫീഡർ സർവീസ്. എംജി റോഡ് മെട്രോ സ്റ്റേഷൻ, മഹാരാജാസ് മെട്രോ സ്റ്റേഷൻ, ടൗൺ ഹാൾ സ്റ്റേഷൻ, കലൂർ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കാണ് ഫീഡർ ബസ് സൗകര്യം ലഭ്യമാകുന്നത്. നേവൽ ബേസ്, ഷിപ്പ് യാർഡ്, മേനക ഹൈക്കോടതി, ബോട്ട് ജെട്ടി, കലൂർ തുടങ്ങിയ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ് നടത്തുക. രാവിലെ 6.30 മുതൽ വൈകിട്ട് 7 വരെ തോപ്പുംപടി ഭാഗത്തേക്കും ബാനർജി റോഡ് ഭാഗത്തേക്കും 15 മിനിറ്റ് ഇടവിട്ടാണ് സർവീസ് നടത്തുക. നിലവിൽ കൊച്ചി മെട്രോയുടെ ആറ് എ.സി ഫീഡർ ബസുകളാണ് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്നത്. ആലുവ സ്റ്റേഷനിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും അരമണിക്കൂർ ഇടവിട്ട് ഫീഡർ ബസ് സർവീസ് നടത്തുന്നുണ്ട്. പറവൂരിൽ നിന്ന് ഇടപ്പള്ളി മെട്രോ സ്റ്റേഷൻ വഴിയും പെരുമ്പാവൂരിൽ നിന്ന്…

Read More

ഭുവനേശ്വര്‍: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഹോക്കി ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് ജർമ്മനി. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ജർമ്മനി അവസാന നാലിലെത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ജർമ്മനി വിജയമുറപ്പിച്ചത്. രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്ന ജർമ്മനി അവസാന മിനിറ്റിൽ തുടർച്ചയായി രണ്ട് ഗോളുകൾ നേടി മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നയിച്ചു. വലാസ് സാക്കറി, അന്‍സെല്‍ ലിയാം എന്നിവർ ഇംഗ്ലണ്ടിനായി വലകുലുക്കിയപ്പോള്‍ ജർമ്മനിക്കായി ഗ്രാംബഷ് മാറ്റ്‌സും ഗ്രാംബഷ് ടോമും ഗോളുകൾ കരസ്ഥമാക്കി. പെനാൽറ്റി ഷൂട്ടൗട്ടിൽ ജർമ്മനി 4-2നാണു വിജയിച്ചത്. ഇംഗ്ലണ്ടിന്‍റെ ആൻസെൽ ലിയാം, ഗുഡ്ഫീല്‍ഡ് ഡേവിഡ് എന്നിവർക്ക് ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല. എന്നാൽ ആദ്യ നാല് ശ്രമങ്ങളും ഗോൾ ആക്കി ജർമ്മനി സെമി ഫൈനൽ ഉറപ്പിച്ചു.

Read More

ന്യൂഡൽഹി: ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗാന്ധിയൻ വി.പി.അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രീ പുരസ്കാരം. ഒആർഎസ് ലായിനി വികസിപ്പിച്ച ഡോ.ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ. ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ നിന്നുള്ള ഡോ രതൻ ചന്ദ്ര കൗർ, ഗുജറാത്ത് സ്വദേശി ഹിരാബായ് ലോബി, മധ്യപ്രദേശിൽ നിന്നുള്ള ഡോ മുനീശ്വർ ചന്ദെർ ദവർ, അസമിലെ ഹീറോ ഓഫ് ഹെരക എന്നറിയപ്പെടുന്ന രാംകുയ്‌വാങ്ബെ നെവ്മെ, ആന്ധ്ര സ്വദേശി സാമൂഹ്യപ്രവർത്തകൻ ശങ്കുരാത്രി ചന്ദ്രശേഖർ, തമിഴ്നാട്ടുകാരായ പാമ്പ് പിടുത്തക്കാർ വടിവേൽ ഗോപാലും മാസി സദയാനും, സിക്കിമിൽ നിന്നുള്ള തുല രാം ഉപ്രേതി, ഹിമാചൽ സ്വദേശി ജൈവകൃഷിക്കാരൻ നെക്രാം ശർമ്മ, ഝാർഖണ്ഡിൽ നിന്നുള്ള എഴുത്തുകാരൻ ജനും സിങ് സോയ്, പശ്ചിമ ബംഗാളിൽ നിന്നുള്ള ധനിരാം ടോടോ, തെലങ്കാനയിൽ നിന്നുള്ള ഭാഷാ വിദഗ്ദ്ധൻ ബി രാമകൃഷ്ണ റെഡ്ഡി, ഛത്തീസ്ഗഡിലെ അജയ് കുമാർ മണ്ടവി, കർണാടകയിലെ നാടോടി നൃത്ത കലാകാരി റാണി മച്ചൈയ,മിസോറാം ഗായിക കെസി രുൺരെംസാംഗി, മേഘാലയയിലെ നാടൻ വാദ്യ കലാകാരൻ റിസിങ്ബോർ…

