Author: News Desk

വയനാട്: വന്യ ജീവികളെ ഭയക്കാതെ ബസിൽ സുരക്ഷിതമായ പ്രഭാത യാത്ര. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബജറ്റ് ടൂറിസം സെൽ രൂപകൽപ്പന ചെയ്ത് നടപ്പാക്കുന്ന ജില്ലയിലെ രണ്ടാമത്തെ കാനന സഫാരിയാണ് മാനന്തവാടിയിൽ നിന്ന് ആരംഭിച്ചത്. ആദ്യ ദിവസം എല്ലാ സീറ്റുകളിലുമായി 49 പേരാണ് കാടിന്‍റെ ഭംഗി ആസ്വദിക്കാനെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് ജില്ലയിലെ ആദ്യ ജംഗിൾ സവാരി ആരംഭിച്ചത്. 10 ലക്ഷം രൂപ ഇതുവരെ വരുമാനമായി ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് രാത്രിയിലാണ് യാത്രയെങ്കിൽ മാനന്തവാടിയിൽ നിന്ന് അതിരാവിലെയാണ് യാത്ര. രാവിലെ 5.30-ന് മാനന്തവാടി ഡിപ്പോയിൽനിന്ന് പുറപ്പെട്ട് ബാവലി, തോൽപ്പെട്ടി, തിരുനെല്ലി വഴി 9.30-ന് മാനന്തവാടിയിലെത്തും. 300 രൂപയാണ് ടിക്കറ്റ് നിരക്ക്.

Read More

പാലക്കാട്: വനംവകുപ്പ് നടത്തിയ പരിശോധനയിൽ ‘ധോണി’ (പി.ടി-7) എന്ന കാട്ടാനയുടെ ശരീരത്തിൽ നിന്ന് 15 ഓളം പെല്ലറ്റുകൾ കണ്ടെടുത്തു. സ്ഥിരമായി ജനവാസമുള്ള പ്രദേശത്ത് ഇറങ്ങുന്ന ആനയെ തുരത്താൻ നാടൻ തോക്കുകളിൽ നിന്ന് ഉതിർത്തതാകാം പെല്ലറ്റുകൾ എന്നാണ് സംശയം. ഇത്തരത്തിൽ പെല്ലറ്റുകൾ ശരീരത്തിൽ തറച്ചത് ആന കൂടുതൽ അക്രമാസക്തനാകാൻ കാരണമായിരിക്കാമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. ചില പെല്ലറ്റുകൾ വനംവകുപ്പ് അധികൃതർ തന്നെ നീക്കം ചെയ്തിട്ടുണ്ട്. ധോണി ഫോറസ്റ്റ് ഡിവിഷൻ ഓഫീസിനു സമീപമുള്ള കൂട്ടിലാണ് പിടി 7 ഇപ്പോൾ ഉള്ളത്. കൂട്ടിലുള്ള ‘ധോണി’ രാത്രിയിൽ ബഹളമുണ്ടാക്കാതെ ശാന്തനായി തുടരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ചിലപ്പോൾ ധോണി പാപ്പാന്മാരോട് ചെറിയ രീതിയിൽ ദേഷ്യപ്പെടും. കൊമ്പുകൾ ഉപയോഗിച്ച് അഴികൾ ഇളക്കാനും രണ്ട് കാലുകളും കൂടിന്‍റെ മുകളിലേക്ക് ഉയർത്തി അഴികൾ പുറത്തേക്ക് വലിച്ചെറിയാനും ശ്രമിക്കുന്നുണ്ട്. ധോണിയെ പിടികൂടാൻ വയനാട്ടിൽ നിന്നെത്തിയ സംഘം ചൊവ്വാഴ്ച മടങ്ങിയിരുന്നു.

