Author: News Desk

മൂന്നാര്‍: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ കാട്ടാനകളെ പിടികൂടാൻ ശുപാർശ നൽകുമെന്ന് വനംവകുപ്പ്. ഫോറസ്റ്റ് വാച്ചർ ശക്തിവേലിനെ കാട്ടാന കൊന്നതിൽ പ്രതിഷേധിച്ച് ദേശീയപാത ഉപരോധവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലാണ് വനംവകുപ്പ് ഈ ഉറപ്പ് നൽകിയത്. നാല് മണിക്കൂറിന് ശേഷമാണ് ദേശീയപാതയിലെ ഉപരോധം പിൻവലിച്ചത്. ചിന്നക്കനാൽ, പൂപ്പാറ, ശാന്തൻപാറ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവന് ഭീഷണിയായ കാട്ടാനകളെ പിടിക്കുകയോ ഉൾവനത്തിലേക്ക് ഓടിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദേവികുളം എം.എൽ.എ എ.രാജ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പ്രതിഷേധത്തിൽ പങ്കുചേർന്നു. ജനങ്ങൾക്ക് പേടിസ്വപ്നമായി മാറിയ ആറ് കാട്ടാനകളാണ് പ്രദേശത്തുള്ളത്. ഇതിൽ അരിക്കൊമ്പൻ, ചക്കക്കൊമ്പൻ എന്നീ രണ്ടെണ്ണത്തിനെയെങ്കിലും പിടിക്കണമെന്ന് മുഴുവൻ ജനങ്ങളും ആവശ്യപ്പെട്ടു. സമരം ശക്തമായതോടെ വനംവകുപ്പ് ഹൈറേഞ്ച് സർക്കിൾ കൺസർവേറ്ററെത്തി നേതാക്കളുമായി ചർച്ച നടത്തി. അതേസമയം ബന്ധുക്കളും പൊലീസും എത്തുന്നതിനുമുമ്പ് മൃതദേഹം മാറ്റാൻ ഓടിയെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് എം.എം മണി എം.എൽ.എ ആവശ്യപ്പെട്ടു. ആനശല്യം കൂടുതലുള്ള പന്നിയാർ, ശങ്കരപാണ്ഡ്യമെട്ട് പ്രദേശങ്ങളിൽ ഫെൻസിംഗ്…

Read More

കീവ്: റഷ്യയിൽ നിന്ന് ഡ്രോൺ സ്ഫോടനങ്ങളും മിസൈൽ ആക്രമണങ്ങളും ഉണ്ടായെന്ന് ഉക്രൈൻ. രാജ്യത്തുടനീളം വ്യോമാക്രമണ സൈറണുകൾ ഉയർന്നതായും റിപ്പോർട്ടുകൾ. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധി യുദ്ധ ടാങ്കുകൾ ഉക്രൈനിലേക്ക് അയക്കുമെന്ന് അമേരിക്കയും ജർമ്മനിയും പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് റഷ്യയുടെ ഈ ആക്രമണം. ഉക്രൈനിലെ റഷ്യയുടെ അധിനിവേശം 12-ാം മാസത്തിലേക്ക് കടക്കുകയാണ്. 30 മിസൈലുകൾ എങ്കിലും റഷ്യ ഉക്രൈനിൽ വിക്ഷേപിച്ചു. റഷ്യയിലെ മർമാൻസ്ക് ഒബ്ലാസ്റ്റിൽ നിന്നുള്ള ആറ് ടിയു -95 വിമാനങ്ങളാണ് മിസൈലുകൾ വിക്ഷേപിച്ചതെന്നും ഉക്രൈൻ വ്യോമസേന വക്താവ് യൂറി ഇഹ്നത്ത് പറഞ്ഞു. റഷ്യ അയച്ച 24 ഡ്രോണുകളും തങ്ങളുടെ പ്രതിരോധസേന വെടിവച്ചിട്ടതായും സൈന്യം റിപ്പോർട്ട് ചെയ്തു. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സൈന്യം അറിയിച്ചു.  പൊതുജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ അഭയം തേടണമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ മുതൽ റഷ്യ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ സജീവമായി നടത്തുന്നുണ്ട്.  അതേസമയം, യുദ്ധത്തിൽ റഷ്യയ്ക്കെതിരെ പോരാടാൻ പാശ്ചാത്യ നാലാം തലമുറ യുദ്ധവിമാനങ്ങൾക്കായി ഉക്രെയ്ൻ…

