- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
പലിശ സഹിതം വായ്പ തിരിച്ചടച്ചിട്ടും ആധാരം കിട്ടിയില്ല; കൂടൽ ഹൗസിങ്ങ് സൊസൈറ്റിക്കെതിരെ ഇടപാടുകാർ
പത്തനംതിട്ട: പലിശ സഹിതം എടുത്ത വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ കിട്ടിയില്ലെന്ന പരാതിയുമായി പത്തനംതിട്ട കൂടൽ ഹൗസിങ് സൊസൈറ്റിയിലെ ഇടപാടുകാർ. 11 ഓളം പേർ അഞ്ച് മുതൽ ഒമ്പത് വർഷമായി സൊസൈറ്റിയിൽ കയറിയിറങ്ങുകയാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ അപാകതയാണിതെന്നും വേഗത്തിൽ നടപടിയുണ്ടാകുമെന്നുമാണ് ഇപ്പോഴത്തെ ഭരണസമിതിയുടെ വിശദീകരണം. ഇതിനു പിന്നിൽ വൻ തട്ടിപ്പാണ് നടന്നതെന്നാണ് ആരോപണം. വായ്പ എടുക്കാനെത്തിയവരുടെ ആധാരങ്ങൾ ഈട് വെച്ച് സൊസൈറ്റി ഹൗസിങ് ഫെഡറേഷനിൽ നിന്ന് വായ്പയെടുക്കുകയും ഈ തുക തിരിച്ചടക്കാതിരിക്കുകയുമായിരുന്നു. കൂടൽ സൊസൈറ്റിയുടെ മുൻ ഭരണസമിതി ഹൗസിങ് ഫെഡറേഷൻ ഇടപാടുകാരുടെ പണം നൽകാതെ സൊസൈറ്റിയുടെ ദൈനംദിന ആവശ്യങ്ങൾ വിനിയോഗിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഹൗസിംഗ് ഫെഡറേഷന് നൽകാനുള്ള പണം സൊസൈറ്റി നൽകിയാൽ മാത്രമേ യഥാർത്ഥ ഉടമകൾക്ക് അവരുടെ ആധാരം തിരികെ ലഭിക്കൂ. ആധാരം പണയപ്പെടുത്തി വീട് വയ്ക്കാൻ വായ്പയെടുത്തവരാണ് ദുരിതത്തിലായത്. ഇടപാട് പൂർത്തിയായപ്പോൾ മുതലും പലിശയും സഹിതം വായ്പയെടുത്ത തുകയുടെ ഇരട്ടിയിലധികം ഇവർ തിരിച്ചടച്ചു. എന്നിട്ടും ബാധ്യത വർഷങ്ങൾക്കുശേഷവും തുടരുന്നു.…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഡെഡ് ബോഡി മാനേജ്‌മെന്റിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയതായി മന്ത്രി വീണാ ജോർജ്. പോസ്റ്റ്മോർട്ടത്തിനു മുമ്പുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരണം കോവിഡ് മൂലമാണെന്ന് ക്ലിനിക്കൽ സംശയം ശക്തമായാൽ റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ് മതിയാകും. പോസ്റ്റ്മോർട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവർത്തകരും പിപിഇ കിറ്റ്, എൻ 95 മാസ്ക്, രണ്ട് കയ്യുറകൾ, ഫെയ്സ് ഷീൽഡുകൾ തുടങ്ങിയ അടിസ്ഥാന മുൻകരുതലുകൾ എടുക്കണമെന്നും പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു. കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ മൃതദേഹം വൃത്തിയാക്കുകയാണെങ്കിൽ രോഗം പടരാതിരിക്കാൻ കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. മൃതദേഹം കുളിപ്പിക്കുക, വൃത്തിയാക്കുക, വസ്ത്രങ്ങൾ ധരിപ്പിക്കുക, മുടി കഴുകുക, ഷേവ് ചെയ്യുക, നഖങ്ങൾ മുറിക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്നവർ കയ്യുറകൾ, ഫെയ്സ് ഷീൽഡ് / കണ്ണടകൾ, മെഡിക്കൽ മാസ്കുകൾ എന്നിവ ധരിക്കണം. എൻ 95 മാസ്ക് ധരിക്കുന്നത് നല്ലതാണ്. നീളമുള്ള കൈയുള്ള വസ്ത്രങ്ങൾ ധരിക്കുക, നടപടിക്രമങ്ങൾക്ക് ശേഷം ഉടനടി വസ്ത്രങ്ങൾ നീക്കം…
കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ അന്വേഷണം നേരിടുന്ന സൈബി ജോസ് കിടങ്ങൂർ രാജിവെക്കണമെന്ന ആവശ്യവുമായി അഭിഭാഷക സംഘടനകൾ. സൈബി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ആവശ്യപ്പെട്ടപ്പോൾ, അന്വേഷണം ഊർജിതമാക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്തും ആവശ്യപ്പെട്ടു. അന്വേഷണം തുടരുമ്പോൾ സൈബി ഈ സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല. വിജിലൻസ് കണ്ടെത്തിയ കുറ്റങ്ങൾ പ്രകാരം പ്രതിക്കെതിരെ ഹൈക്കോടതി ശക്തവും മാതൃകാപരവുമായ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും സംഘടനയുയർത്തി. അതേസമയം, സൈബി ജോസിനോട് ഇന്ന് രാവിലെ 10 മണിക്ക് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഹാജരായില്ല. തുടർന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നഗരത്തിലെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ സിനിമാ നിർമ്മാതാവിൽ നിന്നും ഫീസാണ് വാങ്ങിയതെന്ന മൊഴി ആവർത്തിക്കുകയായിരുന്നു.
ഡൽഹി: സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കാനുള്ള രഹ്ന ഫാത്തിമയുടെ വിലക്ക് നീക്കി സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങളിലും ഒരു പ്രതികരണവും പാടില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി വിലക്ക് നീക്കിയത്. രഹ്ന ഫാത്തിമയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ച ഹർജി സുപ്രീം കോടതി തീർപ്പാക്കി. എന്നാൽ ശബരിമല ദർശനവുമായി ബന്ധപ്പെട്ട കേസിൽ രഹ്ന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്നായിരുന്നു സർക്കാർ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. രഹ്ന പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചതായി സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് ശേഷം ശബരിമലയിലേക്ക് പോകുന്നു എന്ന അടിക്കുറിപ്പോടെയാണ് രഹ്ന ഫാത്തിമ കറുത്ത വസ്ത്രം ധരിച്ച് നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. രഹ്‌നയുടെ പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ബി.ജെ.പി പ്രവർത്തകർ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രഹ്നയെ അറസ്റ്റ് ചെയ്തെങ്കിലും ഹൈക്കോടതി ജാമ്യം…
മുംബൈ: സൽമാൻ ഖാൻ നായകനാകുന്ന’കിസി കാ ഭായ് കിസി കി ജാൻ’ എന്ന ചിത്രത്തിന്‍റെ ടീസർ ഔദ്യോഗികമായി റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ ഓൺലൈനിലെത്തി. ഷാരൂഖ് ഖാന്‍റെ ‘പഠാന്‍’ എന്ന ചിത്രത്തിനൊപ്പം സൽമാൻ ഖാന്‍റെ ചിത്രത്തിന്‍റെ ടീസറും തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഇതിന്‍റെ ക്യാമറ റെക്കോർഡിങ്ങുകളാണിപ്പോൾ പ്രചരിക്കുന്നത്. സൽമാൻ ഖാൻ ആരാധകർ തന്നെയാണ് ടീസറിന്‍റെ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവച്ചിട്ടുള്ളത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ബിഗ് ബോസ് ഫെയിം ഷെഹനാസ് ഗില്ലും ഈ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. മരുഭൂമിയിലൂടെ സൽമാൻ ബൈക്ക് ഓടിക്കുന്ന രംഗത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ആക്ഷൻ രംഗങ്ങളും സൽമാന്‍റെ ഹീറോയിസവുമാണ് ടീസറിൽ പ്രദർശിപ്പിക്കുന്നത്. വലിയ കരഘോഷത്തോടെയാണ് തിയേറ്ററിലെ പ്രേക്ഷകർ അതിനെ സ്വീകരിച്ചതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നു. ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിസി കാ ഭായ് കിസി കി ജാൻ. പാലക് തിവാരിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഈദ് ദിനമായ ഏപ്രിൽ 21നു ചിത്രം…
അമ്പലപ്പുഴ: ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട കുട്ടികളെ പഞ്ചവാദ്യ കലാകാരൻമാർ രക്ഷപ്പെടുത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തംഗം കാക്കാഴം പുതുവൽ രാജ്കുമാറിന്‍റെ മകൻ ആര്യൻ (11), കോമന പുതുവൽ ബിനീഷിന്‍റെ മകൻ ശ്രീഹരി (11) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പഞ്ചവാദ്യ കലാകാരൻമാരായ വിഷ്ണുമോനും, യദുകൃഷ്ണനും ചേർന്നാണ് കുട്ടികളെ അപായത്തിൽ നിന്ന് കരകയറ്റിയത്. അമ്പലപ്പുഴ ക്ഷേത്രത്തിന് തെക്ക് ഭാഗത്തുള്ള കുളത്തിൽ ഞായറാഴ്ച 10 മണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിൽ ഭജനമിരിക്കുന്ന കുട്ടികൾ ബന്ധുക്കൾക്കൊപ്പം കുളത്തിലിറങ്ങുകയായിരുന്നു. വസ്ത്രം കഴുകികൊണ്ടിരുന്ന ബന്ധുവായ സ്ത്രീ കുട്ടികൾ കുളത്തിലിറങ്ങുന്നത് കണ്ടെങ്കിലും അല്പനേരം കഴിഞ്ഞ് ശബ്ദമൊന്നും കേൾക്കാതായതോടെ ക്ഷേത്രത്തിൽ പഞ്ചവാദ്യത്തിനെത്തിയ അമ്പലപ്പുഴ സ്വദേശികളായ യദുകൃഷണനെയും, വിഷ്ണുമോനെയും വിവരമറിയിക്കുകയായിരുന്നു. ഇരുവരും കുളത്തിലിറങ്ങി തിരയുന്നതിനിടെ വിഷ്ണുമോന്റെ കാലിൽ തടഞ്ഞതോടെ ശ്രീഹരിയെ കണ്ടെത്തി കരയിലെത്തിച്ചു. കുളപ്പടിയിൽ വസ്ത്രം കണ്ടതോടെ ആര്യനെയും മുങ്ങിയെടുത്തു. പൊലീസും, നാട്ടുകാരും ചേർന്ന് കുട്ടികളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിലെ അയ്യപ്പൻകുടി സ്വദേശി ശക്തിവേൽ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. പന്നിയാർ എസ്റ്റേറ്റിലെത്തിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ എത്തിയതായിരുന്നു ശക്തിവേൽ.
ന്യൂഡല്‍ഹി: ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ഈ വർഷം ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രഖ്യാപിച്ചു. ശമ്പളത്തിന്റെ 6 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനാണ് സാധ്യത. ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലുകളാണ് കമ്പനി നേരിടുന്നത്. ഇത് പരിഹരിക്കാൻ ശമ്പളം വെട്ടിക്കുറയ്ക്കേണ്ടത് ആവശ്യമാണെന്ന് സുന്ദർ പിച്ചൈ പറഞ്ഞു. സീനിയർ വൈസ് പ്രസിഡന്‍റ് തലത്തിന് മുകളിലുള്ള എല്ലാ ജീവനക്കാരുടെയും വാർഷിക ബോണസിൽ നിന്ന് വലിയ തുക വെട്ടികുറയ്ക്കും. ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈയുടെ ശമ്പളം എത്രത്തോളം വെട്ടിക്കുറയ്ക്കുമെന്ന് വ്യക്തമല്ല. കമ്പനിയുടെ വളർച്ച മന്ദഗതിയിലായതിനാൽ നിർണായക തീരുമാനങ്ങളും നടപടികളും ഉണ്ടാകണം. പുറത്താക്കലുകൾ ഇതിന്‍റെ ഭാഗമാണെന്നും സുന്ദർ പിച്ചൈ പറഞ്ഞു.
തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററി രാജ്യത്തിന്‍റെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും ബാധിക്കില്ലെന്നും അത്തരമൊരു നിലപാട് അപക്വമാണെന്നും ശശി തരൂർ എം.പി. ബിബിസി ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു തരൂർ. ഡോക്യുമെന്‍ററി കേന്ദ്രസർക്കാർ നിരോധിച്ചില്ലായിരുന്നെങ്കിൽ വിവാദം ഉണ്ടാകില്ലായിരുന്നുവെന്നും തരൂർ പറഞ്ഞു. മാധ്യമങ്ങൾക്ക് പറയാൻ അവകാശമുള്ളതുപോലെ ജനങ്ങൾക്കും കാണാനും കാണാതിരിക്കാനും അവകാശമുണ്ട്. ആളുകളെ ഇഷ്ടമുള്ളത് കാണാൻ അനുവദിക്കാത്തത് ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഭരണഘടന ജനങ്ങൾക്ക് നൽകുന്ന സ്വാതന്ത്ര്യമാണത്. എന്നിരുന്നാലും, ഒരു വിദേശ സ്ഥാപനം പ്രധാനമന്ത്രിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ സംസാരിക്കുമ്പോൾ, അതിനെ മറ്റൊരു രീതിയിൽ കാണുന്നവരുമുണ്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നേരത്തെ വന്നതാണ്. വിധിയിൽ പലരും അസംതൃപ്തരാകും. എന്നാൽ വിധിക്ക് ശേഷം അത് മറ്റൊരു രീതിയിൽ ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ല. രാജ്യം മുന്നോട്ട് പോകണം. മുൻകാലങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് ചർച്ച ചെയ്യുന്നതിൽ കാര്യമില്ല. ജനങ്ങൾക്ക് രാജ്യത്തെ ഏത് വിഷയത്തിലും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഡോക്യുമെന്ററി കാണാൻ പാടില്ല എന്നതിനോട് യോജിപ്പില്ല.…
തിരുവനന്തപുരം: 2022ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്‍ററിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ ജി 20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത സമയത്താണ് ഡോക്യുമെന്‍ററിയുമായി ബിബിസി വന്നതെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നേരത്തെ വിധി പ്രസ്താവിച്ചിട്ടുണ്ട്. ചിലർ ബിബിസി ഡോക്യുമെന്‍ററിക്ക് അതിനേക്കാൾ പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ജനാധിപത്യം സംരക്ഷിക്കാൻ കഴിയാതെ ഇന്ത്യ പല കഷണങ്ങളായി വിഭജിക്കപ്പെടുമെന്ന് മുൻകാലങ്ങളിൽ പ്രവചിച്ചിരുന്നവരാണ് ഇപ്പോൾ ഇന്ത്യയിൽ ജനാധിപത്യമില്ലെന്നും ഇന്ത്യ ഒന്നല്ലെന്നും പറയുന്നത്. ഇന്ത്യ കുതിക്കുമ്പോൾ അവർക്ക് നിരാശയുണ്ടാകും. നമ്മുടെ രാജ്യത്തെ ചില ആളുകളുടെ കാഴ്ചപ്പാടുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ അതിശയമാണ് തോന്നുന്നത്. വിദേശ മാധ്യമങ്ങളുടെ അഭിപ്രായത്തിനാണ് അവർ പ്രാധാന്യം നൽകുന്നത്. ഒരിക്കൽ ബ്രിട്ടൻ നമ്മെ ഭരിച്ചിരുന്നുവെന്ന് ഓർക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