Read More

ന്യൂഡൽഹി: സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. മേജർ ശുഭാംഗ്, നായിക് ജിതേന്ദ്ര സിംഗ് എന്നിവർക്കാണ് കീർത്തി ചക്ര ലഭിച്ചത്. അഞ്ച് പേർ അതി വിശിഷ്ട് സേവാ മെഡലിനും 40 പേർ വിശിഷ്ട സേവാ മെഡലിനും അർഹരായി. ഏഴ് പേർക്ക് ശൗര്യ ചക്ര. മലയാളിയായ ലഫ്റ്റനന്‍റ് ജനറൽ പ്രദീപ് ചന്ദ്രൻ നായർ പരം വിശിഷ്ട സേവാ മെഡലിനും അർഹനായി. പ്രദീപ് ചന്ദ്രൻ അസം റൈഫിൾസ് മേധാവിയാണ്.

Read More

ന്യൂഡൽഹി: യാത്രക്കാരുടേത് ഒഴികെയുള്ള കാരണങ്ങളാൽ യാത്ര തടസ്സപ്പെട്ടാൽ നഷ്ടപരിഹാരത്തിനു വ്യവസ്ഥ. ആഭ്യന്തര യാത്രക്കാർക്ക് നികുതി ഉൾപ്പെടെ ടിക്കറ്റ് നിരക്കിന്‍റെ 75 % തിരികെ ലഭിക്കും. വിദേശ യാത്രയ്ക്ക് മൂന്ന് വിഭാഗങ്ങളിലായി തുക തിരികെ നൽകും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) നിർദേശം പുറപ്പെടുവിച്ചത്. വിമാനങ്ങൾ റദ്ദാക്കൽ, വിമാനങ്ങളുടെ കാലതാമസം തുടങ്ങിയ കാരണങ്ങളാൽ വിമാനക്കമ്പനികൾ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട സിവിൽ ഏവിയേഷൻ റിക്വയ്ർമെന്റിലാണ് ഡിജിസിഎ ഭേദഗതി വരുത്തിയത്. ഫെബ്രുവരി 15 മുതൽ പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരും. വിമാന യാത്രക്കാരുടെ പരാതിയെ തുടർന്നാണ് മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്. വിദേശ യാത്രകൾക്ക് 1,500 കിലോമീറ്ററോ അതിൽ താഴെയോ സഞ്ചരിക്കുന്ന വിമാനങ്ങൾക്ക് നികുതി ഉൾപ്പെടെ ടിക്കറ്റ് വിലയുടെ 30% ലഭിക്കും. 1,500- 3,500 കിലോമീറ്റർ സഞ്ചരിക്കുന്ന വിമാനങ്ങൾക്ക് ടിക്കറ്റ് നിരക്കിന്‍റെ 50% ലഭിക്കും. 3,500 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യുന്ന വിമാനങ്ങൾക്ക് നികുതി ഉൾപ്പെടെ ടിക്കറ്റിന്‍റെ 75% ലഭിക്കും.

Read More

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിക്കുന്ന ‘അറ്റ് ഹോം’ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. 2020ലാണ് അവസാനമായി അറ്റ് ഹോം നടന്നത്. റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ നടക്കുന്ന സായാഹ്ന വിരുന്നിനെ ‘അറ്റ് ഹോം’ എന്നാണ് വിളിക്കുന്നത്. വൈകിട്ട് 6.30നാണ് പരിപാടി. മന്ത്രിമാരെയും മറ്റ് വിശിഷ്ടാതിഥികളെയും ഗവർണർ ക്ഷണിച്ചിട്ടുണ്ട്. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം അവസാനിക്കുന്നതിൻ്റെ സാഹചര്യത്തിലാണ് തീരുമാനം. ഗവർണർ വിളിച്ച ക്രിസ്മസ് അത്താഴവിരുന്നിൽ നിന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിട്ടുനിന്നിരുന്നു. സർക്കാരിൻ്റെ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ഗവർണറെ ക്ഷണിച്ചിരുന്നില്ല. ഓണഘോഷയാത്രയുടെ സമാപനത്തിനും ഗവർണറെ ക്ഷണിച്ചിരുന്നില്ല. സജി ചെറിയാനു വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സമയം അനുവദിച്ചതോടെയാണ് ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിനു അയവ് വന്നത്. സർക്കാരിൻ്റെ നയപ്രഖ്യാപന പ്രസംഗം മാറ്റമില്ലാതെ സ്വീകരിച്ച ഗവർണർ പ്രസംഗം പൂർണമായും വായിച്ചിരുന്നു. എന്നാൽ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബില്ലിനു ഗവർണർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.