Read More

ന്യൂഡൽഹി: ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിന പരേഡിന് ഈജിപ്ഷ്യൻ സൈനിക സംഘവും ഭാഗമായി. കേണൽ മഹ്മൂദ് മുഹമ്മദ് അബ്ദുൽ ഫത്താഹ് എൽ ഖരസാവിയുടെ നേതൃത്വത്തിലുള്ള 144 സൈനികരാണ് ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സിസി, പ്രസിഡന്‍റ് ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തിൽ പരേഡ് അവതരിപ്പിച്ചത്. ഇതാദ്യമായാണ് ഈജിപ്ഷ്യൻ സൈനിക സംഘം റിപ്പബ്ലിക് ദിന പരേഡിന്‍റെ ഭാഗമാകുന്നത്. ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സിസിയായിരുന്നു ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി. ഇതാദ്യമായാണ് ഒരു ഈജിപ്ഷ്യൻ നേതാവ് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകുന്നത്. ഈ വർഷം ഇന്ത്യ-ഈജിപ്ത് നയതന്ത്ര ബന്ധത്തിന്‍റെ 75-ാം വാർഷികം കൂടിയാണ്. നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അബ്ദുൽ ഫത്താഹ് അൽ സിസി മറ്റ് ഉന്നതതല പ്രതിനിധികൾക്കൊപ്പമാണ് റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിച്ചത്. രാഷ്ട്രപതി ഭവനിൽ പ്രസിഡന്‍റ് ദ്രൗപദി മുർമു നൽകുന്ന ‘അറ്റ് ഹോം’ പരിപാടിയിലും സിസി പങ്കെടുക്കും. തുടർന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകറുമായി…

Read More

ദുബായ് : മഴയെത്തുടർന്ന് ഏഴ് എമിറേറ്റുകളിലെയും തെരുവുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ ചില റോഡുകൾ അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. അൽ സബ്ക ടണൽ അടച്ചിരിക്കുകയാണ്. തുരങ്കത്തിന് മുകളിലുള്ള റോഡ് ഇതുവഴിയുള്ള യാത്രയ്ക്ക് ഉപയോഗിക്കാമെന്ന് ആർടിഎ വ്യക്തമാക്കി. ഷെയ്ഖ് സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ് അല്ലെങ്കിൽ അൽ യലായിസ് വഴിയും ഇതര മാർഗമായി വാഹനമോടിക്കുന്നവർക്ക് യാത്ര ചെയ്യാമെന്നും ആർടിഎ അറിയിച്ചു. ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റുമായുള്ള അൽ അസെൽ സ്ട്രീറ്റിന്‍റെ കവലയും ഇരുവശത്തും അടച്ചിട്ടിരിക്കുകയാണ്. ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ്, ഉമ്മൂ സുഖീം സ്ട്രീറ്റ് എന്നിവ ബദൽ റൂട്ടുകളായി ഉപയോഗിക്കാം. വാഹനമോടിക്കുന്നവർ നിയമങ്ങൾ കർശനമായും പാലിക്കണമെന്നും വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.

Read More

വത്തിക്കാൻ: സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന നിയമങ്ങൾ അന്യായമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ദൈവം തന്‍റെ എല്ലാ മക്കളെയും ഒരുപോലെ സ്നേഹിക്കുന്നുവെന്നും സ്വവർഗാനുരാഗികളെ സഭയിലേക്ക് സ്വാഗതം ചെയ്യണമെന്നും കത്തോലിക്കാ ബിഷപ്പുമാരോട് മാർപാപ്പ അഭ്യർത്ഥിച്ചു. സ്വവർഗ്ഗാനുരാഗം കുറ്റകരമല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്‍റെ ചില ഭാഗങ്ങളിൽ, കത്തോലിക്കാ ബിഷപ്പുമാർ സ്വവർഗരതിയെ കുറ്റകരമാക്കുകയും എൽജിബിടിക്യു സമൂഹത്തോട് വിവേചനം കാണിക്കുകയും ചെയ്യുന്ന നിയമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഇത്തരം മനോഭാവങ്ങൾ സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നാണ് വരുന്നത്. എല്ലാവരുടെയും അന്തസ്സ് തിരിച്ചറിയുന്നതിന് ബിഷപ്പുമാർ മാറ്റത്തിന്‍റെ പ്രക്രിയയ്ക്ക് വിധേയരാകണമെന്നും മാർപാപ്പ പറഞ്ഞു. പരസ്പര സമ്മതത്തോടെയുള്ള സ്വവർഗ ലൈംഗികത ലോകമെമ്പാടുമുള്ള 67 രാജ്യങ്ങളിൽ ക്രിമിനൽ കുറ്റമാണ്. 11 രാജ്യങ്ങളിൽ അതിന് വധശിക്ഷ വരെ നടപ്പാക്കുന്നുണ്ട്. മിക്ക രാജ്യങ്ങളിലും, സ്വവർഗാനുരാഗികൾ പീഡനത്തിനും അപമാനത്തിനും വിധേയരാകുന്നുവെന്നും പഠനങ്ങൾ കാണിക്കുന്നു. സ്വവർഗരതി കുറ്റകരമാക്കുന്ന നിയമങ്ങൾ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. 