Read More

ബ്രിട്ടൻ: പണിമുടക്കിലേക്ക് നീങ്ങി ആമസോൺ വെയർഹൗസ് തൊഴിലാളികൾ. ‘ദ് റോങ്ങ് ആമസോൺ ഈസ് ബർണിങ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് സമരം നടന്നത്. മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് ബ്രിട്ടനിലെ തൊഴിലാളികൾ തിങ്കളാഴ്ച ആദ്യമായി പണിമുടക്കിയത്. ജീവിതച്ചെലവ് വർധിച്ചതിനെ തുടർന്ന് നഴ്സുമാർ ഉൾപ്പെടെ നിരവധി പേർ പണിമുടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലണ്ടനിൽ നിന്ന് 160 കിലോമീറ്റർ വടക്കുപടിഞ്ഞാറായി ബർമിംഗ്ഹാമിനടുത്തുള്ള കവൻട്രിയിലെ ആമസോണിന്‍റെ ഫാക്ടറിയിലെ തൊഴിലാളികൾ പണിമുടക്കിയത്. ഉയർന്ന വേതനം ആവശ്യപ്പെട്ട് നഴ്സുമാർ, ആംബുലൻസ് തൊഴിലാളികൾ, ട്രെയിൻ ഡ്രൈവർമാർ, അതിർത്തി ജീവനക്കാർ, ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ, ബസ് ഡ്രൈവർമാർ, അധ്യാപകർ, പോസ്റ്റൽ ജീവനക്കാർ എന്നിവർ കഴിഞ്ഞ മാസങ്ങളിൽ പണിമുടക്കിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു റിപ്പോർട്ട് അനുസരിച്ച്, ആമസോണിന്‍റെ ഇന്ത്യയിലെ പിരിച്ചുവിടലുകൾ സുഗമമായിരുന്നു. ഇന്ത്യയിലെ ആയിരക്കണക്കിന് ആളുകളെയാണ് പിരിച്ചുവിട്ടത്. എന്നാൽ ആമസോൺ ഇത് വളരെ മാന്യമായാണ് കൈകാര്യം ചെയ്തതെന്നാണ് വിവരം. ഇതിനായി ആമസോൺ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാരെ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ആമസോൺ…

Read More

മെൽബൺ: കോവിഡ് -19 വാക്സിൻ നിലപാടിന്‍റെ പേരിൽ കഴിഞ്ഞ വർഷം വിലക്ക് നേരിട്ട സെർബിയയുടെ നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പണിൽ മികച്ച മുന്നേറ്റം. റഷ്യയുടെ ആന്ദ്രെ റുബ്‌ലേവിനെ അനായാസം പരാജയപ്പെടുത്തി ജോക്കോവിച്ച് പുരുഷ സിംഗിൾസിൻ്റെ സെമിയിലെത്തി. സെമി ഫൈനലിൽ യു എസ് താരം ടോമി പോളാണ് എതിരാളി. ക്വാർട്ടർ ഫൈനലിൽ യു എസ് താരം ബെൻ ഷെൽട്ടനെ 7-6, 6-3, 5-7, 6-4 എന്ന സ്കോറിനാണ് പോൾ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയൻ ഓപ്പണിൽ 10–ാം കിരീടമാണ് ജോക്കോവിച്ചിൻ്റെ ലക്ഷ്യം. റഷ്യയുടെ കാരൻ ഖാച്ചനോവും ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസും തമ്മിലാണ് മറ്റൊരു സെമിഫൈനൽ മത്സരം. വനിതകളിൽ മുൻ ലോക ഒന്നാം നമ്പർ താരം ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്കോവയെ തകർത്ത് പോളണ്ട് താരം മഗ്ദ ലിനറ്റ് സെമിയിൽ പ്രവേശിച്ചു. അഞ്ചാം സീഡ് ബെലാറൂസിൻ്റെ അരീന സബലേങ്കയാണ് സീഡില്ലാ താരമായ ലിനറ്റിൻ്റെ സെമി ഫൈനൽ എതിരാളി.

Read More

കെ.ജി.എഫ് ചാപ്റ്റർ 1 റിലീസ് ആകുന്നത് വരെ, ആ സംസ്ഥാനത്തിനു പുറത്ത് സാന്‍ഡല്‍ വുഡ് സിനിമകളെക്കുറിച്ച് ചുരുക്കം സിനിമാപ്രേമികൾക്കു മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും, പ്രശാന്ത് നീൽ സംവിധാനം ചെയ്ത സിനിമ ഫ്രാഞ്ചൈസി സാൻഡൽവുഡിനെക്കുറിച്ചുള്ള എല്ലാ മുൻ വിധികളും മാറ്റിമറിച്ചു. പിന്നാലെ വിക്രാന്ത് റോണ, ചാർലി 777, കാന്താര തുടങ്ങിയ ഹിറ്റുകളുമെത്തി. ഇപ്പോഴിതാ, പാൻ-ഇന്ത്യൻ പ്രേക്ഷകരെ പ്രതീക്ഷിച്ച് കന്നഡയിൽ നിന്ന് മറ്റൊരു ചിത്രം കൂടി എത്തുകയാണ്. ആർ ചന്ദ്രു സംവിധാനം ചെയ്യുന്ന ‘കബ്‍സ’ എന്ന ചിത്രത്തിൽ ഉപേന്ദ്ര, കിച്ച സുദീപ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം മാർച്ച് 17 ന് ലോകമെമ്പാടും റിലീസ് ചെയ്യും. 1974-84 കാലഘട്ടത്തിലെ അധോലോകത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പീഡകള്‍ ഏറ്റുവാങ്ങിയ ഒരു സ്വാതന്ത്ര്യ സേനാനിയുടെ മകൻ അധോലോകത്തിലെത്തുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് കബ്സ പറയുന്നത്. കന്നഡയ്ക്കും, മലയാളത്തിനും പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ എന്നീ ഏഴ് ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.…