Read More

ന്യൂഡൽഹി: റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ നാം നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. “ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തികശക്തിയാണ് ഇന്ത്യ. ഗവണ്മെന്റിൻ്റെ സമയോചിതമായ ഇടപെടലുകളിലൂടെയാണ് ഇത് സാധ്യമായത്. ആത്മനിർഭർ ഭാരത് പദ്ധതിക്ക് ജനങ്ങൾക്കിടയിൽ മികച്ച സ്വീകരിതയാണ് ലഭിച്ചതെന്നും” രാഷ്ട്രപതി കൂട്ടിച്ചേർത്തു.

Read More

തിരുവനന്തപുരം: ഭവന നിർമാണ ബോർഡ് നിർത്തലാക്കാനുള്ള ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നിർദ്ദേശത്തിനെതിരെ മന്ത്രിസഭാ യോഗത്തിൽ വിമർശനമുന്നയിച്ച് റവന്യൂമന്ത്രി കെ.രാജൻ. ചീഫ് സെക്രട്ടറി ഒറ്റയ്ക്ക് വലിയ തീരുമാനങ്ങൾ എടുക്കരുതെന്നും ഇവിടെ സർക്കാരുണ്ടെന്ന് ഓർക്കണമെന്നും കെ രാജൻ പറഞ്ഞു. വിഷയം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റവന്യൂ വകുപ്പിനു കീഴിലാണ് ബോർഡ്. ബോർഡിന്‍റെ പ്രവർത്തനം നിർത്തുന്നത് പരിശോധിക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു. ബോർഡ് നഷ്ടത്തിലാണെന്നും വരുമാനമില്ലെന്നും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും റിപ്പോർട്ട് നൽകി. പ്രവർത്തനം നിർത്തിവയ്ക്കാൻ ഭരണപരിഷ്കാര കമ്മീഷൻ നേരത്തെ നിർദേശം നൽകിയിരുന്നു. 1971ലായിരുന്നു ബോർഡിന്‍റെ രൂപീകരണം. സർക്കാരിൻ്റെ പ്രധാന പദ്ധതികളെല്ലാം നടപ്പാക്കിയത് ബോർഡാണ്. 8,000 കോടി രൂപയാണ് ബോർഡിന്‍റെ ആസ്തി. പദ്ധതികൾ സർക്കാരിനു കൈമാറാത്തതാണ് പ്രതിസന്ധി. നിലവിലെ 195 ജീവനക്കാർക്ക് കൃത്യമായ ശമ്പളം പോലുമില്ല.

Read More

കോഴിക്കോട്: ഇടത് യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ മെഡിക്കൽ കോളേജ് ആശുപത്രികളിൽ വിതരണം ചെയ്ത പൊതിച്ചോറിലെ കുറിപ്പ് പങ്കുവച്ച് കോൺഗ്രസ് വനിതാ നേതാവ് ബിന്ദു കൃഷ്ണ.’ഇതാണ് കേരളം’ എന്ന അടിക്കുറിപ്പോടെയാണ് ബിന്ദുകൃഷ്ണ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.   മെഡിക്കൽ കോളേജ് ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകാനുള്ള ഡി.വൈ.എഫ്.ഐയുടെ പദ്ധതിയാണ് ‘ഹൃദയപൂര്‍വ്വം’. പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വിതരണം ചെയ്ത ഭക്ഷണപ്പൊതിയിലെ ഹൃദയസ്പർശിയായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്.  മമ്പാട് എം.ഇ.എസ് കോളേജിലെ അധ്യാപകനായ രാജേഷ് മോഞ്ചിയാണ് ഈ പോസ്റ്റ് ആദ്യമായി പങ്കുവച്ചത്. അമ്മ വീട്ടിലില്ലാത്തതിനാൽ ഭക്ഷണത്തിനു രുചിയില്ലെങ്കിൽ ക്ഷമിക്കണമെന്നും സ്കൂളിൽ പോകാനുള്ള തിരക്കിലാണ് ഇത് ഉണ്ടാക്കിയതെന്നും പൊതിച്ചോറിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

Read More