Read More

ഇടുക്കി: എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ കഞ്ഞിക്കുഴിയിൽ വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തി. 70 ലിറ്റർ വ്യാജമദ്യവും ബോട്ലിംഗ് യൂണിറ്റും ഇവിടെ നിന്ന് പിടിച്ചെടുത്തു. 3,500 ഓളം കുപ്പികളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം പൂപ്പാറയിൽ വ്യാജമദ്യം പിടികൂടിയിരുന്നു. ഇതേത്തുടർന്ന് എക്സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് നിർമ്മാണ സ്ഥലം കണ്ടെത്തിയത്. കഞ്ഞിക്കുഴി സ്വദേശിയായ ബിനു മാത്യുവിന്‍റെ വീട്ടിലാണ് വ്യാജമദ്യം നിർമ്മിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം പൂപ്പാറയിൽ 35 ലിറ്റർ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ ഉൾപ്പെടെ നാലുപേരെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിച്ചെടുത്ത മദ്യം ബെവ്കോ ഔട്ട്ലെറ്റിൽ നിന്നാണെന്ന് തെറ്റിദ്ധരിച്ച് കൈമാറാനെത്തിച്ച മദ്യമായിരുന്നു പിടികൂടിയത്. പൂപ്പാറ ബെവ്കോ ഔട്ട്ലെറ്റ് ജീവനക്കാരനായ ബിനു, സുഹൃത്ത് പോത്തൻകോട് പുത്തൻവീട്ടിൽ ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ബിനു മാത്യു, മകൻ എബിൻ എന്നിവരാണ് അറസ്റ്റിലായത്. ജീവനക്കാരുടെ ഇടപെടലിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൂപ്പാറ തലക്കുളത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.  ഇവർ…

Read More

അതിരപ്പിള്ളി: യാത്രാസൗകര്യമില്ലാത്ത പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിലുള്ള രോഗികൾക്ക് സഹായഹസ്തം നീട്ടി സുരേഷ് ഗോപി. പല്ലക്ക് മാതൃകയിലുള്ള സ്ട്രച്ചറുകളാണ് അദ്ദേഹം നൽകിയത്. വെറ്റിലപ്പാറ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വെട്ടിവിട്ടകാട്, കപ്പായം എന്നീ ഊരുകളിലെ മൂപ്പൻമാർക്ക് സ്ട്രച്ചറുകൾ കൈമാറി. പഞ്ചായത്തിൽ മുടങ്ങി കിടക്കുന്ന ശുചിമുറി നിർമ്മാണത്തെക്കുറിച്ച് മലക്കപ്പാറ പ്രദേശവാസികൾ ഭരണസമിതിയോട് അന്വേഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ കെ.കെ അനീഷ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജസ്റ്റിൻ ജേക്കബ്, കെ.ആർ ഹരി, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ബാബു, കൊരട്ടി മണ്ഡലം പ്രസിഡന്റ്‌ സജീവ് പള്ളത്ത്, സംസ്ഥാന കമ്മിറ്റി അംഗം സി.പി സെബാസ്റ്റ്യൻ, അതിരപ്പിള്ളി മണ്ഡലം പ്രസിഡന്റ്‌ പി.ഡി ജിൻസിൻ, വൈസ് പ്രസിഡന്റ്‌ എൻ.കെ മുരളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Read More

തിരുവനന്തപുരം: ഗവർണറെ പ്രശംസിച്ച് രമേശ് ചെന്നിത്തല. ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിയനാണെന്നും ഗവർണറുടെ എല്ലാ നടപടികളും ഗാന്ധിയൻ ആശയങ്ങളിൽ അധിഷ്ഠിതമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയ ബാലതരംഗത്തിന്‍റെ വേദിയിലാണ് ചെന്നിത്തല ഈ പരാമർശം നടത്തിയത്. അനിൽ ആന്‍റണിയുടെ രാജിയോടെ ബിബിസി ഡോക്യുമെന്‍ററി വിവാദത്തിലെ ആ അധ്യായം അടഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടി ചേർത്തു.

Read More

കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ രണ്ട് വയസുകാരൻ ഉൾപ്പെടെ നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. അങ്കണവാടിയിൽ നിന്ന് രണ്ട് വയസുള്ള മകൻ ജബ്ബാറിനെ കൂട്ടി അമ്മ ജുബാരിയ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് നായ ആക്രമിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാരെയും നായ ആക്രമിച്ചു. നായയുടെ കടിയേറ്റ കുട്ടിയുടെ കാലിൽ ആഴത്തിൽ മുറിവുണ്ട്. ജുബാരിയയുടെ ദേഹമാസകലം കടിയേറ്റു. നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച അബ്ദുൾ ഖയൂം, സുഹ്റ എന്നിവർക്കും കടിയേറ്റു. പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

കൊച്ചി: എറണാകുളം പറവൂരിൽ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന വസന്ത് വിഹാർ ഹോട്ടൽ നഗരസഭാ ആരോഗ്യ വകുപ്പ് അധികൃതർ അടച്ചുപൂട്ടി. ദോശ മാവ് ഉൾപ്പെടെ വൃത്തിഹീനമായ പാത്രങ്ങളിലാണ് സൂക്ഷിച്ചിരുന്നത്. ഇന്ന് രാവിലെ കുന്നുകര സ്വദേശികൾ കഴിച്ച ഭക്ഷണത്തിൽ തേരട്ട ഉണ്ടായിരുന്നതായും പരാതി ഉയർന്നിരുന്നു. നിരവധി തവണ നോട്ടീസ് നൽകിയിട്ടും ഹോട്ടൽ അധികൃതർ വീഴ്ച വരുത്തുന്നത് തുടരുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

Read More