Read More

ലണ്ടൻ: ബുധനാഴ്ച ആഗോള വ്യാപകമായി മൈക്രോസോഫ്റ്റിന്‍റെ സേവനങ്ങൾ തടസ്സപ്പെട്ടു. മൈക്രോസോഫ്റ്റ് ക്ലൗഡ് പ്ലാറ്റ് ഫോമായ അസൂർ, ഇ-മെയിലായ ഔട്ട്ലുക്ക്, വീഡിയോ കോൺഫറൻസിംഗ് സിസ്റ്റമായ ടീംസ്, ഓൺലൈൻ ഗെയിം എക്സ്ബോക്സ് എന്നിവയുടെ സേവനങ്ങൾ മണിക്കൂറുകളോളം തടസ്സപ്പെട്ടു. യു.എസ്, യൂറോപ്പ്, ഏഷ്യ പസഫിക്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക രാജ്യങ്ങളിൽ സേവനം തടസ്സപ്പെട്ടു. എന്നാൽ ചൈനയിൽ സേവനങ്ങൾക്ക് തടസ്സമുണ്ടായില്ല. മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് പ്ലാറ്റ്ഫോമായ അസൂറിലെ നെറ്റ് വർക്ക് തകരാർ മൂലമാണ് സേവനങ്ങൾ തടസ്സപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രശ്നം തിരിച്ചറിഞ്ഞതായും പരിഹരിക്കുകയാണെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. സേവനങ്ങൾ മുടങ്ങിയെന്ന പരാതിയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. ഇന്‍റർനെറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഡൗൺഡിറ്റെക്ടറിൽ നിന്നുള്ള കണക്കനുസരിച്ച് ആയിരക്കണക്കിനു ആളുകൾക്ക് സേവനങ്ങൾ തടസ്സപ്പെട്ടു. സ്കൂളുകളും ബിസിനസുകളും ഉൾപ്പെടെ ആഗോളതലത്തിൽ 280 ദശലക്ഷത്തിലധികം ആളുകൾ മൈക്രോസോഫ്റ്റ് ടീംസ് ഉപയോഗിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിന്‍റെ ത്രൈമാസ ലാഭത്തിൽ 12 ശതമാനം ഇടിവുണ്ടായതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ മാസം 10,000…

Read More

തിരുവനന്തപുരം: വൈവിധ്യമാർന്ന സാംസ്കാരികതകളെ തുല്യ പ്രാധാന്യത്തോടെ സമന്വയിപ്പിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സത്തയെ നിർണയിക്കുകയും നിർവചിക്കുകയും ചെയ്യുന്നത് ഭരണഘടനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കുന്നതിനും ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം. രാജ്യത്തെ എല്ലാ പൗരൻമാരുടെയും അഭിപ്രായ സ്വാതന്ത്ര്യം, വിശ്വാസം, മതനിഷ്ഠ, ഭക്തി, ആരാധന എന്നിവക്കുള്ള സ്വാതന്ത്രം നഷ്ടപ്പെടാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വ്യക്തിയുടെ അന്തസ്സും രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന്‍റെ മാതൃകാ സ്ഥാനമായി ഉയർത്തണം. ഭരണഘടനയുടെ പ്രാധാന്യം കണക്കിലെടുത്ത് മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകാം. എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

ന്യൂഡൽഹി: രാജ്യം ഇന്ന് 74-ാമത് റിപ്പബ്ലിക് ദിനം വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കും. ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. ഈജിപ്ത് രാഷ്ട്ര തലവൻ അബ്ദുൽ ഫത്താഹ് അൽ സീസിയാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി. ഇതാദ്യമായാണ് ഈജിപ്ഷ്യൻ രാഷ്ട്രത്തലവൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നത്. കരസേന, നാവികസേന, വ്യോമസേന, വിവിധ അർദ്ധസൈനിക വിഭാഗങ്ങൾ, എൻഎസ്എസ്, എൻസിസി യൂണിറ്റുകൾ എന്നിവർ പരേഡിൽ പങ്കെടുക്കും. പരേഡ് നടക്കുന്ന പ്രധാന റോഡിന്റെ പേര് ‘രാജ്പഥ്’ എന്നതിൽ നിന്ന് ‘കർത്തവ്യപഥ്’ എന്ന് പുനർനാമകരണം ചെയ്തതിന് ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനാഘോഷമാണിത്. ‘നവ ഇന്ത്യ’, ‘സ്ത്രീ ശാക്തീകരണം’ എന്നീ വിഷയങ്ങൾ മുൻ നിർത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഈജിപ്തിന്‍റെ സായുധ സേനയും ബാൻഡ് ടീമും പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും 17 ഫ്ലോട്ടുകളും വിവിധ…

Read More

അന്റാർട്ടിക്ക: അന്‍റാർട്ടിക്കയിൽ ഐസ് ഷെൽഫിൽ നിന്ന് പിളർന്നത് ഡൽഹിയുടെ വലുപ്പമുള്ള മഞ്ഞുമല. 1,500 ചതുരശ്ര കിലോമീറ്റർ വലുപ്പമുള്ള മഞ്ഞുമല അകന്നത് ബ്രെന്‍റ് ഐസ് ഷെൽഫിൽ നിന്നാണ്. സമീപത്ത് നിന്ന് വളരെക്കാലമായി നിരീക്ഷിക്കപ്പെടുന്ന ഐസ് ഷെൽഫ് കൂടിയാണ് ബ്രെന്‍റ് ഐസ് ഷെൽഫ്. 2012 മുതൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബ്രെന്‍റ് ഐസ് ഷെൽഫിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു. മഞ്ഞുമലയുടെ സൃഷ്ടിക്ക് കാരണമായ ചസ്സം-1 എന്ന വിള്ളൽ 2012 മുതൽ കാണപ്പെടുന്നതാണ്. ഒരു ദശാബ്ദം മുമ്പാണ് ഐസ് ഷെൽഫിൽ തകർച്ചയുടെ ലക്ഷണങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഉപഗ്രഹങ്ങളുടെ സഹായത്തോടെ 2012 ലാണ് ആദ്യത്തെ വിള്ളൽ കണ്ടെത്തിയത്. 2022 ഡിസംബറിൽ, വിള്ളൽ ഐസ് ഷെൽഫ് പിളരാൻ കാരണമായി. ഐസ് ഷെൽഫിലെ പിളർപ്പിന് കാലാവസ്ഥാ വ്യതിയാനവുമായി യാതൊരു ബന്ധവുമില്ലെന്ന് വിദഗ്ധർ പറയുന്നു. ഹാലി റിസർച്ച് സ്റ്റേഷനു വടക്ക് 17 കിലോമീറ്റർ അകലെ മറ്റൊരു വിള്ളലും കണ്ടെത്തി. ഹാലോവീൻ ക്രാക്ക് എന്ന് വിളിപ്പേരുള്ള ഈ വിള്ളൽ ബ്രെന്‍റ് ഐസ് ഷെൽഫിൽ…

Read More

വാഷിങ്ടൻ: 2021 ലെ ക്യാപിറ്റൽ കലാപത്തെത്തുടർന്ന് ഏർപ്പെടുത്തിയ വിലക്കിന് ശേഷം മുൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഫെയ്സ്ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും മടങ്ങിയെത്തുന്നു. ഫെയ്സ്ബുക്കിന്‍റെയും ഇൻസ്റ്റാഗ്രാമിന്‍റെയും മാതൃ കമ്പനിയായ മെറ്റയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്‍റെ അക്കൗണ്ടുകൾ വരും ആഴ്ചകളിൽ പുനഃസ്ഥാപിക്കുമെന്ന് മെറ്റയുടെ ആഗോള കാര്യ പ്രസിഡന്‍റ് നിക് ക്ലെഗ് അറിയിച്ചു. വീണ്ടും ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ നയങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ ട്രംപിനെ രണ്ട് വർഷത്തേക്ക് കൂടി വിലക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ച ട്രംപ് പക്ഷേ, ഫെയ്സ്ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും മടങ്ങി എത്തുമോ എന്ന് വ്യക്തമല്ല. തന്‍റെ അഭാവം മൂലം ഫേസ്ബുക്കിന് കോടിക്കണക്കിന് ഡോളർ നഷ്ടമായെന്നാണ് ഇതേക്കുറിച്ച് ട്രംപ് പരിഹാസ രൂപേണ പ്രതികരിച്ചത്.

Read More